Vaishnavi part 6
🍁വൈഷ്ണവി -6🍁
ഒന്നല്ല രണ്ടു മൂന്നു പ്രാവശ്യം ആ വിളി ഉയർന്നു... ഇനിയും ഒളിച്ചിരുന്നിട്ട് കാര്യമില്ല... നേരിട്ടേ പറ്റു..... ചിലപ്പോൾ ഇതാകും വിധി..... അവൾ കൈകൾ കഴുകി റൂം ലക്ഷ്യമാക്കി നടന്നു..... റൂമിന്റെ ഡോറിൽ ഒന്ന് തട്ടിയിട്ട് തന്റെ വരവറിയിച്ചു കൊണ്ട് തല താഴ്ത്തി നിന്നു... "നിന്റെ ഉള്ളിൽ എന്തെങ്കിലും കള്ളം ഉണ്ടോ? എന്തിനും ഏതിനും ഇങ്ങനെ തല താഴ്ത്തി നിൽക്കാൻ....കണ്ണുകൾ നോക്കി സംസാരിക്കാൻ പഠിക്കണം.... ഇവിടെ ഇരിക്ക്...... വൈഷ്ണവി എന്തിനെന്നുള്ള അർത്ഥത്തിൽ അവനെ നോക്കി.... "ഇവിടെ ഇരിക്കെടീ ".... ഒരലർച്ച ആയിരുന്നു... വൈഷ്ണവി അറിയാതെ ആ ബെഡിലേക്ക് ഇരുന്നു പോയി... നേരെ ഇരിയ്ക്കടീ..... അവൾ നേരെ നിവർന്നിരുന്നു... അവളെ അമ്പരപ്പിച്ചു കൊണ്ട് അവളുടെ മടിയിലേക്ക് അവൻ തല ചായ്ച്ചു കിടന്നു.... വൈഷ്ണവിയ്ക്ക് എന്താ ചെയ്യേണ്ടതെന്നൊരു രൂപം ഉണ്ടായിരുന്നില്ല... അത് മനസ്സിലാക്കിയെന്നോണം വിജയ് തന്നെ അവളുടെ കൈകൾ എടുത്തു അവന്റെ തലയിലേക്ക് വെച്ചു .. 'നല്ല തല വേദന..... ഒന്ന് മസ്സാജ് ചെയ്യ് " അവൻ ഒന്ന് കനപ്പിച്ചു നോക്കിയപ്പോൾ അവളുടെ കൈകൾ യാന്ത്രികമായി ചലിക്കാൻ തുടങ്ങി.... മനസ്സിൽ നുരഞ്ഞു പൊങ്ങിയ സന്തോഷം അവൻ കടിച്ചമർത്തിക്കൊണ്ട് മുഖത്ത് ഗൗരവം നിറച്ചു.... എപ്പഴോ അവന്റെ കണ്ണുകൾ അവളുടെ സ്ഥാനം തെറ്റി കിടന്ന സാരിയുടെ ഇടയിലൂടെ വയറിലേക്ക് പതിഞ്ഞു...... അവിടെ ഒന്ന് ചുംബിക്കാൻ ചുണ്ടുകൾ വെമ്പൽ കൊണ്ടു....... പക്ഷെ എന്തോ ഓർത്തിട്ടെന്ന പോലെ അവൻ സ്വയം നിയന്ത്രിച്ചു.... ആ തലോടലിൽ അവന്റെ കണ്ണുകളെ ഉറക്കം എപ്പഴോ തലോടിയിരുന്നു... ഉറങ്ങിയെന്നു മനസ്സിലായപ്പോൾ അവൾ അവിടെ നിന്നെഴുന്നേറ്റ് പുറത്തേക്ക് നടന്നു... എത്രയൊക്കെ പിടിച്ചു നിർത്തിയിട്ടും വിച്ചേട്ടന്റെ സ്നേഹത്തിന് മുന്നിൽ പതറി പോകുന്നു.... എന്താ താൻ ഇങ്ങനെ..... അർഹിക്കാത്തത് ആഗ്രഹിച്ചിട്ട് അതിനു കൂടി കരയാൻ നിക്ക് വയ്യാ... അല്ലെങ്കിൽ സത്യങ്ങൾ എല്ലാം അറിയുമ്പോൾ വിച്ചേട്ടൻ തന്നെ വെറുക്കും..അതിലും എത്രയോ നല്ലതല്ലേ ആ സ്നേഹം നിഷേധിച്ചു ഈ വെറുപ്പ് പ്രകടിപ്പിച്ചു കൊണ്ട് അകന്നു മാറുന്നത്..... ഉറങ്ങി എഴുന്നേറ്റപ്പോൾ മുറിയിൽ വൈഷ്ണവിയെ കണ്ടില്ല......... അടുക്കളയിൽ എന്തോ തിരക്കിട്ട പാചകത്തിൽ ആയിരുന്നു..... അവൻ ടീവി ഓണാക്കി സോഫയിലേക്ക് ഇരുന്നു... വിദ്യ അവനുള്ള കോഫി കൊണ്ട് പോയി കൊടുത്തു.... അവൻ അതും വാങ്ങി കുടിച്ചിട്ട് വീണ്ടും അവിടെ തന്നെ ഇരുന്നു... ജോലിയൊക്കെ തീർത്തു വൈകുന്നേരം കുളിച്ചിട്ട് വരുന്ന വൈഷ്ണവിയിൽ തന്നെയായിരുന്നു തന്റെ കണ്ണ്...... ത്രിസന്ധ്യ നേരത്തെ വിളക്ക് തെളിഞ്ഞു.... രാത്രി വരെ അവൻ ആ ഇരുപ്പ് തുടർന്നു.... ചന്ദ്രികാമ്മയാണ് രാത്രിയിലെ ആഹാരം കൊടുത്തത്.... വൈഷ്ണവിയോട് റൂമിലേക്ക് വരാൻ പറഞ്ഞിട്ട് അവൻ മുകളിലേക്ക് കയറി പോയി.... രാത്രി ജോലിയൊക്കെ ഒതുക്കിയിട്ട് അവൾ റൂമിലേക്ക് പോയി..... "ഇന്ന് തൊട്ട് ഇവിടെ കിടന്നാൽ മതി.... " അവൾ ബെഡ്ഷീറ്റ് എടുത്തു നിലത്തേക്ക് പോകാൻ തുനിഞ്ഞപ്പോൾ അതിനെ വാങ്ങിച്ചു ബെഡിലേക്കിട്ടിട്ട് അവിടെ പോയി കിടക്കെടീ എന്നൊരു അലർച്ച ആയിരുന്നു..... തലയാട്ടി കൊണ്ട് ബെഡിന്റെ ഒരു ഓരത്തായിട്ട് പോയി കിടന്നുറങ്ങി... എന്തോ വിജയ് നു ഉറങ്ങാൻ കഴിഞ്ഞില്ല... ഉറക്കം പോലും വെടിഞ്ഞു അവളുടെ നിഷ്കളങ്കത നിറഞ്ഞു നിൽക്കുന്ന മുഖം തന്നെ നോക്കി അവൻ കിടന്നു..... അവസാനം കണ്ടുറങ്ങുന്നതും ആദ്യം കണ്ടെഴുനേൽക്കുന്നതും ഈ മുഖം തന്നെ ആകട്ടെ എന്ന് അവനിൽ മോഹങ്ങൾ ഓരോന്നായി നിറയാൻ തുടങ്ങി... എപ്പഴോ അവനും സുഖസുഷുപ്തിയിൽ ആണ്ടു... പിറ്റേന്ന് രാവിലെ അവൾ തന്നെ അവനെ വിളിച്ചെഴുനേൽപ്പിച്ചു.... ഓഫീസിലെ എന്തോ കാര്യം ഡിസ്കസ് ചെയ്യാൻ അച്ഛൻ വിളിക്കുന്നുവെന്ന് പറയാൻ... ഡ്രസ്സ് മാറ്റാൻ സഹായിച്ചും കുളിച്ചു വരുമ്പോൾ തല തുവാർത്താനുമൊക്കെ പറഞ്ഞു അവളോട് ഗൗരവത്തോടെ തന്നെ അവൻ ചേർന്നു നിന്നു..... അവന്റെ ദേഷ്യം കൂട്ടണ്ട എന്ന് കരുതി അവളും സഹകരിച്ചു..... കയ്യിലെ മുറിവ് ഭേദമായി തുടങ്ങിയതിനു ശേഷമാണ് പിന്നീട് ഓഫീസിലേക്ക് തന്നെ പോകുന്നത്.... വീട്ടിൽ അവളെ സദാ കണ്ടുകൊണ്ടിരുന്നിട്ട് പെട്ടന്ന് കാണാൻ പറ്റാണ്ടായപ്പോൾ ഒരു വീർപ്പു മുട്ടൽ അവനിൽ ഉടലെടുക്കാൻ തുടങ്ങി.... സുഖകരമായ ഒരു വീർപ്പുമുട്ടൽ.... പ്രണയം അതിന്റെ പാരമ്യതയിൽ എത്തി കഴിഞ്ഞിരിക്കുന്നു..... അന്ന് വൈകുന്നേരം ഓഫീസിൽ നിന്നും വരുമ്പോൾ വൈഷ്ണവിയ്ക്കായി ഒരുപാട് സാധനങ്ങളുമായിട്ടാണ് വിജയ് എത്തിയത്.... അവൾ ആദ്യം വാങ്ങാൻ മടിച്ചെങ്കിലും അവന്റെ നോട്ടം കണ്ടപ്പോൾ അറിയാതെ വാങ്ങി പോയി... കുറെ സാരികളും അവൾക്കാവശ്യമുള്ള എല്ലാം അതിലുണ്ടായിരുന്നു...... മകനില് വന്ന മാറ്റം കണ്ടു ആ അമ്മയുടെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ പൊടിഞ്ഞു... ഇത്ര വേഗം പ്രാർത്ഥന ഫലിച്ച സന്തോഷത്തിൽ ആയിരുന്നു വിദ്യ.... രാത്രി റൂമിലേക്ക് എത്തിയപ്പോൾ വൈഷ്ണവിയെ വിജയ് പിടിച്ചു കണ്ണാടിക്ക് മുന്നിലേക്ക് നിർത്തി..... എന്തിനാണെന്നുള്ള രീതിയിൽ വൈഷ്ണവി കണ്ണാടിയിലൂടെ വിജയ്നെ നോക്കി..... കയ്യിൽ കരുതിയിരുന്ന jewel box അവൾക്കു നേരെ നീട്ടി... ഡയമണ്ട് ന്റെ പെന്റന്റ് സെറ്റായിരുന്നു....... വെള്ളയും പിങ്കും ചേർന്ന മനോഹരമായ കല്ലുകൾ പതിച്ച മാലയും കമ്മലും മോതിരവും രണ്ടു വളകളും.... വിജയ് തന്നെ അത് അവൾക്കിട്ട് കൊടുത്തു... വൈഷ്ണവി വിജയിന്റെ നോട്ടം നേരിടാനാകാതെ തല താഴ്ത്തി..... അവളിലെ നാണം കൊണ്ടായിരിക്കാം എന്നുള്ള തോന്നലായിരുന്നു വിജയ്.... കഴുത്തിലേക്ക് മാല അണിയിക്കാൻ മുടി മുന്നിലേക്ക് എടുത്തിട്ട് കൊടുത്തു... മാലയുടെ കൊളുത്തിൽ കടിക്കുവാനായി വിജയിന്റെ മീശയും താടി രോമങ്ങളും വൈഷ്ണവിയുടെ പിന്കഴുത്തിൽ ആഴ്ന്നു.... വൈഷ്ണവിയ്ക്ക് അസഹ്യമായിരുന്നു അത്... എത്രയും പെട്ടന്ന് ഇതൊന്ന് കഴിഞ്ഞെങ്കിൽ എന്നവൾ ആശിച്ചു പോയി.... അവൾ ഒന്നും മിണ്ടാതെ നടന്നു പോകുന്നത് അവനിൽ ചെറിയൊരു നോവ് പടർത്തി... എങ്കിലും സമയം അനിവാര്യമാണ് എന്ന തോന്നലിൽ അവനിൽ ഒരു പുഞ്ചിരി വിടർന്നു.... ദിവസങ്ങൾ കൊഴിഞ്ഞു പോയി.... വൈഷ്ണവിയുടെ പെരുമാറ്റം വിജയിൽ വേദനകൾ നിറയ്ക്കാൻ തുടങ്ങിയിരുന്നു..... അവളിലെ ഒഴിഞ്ഞുമാറ്റം എന്ത് കൊണ്ടാണെന്ന് അവനു മനസ്സിലാകുന്നില്ല..... ഒരു ഡോക്ടർനെ consult ചെയ്താലൊന്നുള്ള ശക്തമായ ആലോചന അവനിൽ ഉണ്ടായി.... അവനു പരിജയമുള്ള ഒരു psychiatrist, നെ അവൻ പോയി കണ്ടു... കാര്യങ്ങൾ വിശദീകരിച്ചു..... "ഇഷ്ടം പ്രകടിപ്പിക്കാൻ ശ്രെമിക്കുന്നതിൽ ഒരുപക്ഷെ നിങ്ങൾ പരാജയപ്പെട്ടിട്ടുണ്ടാകാം... അല്ലെങ്കിൽ നിങ്ങളുടെ ആദ്യകാല പെരുമാറ്റങ്ങൾ ആ കുട്ടിയിൽ നിങ്ങളിൽ അകൽച്ച കൂട്ടിയേക്കാം...look വിജയ്.. ഒരുപാട് പ്രതീക്ഷകളോടെ ആ കുട്ടി കാലെടുത്തു വെച്ചൊരു ജീവിതമാണിത്.. അത് നിങ്ങളുടെ പെരുമാറ്റം കാരണം തകർന്നപ്പോൾ ആ കുട്ടി ഇങ്ങനെയൊക്കെ നിങ്ങളോട് സങ്കടങ്ങൾ പറയുന്നതാകാം.. . അത് ആ കുട്ടിയോട് സംസാരിച്ചാൽ മാത്രമേ എനിക്ക് മനസ്സിലാകൂ.... ഇപ്പോൾ ആ കുട്ടിയ്ക്ക് കുറച്ചു കൂടി സമയം കൊടുത്തു നോക്കൂ...ആ കുട്ടിയെ കൂട്ടി പുറത്തേക്കൊക്കെ പോയി നിങ്ങൾ പഴയ പോലൊന്നുമല്ല എന്ന് മനസ്സിലാക്കിക്കാൻ ശ്രെമിക്കണം... ഇഷ്ടം തുറന്നു തന്നെ പറയണം .... " "ഡോക്ടർന്റെ വാക്കുകൾ വിജയ് മനസ്സിൽ തന്നെ ഇട്ട് നടന്നു... മാറ്റം അനിവാര്യമാണ്..... ഒരു പുതിയ മനുഷ്യനിലേക്കുള്ള കാൽവെയ്പ്പ് ആയിരുന്നു അത്... വീട്ടിൽ കളി ചിരികളും ബഹളങ്ങളുമൊക്കെ ആയി വിജയ് മാറുകയായിരുന്നു... ഞങ്ങളുടെ മകനെ മാറ്റിയതിൽ വൈഷ്ണവിയ്ക്കുള്ള പങ്കിൽ അവളോട് അവർക്ക് തീർത്താൽ തീരാത്ത നന്ദിയും.... വിവാഹം കഴിഞ്ഞു ഏകദേശം ആറു മാസം കടന്നു പോയി.... വൈഷ്ണവി ഓരോ ദിവസം കൂടുംതോറും അന്തർമുഖയായി മാറുകയായിരുന്നു... ഒരു ദിവസം വിജയ് ഓഫീസിൽ പോയിട്ട് എത്താൻ വൈകി.... വൈകുന്നേരം റൂമിൽ നിന്നും കുളിച്ചു ഇറങ്ങി വന്നപ്പോൾ ആണ് വിജയ് റൂമിൽ നിൽക്കുന്നത് കണ്ടത്... വിജയിന്റെ കണ്ണുകൾ വൈഷ്ണവിയിൽ പതിഞ്ഞു... അവൾ ഈറൻ ചുറ്റി നിൽക്കുന്നത് അവനിൽ എന്തൊക്കെയോ മാറ്റം ഉണ്ടാക്കി... അവൻ വൈഷ്ണവിയുടെ നേർക്ക് നടന്നടുത്തു.... കഴുത്തിൽ നനവ് പറ്റിയിരിക്കുന്ന വെള്ളതുള്ളികൾ...... അവനെ ഭ്രമിപ്പിക്കുന്നുണ്ടായിരുന്നു... വൈഷ്ണവി മാറി പോകാൻ ശ്രെമിച്ചതും അവളെ ചുവരോട് ചേർത്ത് നിർത്തി അവൻ രണ്ടു കൈകൾ വെച്ച് തടഞ്ഞു നിർത്തി.... അവളുടെ മുഖത്തു കൂടി അവൻ വിരലുകൾ ചലിപ്പിച്ചു.... മൂക്കും ചുണ്ടും കഴുത്തും കഴിഞ്ഞു അത് താഴേക്ക് നീണ്ടു... അവൾ കണ്ണുകൾ ഇറുകെ അടച്ചു... ഓർമ്മകൾ... അത് വൈഷ്ണവിയ്ക്കുള്ളിൽ സംഘര്ഷങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി... അവന്റെ കൈകൾ അവൾ ഉടുത്തിരുന്ന ഒറ്റ മുണ്ടിലേക്ക് നീണ്ടു..... അവന്റെ ചുണ്ടുകൾ മാറിന്റെ വിടവിൽ പതിഞ്ഞു.... അസഹനീയം..... അവൾ ഒരു ഭ്രാന്തിയായി മാറുന്നത് പോലെ... "മോളെ... വൈഷ്ണവീ "...... ചന്ദ്രികാമ്മയുടെ സ്വരം... അവൾ സമചിത്തത വീണ്ടെടുത്തു..... വിജയിൽ നിരാശ ആയിരുന്നു എങ്കിൽ വൈഷ്ണവിയിൽ ആശ്വാസം... ഇനിയും ഒരുപാട് നാൾ തനിക്ക് പിടിച്ചു നിൽക്കാൻ ആകില്ലെന്നത് കൂടി അവൾ ഓർമിച്ചു..... രാത്രികളിൽ വിജയ് ഉറങ്ങി എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ അവൾ മുറിയിലേക്ക് വന്നുള്ളൂ.... കുറച്ചു ദിവസങ്ങൾക്ക് ശേഷം വിജയ് വൈഷ്ണവിയെ ക്ഷേത്രത്തിൽ പോകാമെന്നു വിളിച്ചു.... അവളുടെ ഇഷ്ട സ്ഥലത്തു വെച്ചു തന്നെ അവളോടുള്ള ഇഷ്ടം തനിക്ക് പറയണം.... അവളെയും കൂട്ടി ആദ്യമായിട്ടാണ് പുറത്തേക്ക് പോകുന്നത്... ആ ഒരു excitement ആയിരുന്നു വിജയിൽ... ക്ഷേത്രത്തിൽ പോയി പ്രാർത്ഥനകളോടെ അവൾ നിന്നു.. ഇഷ്ടം തുറന്നു പറയാൻ പോകുന്നതിന്റെ ടെൻഷനിൽ ആയിരുന്നു വിജയ്.... ക്ഷേത്രത്തിന്റെ ആൽത്തറയിൽ അവർ ഇരുവരും ഇരുന്നു.... "വൈഷ്ണവീ..... എനിക്ക് നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്... മുഖവുരയോടെ വിജയ് പറഞ്ഞു തുടങ്ങി...അവളുടെ ഹൃദയം എന്തിനെന്നില്ലാതെ മിടിക്കാൻ തുടങ്ങി.... മോളെ... വൈഷു....... ആരുടെയോ വിളികേട്ടു അവൾ തിരിഞ്ഞു നോക്കി... പ്രായം അറുപതിനോട് അടുത്ത ഒരു വയസ്കൻ അവളുടെ അടുത്തേക്ക് വന്നു നിന്നു ചിരിച്ചു... വൈഷ്ണവിയുടെ മുഖം മാറി മറിയുന്നത് കണ്ടു അയാൾ ഉള്ളിൽച്ചിരിച്ചു... "ചുന്ദരി കുട്ടിയായല്ലോ... ഓർമ്മയുണ്ടോ മോൾക്ക് മാമനെ? അവളുടെ താടിയിൽ പിടിച്ചു കൊണ്ട് അയാൾ ചോദിച്ചു.... "ആരാ വൈഷു ഇത്? വിജയിന് അത് ആരാണെന്നറിയാൻ ഉള്ള ആഗ്രഹം ഉണ്ടായിരുന്നു.. കേട്ടിടത്തോളം അവൾക്കു ബന്ധുക്കൾ കുറവായിരുന്നു... "ഞാൻ വൈഷു മോൾടെ വകയിലെ ഒരമ്മാവനാണ് " മറുപടിയും അയാൾ തന്നെ പറഞ്ഞു.... വൈഷ്ണവി മൗനിയായി തന്നെ നിന്നു.... പരസ്പരം സംസാരിച്ചിട്ട് അയാൾ യാത്ര പറഞ്ഞു.. വൈഷ്ണവി പിന്തിരിഞ്ഞു നടന്നപ്പോൾ അയാൾ അവളെ ഒന്ന് കൂടി വിളിച്ചു... അവൾ അയാളുടെ അടുത്തേക്ക് ഒന്ന് കൂടി പോയി... വാത്സല്യത്തോടെ അയാൾ അവളോട് എന്തൊക്കെയോ പറയുന്നത് വിജയ് നോക്കി നിന്നു..... അയാൾ ഒന്ന് കൂടി നോക്കി ചിരിച്ചിട്ട് യാത്ര പറഞ്ഞു പോയി.... വിജയ് വൈഷ്ണവിയുടെ അടുത്തേക്ക് പോയി നിന്നു.... വൈഷു..... അവൻ അരുമയോടെ അവളെ വിളിച്ചു... "എനിക്ക് വീട്ടിൽ പോണം.... " അവൾ അതും പറഞ്ഞു കാറിനടുത്തേക്ക് നടന്നു... തിരിച്ചുള്ള യാത്രയിലും അവൾ അസ്വസ്ഥയായിരുന്നു.... വിജയ് ചോദിച്ചെങ്കിലും അവൾ ഒന്നും മിണ്ടിയില്ല.... വിജയ് ഇഷ്ടം പറയാൻ വന്നപ്പോഴൊന്നും അവൾ കേൾക്കാൻ താല്പര്യമില്ലാതെ വേറെന്തോ ഗഹനമായ ചിന്തയിൽ ആയിരുന്നു... ദിവസങ്ങൾ വീണ്ടും കടന്നു പോയി... ഒരു ദിവസം ഓഫീസിൽ നിന്നും വരുന്ന വഴിയിൽ വൈഷ്ണവിയുടെ അമ്മാവനെ അവൻ കണ്ടു.. കൂടെ ഒരു പെണ്ണും... വൈഷ്ണവിയുടെ സാമ്യം തോന്നിയതിനാൽ അവൻ കാർ നിർത്തി ഒന്ന് കൂടി നോക്കി... അതെ അവൾ വൈഷ്ണവി തന്നെ... അവളെന്താ ഈ വഴിയിൽ...... അവൻ ഒന്ന് കൂടി അവളെ നോക്കി.... അമ്മാവൻ എന്ന് പറയുന്ന അയാളുടെ കൈകൾ അവളുടെ ശരീരത്തിൽ പരതി നടക്കുന്നു..... അവൾ പ്രതികരിക്കുന്നില്ല.... ഒരു ഭർത്താവിന് താങ്ങാവുന്നതിനും അപ്പുറം... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..... അവൻ കാർ തിരിച്ചെടുത്തു... ബീച്ചിലേക്ക്.... തീരം തൊടുന്ന തിരമാലകളെ അവൻ നോക്കി നിന്നു... അവന്റെ മനസ്സിൽ വൈഷ്ണവി ഒരു തിരമാലയായി... സങ്കടം പകയിലേക്കും വിദ്വേഷത്തിലേക്കും... തന്നോട് യാതൊരു വിധേയത്വവും കാണിക്കാത്ത ഒരുത്തിയ്ക്ക് വേണ്ടി താൻ കരയില്ല... മനസ്സിൽ എന്തൊക്കെയോ വിജയ് ഉറപ്പിച്ചിരുന്നു... വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഉറക്കത്തിലേക്ക് വീണിരുന്നു.. സ്പെയർ കീ എടുത്തു വാതിൽ തുറന്നു അകത്തേക്കു കയറിയപ്പോൾ ഡൈനിങ്ങ് ടേബിളിൽ എന്തോ ആലോചനയിൽ ഇരിക്കുന്ന വൈഷ്ണവിയെ കണ്ടു.... എനിക്ക് ഒന്നും വേണ്ടാ..... അതും പറഞ്ഞു അവൻ റൂമിലേക്ക് കയറി പോയി... അവൾ ആഹാരം തിരികെ ഫ്രിഡ്ജിൽ എടുത്തു വെച്ച് റൂമിലേക്ക് പോയി.... വിജയ് മദ്യവുമായി കൂട്ട് കൂടി..... വൈഷ്ണവി അവനെ ഒന്നു നോക്കിയിട്ട് കിടക്കാൻ പോയി... "നീ ഇന്ന് എവിടെയെങ്കിലും പോയിരുന്നോ വൈഷ്ണവി? അപ്രതീക്ഷിതമായി വന്ന ചോദ്യം അവളിൽ ഞെട്ടലുണ്ടാക്കി.. ഇല്ലാ എന്ന് അവൾ തല കുലുക്കി... അവൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു അവളുടെ അടുത്തേക്ക് വന്നു നിന്നു... മദ്യത്തിൻറെ ലഹരി അവന്റെ സിരകളിൽ പടർന്നിരുന്നു.... അവന്റെ കൈകൾ അവളുടെ മടിക്കുത്തിൽ പിടിച്ചു സാരിയെ അഴിച്ചു..... "വിച്ചേട്ടാ...... " അവളുടെ വിളി ദയനീയമായിരുന്നു..... "ഞാൻ ആയോണ്ടാണോ? അയാൾ ആയിരുന്നെങ്കിൽ നീ അര്മാദിക്കുമായിരുന്നല്ലേ... അയാൾക്ക് മാത്രം പോരല്ലോ.... എനിക്കും വേണ്ടേ നിന്നെ.. അവൾ ഞെട്ടലോടെ അവനെ നോക്കി.... അവൾ രക്ഷപ്പെടാൻ ഒരു ശ്രെമം നടത്തി.. പാടില്ല.... വിച്ചേട്ടൻ തൊടാൻ പാടില്ല.... ആ പാപവും കൂടി തനിക്ക് വേണ്ടാ..... പക്ഷെ ശ്രെമങ്ങളെല്ലാം വിഫലമായി... നടക്കുന്നില്ല..... ക്ഷണനേരം കൊണ്ട് അവൻ അവളുടെ വസ്ത്രങ്ങളെല്ലാം കീറിയെറിഞ്ഞു.... അവൻ ശക്തമായി അവൾക്കു വേദന നൽകിക്കൊണ്ട് അവളെ പ്രാപിക്കാൻ തുടങ്ങി.... അവളുടെ അലർച്ചകൾ പുറത്ത് പെയ്ത മഴയിൽ അലിഞ്ഞില്ലാതായി..... അവളിലെയ്ക്ക് അവൻ അലിഞ്ഞു..... വിയർത്തു കുളിച്ചു...... കിടക്കയിലേക്ക് ചുവപ്പ് പടർന്നു...... അവനിൽ ഒരു ഞെട്ടൽ ഉണ്ടായി..... താൻ വിചാരിക്കുന്നത് പോലൊന്നുമല്ല... അവളിൽ പരിശുദ്ധി ഉണ്ട്... എങ്കിൽ പിന്നെ ഇന്ന് താൻ കണ്ടതോ??? കുറെ ചോദ്യങ്ങൾ.... അവൻ വൈഷ്ണവിയിൽ നിന്നും അടർന്നു മാറി.... "വൈഷു.... മോളെ...... " അവൻ അവളെ മൃദുവായി വിളിച്ചു.... അവളുടെ മനസ്സ് ഭ്രാന്തമായ ഒരു വീഥിയിലൂടെയുള്ള സഞ്ചാരത്തിൽ ആയിരുന്നു..... അവളുടെ ആ നോട്ടം..... വിജയ് നെ കൊല്ലാൻ പോകുന്നത് പോലെ... അവൾ കിടക്കയിലേക്ക് നിവർന്നിരുന്നു.. "ഞാൻ ഒഴിഞ്ഞു മാറിയതല്ലേ.... എന്നിട്ടും എന്നോട് എന്തിനാ.......? സങ്കടം അവളുടെ വാക്കുകൾ മുറിച്ചു... "ഞാൻ... ദേഷ്യം കൊണ്ട്..... അറിയാതെ "... "അതെ... എല്ലാവരും..... അറിയാതെ.... എല്ലാവർക്കും വൈഷ്ണവിയുടെ ശരീരം മാത്രം...... വിച്ചേട്ടനും..... അല്ലെ.... അതിനു വേണ്ടി എന്താ ഈ ശരീരത്തിൽ ഉള്ളത്..... എന്റെ ആറാം വയസ്സ് തൊട്ട് അയാൾക്കും ഈ ശരീരത്തോട് ഭ്രമമായിരുന്നു... വിച്ചേട്ടന് അറിയോ അയാൾ എന്നെ മടിയിലേക്ക് എടുത്തിരുത്തും.... എല്ലാവരുടെ മുന്നിലും അയാൾക്ക് എന്നോടുള്ള സ്നേഹം ആണ്... പക്ഷെ അയാളുടെ ഓരോരോ പ്രവൃത്തികൾ എന്നെ മടിയിലേക്കിരുത്തിയിട്ട്...പറയാൻ തന്നെ അറപ്പാണ്.. അയാളുടെ കൈകൾ എന്റെ ശരീരത്തിൽ പലതും... പലയിടത്തും ബലമായി അമർത്തും...... എനിക്ക് അറിയില്ലായിരുന്നു ഇതൊന്നും പാടില്ലാന്നു... എല്ലാം കഴിഞ്ഞു അയാൾ എനിക്ക് തന്നിരുന്ന അഞ്ചു രൂപയിൽ ആയിരുന്നു എന്റെ നോട്ടവും..... എല്ലാം എന്റെ തെറ്റാണ്.... എന്റെ മാത്രം.... 😭😭
(തുടരും )
vaishnavi part 7