എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

Vaishnavi LastPart

 🍁വൈഷ്ണവി -part 9🍁

(ഉയരെ) അവസാനഭാഗം.... 


യാത്രകൾ....... വൈഷ്ണവിയുടെ കൈ ചേർത്ത് പിടിച്ചുള്ള ഒരുപാട് യാത്രകൾ.... തന്നിലെ സർവഗുണങ്ങളും നിറഞ്ഞ ഒരു പുരുഷനെ സ്വയം കണ്ടെത്തുകയും വാർത്തെടുക്കുകയും ചെയ്യുകയായിരുന്നു വിജയ്...... ഓരോ യാത്രകളും ഓരോ പാഠമായിരുന്നു വൈഷ്ണവിയ്ക്ക്.... തെരുവ് വീഥികളിൽ അവൾ പലരെയും കണ്ടുമുട്ടി.... തന്റെ സാമാന അനുഭവങ്ങൾ ഉള്ളവരെയും അതിജീവിച്ചവരെയും.... സ്വന്തം ശരീരം വിറ്റ് വിശപ്പടക്കിയവരെയും ചതിയിലൂടെ ഈ ലോകം നശിപ്പിച്ചവരെയും..   വിജയ് എന്ന മനുഷ്യന്റെ കരുതലും സ്നേഹവും അത്ഭുതം ആയി മാറിയ നിമിഷങ്ങൾ.... ഈ ലോകത്ത് തന്റെ അച്ഛനോളം  ഒരുപക്ഷെ അച്ഛനെക്കാളും തന്നെ സ്വാധീനിക്കുന്ന ഒരു വ്യക്തിത്വം.. .. ചില യാത്രകളിൽ അവൾ തനിച്ചായിരുന്നു.... അവൾ ധൈര്യമായി ഈ ലോകത്തെ നോക്കി കാണട്ടെ....... തന്റെ സംരക്ഷണത്തിൽ മാത്രം അവൾ ലോകം കണ്ടാൽ താൻ സ്വപ്നം കണ്ട വൈഷ്ണവിയിലേക്ക് അവൾ എത്തില്ല എന്ന് വിജയ്ക്ക് ഉറപ്പായിരുന്നു..... ഇരുൾ അവളെ ഭയപ്പെടുത്തിയില്ല... തനിക്ക് നേരെ നീളുന്ന ചുഴിഞ്ഞ നോട്ടങ്ങളെ കത്തുന്ന കണ്ണുകളോടെ എതിർത്തു.... അവളുടെ പഠിത്തത്തിന്റെ പേരിൽ മുംബൈ എന്ന മഹാനഗരത്തിലേക്ക് അവളെ പറിച്ചു നട്ടതിനാൽ അവൾ എന്ത് ചെയ്യുന്നുവെന്ന് വീട്ടുകാരും അറിഞ്ഞില്ല.... ഒടുവിൽ അവൾ കണ്ടു....  ചുവന്നതെരുവ് എന്ന് ലോകം ഓമനപേരിട്ടു വിളിക്കുന്ന ആ സ്ട്രീറ്റ്....  ലൈംഗിക രോഗങ്ങൾ കൊണ്ട് തഴഞ്ഞവരെയും ചുവന്ന ചായം ചുണ്ടിൽ പൂശി തന്റെ കുഞ്ഞിന്റെ വിശപ്പടക്കാൻ തന്റെ ശരീരം വില്പനയ്ക്ക് വെച്ചവരെയും...ഓരോ ആളുകളെയും കൈ വീശി വിളിക്കുന്നുണ്ട്.... വില പേശലുകൾ മാത്രം...... ഒരു സ്ത്രീയുടെ ശരീരത്തിന് വില നിശ്ചയിച്ചത് ആരായിരിക്കും? കുറച്ചു പണത്തിന്റെ നോട്ടുകളാൽ വിലയിടാവുന്നത് ആണോ പെൺ ഉടലുകൾ???  ഇവരുടെയൊക്കെ തെറ്റെന്തായിരുന്നു? അവരുടെയൊക്കെ മനസ്സ് ഒരുപ്രാവശ്യമെങ്കിലും കൈവിട്ട് പോയിട്ടുണ്ടാകില്ലേ? സ്വയം പഴിച്ചിട്ടുണ്ടാകുമോ?  അതോ വിധിയിൽ എല്ലാം അർപ്പിച്ചു ജീവിക്കുന്നവരാകുമോ? വൈഷ്ണവി അറിയുകയായിരുന്നു ഈ ലോകത്തിന്റെ ഇരുണ്ട മുഖം..... വിജയ് കാണാൻ വരുമ്പോഴെല്ലാം താൻ കണ്ട കാഴ്ചകൾ അവനൊപ്പം പങ്കിട്ടു.... തന്റെ കാഴ്ചപ്പാടുകൾ താൻ ഉൾക്കൊള്ളാൻ ശ്രെമിക്കുന്ന കാര്യങ്ങൾ അങ്ങനെ എല്ലാം.... ആ തിരക്കുള്ള നഗരത്തിൽ ഒട്ടും തിരക്കില്ലാത്ത ഒരുവളുടെ അതിജീവനം... ഒരു വർഷത്തോളം അവൻ കാത്തിരിപ്പിലായിരുന്നു.... വൈഷ്ണവിയുമൊത്തുള്ള ഒരു ജീവിതത്തിന്.... അവളുടെ സമ്മതത്തിന്.... ഒരു വർഷത്തിനു ശേഷം അവൾ ആ നഗരത്തോട് യാത്ര പറഞ്ഞു... തനിക്കും എന്തെങ്കിലും ചെയ്യണമെന്ന വാശിയോടെ.... വിജയും മനസ്സിൽ ചിലതൊക്കെ ഉറപ്പിച്ചിരുന്നു.... വൈഷ്ണവിയ്ക്ക് വേണ്ടി.... നാട്ടിൽ എത്തി അവൾ ആദ്യം ചെന്നത് അവളുടെ അച്ഛന്റെ  അസ്ഥിതറയിലേക്കാണ്... മൗനമായി നിന്നു .. അവളെ പൊതിഞ്ഞ കാറ്റിനു അവളുടെ അച്ഛന്റെ കരസ്പര്ശത്തിന്റെ തീവ്രത ആയിരുന്നു.... കണ്ണുകളിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു.. വിജയും ഏറെ സന്തോഷത്തിൽ ആയിരുന്നു.... അവൾ ഒട്ടും മാറിയില്ല......ആ സാധാരണ പെണ്ണ് തന്നെയാണ്.... കീർത്തനം പാടി ഉണർത്തുന്ന വീട്ടിൽ കളി ചിരിയുമായി നിൽക്കുന്ന ഭർത്താവിന്റെ കാര്യങ്ങളിൽ ശ്രെദ്ധ ചെലുത്തുന്ന ഒരു സാധാരണ പെണ്ണ്.... "വൈഷ്ണവീ.... തനിക്കൊന്നു എനിക്കൊപ്പം വരാമോ? തനിക്ക് വേണ്ടി ഞാൻ ചിലത് പ്ലാൻ ചെയ്തിട്ടുണ്ട്... " വിജയ് ചോദിച്ചപ്പോൾ സമ്മതം മൂളിക്കൊണ്ട് അവൾ വിച്ചേട്ടനൊപ്പം ഇറങ്ങി... കുറച്ചു ദൂരത്തെ യാത്ര ഉണ്ടായിരുന്നു.... ദൂരം കൂടുംതോറും ആകാംഷയും കൂടി വന്നു... ഒഴിഞ്ഞ ഒരു കെട്ടിടത്തിലേക്കാണ് അവൻ അവളുടെ കൈ പിടിച്ചു കൂട്ടിക്കോണ്ട് പോയത്.... ഇത് എവിടാണെന്നു അറിയാമോ? ഇല്ല... അവൾ തല കുലുക്കി.... ഇത് നമ്മുടെ സ്വപ്നത്തിലേക്കുള്ള  ആദ്യത്തെ കാൽവെയ്പാണ്.... നമ്മുടെ ഓർഗനൈസേഷന് വേണ്ടി  ഉള്ള ബിൽഡിങ്... ഇന്ന് ഇതിന്റെ ഉൽഘാടനം ആണ്.... അത് എന്റെ പ്രിയപ്പെട്ട ഭാര്യയെ കൊണ്ട് തന്നെ..... ആളും ബഹളവും ഇല്ലാതെ ഉൽഘാടനം... അവളിൽ അമ്പരപ്പുണ്ടാക്കി.... "വിച്ചേട്ടാ.... അതിനു ഇവിടെ? 'ആരും ഇല്ലാന്നാണോ.... ഒന്ന് കണ്ണ് തുറന്നു നൊക്കൂ വൈഷു.... ഇവിടെ ഒരാളുണ്ട്... നമ്മൾ രണ്ടു പേരല്ലാതെ... ഇതിനൊക്കെ മൂലകാരണമായവൻ... ഇരുളിന്റെ മറവിൽ നിന്നും വെളിച്ചത്തിലേക്ക് ആ മുഖം കടന്നു വന്നു... അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.... താൻ ഒരിക്കലും കാണാണ്ടാന്ന് കൊതിച്ച ആ മുഖം... തന്നെ ഒറ്റപ്പെടുത്തിയ മുഖം... തനിക്ക് സന്തോഷം നിഷേധിച്ച മുഖം.. അവൾ വെറുപ്പ് കൊണ്ട് മുഖം തിരിച്ചു കളഞ്ഞു... "ഇന്നീ നായിന്റെ മോന്റെ രക്തം ഇവിടെ വീഴണം... ഇവിടെ നിന്ന് പല പെൺകുട്ടികളുടെയും ഭാവി ശോഭിക്കുന്നത് ഇവനെ പോലുള്ള നരാധമന്മാരുടെ രക്തത്തിൽ നിന്ന് കൊണ്ടാകട്ടെ...ഇത് ചെയ്യാൻ നിന്നെക്കാളും യോഗ്യത വേറെ ആർക്കും ഇല്ല..... " വൈഷ്ണവി അയാളുടെ മുന്നിലേക്ക് രൗദ്ര ഭാവത്തോടെ നടന്നു ചെന്നു... അയാളുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി.... "തന്നെ പോലുള്ള നികൃഷ്ട ജന്മങ്ങൾ കാരണം ആണ് പെണ്ണെന്നോ ആണെന്നോ വേർതിരിവില്ലാതെ ഇന്നും കൊടും പീഡനങ്ങൾ അനുഭവിക്കുന്നത്... ഞങ്ങൾക്കും ജീവിക്കണം " അയാളെ അവിടെ കിടന്ന തടികഷ്ണങ്ങലളാൽ തലങ്ങനേയും വിലങ്ങനെയും അടിച്ചു... അയാൾ നിലത്തേക്ക് വീണു... അയാളുടെ ജനനേന്ദ്രിയത്തിൽ ആഞ്ഞു ചവിട്ടി... അയാളുടെ അലർച്ച കേട്ടു അവളിൽ എന്തോ സങ്കടം നിറഞ്ഞു... എല്ലാത്തിനും ഒടുവിൽ താനൊരു പെണ്ണാണ്... സർവം സഹയാണ്.... മറ്റുള്ളവരെ വേദനിച്ചു കാണാൻ ഇഷ്ടപ്പെടാത്തവൾ ആണ്.... തനിക്ക് കഴിയില്ല ഒരാളുടെ ജീവൻ എടുക്കാൻ.... അത്രയും ധൈര്യം ഇന്നും തന്നിലില്ല.... ആ അനുഭവങ്ങൾ കാരണം മാത്രമാണ് താൻ വൈഷ്ണവി ആയി മാറിയത്... അല്ലെങ്കിൽ ഇന്ന് ഒരു ഭാര്യയായി ഒരു വീട്ടമ്മയായി പത്രങ്ങളിൽ വരുന്ന വാർത്തകൾ വായിച്ചു കഷ്ടം എന്ന് പറയുന്ന സാധാരണ ഒരു പെണ്ണായി പോയേനെ... പക്ഷെ ഇപ്പോൾ ഇത് പോലെ എന്തെങ്കിലും കേട്ടാൽ ആ കുട്ടിയുടെ വേദന തനിക്ക് മനസ്സിലാകും... എന്തെങ്കിലും ചെയ്യാൻ തോന്നും.... "വിച്ചേട്ടാ... എനിക്ക് പറ്റില്ല... ഇയാളെ കൊല്ലാൻ എനിക്ക് പറ്റില്ല.. ഇയാൾ നരകിച്ചു തീരട്ടെ .... എന്നെ പോലെ എത്ര കുട്ടികളെ ഇയാൾ ചൂഷണത്തിന് ഇരയാക്കിയിരിക്കും.. എത്ര പേരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടാകും.... അവരും കാണട്ടെ.... കണ്ടു സന്തോഷിക്കട്ടെ.... ഇയാളുടെ അവസ്ഥ "..... അവൾ അവസാന പകയും തീർത്തു മുന്നോട്ട് നടന്നു... വീട്ടിൽ എത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു.... അവൾ ഒന്ന് പോയി കുളിച്ചു വന്നു.... അവളുടെ ശരീരത്തിനേറ്റ എല്ലാ കറകളും കഴുകി കളഞ്ഞ പോലെ... അവൾക്ക് എന്തൊക്കെയോ നേടിയ ആശ്വാസം ഉണ്ടായിരുന്നു.... രാത്രി മുറിയിലേക്ക് പോകുമ്പോൾ അവളെ ഒരു നാണം പിടികൂടിയിരുന്നു..... അവൾ വിച്ചേട്ടനെ ഇറുകെ പുണർന്നു..... "ഞാൻ അയാളെ കെട്ടി പുണർന്നു കട്ടിലിലേക്ക് വീഴ്ത്തിയിട്ടു അയാളുടെ നേർത്ത ചുവന്ന ചുണ്ടുകളെ ഞാൻ കടിച്ചു മുറിപ്പെടുത്തി അയാളുടെ കഴുത്തിന്റെയും കവിളുകളുടെയും മണം എന്നെ ഉന്മത്തയാക്കി... (കടപ്പാട് -മാധവിക്കുട്ടി ) ചില ഓർമ്മകൾക്ക് മരണമില്ല... അത് മനസ്സിൽ തന്നെ ഒരു മുറിവായി നമ്മളെ ഓർമിപ്പിച്ചു കൊണ്ടിരിക്കും "... വികാരങ്ങൾ ശരീരത്തെ ചൂട് പിടിപ്പിച്ചപ്പോൾ മനസ്സ് ഓർമകളുടെ വേലിയേറ്റം നടത്തി... പതിയെ പതിയെ അവൾ നിശ്ചലയായി.... അവനിൽ നിന്നും എഴുന്നേറ്റു പിന്തിരിഞ്ഞു നടന്നു.... വിജയ് അവളുടെ പുറകെ ചെന്നു കെട്ടിപ്പിടിച്ചു.. അവളുടെ ചെവിയോരം മൊഴിഞ്ഞു.... "എനിക്ക് നീയെന്നും പരിശുദ്ധ തന്നെയാണ്... നമ്മുടെ ഓരോ സംഗമവും ആദ്യത്തേത് പോലെ തന്നെയായിരിക്കും.... ഓരോ സംഗമത്തിന് ശേഷവും നിന്നിലെ വീര്യം കൂടുക തന്നെ ചെയ്യും....... and i love you....... " കാതിൽ തേന്മഴയായി പെയ്ത വാക്കുകൾ..  അവൾ മനസ്സിലേക്ക് വിജയിനെ സ്വീകരിച്ചു....വിവസ്ത്രയായി.... വിയർപ്പ് തുള്ളികൾ ഇരു ശരീരങ്ങളിലും കലർന്നു... വികാരത്തിന്റ പാരമ്യത..... അവളിലെ ശീൽക്കാരങ്ങൾ അവനിലെ വികാരത്തെ ചൂട് പിടിപ്പിച്ചു... വീണ്ടും വീണ്ടും കാമത്തോടെ വൈഷ്ണവിയിലേക്ക് അവൻ അലിഞ്ഞു ചേർന്നു... തളർന്നു കൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്നു കിടന്നു... "വെറുക്കാമായിരുന്നില്ലേ എന്നെ? " മറുപടിയായി അവൻ ഒന്ന് ചിരിച്ചു.... "എന്നെ ഞാനായി മാറ്റിയ നിന്നോട് വെറുപ്പ് തോന്നുമോ എനിക്ക്.... നീ എനിക്കൊരു അനുഗ്രഹമാണ്.... നിന്നോളം മറ്റൊന്നിനും വേണ്ടി ഞാൻ തപസ്സിരുന്നിട്ടില്ല.... ഇത്രമേൽ പ്രണയം കൊണ്ട് എന്റെ ഉള്ളിൽ മൂടിയിട്ടില്ല.... നീ നീയെന്റെ ജീവ വായുവാണ്... അതില്ലാതെ ഒരു നിമിഷം മുന്നോട്ട് പോകാൻ കഴിയില്ലെങ്കിൽ എങ്ങനെ ഞാനതിനെ വെറുക്കും പെണ്ണേ.... " അവൾ അവന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.... എപ്പോഴോ ഉറക്കത്തിലേക്ക് ആണ്ടു... സൂര്യ കിരണങ്ങൾ ഭൂമിയെ ചുംബിച്ചുണർത്തി.... വൈഷ്ണവിയും ഉറക്കത്തിൽ നിന്നുമുണർന്നു... പുതപ്പിനടിയിലെ നഗ്നത അവളിൽ നാണം വിടർത്തി... അവൾ വിജയിനെ ഒന്ന് നോക്കി.... അവളുടെ ശരീരത്തിലെ ചൂട് വിട്ടപ്പോൾ അവനും എഴുന്നേറ്റിരുന്നു... ആ പുതപ്പ് മാറ്റിക്കൊണ്ട് വിജയ് അവളെ സാകൂതം നോക്കി.... അവന്റെ കൈകൾ അവളെ വീണ്ടും വലയം ചെയ്തു.. അവൾ വീണ്ടും അവനിലേക്ക് അലിഞ്ഞു ചേർന്നു.....                      , ************** ആക്‌സിഡന്റിൽ ചതഞ്ഞരഞ്ഞ മരിച്ച ഭിക്ഷക്കാരന് അയാളുടെ മുഖത്തിനോട് നല്ല സാമ്യതയായിരുന്നു... അവൾ ഒരു നിമിഷത്തേക്ക് കണ്ണുകൾ മുറുകെ അടച്ചു.... ഒരു ജീവൻ പോയതിൽ സന്തോഷിക്കാൻ കഴിയില്ല.... പക്ഷെ ഒരുപാട് പെൺകുട്ടികളുടെ കണ്ണുനീർ ശാപം ഫലിച്ചു.... ജീവിതം എന്തോ നേടാനുള്ള  നെട്ടോട്ടമാണെന്നാണ് എല്ലാവരുടെയും വിചാരം... ജീവിക്കാനുള്ളതാണ് ജീവിതം.. സന്തോഷം വരുമ്പോൾ സന്തോഷിക്കണം.... കരച്ചിൽ വരുമ്പോൾ കരയണം..... ആർക്കും വേണ്ടി അഭിനയിക്കരുത്... നിങ്ങളുടെ ജീവിതമാണ്... മറ്റുള്ളവരെ അതിലേക്ക് കൈ കടത്താൻ അനുവദിക്കരുത്.... no എന്ന് പറയേണ്ടിടത്ത് അത് പറയുക തന്നെ ചെയുക.... ഇന്ന് "WE"എന്ന ഫൌണ്ടേഷൻ എന്ന സ്വപ്നം പൂവണിയുകയാണ്...സ്ത്രീകളുടെ മുന്നേറ്റത്തിന് വേണ്ടിയുള്ള സംഘടന.... ബഹുമാനപ്പെട്ട സിഎം ആണ് ഉൽഘാടനം... ഉൽഘാടനത്തിന് ശേഷമുള്ള പ്രസംഗത്തിന്റെ ഭാഗമായിരുന്നു അത്... വൈഷ്ണവി വിജയുടെ കൈ കോർത്തു പിടിച്ചു കൊണ്ട് സ്റ്റേജിൽ ഇരുന്നു... ചന്ദ്രികാമ്മയുടെ കയ്യിൽ ഇരുന്നു നാല് വയസ്സുകാരി കുഞ്ഞു "വൈഷ്ണവ "അവളുടെ അമ്മയെയും അച്ഛനെയും നോക്കി കാണുകയായിരുന്നു... വീട്ടിൽ എത്തിയപ്പോൾ തന്നെ welcome എന്നെഴുതിയ ബോർഡ് കണ്ടു....  അമ്മേ എന്ന് വിളിച്ചു കൊണ്ട് വരുന്ന വൈഷ്ണവ മോളും... അവളെ എടുക്കാൻ തുനിഞ്ഞപ്പോൾ അവളെ പറ്റിച്ചു കൊണ്ട് അവൾ ഓടി വിജയിന്റെ അടുത്തെത്തി... വൈഷ്ണവി മുഖം കോട്ടി നിന്നു... എങ്കിലും അവളിൽ ഒരുപാട് സന്തോഷം ആയിരുന്നു.... അവൾ അവളുടെ അച്ഛനോട് ചേർന്നു തന്നെ വളരട്ടെ... പെണ്മക്കൾക്ക് അച്ഛനോടും എല്ലാം തുറന്നു പറയാൻ കഴിയട്ടെ.... റൂമിലേക്ക് ചെല്ലുമ്പോഴും വൈഷ്ണവി പരിഭവം നടിച്ചു... "അമ്മ പിണക്കത്തിലാണോ അച്ഛാ? "അമ്മയുടെ പിണക്കം മാറ്റാൻ അച്ഛന് അറിയാം "അല്ലേ വൈഷു "... അമ്മയുടെ പിണക്കംനമുക്ക്  മാറ്റാം അല്ലേ.. രണ്ടു പേരും ചേർന്നു ഇക്കിളി കൂട്ടി.... പിടിച്ചു നിൽക്കാൻ കഴിയാതെ വൈഷ്ണവി തോൽവി സമ്മതിച്ചു.... ആരുടേയും കണ്ണ് തട്ടാതെ ആ കുടുംബം ഇത് പോലെ സന്തോഷത്തോടെ ജീവിക്കട്ടെ...  ഓഫീസിൽ നിന്നും പുറത്തേക്ക് വന്നപ്പോഴാണ് അവൾ ഒരു വിളി കേട്ടത്.... അവൾ തിരിഞ്ഞു നോക്കി... "അമ്മായി.... " അവൾ തിരിച്ചറിഞ്ഞിരുന്നു.... "മോന്റെ മോളാണ്... അമ്മ ഇട്ടിട്ട് പോയി... അവൻ അതോടെ കുടി തുടങ്ങി.... ഇപ്പോൾ കരൾ രോഗമൊക്കെ ആയി ചാവാറായി... അവന്റെ മോളാ ഇത്.... മോള് ഇവളെയൊന്നു ഏറ്റെടുക്കുമോ? മോളെക്കൊണ്ട് പറ്റുമോ .... എന്റെ കണ്ണടയുന്നതിന് മുന്നേ ഇവളെ സുരക്ഷിതമാക്കണ്ടേ.... എത്ര ആയാലും ഒരു പെൺകുട്ടി അല്ലേ... അവൾ ആ കുട്ടിയെ ചേർത്ത് പിടിച്ചു.. നിനക്ക് അവകാശപ്പെട്ടതെല്ലാം നീ നേടണം.. പെണ്ണായി പോയി എന്ന് പറഞ്ഞു നിനക്ക് നിഷേധിച്ചതെല്ലാം....

 (അവസാനിച്ചു )

Writer : മഴ (pen name)


X കട്ടക്കലിപ്പൻ











No Comment
Add Comment
comment url