എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

Vaishnavi part 5

 🍁വൈഷ്ണവി -part5🍁 

Writer : മഴ (pen name)


 ആ വാക്കുകൾ വിജയിന്റെ ഹൃദയത്തിലേക്ക് ഒരു കൂരമ്പ് പോലെ ആഴ്ന്നിറങ്ങി..... വെറുപ്പാണ് പോലും തന്നോട്...... തനിക്കൊപ്പം ഒന്ന് ശയിച്ചാൽ പോലും അവളിൽ ഒരു വികാരവും ഉണ്ടാകില്ലത്രേ... തന്റെ ആണത്തത്തിനു തന്നെ ഏറ്റ പ്രഹരം..... ഒരു കോപം അവനിൽ ഉടലെടുത്തു.... അതിൽ അവൻ ആളിക്കത്താൻ തുടങ്ങി... റൂമിൽ നിന്നുമിറങ്ങി സ്റ്റെയറിൽ വന്നിരുന്നു കരയുകയായിരുന്നു വൈഷ്ണവി.... "മാപ്പ്..... ഒരായിരം തവണ മാപ്പ്.... എനിക്ക് കഴിയില്ല വിച്ചേട്ടാ നിങ്ങളെ അറിഞ്ഞു കൊണ്ട് ചതിക്കാൻ..... എന്റെ മനസ്സിൽ നിങ്ങളെ പ്രതിഷ്ഠിക്കാനുള്ള അർഹത പോലും എനിക്കില്ല.... വിച്ചേട്ടാ.. മാപ്പ് "..... മനസ്സിനുള്ളിൽ അവൾ  ഉരുവിട്ട് കൊണ്ടിരുന്നു.... വൈഷ്ണവിയെ പിടിച്ചു നിർത്തി ഒന്ന് പൊട്ടിക്കാൻ കൈ തരിച്ചു തന്നെ അവളുടെ പുറകെ ഇറങ്ങിയതായിരുന്നു വിജയ്.... അവളുടെ കണ്ണുനീർ അവനെ പിടിച്ചുലച്ചു..ഏങ്ങലുകൾ പുറത്തു കേൾക്കാതിരിക്കാൻ കഷ്ടപ്പെടുന്ന വൈഷ്ണവിയെ ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ  അവന്റെ കണ്ണുകൾ നിറഞ്ഞു ....... അവനുള്ളിലെ കോപം ആ കണ്ണുനീർ തുള്ളികൾ കൊണ്ട് അവൾ  തണുപ്പിച്ചു.... ഒന്നും മിണ്ടാതെ അവൻ മുറിയിലേക്ക് തിരികെ നടന്നു..... ഒരിക്കലും പ്രകടിപ്പിക്കാത്ത ഇഷ്ടം അവൾക്കു മുന്നിൽ പെട്ടെന്നൊരു നിമിഷം പ്രകടിപ്പിച്ചാൽ അവൾ ഇങ്ങനെ തന്നെ അല്ലെ പെരുമാറുക.... അവൾ ഒരു നോട്ടം കൊണ്ട് പോലും തന്റെ ഇഷ്ടം അറിഞ്ഞിട്ടില്ല..... അവളുടെ ഒരു സ്നേഹപൂർവ്വമുള്ള നോട്ടം എന്നെങ്കിലും തനിക്ക് നേർക്ക് ഉണ്ടായിട്ടുണ്ടോ.... ഇല്ലാ....... താനിപ്പോൾ അവളിൽ എന്തൊക്കെയോ അടിച്ചേൽപ്പിക്കാൻ ശ്രെമിച്ചതല്ലേ.... "മനസ്സ് തൊടുന്നവനേ ശരീരത്തിൽ തൊടുവാനും അർഹത ഉള്ളു "..... അവൻ അങ്ങോട്ടും ഇങ്ങോട്ടും എഴുന്നേറ്റു നടക്കാൻ തുടങ്ങി... മനസ്സ് ലഹരിയ്ക്കായി അലഞ്ഞു... കൈകൾ മദ്യകുപ്പി തേടി.... ഒരു ഗ്ലാസ്സിലേക്ക് അൽപ്പം പകർന്നു കൊണ്ട് അവൻ മനസ്സിലേക്ക് വൈഷ്ണവിയെ കുടിയിരുത്താൻ തുടങ്ങിയിരുന്നു... കരഞ്ഞു തളർന്നവൾ ഉറക്കത്തിലേക്ക് ആണ്ടു.... പിറ്റേന്നത്തെ പ്രഭാതം പിറന്നത്  വൈഷ്ണവിയുടെ പതിവ് കീർത്തനത്തോടെ ആയിരുന്നു..... "എന്നതവം സെയ്ഞ്ചനേ യശോദാ..... എന്നതവം സെയ്‌ഞ്ചനെ...... ".... കാതിനു ഇമ്പമായി ആ കൃഷ്ണ സ്തുതി വിജയിനേ ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ചു.... .. തലേന്നത്തെ സംഭവങ്ങൾ അവൻ ഒന്നോർത്തു നോക്കി... അവളെ നേരിടാനുള്ള മനസാന്നിധ്യം ഇല്ലാത്തത് കൊണ്ട് കുറച്ചു നേരം ആലോചനയിൽ ആണ്ടു.... ഇല്ലാ കഴിയുന്നില്ല.... കണ്ടേ തീരു..... അവളുടെ മുഖം ഒന്ന് കണ്ണ് നിറയെ കാണുവാൻ വേണ്ടി  അവൻ ഓടി താഴേക്കെത്തി...... പക്ഷെ നിരാശയായിരുന്നു ഫലം...... അവൾ അപ്പോഴേക്കും പ്രാർത്ഥന അവസാനിപ്പിച്ചു പോയികഴിഞ്ഞിരുന്നു.... "വിച്ചേട്ടനെ അഭിമുഖീകരിക്കാൻ വയ്യാ... ഇന്നലെ അത്ര മാത്രം അപമാനം ഞാൻ കൊടുത്തിട്ടുണ്ട് "... വൈഷ്ണവിയുടെ മനസ്സും കലുഷിതമായിരുന്നു..... വിജയിനുള്ള ചായ ശാരദേച്ചിയുടെ കയ്യിൽ കൊടുത്തു വിട്ടു അവൾ ബാക്കിയുള്ള ജോലികളിൽ വ്യസ്ഥ എന്ന പോലെ തിരക്കഭിനയിച്ചു.... വിജയിന്റെ പ്രതീക്ഷ തകിടം മറിച്ചുകൊണ്ട് ശാരദ ചേച്ചി ചായയുമായി എത്തി.... നിരാശ കൊണ്ട് ദേഷ്യം വന്നിരുന്നു അവനിൽ... ഇങ്ങോട്ട് വന്നില്ലെങ്കിൽ എന്താ.... തനിക്ക് അങ്ങോട്ട് പോകാല്ലോ.... ആ ചിന്തയിൽ അവൻ താഴേക്ക് പോയി..... "എന്താ വിച്ചു? അപ്രതീക്ഷിതമായി അടുക്കളഭാഗത്തു  വിജയിനെ കണ്ട ഞെട്ടലിൽ ആയിരുന്നു ചന്ദ്രികാമ്മ.... "അത് പിന്നെ.... തണുത്ത ചായയാണോ കൊടുത്തു വിടുന്നത്? "ചൂടുണ്ടായിരുന്നല്ലോ കുഞ്ഞേ!! ശാരദ അവരുടെ ഭാഗം വ്യക്തമാക്കി.... "നിങ്ങളുടെ ഇഷ്ടത്തിനാണോ ഞാൻ കുടിക്കേണ്ടത്? അവന്റെ ദേഷ്യം കണ്ടപ്പോൾ പറയേണ്ടിയിരുന്നില്ലാന്ന് അവർക്ക് തോന്നി പോയി... "വിച്ചു.. നീ ചെല്ല്... ചായ ചൂടാക്കി കൊടുത്തു വിടാം "..... വൈഷ്ണവിയുടെ കയ്യിലാകും കൊടുത്തു വിടുക.... ആ ചിന്തയിൽ അവൻ മുകളിലേക്ക് കയറി പോയി... ചമ്മന്തിയ്ക്കുള്ള തേങ്ങ പൊതിയ്ക്കാനായി വടക്ക് ഭാഗത്തായിരുന്നു വൈഷ്ണവി.... അത് കൊണ്ട് തന്നെ ഈ ബഹളങ്ങളൊന്നും അവൾ അറിഞ്ഞില്ല..... ചായയും കൊണ്ട് വിദ്യയാണ് അങ്ങോട്ടേക്ക് ചെന്നത്....  ചായ കൊടുത്തിട്ട് അവൾ കബോർഡ് തുറന്നു അവന്റെ ഡ്രസ്സ്‌ പുറത്തേക്കെടുത്തു വെച്ചു..... "നീയെന്താ ചേച്ചി ചെയ്യുന്നത്? "കണ്ടാൽ മനസ്സിലാകില്ലേ... ഡ്രെഡ്ഡ് എടുത്തു വെയ്ക്കുന്നു... വൈഷ്ണവി പ്രത്യേകം പറഞ്ഞതാ ഡ്രസ്സ് പുറത്തെടുത്തു വെയ്ക്കണമെന്ന്... അവൾക്കു അവിടെ പിടിപ്പത് പണിയുണ്ട്... നീ ഒരുങ്ങി വാ ഫുഡ്‌ എടുത്തു വെച്ചിട്ടുണ്ട്.... " ഛെ...... അവൻ മുഷ്ടി ചുരുട്ടി മടിയിൽ ആഞ്ഞു കുത്തി... കുളിച്ചു റെഡി ആയി ചെന്നപ്പോൾ ചന്ദ്രികാമ്മ ഡൈനിങ്ങ് ടേബിളിനടുത്ത് അവനെയും നോക്കി ഇരിപ്പായിരുന്നു... അവന്റെ കണ്ണുകൾ വൈഷ്ണവിയ്ക്കായി തേടി നടന്നു.. "ചേച്ചി എവിടെയാ അമ്മേ? 'അവൾ ക്ഷേത്രത്തിലേക്ക് പോയി.... വൈഷുവിനു പ്രാർത്ഥിക്കണം എന്ന് പറഞ്ഞു... ഒറ്റയ്‌ക്കാകണ്ടല്ലോ എന്ന് വെച്ചു വിദ്യേ കൂട്ടി വിട്ടു " ഒന്ന് കാണാൻ കൂടി അവൾ മുന്നിലേക്ക് വരുന്നില്ല... അത്ര മേൽ അവളുടെ ഹൃദയം വ്രണപ്പെടുത്തിയോ താൻ........ വിജയിന്റെ ചിന്തകളിൽ വൈഷ്ണവിയെ ന്യായീകരിച്ചും സ്വയം കുറ്റപ്പെടുത്തിയും വാഗ്‌വാദങ്ങൾ ഉയർന്നു...  വിജയ് പോലും അറിയാതെ കളങ്കമായ പ്രണയം അവനിൽ പുനർജനിക്കുകയായിരുന്നു....... കാരണം നമ്മുടെ ശെരികളെ നമ്മുടെ മനസ്സ് മാത്രമേ എന്നും ന്യായീകരിക്കുകയുള്ളു.... തെറ്റ് ചൂണ്ടി കുറ്റപ്പെടുത്താൻ ഒരു സമൂഹം തന്നെ ഉണ്ടായെന്നു വരും... ഇന്ന് ആ മനസ്സ് പോലും വൈഷ്ണവിയ്ക്കായി വാദിക്കുന്നു.. അവൻ ഭക്ഷണത്തിനു മുന്നിൽ നിന്നും എഴുന്നേറ്റു.... എന്തോ കഴിക്കാൻ കഴിയുന്നില്ല..... ഓഫിസിൽ എത്തിയിട്ടും മനസ്സ് നൂല് പൊട്ടിയ പട്ടം കണക്കെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു....... ഒന്ന് കാണണം... പക്ഷെ ഒരു ഫോട്ടോ പോലും തന്റെ കയ്യിൽ ഇല്ലാ..... ഛെ..... !!! പ്രതിഷ്ഠയുടെ മുന്നിൽ കണ്ണുകളടച്ചു പ്രാർത്ഥനയിൽ ആയിരുന്നു വൈഷ്ണവി..... "താലി കെട്ടിയ പുരുഷനോട് കയർത്തു... വേദനിപ്പിച്ചു..... എന്തിനാ ഭഗവാനെ എന്നെ ഇങ്ങനെ നീ പരീക്ഷിക്കുന്നത്.... വെറുപ്പ് മാത്രം.....  അത് കണ്ടു കൊണ്ടല്ലേ ഞാൻ ഇതിന് ചാടി പുറപ്പെട്ടത്.   ഒരിക്കലും സ്നേഹിക്കരുതേ എന്ന് ജപിച്ചു കൊണ്ടല്ലേ ആ താലി ഏറ്റു വാങ്ങിയത്..... എന്നിട്ടും നീ എന്തിനാ കണ്ണാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്... എന്നെ വെറുക്കണം ആ മനുഷ്യൻ...... ഞാൻ ചെയ്ത തെറ്റുകൾ കാരണം ആ മനുഷ്യനെ നെഞ്ചിലേറ്റാൻ കൂടി എനിക്കാകില്ല " കണ്ണും മനസ്സും നിറഞ്ഞൊരു പ്രാർത്ഥന.... വിദ്യ നോക്കി കാണുകയായിരുന്നു.... "തന്റെ അനിയന്റെ പ്രവൃത്തികൾ, അവളോടുള്ള താല്പര്യകുറവ് ഇതൊക്കെ ആയിരിക്കും ഇന്നീ കണ്ണുകൾ നിറച്ചത്...... എന്റെ കൃഷ്ണാ.... ഇനി ആ പാവത്തിന്റെ കണ്ണ് നിറയ്ക്കല്ലേ..... വിച്ചുവിന്റെ മനസ്സ് മാറണെ...... !!! ഭഗവാൻ ആർക്കൊപ്പം നിൽക്കുമെന്ന് അറിയാത്ത രണ്ടു പ്രാർത്ഥനകൾ....... ക്ഷേത്രത്തിൽ നിന്നും തിരിച്ചെത്തിയപ്പോൾ വിജയിന്റെ കാർ വീട്ടുമുറ്റത്ത് അവൾ കണ്ടു........ പോയില്ലേ ഇത് വരെ? വൈഷ്ണവിയുടെ മനസ്സിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു.... ഇനി വൈകുന്നേരം ഒളിച്ചു കളി തുടങ്ങിയാൽ മതിയല്ലോന്ന് ആശ്വസിച്ചതാണ്.. പക്ഷെ.... വീട്ടിനകത്തേക്ക് കയറിയപ്പോൾ കണ്ടു സോഫയിൽ കിടക്കുന്ന വിച്ചേട്ടനെ..... ചന്ദ്രികാമ്മ എന്തൊക്കെയോ സങ്കടം കൊണ്ട് പുലമ്പുന്നുണ്ട്..... കയ്യിൽ ഒരു കെട്ടൊക്കെ ഉണ്ട്..... വിദ്യയും വൈഷ്ണവിയും മുഖത്തോടെ മുഖം നോക്കി..... "എന്താ അമ്മേ അവനു പറ്റിയത്? വിദ്യയുടെ ചോദ്യം കേട്ടാണ് വിജയ് കണ്ണ് തുറന്നു നോക്കിയത്..... വൈഷ്ണവി വിദ്യയുടെ പുറകിലേക്കായി നീങ്ങിയത് കൊണ്ട് അവന് കാണാൻ സാധിച്ചില്ല.... "ഗ്ലാസ്‌ തറയിൽ വീണപ്പോൾ ചില്ല്‌ പെറുക്കി കളഞ്ഞതാ... കയ്യിൽ കൊണ്ട് കീറി..... ഒരുപാട് രക്തം വാർന്നു പോയി..... ഹോസ്പിറ്റലിൽ പോയിട്ട് വന്നു കിടക്കുന്നതാ..... " ഈശ്വരാ... വൈഷ്ണവിയുടെ കൈകൾ താലിയിൽ മുറുകി... എന്ത് സ്വാർത്ഥയാണ് താൻ.... ആ മനുഷ്യൻ വെറുക്കണമെന്ന് പ്രാർത്ഥിച്ചതല്ലാതെ ആ മനുഷ്യന് വേണ്ടി താൻ ഒന്നും പ്രാർത്ഥിച്ചില്ലല്ലോ...... വൈഷ്ണവിയുടെ കണ്ണുകൾ നിറഞ്ഞു.... അവൾ വിജയിനെ ഒന്ന് നോക്കി.... അവനെ തേടിയെത്തിയ ആ നിറഞ്ഞ മിഴികൾ ഒരു നറു മന്ദഹാസത്തോടെ അവൻ സ്വാഗതം ചെയ്തു... അവൻ റൂമിലേക്ക് എഴുന്നേറ്റു പോകാതെ ആ സോഫയിൽ തന്നെ കിടന്നു.... വൈഷ്ണവിയെ വീണ്ടും വീണ്ടും കാണുവാൻ........ അവൾ ചെയ്യുന്ന ജോലികളെല്ലാം അവൻ വീക്ഷിക്കുകയായിരുന്നു... എന്ത് രസമായിട്ടാണ് അവൾ ഓരോന്നും ചെയ്യുന്നത്.... കണ്ണുകളിലും മനസ്സിലും ഇപ്പോൾ ശരീരത്തിലെ ഓരോ അണുവിടകളിൽ പോലും വൈഷ്ണവി കുടിയേറുന്നു..... ദേഷ്യം കൊണ്ട് ഗ്ലാസ്‌ നിലത്തേക്കെറിഞ്ഞതാണ്... അതിലെ ചില്ല്‌ മനപ്പൂർവം കയ്യിൽ മുറുക്കിയതാണ്.. അവളെയൊന്നു കാണാൻ വേണ്ടി മാത്രം.... വൈഷ്ണവി അറിയുന്നുണ്ടായിരുന്നു... ആ നോട്ടം..... അവൾ പതറി പോയിരുന്നു പലയിടത്തും... സംയമനം പാലിച്ചു കൊണ്ട് എങ്ങനൊക്കെയോ ജോലികൾ ചെയ്തു തീർത്തു കൊണ്ടിരുന്നു...  ഇടയ്ക്ക് ചന്ദ്രികാമ്മ അല്ലെങ്കിൽ വിദ്യ അവന്റെ അടുത്തേക്ക് പോയിരുന്നു എന്തെങ്കിലും വേണോ എന്ന് ചോദിക്കും... വേണ്ടാന്ന് തലയാട്ടും... അതല്ലാതെ വൈഷ്ണവി അവന്റെ അടുത്തേക്ക് പോകുകയോ ഒന്ന് നോക്കുകയോ ചെയ്തിരുന്നില്ല..... 12:30 കഴിഞ്ഞപ്പോൾ ഭർത്താവിനുള്ള ഭക്ഷണവും കൊണ്ട് ചന്ദ്രികാമ്മ പോയി.... ശാരദ ഉച്ചയ്ക്ക് ശേഷം ലീവ് വേണമെന്ന് പറഞ്ഞത് കൊണ്ട് അങ്ങനെ പോയി.... വിദ്യ ഭക്ഷണം കഴിച്ചിട്ട് റൂമിലേക്കും..... ജോലിയൊക്കെ കഴിഞ്ഞപ്പോൾ ഒന്ന് നടുവ് നിവർത്താനായി വൈഷ്ണവിയും.... കാഴ്ചയ്ക്ക് ഭംഗം വന്നു... വൈഷ്ണവിയെ കാണുന്നില്ല....... "അവൻ സോഫയിൽ നിന്നുമെഴുന്നേറ്റ് അടുക്കളയിലേക്ക് കയറി...  അവിടെ നിലത്ത് കിടക്കുന്ന വൈഷ്ണവിയെ കണ്ടപ്പോൾ അവന്റെ ഉള്ളൊന്ന് കാളി...... ഈ പെണ്ണിനെയാണല്ലോ പണത്തിന്റെ പേരിൽ  അളക്കാൻ ശ്രെമിച്ചത്....... അവൻ ഒന്ന് മുരടനക്കിയപ്പോൾ അവൾ ഞെട്ടി എഴുന്നേറ്റു.. "എനിക്ക് വിശക്കുന്നു " അതും പറഞ്ഞവൻ തിരിഞ്ഞു നടന്നു..... അവൾ ഓടിപ്പോയി ഭക്ഷണം വിളമ്പി കൊടുത്തു....   അവന്റെ മനസ്സിൽ വേറെ പല കണക്ക് കൂട്ടലുകളും ആയിരുന്നു.... കൈ ഒന്ന് അനക്കിയപ്പോൾ തന്നെ കയ്യിൽ നിന്നും രക്തം പൊടിഞ്ഞു ആ തുണിയിലേക്ക് പടരാൻ തുടങ്ങിയിരുന്നു..... ഒരു ഭാര്യ അമ്മയാകേണ്ട സമയം...... അവൾ മടിച്ചു മടിച്ചു ഒരു ഉരുള അവനു നേരെ നീട്ടി.... അവൻ സന്തോഷത്തോടെ ഏറ്റു വാങ്ങി... പതിവിലും കൂടുതൽ ചോറ് അവൻ കഴിച്ചു.... അത്രയ്ക്കും രുചി തോന്നിയിരുന്നു അവനു ആ ഭക്ഷണം...  കഴിച്ചു കഴിഞ്ഞവൻ എഴുന്നേറ്റു..... അവൾ പാത്രങ്ങൾ എല്ലാം കഴുകി വെച്ചിട്ട് അടുക്കള വാതിൽക്കലേക്ക് പോയിരുന്നു.... അവനു ആഹാരം കൊടുത്ത പ്ളേറ്റിലേക്ക് കുറച്ചു ചോറിട്ട് കഴിക്കുമ്പോൾ എന്ത് കൊണ്ടോ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടി..... ആ മനുഷ്യന്റെ ദേഷ്യത്തിനോ വെറുപ്പിനോ പോലും അർഹതയില്ലാത്തവൾ ആ മനുഷ്യൻ മിച്ചം വെച്ചത് കഴിക്കാൻ ഇറങ്ങിയേക്കുന്നു... സ്വയം വെറുപ്പ് തോന്നി അവൾക്കു അവളോട് തന്നെ... . വിജയിന് അതൊരു ആഘോഷമായിരുന്നു... വൈഷ്ണവിയുടെ കൈ കൊണ്ട് ഭക്ഷണം....... 

റൂമിൽ ബെഡിലേക്ക് കിടന്നു കൊണ്ട് അവൻ കണ്ണുകൾ ഇറുകെ പൂട്ടി.... കാണണമെന്ന് ഉള്ളം തുടിച്ചു....  ഒന്നും ചിന്തിച്ചില്ല.... വൈഷ്ണവീ................... 

അവന്റെ ആ ശബ്ദം ചെവിയിലേക്ക് തുളച്ചു കയറി... പേടി കൊണ്ട് ഭക്ഷണം അവളുടെ നെറുകിൽ കയറി ചുമയ്ക്കാൻ തുടങ്ങി....

 (തുടരും ) 

vaishnavi part 6
No Comment
Add Comment
comment url