എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

Vaishnavi part 7

 🍁വൈഷ്ണവി -part 7🍁

Writer : മഴ (pen name)



 "ആർക്കും മനസ്സിലാകില്ല ആ നോവ് .... അനുഭവിക്കണം.... എങ്കിൽ മാത്രമേ അതൊക്കെ...... ആ  ആറു വയസ്സുകാരിയുടെ മാനസികാവസ്ഥ നിങ്ങൾക്കൊക്കെ ഊഹിക്കാവുന്നതിലും അപ്പുറമാണ്... തെറ്റാണെന്നു അറിയാതെ എന്നാൽ മനസ്സിനകത്ത് എന്തിനെന്നറിയാത്ത ഒരു കുറ്റബോധം ഉണ്ടായി...... പുറത്താരോടും പറയാൻ അറിയാതെ...... സ്വയം വെറുത്തു കൊണ്ട്...... ആരും അറിയാതെ കൊണ്ട് നടന്നത് മനസ്സ് പൊട്ടി പോകുമെന്ന് തോന്നിയപ്പോൾ വിശ്വാസം തോന്നിയ അമ്മായിയോട് പറഞ്ഞു... അമ്മയുടെ സ്ഥാനത്തല്ലേ എന്നൊരു തോന്നലിൽ....പക്ഷെ ആരും വിശ്വസിച്ചില്ല.... ചിലപ്പോൾ ഞാൻ പറഞ്ഞതിലെ തെറ്റാകാം.... "അയാൾ ശെരിയല്ല ".....അങ്ങനെ പറയാനേ എനിക്കയുള്ളു..... അല്ലാതെ എന്റെ ഇവിടെയൊക്കെ അയാൾ തൊട്ടു എന്ന്..... എനിക്കെന്തോ പറയാൻ........ അമ്മായിയിൽ നിന്നും അറിഞ്ഞ അമ്മായിയുടെ മകൻ എന്റെ ഏട്ടൻ പോലും എന്നോട് ചോദിച്ചത് അയാൾ തൊടുമ്പോൾ നിനക്കെന്താ തോന്നിയത് എന്നാണ്.... അയാൾക്കും എന്റെ ശരീരത്തോടു മാത്രം... നാല് വർഷം അയാളുടെ ചൂഷണം സഹിച്ചു അത് പുറത്തു പറഞ്ഞ ആ നിമിഷം തൊട്ട് വേറെ പലരിൽ നിന്നും അത് പോലെ..... അവൾ പദം പറഞ്ഞു കൊണ്ട് തേങ്ങാൻ തുടങ്ങി... ആ തേങ്ങലുകൾ അലർച്ചകളായി .....വിജയിന് അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് അറിയില്ല... അവളുടെ കണ്ണുനീർ അവന്റെ കണ്ണുകളെയും ഈറൻ അണിയിക്കുന്നുണ്ടായിരുന്നു..... "തനിക്ക് വേറെ ആരോടെങ്കിലും പറയായിരുന്നില്ലേ? അച്ഛനോടെങ്കിലും? "പേടിയായിരുന്നു...പേ...ടി.... " "സ്വന്തം അച്ഛനോട് പറയാൻ എന്തിനാ വൈഷ്ണവി പേടിക്കുന്നെ? അച്ഛനോട് പറഞ്ഞിരുന്നെങ്കിൽ ഇത്രയും....... വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ അവൻ വിങ്ങി... "അച്ഛനും എന്നോട് അങ്ങനെ തന്നെ ആകുമോന്നുള്ള പേടിയിൽ...... അച്ഛനിൽ നിന്നും അതായിരിക്കും അനുഭവിക്കേണ്ടി വരിക എന്നുള്ള ഒരിതിൽ.... എനിക്ക് കഴിഞ്ഞില്ല........... വിവാഹം കഴിക്കുന്ന ഏതൊരു പെണ്ണിന്റെയും മോഹമാണ് താൻ കാത്തു സൂക്ഷിക്കുന്ന പരിശുദ്ധി തന്റെ പുരുഷൻ മാത്രമേ കവർന്നെടുക്കാവു എന്ന്... അതൊരു തപസ്യയാണ്....  വികാരത്തോടെയുള്ള ആദ്യ സ്പർശനം പോലും  താലികെട്ടിയവനിൽ നിന്നും ആകണമെന്ന്..... എന്റെ ശരീരം എന്നെ മരിച്ചിരിക്കുന്നു വിച്ചേട്ടാ..... എന്നെ എന്നോ ഞാൻ തന്നെ കൊന്നു കുഴിച്ചു മൂടിയിരിക്കുന്നു.... അവൾ അലമുറയിട്ട് കരയാൻ തുടങ്ങി... ആശ്വസിപ്പിക്കാൻ എന്നവണ്ണം അവന്റെ കൈകൾ അവളുടെ തലയിൽ തലോടി.... ആ തലോടൽ അവൾക്ക് അരോചകം ആയിരുന്നു... അവൾ കുതറി മാറിക്കൊണ്ട് ബെഡിൽ നിന്നുമെഴുന്നേറ്റു..... "നിങ്ങൾ..... നിങ്ങൾക്കെന്നോട് വെറുപ്പായിരുന്നില്ലേ..... ആ നിങ്ങൾക്കെന്നോട് എന്തിന്റെ പേരിലാ സ്നേഹം തോന്നിയത്... ഈ ശരീരത്തിന്റെ പേരിലോ... എങ്കിൽ ഇന്നാ ആസ്വദിച്ചോളൂ  ..... അവൾ പുതച്ചിരുന്ന ബെഡ്ഷീറ്റ് എടുത്തെറിഞ്ഞു... നഗ്നമായി അവന്റെ മുന്നിൽ നിന്നു... അവളുടെ കണ്ണുകളിൽ ദേഷ്യം ആളികത്തുകയായിരുന്നു.... ഒരു ഭ്രാന്തിയിലേക്കുള്ള പരിവർത്തനം.... "നിങ്ങളെ ത്രസിപ്പിച്ചത് എന്റെ ശരീരം ആണെങ്കിൽ നിങ്ങൾക്ക് ഇനിയുമെന്നെ പ്രാപിക്കാം... ഏത് ഭാഗമാണ് നിങ്ങളിൽ ആസക്തി കൂട്ടിയത് ... അവിടെയൊക്കെ നിങ്ങൾക്കും........ പക്ഷെ ഒരിക്കലും വൈഷ്ണവിയുടെ മനസ്സിൽ നിങ്ങൾ ഉണ്ടാകില്ല..... കാരണം എന്റെ നേർക്ക് വരുന്ന നിങ്ങളുടെ ഓരോ സ്പർശനവും എനിക്ക് എന്റെ നേർക്ക് നീണ്ട ചൂഷണങ്ങളെ മാത്രമേ ഓർമിപ്പിക്കു.... അവിടെ എന്ത് വികാരമാണ് ഉടലെടുക്കേണ്ടത്....നിസ്സഹായതയോ ഭീതിയോ അതോ കാമമോ? കഴിഞ്ഞ പതിനാലു വർഷം എന്റെ ഉള്ളിൽ ഞാൻ ഒളിപ്പിച്ച സങ്കടങ്ങൾ.... അത് മാത്രം... എന്നിൽ കുറ്റബോധം മാത്രേയുള്ളൂ.... എനിക്ക് ഇരുണ്ട ഒരു ഭൂതകാലം ഉണ്ടായിരുന്നു.... അത് എനിക്ക് മുന്നിൽ വീണ്ടും വന്നു നിൽക്കുന്നു..... അയാളോട് സഹകരിച്ചില്ലെങ്കിൽ വിച്ചേട്ടനെ എല്ലാം അറിയിക്കുമെന്ന്.... സ്വന്തം ഭാര്യയുടെ ശരീര ഘടന മറ്റൊരാൾ മൂലം അറിയേണ്ടി വരുന്നത് വിച്ചേട്ടൻ എങ്ങനെ സഹിക്കും എന്നുള്ള പേടിയായിരുന്നു എനിക്കിത് വരെ.... ഒരു പേയ് പിടിച്ച ചാവാലി പട്ടി എന്നെയൊന്നു മണപ്പിച്ചു... അത് മാത്രമായിരുന്നു ഇന്ന് വൈകുന്നേരം വിച്ചേട്ടൻ കണ്ടത്... എന്റെ മാനത്തിനെക്കാളേറെ വിച്ചേട്ടന്റെ അഭിമാനം.... അതായിരുന്നു എനിക്ക്..... ആ പട്ടി തൊട്ട് അശുദ്ധമാക്കിയ ശരീരത്തിനെയാണല്ലോ വിച്ചേട്ടനും..... വെറുക്കല്ലേ വിച്ചേട്ടാ...... ഇല്ലാ... എനിക്ക് ഒന്നിനും യോഗ്യതയില്ല.... ഞാൻ മരിക്കണം...എന്നെപ്പോലുള്ളവർക്കു ജീവിക്കാനുള്ള അർഹതയില്ല .... എന്നോ ആകാമായിരുന്നു...  വൈഷ്ണവിമാർ തുലയട്ടെ.... ഇത് പോലെ ചൂഷണം അനുഭവിച്ചു ആരോടും പറയാൻ കഴിയാതെ അഭിനയിച്ചു ഉള്ളിൽ ഓരോ നിമിഷവും ചാകുന്നതിലും എത്രയോ നല്ലതാണ് ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിക്കുന്നത്....... വൈഷ്ണവി ഡോർ വലിച്ചു തുറന്നു പുറത്തേക്ക് ഓടാൻ ആഞ്ഞു....... വിജയ് വൈഷ്ണവിയെ പിടിച്ചു നിർത്താൻ ശ്രെമിച്ചു... അവന്റെ കൈകളിൽ നിൽക്കാതെ അവൾ കുതറി.... . അവളുടെ ചെകിടത്തേക്ക് ആഞ്ഞൊരടിയായിരുന്നു.... അവൾ മയങ്ങി അവന്റെ കൈകളിലേക്ക് ഊർന്ന് വീണു..... അവൻ അവളെ ബെഡിലേക്ക് എടുത്തു  കിടത്തി... ബെഡ്ഷീറ്റ് എടുത്തു പുതപ്പിച്ചു.... അവളുടെ അടുത്ത് അവൻ ഇരുന്നു.... തളർന്നുറങ്ങുന്ന അവളെ അവൻ നോക്കി....... സ്വയം അറപ്പ് തോന്നി അവന്... എന്തിന് വേണ്ടിയായിരുന്നു ഇത്രയും തരംതാഴ്ന്നത്..... "എന്റെ വേദന മനസ്സിലാകണമെങ്കിൽ നീ ഞാനാകണം.... ഞാനായി പിറവിയെടുക്കണം... എന്റെ സാഹചര്യങ്ങളിൽ നീ വളരണം..... അങ്ങനെഎങ്കിൽ മാത്രം ഒരുപക്ഷെ നിനക്ക് എന്റെ നോവ് അറിയാൻ പറ്റു... " ആ രാത്രി അവൾക്ക് വേണ്ടി അവൻ കാവലിരുന്നു.... തന്റെ കണ്ണൊന്നടഞ്ഞാൽ അവൾ അരുതാത്തത് എന്തെങ്കിലും ചെയ്യുമൊന്നുള്ള ഭയം..... ഉറക്കത്തിൽ ഇടയ്ക്കിടെ അവളിൽ ഉണ്ടാകുന്ന ഞെട്ടലുകൾ..... അവളുടെ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട് ആ ചെയ്തികൾ... ഇനി അവൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുമോ എന്ന് പോലും സംശയമാണ്... കാരണം ആരോടും പറയാതെ ഉള്ളിലിട്ട് ഒരു കുറ്റബോധത്തിന്റെ മറവിൽ സ്വയം ഉരുകി തീരുന്നു...... അവൾ ഇത്രയും നാൾ എങ്ങനെ പിടിച്ചു നിന്നു...... ഒരേസമയം ആശങ്കയും ഭീതിയും അവനിൽ ഉടലെടുത്തു...... പിറ്റേദിവസം കണ്ണുകൾ തുറക്കുമ്പോൾ അവന്റെ അടുക്കൽ അവൾ ഇല്ലായിരുന്നു... ഞെട്ടിപിടഞ്ഞെഴുന്നേറ്റ് താഴേക്ക് ചെന്നപ്പോൾ മുറ്റമടിച്ചു വാരുന്ന വൈഷ്ണവിയെയാണ് വിജയ് കണ്ടത്.. ഒരു അസ്വാഭാവികതയും അവളിൽ കണ്ടില്ല... ഒരാശ്വാസം ആയിരുന്നു വിജയിൽ അത് സൃഷ്ടിച്ചത്... എന്നും രാത്രികളിൽ ഇരുളിനോട് സങ്കടം പറഞ്ഞു തീർത്ത് പകലിൽ പുഞ്ചിരിയുടെ കുപ്പായം ഇടുന്ന ആ പെണ്ണിനെ വിജയും  അറിഞ്ഞില്ല... അവളിൽ ആകെ ഉണ്ടായിരുന്ന സമാധാനം അവളുടെ വിച്ചേട്ടൻ എല്ലാം അറിഞ്ഞിരിക്കുന്നു... ഇനി ഒന്നും പേടിക്കണ്ട..... ഇനി ആ മനുഷ്യന്റെ ജീവിതത്തിൽ നിന്നും ഒരു വിട വാങ്ങൽ മാത്രമാണ്..... ഓഫീസിൽ ഇരിക്കുമ്പോഴും വൈഷ്ണവിയെ പറ്റിയായിരുന്നു വിജയിന്റെ ചിന്തകൾ.... അവളുടെ ആ അവസ്ഥ.... അതിനുള്ള പ്രതിവിധി... ഇനിയെന്താ തന്റെ ജീവിതത്തിൽ വൈഷ്ണവിയുടെ സ്ഥാനം... ആകെ കലങ്ങി മറിഞ്ഞ അവസ്ഥ... അവൾ ആ വീട്ടിൽ നിന്നും പടികളിറങ്ങി... ആരെയും ഒന്നും അറിയിച്ചില്ല.....അച്ഛനെ കാണണം... രണ്ടു ദിവസം കൂടെ നിൽക്കണം.. അത് മാത്രമേ അവൾ പറഞ്ഞുള്ളു... . കുറെ ദിവസം കഴിഞ്ഞിട്ടും തിരികെ പോകാതെ ആകുമ്പോൾ എല്ലാവരും എല്ലാം അറിഞ്ഞോട്ടെ..... സഹതാപമായിരിക്കുമോ തന്നോട്... അതോ വെറുപ്പോ..... വൈകുന്നേരം ഓഫീസിൽ നിന്നും വന്നപ്പോഴാണ് വൈഷ്ണവി പോയികഴിഞ്ഞിരിക്കുന്നു എന്ന് വിജയ് അറിഞ്ഞത്.... ഒരു മാറ്റം അവൾ ആഗ്രഹിച്ചിരുന്നിരിക്കാം എന്ന തോന്നലിൽ അവൻ വേറൊന്നും അന്വേഷിച്ചുമില്ല... അച്ഛന്റെ മടിയിൽ അവളുടെ പതിനാലു വർഷത്തെ സങ്കടങ്ങൾ ഇറക്കി വെച്ചു.... അച്ഛൻ അറിയട്ടെ ഇനിയെങ്കിലും എല്ലാം.. "അമ്മയില്ലാതെ ഒരു പെൺകുട്ടിയെ വളർത്താൻ ഒരുപാട് കഷ്ടപ്പാടാണ്..... എന്നിട്ടും എനിക്കൊരു ധൈര്യമായിരുന്നു മോളെ.... പക്ഷെ.... ഇന്ന് ഈ അച്ഛൻ ഒരു തോൽവിയായിരുന്നല്ലേ വൈഷു..... നീ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറിയപ്പോൾ എങ്കിലും ഞാൻ ചോദിക്കേണ്ടതായിരുന്നു....... അച്ഛനോടു ക്ഷെമിക്ക് മോളെ.... "മാപ്പ്.... ഒരായിരം മാപ്പ്.... എന്റെ കുഞ്ഞിനെ എനിക്ക് സംരക്ഷിക്കാൻ കഴിഞ്ഞില്ല..... " "എന്റെ അച്ഛനെ ഞാൻ വിശ്വസിച്ചിരുന്നെങ്കിൽ..... ഇതൊന്നും ഉണ്ടാകില്ലായിരുന്നല്ലോ...... " പരസ്പരം കുറ്റം ഏറ്റെടുത്തും മാപ്പുകൾ പറഞ്ഞും ഏറെ നേരം അവർ ഇരുന്നു... വൈകിയാണ് അവൾ ഉറങ്ങാൻ കിടന്നത് .. അച്ഛൻ അപ്പോഴും ചാരു കസേരയിലിരുന്ന് എന്തോ ആലോചനയിൽ ആയിരുന്നു.... പിറ്റേന്ന് വൈകിയാണ് വൈഷ്ണവി ഉറങ്ങി എഴുന്നേറ്റത്... അപ്പോഴും അച്ഛൻ അവിടെ തന്നെ ഇരിക്കുന്നത് കണ്ട് അവൾ അടുത്തേക്ക് പോയി... അച്ഛാ.... അവൾ കുലുക്കി വിളിച്ചു.... അവളുടെ അച്ഛൻ എഴുന്നേറ്റില്ല.... അച്ഛാ...... അവളുടെ അലർച്ച മുഴങ്ങി കേട്ടു..... അവളുടെ അച്ഛനെ അവൾ വിളിച്ചു കൊണ്ടിരുന്നു..... അവളുടെ കണ്ണുകൾ നിറഞ്ഞില്ല... പകരം അവൾ പൊട്ടിചിരിക്കാൻ തുടങ്ങി..... ആർത്താർത്തു ..... ഒരു ഭ്രാന്തിയെ പോലെ.......
 (തുടരും ) 


x vaishnavi part 8
No Comment
Add Comment
comment url