Vaishnavi part 4
🍁 വൈഷ്ണവി -part 4🍁
അതൊരു അലർച്ച പോലെയാണ് വൈഷ്ണവിയുടെ ചെവിയിൽ പതിഞ്ഞത്.... കയ്യിലിരുന്ന മഞ്ഞൾപൊടി സാരിയിലൂടെ കമിഴ്ന്നു.... അത്രയും ഞെട്ടലുണ്ടാക്കിയിരുന്നു അവളിൽ.... അവൾ ചന്ദ്രികാമ്മയുടെ മുഖത്തേക്ക് തൽക്ഷണം നോക്കി... അവിടെയും ഭയം നിഴലിച്ചിരുന്നു..... വൈഷ്ണവീ....... വീണ്ടും ആ വിളി ഉയർന്നു വന്നു.... ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി... കാലുകൾ ആ വിളിപ്പുറത്തെത്താൻ ആശ്രാന്തം ശ്രെമിച്ചു കൊണ്ടിരുന്നു.... നിമിഷങ്ങൾ കൊണ്ട് വൈഷ്ണവി സ്റ്റെയറുകൾ ഓടി കടന്നു റൂമിന് മുന്നിലേക്കെത്തപ്പെട്ടു.... ഉള്ളിൽ കബോർഡിൽ നിന്നും ഡ്രെസ്സുകൾ വലിച്ചെറിയുന്ന വിജയിനെ കണ്ടപ്പോൾ അവളിൽ ഒരു വിറയൽ ഉണ്ടായി ... കിതപ്പ് കൊണ്ട് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല... അവൾ തല കുനിച്ചു കൊണ്ട് വിജയിന്റെ മുന്നിലേക്ക് ചെന്നു നിന്നു.....
"എന്റെ ബ്ലൂ ഷർട്ട് എവിടെ? അവൾ പുറത്തേക്ക് കൈ ചൂണ്ടി.... നിന്റെ നാവെന്താ ഇറങ്ങി പോയോ? 'ഇ..... ഇല്ലാ.... പു..... പുറത്ത്..... അയ...... യിൽ......... എനിക്കത് ഇപ്പോൾ വേണം...... എന്റെ ഡ്രെസ്സുകൾ എന്റെ കയ്യെത്തും പുറത്തു ഉണ്ടായിരിക്കണം... ഇല്ലെങ്കിൽ ഇടേണ്ടത് ബെഡിൽ എടുത്തു വെയ്ക്കണം..... ഇത് രണ്ടും പറ്റില്ലെങ്കിൽ ഒന്നും ചെയ്യാൻ നിൽക്കരുത്..... കേട്ടോ.... അവൻ അവളോട് കയർത്തു തന്നെ പറഞ്ഞു.... എടുത്തു വെച്ചാലും ഇടാത്തത് കൊണ്ടാണ് ഒന്നിനും വരാത്തത്... എടുത്തു വെയ്ക്കണ്ട എന്ന് വിചാരിച്ച ആ നിമിഷത്തെ സ്വയം പഴിച്ചു കൊണ്ട് ടെറസിൽ അയയിൽ കിടന്ന ഷർട്ടും എടുത്തു കൊണ്ട് അവൾ ഓടി റൂമിൽ എത്തി.... "അയൺ ചെയ്യ്.... വേഗം..... " വൈഷ്ണവി ഓടി ചെന്നു അയൺ ബോക്സ് എടുത്തു പ്ലഗ്ഗിൽ കുത്തി..... സ്വിച്ച് ഇട്ടു... സാരിയുടെ അറ്റം പിടിച്ചു ഇടുപ്പിൽ കുത്തി...... വിജയ് ബെഡിലേക്ക് ഇരുന്നു കൊണ്ട് ഫോണിൽ നോക്കുന്നു എന്ന വ്യാജേന വൈഷ്ണവിയെ സസൂഷ്മം നിരീക്ഷിക്കുകയായിരുന്നു.... ഗോതമ്പും ചുവപ്പും നിറങ്ങൾ ഇട കലർന്ന ചെമ്പൻ നിറത്തിലുള്ള രോമങ്ങൾ നിന്ന അവളുടെ അരക്കെട്ടിൽ വിജയിന്റെ നോട്ടം പതിഞ്ഞു..... അവിടെ പൊടിഞ്ഞിരിക്കുന്ന വിയർപ്പ് കണങ്ങൾ.......
വൈഷ്ണവിയ്ക്ക് അസാധാരണമായി ഏതോ നോട്ടം എല്ക്കുന്നത് പോലെ തോന്നാൻ തുടങ്ങി....അവൾ കണ്ണുകൾ കൊണ്ട് പരിസരം നോക്കി.... വിച്ചേട്ടൻ ആണോ... അവൾ സാരി നേരെയാക്കി ഷർട്ട് അയൺ ചെയ്യുന്നത് തുടർന്നു..... വൈഷ്ണവിയുടെ മുഖത്ത് വിജയിന്റെ നോട്ടം പതിഞ്ഞു..... അവളുടെ ജീവൻ തുടിക്കുന്ന പനിനീർ ദളങ്ങൾ പോലുള്ള അധരങ്ങൾ... അതിനു മുകളിലായി പൊതിഞ്ഞിരിക്കുന്ന വിയർപ്പ് കണങ്ങൾ ഏതോ ഒരു വികാരം വിജയിൽ ഉടലെടുത്തു... ഷർട്ട് അയൺ ചെയ്തു കൊടുത്തതിനു ശേഷം തിരികെ പോകാൻ തുനിഞ്ഞ അവളെ കബോർഡിൽ നിന്നും സോക്‌സും കർച്ചീഫും ടൈയ്യും എടുക്കാൻ ആജ്ഞാപിച്ചു..... എളുപ്പം അല്ലായിരുന്നു അത്...... ആകെ തല കീഴ് മറിച്ച നിലയിൽ ആയിരുന്നു ആ കബോർഡിനകം..... പെട്ടന്ന് കൊടുത്തില്ലായെങ്കിൽ എന്ത് സംഭവിക്കും എന്നുള്ള ചിന്ത തന്നെ അവളെ പരിഭ്രമിപ്പിച്ചു..... അവൾ അതിനകത്തു നിന്നു കണ്ടു പിടിക്കാൻ പരിശ്രെമിച്ചു കൊണ്ടിരുന്നു..... അതിനൊക്കെ നേതൃത്വം കൊടുക്കുവാനെന്നോണം അവളുടെ തൊട്ട് പുറകിലായി വിജയും..... അവൾക്ക് തുളസിയുടെയും പനിനീരിന്റെയും സമ്മിശ്ര ഗന്ധമാണെന്ന് അവനു തോന്നി..... അവളിൽ നിന്ന് വമിക്കുന്ന ആ ത്രസിപ്പിക്കുന്ന ഗന്ധം അവൻ ആവോളം നുകർന്നു...... എന്തോ പന്തികേട് പോലെ വൈഷ്ണവിയിൽ ഒരു തോന്നലുണ്ടായി....... അവളുടെ കണ്ണുകൾ വിടർത്തി അവനെ തുറിച്ചു നോക്കി... അവനെ ഭസ്മമാക്കാൻ ശേഷിയുണ്ടായിരുന്നു ആ നോട്ടത്തിന്... അവളുടെ ആ നോട്ടത്തിൽ അവൻ രണ്ടടി പുറകിലോട്ട് വെച്ചു... ശാന്തതയിൽ നിന്നും ഭദ്രകാളീ സങ്കല്പത്തിലേക്ക് ക്ഷണം കൊണ്ടൊരു യാത്ര... വിജയിന്റെ ചിന്തകളിൽ ആദ്യരാത്രി കടന്നു വന്നു.... ദേഹോപദ്രവം ഏല്പിച്ചിട്ട് കൂടി ഒരു നോട്ടം കൊണ്ട് പോലും തന്നെ എതിർത്തില്ല... പക്ഷെ നോട്ടം കൊണ്ട് താനൊന്ന് ചുഴിഞ്ഞപ്പോൾ അവളിലേ രൗദ്ര രൂപം..... തിരച്ചിൽ നിർത്തി കയ്യിൽ കിട്ടിയതെല്ലാം അവനെ ഏൽപ്പിച്ചു കൊണ്ട് അവൾ റൂമിന് പുറത്തേക്ക് നടക്കാൻ തുടങ്ങി.... "ഇന്ന് കെട്ടിലമ്മയ്ക്ക് സൗകര്യം ഉണ്ടാകുമോ ഓഫീസിലേക്ക് ചോറ് കൊടുത്തു വിടാൻ? അവൾ തല കുനിഞ്ഞു നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല... "ഇവിടെ നിന്ന് എവിടെയെങ്കിലും പോകുന്നുണ്ടെങ്കിൽ അത് എന്നോട് പറയണം എന്നുള്ള ബോധം ഇല്ലേ നിനക്ക്.... തോന്നുമ്പോൾ വരാനും തങ്ങാനും പോകാനും ഇത് സത്രമൊന്നുമല്ല.... എവിടെയായിരുന്നു ഒരാഴ്ച.......? "ഞാൻ... ഞാൻ എങ്ങും പോയില്ല..... ഇവിടെ തന്നെ ഉണ്ടായിരുന്നു.... " ഒരാഴ്ചത്തോളം ഒരു കൂരയ്ക്ക് കീഴെ ഉണ്ടായിട്ടും താൻ അറിഞ്ഞില്ല എന്നത് അവനെ ഒരേ സമയം അത്ഭുതത്തിലും കോപത്തിലും വഴി നടത്തി... ആർത്തവ ബുദ്ധിമുട്ട് കാരണം ആ മുറിയിലേക്ക് ഒതുങ്ങിയതാണ്... അമ്മ ഇല്ലാണ്ട് വളർന്നത് കൊണ്ട് ബുദ്ധിമുട്ട് പറയാനോ സമാധാനിപ്പിക്കാനോ ആരും ഉണ്ടായില്ല.... സ്വയം ഇരുട്ടിന്റെ മറവിൽ വേദന കടിച്ചമർത്താൻ പഠിച്ചു കഴിഞ്ഞു... സ്റ്റെയർ ഇറങ്ങവേ വൈഷ്ണവിയുടെ ഉള്ളിൽ ഒരു പിടച്ചിൽ രൂപപ്പെട്ടു.... ഈശ്വരാ... ഇത് തന്നെ അംഗീകരിക്കാൻ തുടങ്ങി എന്നതിന്റെ തെളിവ് ആണോ? ഒരിക്കലും അത് മാത്രം ആയിരിക്കല്ലേ.... അങ്ങനെ ആണെങ്കിൽ താൻ ഭയപ്പെടുന്നത്.... അവൾ തിരികെ അടുക്കളയിൽ എത്തുന്നത് വരെ ചന്ദ്രികാമ്മ ആവലാതി പൂണ്ടു നടക്കുകയായിരുന്നു... അവൾ ഒറ്റശ്വാസത്തിൽ നടന്നത് മുഴുവനും പറഞ്ഞു.... അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.... രാവിലെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ വിജയിന്റെ മനസ്സ് വൈഷ്ണവിയ്ക്ക് ചുറ്റും ഓട്ടപ്രദക്ഷിണം നടത്തുവായിരുന്നു.... എന്തോ ഇത്രയും ദിവസം കാണാതിരുന്നത് കൊണ്ടാണോ അതോ തന്നെ അവൾ ബാധിക്കുന്നത് കൊണ്ടാണോ അറിയില്ല വൈഷ്ണവി അത് മാത്രം ആയിരുന്നു അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നത്..ഒരാളുടെ അസാന്നിധ്യം നമ്മളിൽ മാറ്റങ്ങൾ സൃഷ്ടിച്ചില്ലായെങ്കിൽ സാന്നിധ്യം കൊണ്ട് ഒന്നും ചെയ്യാനാകില്ലല്ലോ. .. ഓഫീസിൽ ഉച്ച ഭക്ഷണം എത്തിയപ്പോൾ അവൻ ആവേശത്തോടെ കഴിക്കാൻ തുടങ്ങി.... മകന്റെ ആ മാറ്റം അച്ഛനിലും ഞെട്ടൽ ഉണ്ടാക്കി..... വൈകുന്നേരം ഓഫീസിൽ നിന്ന് നേരത്തെ വീട്ടിലേക്ക് വരുമ്പോൾ അവൻ കണ്ടു... സിറ്റ്ഔട്ടിൽ അമ്മയുടെ അടുത്ത് ഇരുന്നു മുടിയിൽ കാച്ചെണ്ണ തേച്ചു പിടിപ്പിക്കുന്ന വൈഷ്ണവിയെ.. അവനെ കണ്ടപ്പോൾ അവിടെ നിന്ന് എഴുനേൽക്കാൻ അവളൊരു ശ്രെമം നടത്തി.... പക്ഷെ ചന്ദ്രികാമ്മ അവളെ തടഞ്ഞു അവിടെ തന്നെ ഇരുത്തി........ അവൻ ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി പോയി... പോകുമ്പോൾ കോഫി എന്ന് മാത്രം പറഞ്ഞു.... ചന്ദ്രികാമ്മ വിദ്യയോട് പറഞ്ഞു വിജയ്ക്ക് കോഫി കൊടുക്കാൻ.... അവൾ കോഫി കൊടുക്കാനായി എഴുന്നേറ്റു പോയി... വൈഷ്ണവിയെ ഒന്ന് കാണാൻ തോന്നിയപ്പോൾ ഓഫീസിൽ നിന്നും വന്നതായിരുന്നു വിജയ്.....കോഫിയുമായി വിദ്യയെ കണ്ടപ്പോൾ അവന്റെ രക്തം തിളയ്ക്കാൻ തുടങ്ങി.... "നീയെന്താ ഇവിടെ? ഇവിടെ ഈ ജോലി ചെയ്യാൻ വേറെ ആളില്ലേ..... ഒരു ജോലിക്കാരിയുടെ വേല ചെയ്യാനാണോ അളിയൻ നിന്നെ ഇവിടെ കൊണ്ട് വന്നു നിർത്തിയേക്കുന്നത്? അവളെവിടെ ആ കെട്ടിലമ്മ....... "വിച്ചു നിനക്കൊരു കോഫി തന്നതിന് എനിക്ക് യാതൊരു വിധ ദുഖവും ഇല്ല.....പിന്നെ വൈഷ്ണവി... നിനക്ക് എങ്ങനെ ആണെങ്കിലും അവൾ ഇപ്പോൾ എനിക്കെന്റെ അനിയത്തി കുട്ടിയാ.....അത് കൊണ്ട് അവളെ തരം താഴ്ത്തുന്ന പരിപാടി അതങ്ങ് നിർത്തിയേക്ക്..... എന്താടാ അവളുടെ കുഴപ്പം.... നീ കൊണ്ട് നടന്ന ദിവ്യയെ അപേക്ഷിച്ചു വൈഷ്ണവി എന്ത് കൊണ്ടും നല്ലവൾ തന്നെയാ......." "ചേച്ചീ ഇതൊക്കെ അവളുടെ നമ്പർ ആണ്... പണം അതിനു വേണ്ടിയാ അവൾ ഇവിടെ കടിച്ചു തൂങ്ങുന്നത്...... വിജയ് തെല്ല് അമർഷത്തോടെ അവളെ നോക്കി പറഞ്ഞു..... അങ്ങനെ അല്ലാ അവൾ എന്ന് ഉറപ്പുണ്ടെങ്കിലും... ധാരണകൾ തെറ്റി ധാരണകൾ ആകാൻ ഞൊടിയിടകൾ മതിയല്ലോ..... "നിന്നെ നേരെയാക്കാൻ കഴിയില്ലെടാ.... നിനക്ക് വെളുത്തതെല്ലാം പാലാണ്....എല്ലാത്തിലും ബിസിനസ് മൈൻഡ്... ആ കുട്ടി ഒന്ന് ചിരിക്കുന്നത് നീ കണ്ടിട്ടുണ്ടോ... എപ്പോഴും അതിന്റെ മുഖത്ത് ഒരു സങ്കടം ഉണ്ടാകും.... ഒരുപക്ഷെ അത് നീ കാട്ടുന്ന വിമുഖത കൊണ്ടാകില്ലേ.... പിന്നെ പണത്തിനു വേണ്ടിയാണെങ്കിൽ ഒരു പാക്കറ്റ് സാനിറ്ററി പാഡ് വാങ്ങാനുള്ള മുപ്പതു രൂപ അമ്മയോട് പോയി ചോദിക്കേണ്ട ആവശ്യം അവൾക്കെന്താ.... അവളുടെ ആവശ്യങ്ങൾക്കുള്ള തുക എണ്ണി മേടിച്ചാൽ പോരെ.... വയ്യാതെ കിടന്നപ്പോൾ പോലും ആശുപത്രിയിൽ വരാൻ കൂട്ടാക്കാതെ വേദന കടിച്ചു പിടിച്ചു കിടന്നവൾ ആണ്.... പണം കണ്ടിട്ടായിരുന്നെങ്കിൽ അവൾ ഈ നാട്ടിലെ ഏറ്റവും മികച്ച ഹോസ്പിറ്റൽ തേടില്ലായിരുന്നോ.... ഇവിടെ കുറച്ചു പണം ഉണ്ടെന്നോ അല്ലെങ്കിൽ അവളുടെ ഭർത്താവ് ബിസിനസ് ഐക്കൺ വിജയ് മാധവ് ആണെന്നതോ അവളെ ബാധിക്കുന്ന ഒന്നല്ല വിച്ചു .. ഇത്തിരി പരിഗണന അവൾക്കു കൊടുത്തു കൂടെ.... ഇനിയും നിന്റെ മനസ്സിൽ അവൾക്കു ആർത്തിയോ ആർഭാട ഭ്രമമോ ഉണ്ടെന്ന് തോന്നിയാൽ നീ അവളുടെ വസ്ത്രധാരണ രീതി ശ്രെദ്ധിച്ചു നോക്കിയാൽ മതി... ഇന്നും അവൾ അവളുടെ വീട്ടിൽ നിന്നും കൊണ്ട് വന്ന പഴയതും കീറിയതുമൊക്കെ തന്നെയാ ധരിക്കുന്നത്... ഇന്നീ നിമിഷം വരെ നിന്റെ ഭാര്യ എന്ന അധികാരത്തിൽ അമ്മ വാങ്ങി കൊടുത്ത ഒന്നും ഉപയോഗിച്ചിട്ടില്ല.... ആ അവളെയാണ് നീ പണം കൊണ്ട് അളക്കുന്നത്..... "ഇവനോട് പറഞ്ഞിട്ട് ഒരുകാര്യവും ഇല്ല മോളെ.... ഇവനിൽ മനുഷ്യത്വം എന്നൊന്നില്ല.... എന്നെ അതൊക്കെ മരിച്ചു മണ്ണടിഞ്ഞു..... നിന്നെ കാണുമ്പോൾ അഭിമാനം തോന്നിയ ദിവസങ്ങളിൽ നിന്നും നിന്റെ പ്രവൃത്തികളിൽ ലജ്ജയോടെ തല താഴ്ത്തേണ്ട ദിവസത്തിലേക്ക് എന്റെ പൊന്നു മോൻ കൊണ്ടെത്തിച്ചിരിക്കുന്നു... " വിദ്യയെ തിരക്കി വന്ന ചന്ദ്രികാമ്മ അവനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു... അമ്മ ഇന്ന് വരെ തന്നെ സ്നേഹത്തോടെ മാത്രമേ ശാസിച്ചിട്ടുള്ളു... ആ അമ്മയുടെ ശകാരം വിജയിൽ ഒരു വിങ്ങലുണ്ടാക്കി.... അവനെ ഒന്ന് കൂടി നോക്കിയ ശേഷം അവർ മുറി വിട്ടിറങ്ങി..... അമ്മയുടെ വാക്കുകൾ, ചേച്ചിയുടെ വാക്കുകൾ, വൈഷ്ണവിയുടെ പ്രവൃത്തികൾ........ എല്ലാം കൊണ്ടും ആകെ കലങ്ങി മറിഞ്ഞൊരു അവസ്ഥ.... ബാൽക്കണിയിലെ ഡോർ തുറന്നു അവൻ പുറത്തേക്കിറങ്ങി... പോക്കുവെയിൽ കൊണ്ട് പ്രകൃതി സ്വർണനിറം സ്വയം അണിഞ്ഞു നിൽക്കുന്നു... തണുത്ത കാറ്റ് മനസ്സിന് കുളിർമ നൽകുന്നു...... നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു..... മുറ്റത്തെ തുളസി തറയിൽ അമ്മയോടൊപ്പം വിളക്ക് തെളിയിക്കുന്ന വൈഷ്ണവിയിൽ അവന്റെ കണ്ണുകൾ തങ്ങി നിന്നു..... ചേച്ചി പറഞ്ഞത് ശെരിയാണ്... നിറം മങ്ങിയ ഒരു കോട്ടൺ സാരി ആണ് വേഷം..... എങ്കിലും ഐശ്വര്യം...... അത് അവളിൽ ഒരുപാട് ഉണ്ട്..... രാത്രി ആഹാരം എല്ലാവർക്കൊപ്പവും ഇരുന്നു വിജയ് കഴിച്ചു... വൈഷ്ണവി അടുക്കളയിൽ നിലത്തിരുന്നു കൊണ്ടും..... ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാക്കാതെ സ്വയം ഒഴിഞ്ഞു മാറിക്കൊണ്ട് .... ദിവസങ്ങൾ കടന്നു പോയികൊണ്ടിരുന്നു... വിജയിന്റെ ജീവിതത്തിൽ എങ്ങോട്ടേക്ക് തിരിഞ്ഞാലും വൈഷ്ണവ വസന്തം... രാവിലെ തുടങ്ങി നേരം ഇരുട്ടി സൂര്യൻ മറവ് പറ്റുന്നത് വരെ വൈഷ്ണവിയുടെ സ്വാധീനം ഇല്ലാത്ത ഒരു കാര്യം പോലും വിജയിന്റെ ജീവിതത്തിൽ ഇല്ലായിരുന്നു.. ഇടയ്ക്കൊക്കെ കാണാൻ വരുന്ന അച്ഛന്റെ മുഖം.... അത് മാത്രം ആയിരുന്നു വൈഷ്ണവിയ്ക്ക് ആകെ കിട്ടുന്ന സന്തോഷം..... കണ്ണുനീർ ഒളിപ്പിച്ചു അവൾ ആ വീട്ടിൽ ഒരു കുസൃതി കുട്ടിയായി അഭിനയിച്ചു നടന്നു.... ഇരുട്ടിന്റെ മറവിൽ കണ്ണുനീർ ഒഴുക്കി..... അന്നത്തെ ദിവസം ഭൂമിയെ ശക്തമായി പ്രണയിച്ചു കൊണ്ട് ❤️മഴ ❤️അതിന്റെ മാറിൽ ചേർന്നലിയാൻ തുടങ്ങിയിരുന്നു.... ടെറസ്സിൽ ഉണങ്ങാൻ വെച്ചിരുന്ന മുളകും മല്ലിയും എടുത്തു മാറ്റി വൈഷ്ണവി പെയ്തിറങ്ങുന്ന ആ മഴയെ നോക്കി നിന്നു... 'ഇത്ര മേൽ കരയാൻ ആകാശമേ നീ ആരെയാണ് പ്രണയിച്ചത്? ആ മഴതുള്ളികളെ അവൾ ഏറ്റുവാങ്ങാൻ കൊതിച്ചു... പെയ്തിറങ്ങുന്ന ഓരോ തുള്ളികളും അവളുടെ ശരീരത്തെ പ്രാപിച്ചു.. തണുത്ത വെള്ളതുള്ളികൾ അവളുടെ ശരീരത്തിന്റെ ചൂടിൽ ചൂട് തുള്ളികളായി ഭൂമിയിൽ അലിഞ്ഞു...... അവളുടെ കയ്യിൽ ആരുടെയോ സ്പർശനം അവൾ അറിഞ്ഞു.... ആ പെയ്യുന്ന മഴയിൽ നനഞ്ഞു കൊണ്ട് അവളോട് ചേർന്നു വിജയ്... അവന്റെ നിശ്വാസങ്ങൾ തട്ടി തെറിപ്പിച്ച വെള്ളതുള്ളികൾ അവളിലേക്ക് വീണു.... വിജയിന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ നാഭിചുഴിയിലേക്ക് ഇക്കിളി കൂട്ടി കടന്നു പോയി..... അവൾ വിജയ് ന്റെ കൈകൾ തട്ടി എറിഞ്ഞു കൊണ്ട് അവിടെ നിന്നുമിറങ്ങി താഴേക്ക് പോയി... വിജയിൽ ഗൂഡ്ഡമായ ഒരു പുഞ്ചിരി ഉണ്ടായി..... കിടക്കാൻ നേരമാണ് വൈഷ്ണവിയെ റൂമിലേക്ക് വെള്ളം കൊണ്ട് വരാൻ വിജയ് വിളിപ്പിച്ചത്........ അവൾ കുപ്പിയിലേക്ക് വെള്ളം നിറയ്ക്കുന്നുവെങ്കിലും മനസ്സിൽ അരുതാത്തത് ഒന്നും നടക്കല്ലേ എന്നുള്ള പ്രാർത്ഥന ആയിരുന്നു...... അവൾ ഡോറിൽ ഒന്ന് തട്ടിക്കൊണ്ട് അകത്തേക്ക് കയറി.... മേശപ്പുറത്തു വെള്ളം വെച്ചപ്പോൾ ബെഡ് ഷീറ്റ് ഒന്ന് കൂടി നേരെയാക്കാൻ വിജയ് വൈഷ്ണവിയോട് പറഞ്ഞു.... അവൾ അതും കൂടി ചെയ്തിട്ട് തിരിഞ്ഞപ്പോൾ അവളുടെ പുറകെ ചെന്നു കൊണ്ട് വിജയ് അവളെ വരിഞ്ഞു മുറുകി..... കെട്ടി വെച്ചിരുന്ന അവളുടെ മുടി നിവർത്തി ഇട്ടു.... അതിൽ നിന്നും വമിക്കുന്ന കാച്ചിയ എണ്ണയുടെ ഗന്ധം വിജയിനെ മദോന്മത്തനാക്കി..... അവൾ കുതറി മാറിക്കൊണ്ട് അവനിൽ നിന്നും ഓടാൻ ശ്രെമിച്ചു....
❣️അത്രയും ലോലമായൊരു പൂവിന്റെ ഇതളിൽ പറ്റിചേർന്നിരിക്കുന്നൊരൊറ്റ തുള്ളിയെന്ന പോൽ പടർന്നു കയറുവാനും വയ്യാ ഉതിർന്നു വീഴുവാനും വയ്യാ നിന്നിലങ്ങനെ അങ്ങനെ..... ❣️(കടപ്പാട് -യദു )
ഞാൻ ലയിക്കുവാൻ കൊതിക്കുന്നു.... നിന്നിലെ ഗന്ധം എന്നെ വികാരപരവശനാക്കുന്നു... എന്നിലെ കാമം നിന്നിലെ സാന്നിധ്യംകൊണ്ട് ഉണരുന്നു വൈഷ്ണവി...... നാഡികളിൽ പ്രണയം നിറയുന്നു... ഉൾഭയം സത്യമായി.... ഭയപ്പെട്ടത് തന്നെ നടക്കുന്നു.... വിജയിന്റെ കയ്യിൽ നിന്നും കുതറി ഓടാൻ ശ്രെമിക്കവേ അവളുടെ സാരിയിൽ അവന്റെ പിടി വീണു.... ബലപ്രയോഗത്തിൽ ആ പഴന്തുണി കീറി വൈഷ്ണവി പുറകിലേക്ക് വേച്ചു വീണു.....
❣️പ്രകടമാകാത്ത നിന്റെ സ്നേഹത്തെ പ്രണയമെന്ന് ഞാൻ വിളിക്കുന്നതെങ്ങനെ? അതിനെ പ്രതീക്ഷ എന്നാണ് ഞാൻ അഭിസംബോധന ചെയ്യാറുള്ളത് ❣️(കടപ്പാട് )
ആ പ്രതീക്ഷ ശെരിക്കും എന്നിൽ ഇല്ലായിരുന്നു... ഞാൻ രചിച്ച എന്റെ തിരക്കഥയാണ് എന്റെ ജീവിതം.... ഇതിൽ ഞാൻ ആണ് നായികയും വിദൂഷകയും.... അതിൽ ഞാൻ ആരുടേയും പ്രണയം ആഗ്രഹിക്കുന്നില്ല.....
❣️"എന്നെ മറന്നു കളയണം... ഞാൻ ഇല്ലാതാകണം... കഥ മാത്രം ബാക്കിയാകണം.... ❣️(കടപ്പാട് )
ക്ഷണനേരം കൊണ്ട് വിജയ് വൈഷ്ണവിയെ കോരിയെടുത്തു കൊണ്ട് കിടക്ക ലക്ഷ്യമാക്കി നടന്നു.... വൈഷ്ണവിയുടെ കണ്ണുകൾ നീർചാലുകളായി.... അവളുടെ ഹൃദയത്തെ തുളച്ചു കൊണ്ട് പല ഓർമകളും കടന്നു വന്നു.... ഒരു ഭ്രാന്തിയായി അവൾ മാറുകയായിരുന്നു..... അവളിൽ ശക്തി കൂടി..... വിജയ് നെ പിടിച്ചു തള്ളിക്കൊണ്ട് അവൾ എഴുന്നേറ്റു..... "നിങ്ങൾക്ക് കിടക്ക ഒരുക്കണമെങ്കിൽ ഞാൻ ചെയ്യും.... അതിൽ നിങ്ങൾക്കൊപ്പം ശയിക്കണെങ്കിൽ അതും ഞാൻ ചെയ്യും...ഈ താലിയോടുള്ള പ്രതിബദ്ധത.. അതിനു പ്രണയമെന്ന മൂടു പടത്തിന്റെ ആവശ്യമില്ല.... പക്ഷെ നിങ്ങൾക്ക് ആവശ്യമായ ഒരു വികാരവും എന്നിൽ നിന്നും ഉണ്ടാകില്ല.ചുരുക്കി പറഞ്ഞാൽ ഒരു ശവത്തിന് തുല്യം .... കാരണം എനിക്ക് നിങ്ങളോട് ഒരു തരിമ്പ് പോലും ഇഷ്ടമോ പ്രണയമോ ഇല്ലാ.... വെറുപ്പ് മാത്രം ആണ്... വെറും വെറുപ്പ് "
(തുടരും )
vaishnavi part 5