എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

Vaishnavi part 3

  🍁വൈഷ്ണവി - part 3🍁

Writer : മഴ (pen name)


 അത്യാവശ്യമായി പങ്കെടുക്കേണ്ട ജെനറൽ ബോഡി മീറ്റിങിനായി പോകാൻ ഒരുങ്ങി വന്നതായിരുന്നു വിജയ്.... അവൻ ഡ്രെസ്സിലേക്കും വൈഷ്ണവിയുടെ മുഖത്തേക്കും കൂർപ്പിച്ചു നോക്കി... ഇന്നലത്തേതിന്റെ ബാക്കി ഇന്ന് കിട്ടുമെന്ന് തന്നെ അവൾ മനസ്സിൽ ഉറപ്പിച്ചു... അടുത്തിരുന്ന വേസിലേക്ക് അവന്റെ കൈകൾ നീണ്ടു.... ക്ഷണ നേരം കൊണ്ട് അത് നിലത്ത് വീണു ചിന്നി ചിതറി.... വൈഷ്ണവിയെ ഒന്ന് തറപ്പിച്ചു നോക്കിയതിനു ശേഷം അവൻ മുകളിലേക്ക് കയറി പോയി..... ഡൈനിങ്ങ് ടേബിളിന് മുന്നിൽ ഇരുന്നവരെ അപ്പോഴാണ് വൈഷ്ണവി ശ്രെധിച്ചത്.... അമ്മയുടെയും അച്ഛന്റെയും മുഖത്ത്  നേരിയ ആശ്വാസം നിഴലിച്ചിരുന്നു... ഞാൻ ശ്രെദ്ധിച്ചില്ല.... തെറ്റ് എന്റെ ഭാഗത്താ.... കണ്ണുകൾ തുടച്ചു കൊണ്ട് തിരികെ അടുക്കളയിലേക്ക് നടന്നു.... അടുക്കളയിൽ ജോലിയ്ക്ക് നിന്ന ചേച്ചി അവളെ ദയനീയമായി നോക്കി... ഒന്നുമില്ല എന്ന് കണ്ണ് കാണിച്ചു കൊണ്ട് അടുക്കള സ്ലാബിലേക്ക് അവൾ  ചാരി നിന്നു..... അമ്മയോടും അച്ഛനോടും യാത്ര പറയുന്ന ആ  ശബ്ദം  അവളുടെ ചെവികളിലും പതിച്ചു..... പോയി കഴിഞ്ഞു എന്ന് മനസ്സിലായപ്പോൾ കഴുത്തിൽ കിടന്ന താലിയിൽ അവളുടെ കൈകൾ മുറുകി.... ഈശ്വരാ.... എല്ലാവിധ ഐശ്വര്യങ്ങളും ഏട്ടന് ഉണ്ടാകണേ.... അടുക്കളയിൽ തന്നെ ഉച്ചവരെ സമയം ചിലവിട്ടു... വിച്ചേട്ടനെ പറ്റി പറയുമ്പോൾ അമ്മയ്ക്ക് നൂറു നാവാണെന്ന് അവൾ ഓർത്തു..... ആഹാരം പാകം ചെയ്തു കൊണ്ടിരുന്നപ്പോഴാണ് വിച്ചേട്ടന്റെ ചേച്ചി ഉറക്കത്തിൽ നിന്നും വീണ്ടും എഴുന്നേറ്റു വന്നത്.... രാവിലെ പ്രാർത്ഥന സമയത്തു കണ്ടതാണ്.... വീണ്ടും പോയി കിടന്നുവെന്ന് തോന്നുന്നു.... 

"എന്റെ വിദ്യേ.... ഇങ്ങനെ ഉറങ്ങാനാണോ നീ ഇവിടെ വന്നു നിൽക്കുന്നത്?

 "കല്യാണത്തിന്റെ തിരക്കിൽ അല്ലായിരുന്നോ അമ്മേ... ഇത്തിരി ക്ഷീണം കൊണ്ട് ഉറങ്ങി പോയതാ... " ഒന്നും രണ്ടും പറഞ്ഞു അവർ തമ്മിൽ കൊഞ്ചുന്നത് തന്നെ മനസ്സിന് ഒരു നിറവായിരുന്നു.... അവളുടെ കണ്ണുകളിൽ  നനവ് പടർന്നു.... ഡ്രൈവർന്റെ കയ്യിൽ ഏട്ടനും അച്ഛനുമുള്ള ആഹാരം കൊടുത്തു വിട്ടു.... അത് അമ്മയ്ക്ക് നിർബന്ധം ആണ്... അച്ഛന് വീട്ടിലെ ആഹാരം കൊടുത്തു വിടണമെന്നുള്ളത്... ഏട്ടന് കൊടുത്തു വിട്ടാലും kfc യുടെ പുറകെ ആയിരിക്കും.... എങ്കിലും ഒരു പ്രതീക്ഷയിൽ ഇഷ്ടമുള്ള വിഭവങ്ങൾ ഉണ്ടാക്കി കൊടുത്തു വിട്ടു.... വീട്ടിലുള്ളവരെല്ലാം സാധുക്കളാണ്... ഇത്തിരി കോപം കൂടുതൽ ഏട്ടന് മാത്രമാണ്..വിദ്യ ചേച്ചിയ്ക്കും ഇത്തിരി ദേഷ്യം ഉണ്ട്.. എങ്കിലും എന്നോട് പെട്ടന്ന് തന്നെ കൂട്ടായി... . ചുരുക്കം സമയം കൊണ്ട് തന്നെ ഏകദേശം അവിടെ ഉള്ളവരുടെ  ഇഷ്ടങ്ങളും അനിഷ്ടങ്ങളുമെല്ലാം അവൾ മനസ്സിലാക്കി എടുത്തു കഴിഞ്ഞിരുന്നു..... രാത്രി  എല്ലാവരും ആഹാരം കഴിക്കാൻ ഒരുമിച്ചിരുന്നു... വിജയ് എത്തിയിട്ടില്ലാത്തത് കൊണ്ട് വൈഷ്ണവി പിന്നെ ഇരുന്നോളാം എന്ന് പറഞ്ഞൊഴിഞ്ഞു.... വിജയുടെ കാർ പോർച്ചിൽ എത്തിയ ശബ്ദം കേട്ടു അവൾ പോയി ഡോർ തുറന്നു കൊടുത്തു.... അവളെ ഒന്ന് രൂക്ഷമായി നോക്കി കൊണ്ട് അവൻ അകത്തേക്ക് പോയി....  വൈഷ്ണവി നേരെ  അടുക്കളയിലേക്ക് പോയി ആഹാരം ചൂടാക്കാൻ എടുത്തു വെച്ചു.... വിച്ചേട്ടന് ആഹാരം ചെറുചൂടിൽ വേണമെന്ന് നിർബന്ധം ആണെന്നാ 'അമ്മ പറഞ്ഞേക്കുന്നത്.... ടേബിളിൽ ഫുഡ്‌ എടുത്തു വെച്ചപ്പോഴേക്കും വിജയ് ഫ്രഷ് ആയി താഴേക്ക് വന്നിരുന്നു.... ടേബിളിനു അരികിലായി നിൽക്കുന്ന വൈഷ്ണവിയെ പാടെ അവഗണിച്ചു കൊണ്ട് അവൻ ശാരദ  ചേച്ചിയോട് ആഹാരം വിളമ്പാൻ പറഞ്ഞിട്ട് അവൻ കഴിക്കാൻ തുടങ്ങി...... വൈഷ്ണവിയുടെ കണ്ണുകൾ നിറഞ്ഞില്ല.. അവൾ ഒരു പുഞ്ചിരിയോടെ നോക്കി നിൽക്കുകയായിരുന്നു.... വിളമ്പി കൊടുത്തില്ലെങ്കിലും താൻ വെച്ചുണ്ടാക്കിയത് ആണല്ലോ ഈ കഴിക്കുന്നത്..... വിജയ് കഴിച്ചെഴുന്നേൽക്കുന്നത് വരെ അവൾ ആ നില തുടർന്നു.... കൈ കഴുകി പോയതിന് ശേഷം അവൾ ആ പത്രത്തിൽ തന്നെ ഒരു പിടി ചോറ് എടുത്തു കൊണ്ട് അടുക്കള പടിയിലേക്ക് ചെന്നിരുന്നു.... ഓരോ ഉരുള വായിലേക്ക് വെക്കുമ്പോഴും അവളുടെ നെഞ്ചിൽ എന്തോ വേദന ഉരുണ്ട് കൂടുന്നത് പോലെ തോന്നി.... വേദനിക്കേണ്ട കാര്യം എന്താ.... തനിക്കു വിധിച്ചിട്ടുള്ളതല്ല ഇതൊന്നും..... ഭാര്യ ആകുക, 'അമ്മ ആകുക...... ഇതൊന്നും...ഒരു ദിവസം നെഞ്ച് പൊട്ടി താൻ മരിക്കും ഒന്നും താങ്ങാൻ കഴിയാതെ... അന്ന് വരെ ഞാൻ ഇങ്ങനെ ജീവിക്കും.... കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി... ആ ഇരുട്ടിൽ അവൾ അത് സമർത്ഥമായി  ഒളിപ്പിച്ചു കളഞ്ഞു.... ജോലിയൊക്കെ കഴിഞ്ഞു മുറിയിലേക്ക് ചെന്നപ്പോഴേക്കും ഡോർ ലോക്ക് ചെയ്ത് കഴിഞ്ഞിരുന്നു... തട്ടി വിളിക്കാൻ തോന്നിയില്ല..... അവൾ ആ വാതിലിന് കീഴെ ചാരിയിരുന്നു...... കണ്ണുകൾ ഉറക്കം സ്വീകരിക്കാൻ തുടങ്ങിയിരുന്നു..... അവൾ ചാരിയിരുന്ന് ഉറങ്ങാൻ തുടങ്ങി.... വിജയ് ഗ്ലാസ്സിലേക്ക് മദ്യം പകർന്നു ഓരോന്ന് ആലോചിക്കാൻ തുടങ്ങി.... പഠിക്കട്ടെ.... എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും... രാവിലത്തെ കാര്യത്തിന് പകരത്തിനു പകരം....... അവൻ ഇടയ്ക്ക് വന്നു ഡോർ തുറന്നപ്പോൾ നിലത്തു ചാരിയിരിന്നുറങ്ങുന്ന വൈഷ്ണവിയിലേക്ക് അവന്റെ കണ്ണുകൾ പതിഞ്ഞു..... അവളുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകളിൽ അവൾക്കു സൗന്ദര്യം കൂടിയത് പോലെ....പക്ഷെ അംഗീകരിക്കാൻ അഹങ്കാരം അനുവദിക്കുന്നില്ല. അവൾ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും എന്തോ കപട ദേഷ്യം ഉള്ളിൽ നിറയുന്നു... ഒരു നിമിഷം അവളെ കോപപൂർവം നോക്കിയ ശേഷം പതിയെ ഡോർ അടച്ചു അവനും പതിയെ നിദ്രയിലേക്ക് വീണു.... പിറ്റേന്ന് രാവിലെ വൈഷ്ണവി കണ്ണ് തുറക്കുമ്പോഴും വാതിൽ അടഞ്ഞു തന്നെ കിടന്നു... കുളിക്കാതെ താഴേക്ക് പോകാനും വയ്യാ .... എന്താപ്പോ ചെയ്യേണ്ടത്? ഇന്നലെ അയയിൽ കഴുകി ഇട്ട സാരി ഉണ്ടാകും.... പുറത്തു ഒരു ബാത്റൂം ഉണ്ടല്ലോ.... പിന്നൊന്നും ആലോചിച്ചില്ല..... ഓടി പോയി സാരി എടുത്തു കുളിച്ചു റെഡി ആയി പൂജാ മുറിയിലേക്ക് കയറി..... പതിവ് പോലെ ഒരു കീർത്തനം ചൊല്ലാൻ തുടങ്ങി..... വിച്ചേട്ടാ... വാ....... ആരോ വിളിക്കുന്ന പോലെ തോന്നി വിജയ് കണ്ണുകൾ തുറന്നു.... എന്തോ ഹൃദയം ശക്തമായി മിടിക്കുന്നു.... അവന്റെ കാലുകൾ യാന്ത്രികമായി ചലിക്കാൻ തുടങ്ങിയിരുന്നു.... ആ ചലനങ്ങൾ ചെന്നു എത്തി നിന്നത്  വൈഷ്ണവിയിലും.... കത്തിച്ചു വെച്ച നില വിളക്കുകളുടെ ശോഭയിൽ അവൾ ഒരു വിഗ്രഹം പോലെ ജ്വലിച്ചു നിന്നു........... അവളുടെ ഒഴിഞ്ഞ നെറുക മാത്രമായിരുന്നു ആകെയൊരു കുറവ് ആയിട്ട് തോന്നിയത്....  "ഈശ്വരാധീനം ഉള്ള കുട്ടിയാ..... " 'അമ്മ അച്ഛനോട് പറയുന്നത് അവനും കേട്ടു..... അവൻ കുറച്ചു നേരം കൂടി അവിടെ നിന്നതിനു ശേഷം തിരികെ റൂമിലേക്ക് പോയി.... ഫ്രഷ് ആയി വന്നപ്പോൾ ഒരു ഗ്ലാസിൽ കോഫി കൊണ്ട് വന്നു വെച്ചിരിക്കുന്നു.... അവൻ അതുമെടുത്തു കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു...  മുറ്റത്തെ തുളസിതറയിൽ നിന്നും തുളസിക്കതിർ പൊട്ടിക്കുന്ന വൈഷ്ണവിയിലേക്ക് അവന്റെ കണ്ണുകൾ പതിഞ്ഞു.... അവൾ കുറച്ചു നേരം കൂടി ആ തുളസി ചെടിയോട് എന്തൊക്കെയോ പറയുന്നത് നോക്കി കൊണ്ടിരുന്നു അവൻ..... അവൾ അകത്തേക്ക് കയറിയപ്പോൾ അവന്റെ ചിന്തകളിൽ ദിവ്യ കടന്നു വരാൻ തുടങ്ങിയിരുന്നു..... രാവും പകലും തമ്മിലുള്ള അന്തരം ഉണ്ട്  വൈഷ്ണവിയും ദിവ്യയും തമ്മിൽ..... തന്റെ സങ്കല്പങ്ങളിലെ ഭാര്യ തന്നെയാണ് വൈഷ്ണവി.പക്ഷെ പ്രണയം അത് ദിവ്യയോട് മാത്രം ആണ്... അത് ഒരിക്കലും മാറുന്ന ഒന്നല്ല..... അല്ലെങ്കിലും പുത്തനച്ചി പുരപ്പുറം തൂക്കുമെന്നാണല്ലോ... ഇവൾ എവിടെ വരെ പോകുമെന്ന് കണ്ടറിയാം.... ടവ്വലും എടുത്തു കൊണ്ട് കുളിക്കാനായി കയറി... തിരികെ വന്നപ്പോൾ ബെഡിൽ അയൺ ചെയ്ത ഡ്രസ്സ്‌ മടക്കി വെച്ചേക്കുന്നു.. അവൻ അതെടുത്തു നിവർത്തി.... എന്നിട്ട് അത് പോലെ ബെഡിൽ തന്നെ ഇട്ടു.... പകരം വേറൊന്ന് കബോർഡിൽ നിന്നും എടുത്തു ധരിച്ചു റെഡി ആയി താഴേക്ക് ഇറങ്ങി വന്നു.... ഡൈനിങ്ങ് ടേബിളിൽ എല്ലാവർക്കുമുള്ള ഭക്ഷണം വൈഷ്ണവി വിളമ്പി കൊടുത്തു...അവൾ ആ ഡ്രസ്സ്‌ അവൻ ധരിക്കുമെന്ന നേരിയ പ്രതീക്ഷയിൽ ആയിരുന്നു.... ഉണ്ടായില്ല.... . വിജയ് നുള്ള ആഹാരം വിളമ്പാതെ അവൾ പിന്മാറി... ശാരദ ചേച്ചി വന്നു അവനുള്ള ആഹാരം കൊടുത്തു..... ചന്ദ്രികാമ്മയ്ക്ക് അത് കണ്ടപ്പോൾ നേരിയ വിഷമം തോന്നി..... വൈഷ്ണവി അത് കണ്ടില്ലാന്നു നടിച്ചു മുഖത്തൊരു പുഞ്ചിരിയുടെ മൂടു പടം അണിഞ്ഞു.... വിജയ് പോയതിന് ശേഷം അവൾ അടുക്കളയിലേക്ക് തന്നെ കയറി... ഉച്ചക്കുള്ളത് കാലമാക്കണം.... ആരുടേയും നിർബന്ധം കൊണ്ടൊന്നുമല്ല  സ്വയം എന്തിലോ വ്യസ്ഥമായി എന്തോ മറക്കാൻ പെടാ പാട് പെടുന്നുണ്ടായിരുന്നു.... അച്ഛനും ഓഫീസിലേക്ക് പോയി കഴിഞ്ഞപ്പോൾ പിന്നെ ആ വീട്ടിൽ ഒച്ചയും അനക്കവും ഒന്നും തോന്നിയില്ല..... ഏട്ടനും അച്ഛനും ആണ് ആ വീടിന്റെ താളം എന്ന് വരെ തോന്നി അവൾക്കു...  രാത്രി പതിവ് പോലെ വിജയുടെ കാര്യങ്ങൾ ചെയ്തു കൊടുത്തിട്ട് ഒരു പരിഭവവുമില്ലാതെ അവൾ ശാരദ ചേച്ചിയെ എല്ലാം ഏൽപ്പിച്ചു മാറി നിന്നു.... രാത്രി റൂമിലേക്ക് പോയില്ല.... നേരത്തെ തന്നെ സാധനങ്ങൾ അടുക്കളയോട് ചേർന്ന റൂമിലേക്ക് മാറ്റിയിരുന്നു.... ശാരദ ചേച്ചിയ്ക്ക് മനസ്സിലായത് കൊണ്ട് അവർ ഒന്നും ചോദിച്ചില്ല... വേറെ ഏതെങ്കിലും room ഉപയോഗിച്ചാൽ എല്ലാവരും അറിയും.. അത് വേണ്ടാന്ന് അവൾക്കും തോന്നി.... പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ എല്ലായിടത്തും വൈഷ്ണവിയുടെ കണ്ണും കയ്യും എത്താത്ത ഇടങ്ങൾ ചുരുക്കമായിരുന്നു ..ഡ്രസ്സ്‌ എന്നും എടുത്തു വെയ്ക്കും.... വിജയ് അത് തിരിഞ്ഞു പോലും നോക്കാറില്ല.... എങ്കിൽ കൂടി... മൗനമായി വിജയ് നെ  ഉറക്കത്തിൽ നിന്നും ഉണർത്തുന്നത് പോലും വൈഷ്ണവി ആയിരുന്നു...... മറ്റുള്ളവരോട് കൂട്ട് കൂടി എന്നാൽ തന്നെ കാണുമ്പോൾ മൗനം പിടിക്കുന്ന വൈഷ്ണവിയെ ദേഷ്യത്തോടെ അവൻ നോക്കി.... ഒരു അസൂയ അവനിൽ ഉടലെടുക്കാൻ തുടങ്ങിയിരുന്നു.... അന്നത്തെ ദിവസം അവൻ ഡോറിൽ തട്ട് കേട്ടാണ് എഴുന്നേറ്റത് തന്നെ... എന്തോ എന്നും കിട്ടുന്ന ഊർജം നഷ്ടപ്പെട്ടത് പോലെ... അമ്മയായിരുന്നു.... എഴുന്നേൽക്കാൻ പറഞ്ഞിട്ട് താഴേക്ക് പോയി...... കുളിച്ചു വന്നപ്പോൾ ഡ്രസ്സ്‌ ബെഡിൽ ഉണ്ടായിരുന്നു... അവൻ കബോർഡ് തുറന്നു വേറെ ഡ്രസ്സ് എടുത്തിട്ട് ഒരുങ്ങി താഴേക്ക് ഇറങ്ങി വന്നു.... ഫുഡ്‌ കഴിക്കുമ്പോൾ നിറ പുഞ്ചിരിയുമായി നിൽക്കുന്ന വൈഷ്ണവിയെ അവൻ കണ്ടില്ല.... എന്തോ ദേഷ്യം അവനിൽ വന്നു നിറയാൻ തുടങ്ങി... രാത്രിയും അവൾ ഇല്ലായിരുന്നു.... എവിടെ പോയി... ഇവിടെ ഇല്ലേ? എന്തെങ്കിലും അസുഖം ആയിരിക്കുമോ? ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങൾ  . ..... ആരോടും ചോദിക്കാൻ കൂടി കഴിയില്ല..... അച്ഛനുള്ള ആഹാരത്തിന്റെ കൂടെ അവനുള്ള ആഹാരം വന്നില്ല..... വിവാഹം കഴിഞ്ഞതിനു ശേഷം വീട്ടിൽ നിന്നും കൊണ്ട് വരുന്നത് മാത്രേ കഴിച്ചിട്ടുള്ളു.... അന്ന് രാത്രി വീട്ടിലേക്ക് പോയപ്പോഴും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു...കണ്ടാലോ എന്ന് . അവൻ ഡോർ അടച്ചില്ല... അത് തുറന്നു തന്നെ വെച്ചുറങ്ങി.... എപ്പോഴെങ്കിലും വന്നാലോ..... തന്നെ ഇത്ര മേൽ ബാധിക്കാൻ അവൾ തന്റെ ആരാ....  ആ ചോദ്യം അവനിൽ കടന്നു വന്നു..... പിറ്റേന്നും അമ്മ വിളിച്ചെഴുന്നേല്പിച്ചു....ബെഡിൽ ഡ്രസ്സ്‌ ഉണ്ടായിരുന്നില്ല...  ആദ്യമായി അവനിൽ നഷ്ടബോധം ഉടലെടുത്തു..... ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ രുചി മാറിയത് പോലെ... ഒന്നും കഴിക്കാൻ തോന്നുന്നില്ല... കണ്ണുകൾ വൈഷ്ണവിയ്ക്കായി പരതി....... നിരാശ ആയിരുന്നു ഫലം..... ദിവസങ്ങൾ കടന്നു പോയി... അഞ്ചാറു  ദിവസത്തിൽ കൂടുതൽ ആയി വൈഷ്ണവിയെ കാണാതെ....... വിച്ചേട്ടാ.....  എഴുന്നേൽക്ക്...... അന്ന് വൈഷ്ണവിയുടെ മുഖം സ്വപ്നം കണ്ടാണ് അവൻ ഉണർന്നത് തന്നെ.... അവൻ ഓടി പൂജാമുറിയിലേക്ക് എത്തി.... വിളക്കിന്റെ പ്രഭയിൽ അവളെ ഒരു നോക്ക് അവൻ കണ്ടു...  മനസ്സിലേക്ക് അവളുടെ മുഖം തറച്ചു കയറിയത് പോലെ... നഷ്ടപ്പെട്ട എന്തൊക്കെയോ അവനിലേക്ക് തിരിച്ചെത്തിയത് പോലെ..... കുളിച്ചു വരുമ്പോൾ ഇന്ന് ഡ്രസ്സ്‌ എടുത്തു വെച്ചിട്ടുണ്ടെങ്കിൽ അത് തന്നെ ധരിക്കും എന്ന് വരെ അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു.... പക്ഷെ അവിടെ ഒന്നും ഉണ്ടായിരുന്നില്ല.... അവനിൽ ദേഷ്യം നിറയാൻ തുടങ്ങി....

 വൈഷ്ണവീ.................. അവന്റെ ശബ്ദം ആ വീട് മുഴുവനും പ്രതിധ്വനിച്ചു......

 (തുടരും ) 

Vaishnavi Part 4
No Comment
Add Comment
comment url