Vaishnavi part 8
🍁വൈഷ്ണവി -part 8🍁
ജീവിതത്തിൽ തനിക്ക് ആശ്രയമായിരുന്ന അവസാന കണ്ണിയും വിടവാങ്ങിയിരിക്കുന്നു... ഒന്ന് കരഞ്ഞാൽ പോലും തന്റെ ഈ നഷ്ടത്തിന് ഒരു ആശ്വാസം ആകില്ല..... കണ്ണുകൾ അടയ്ക്കാതെ വിദൂരതയിലേക്ക് കണ്ണ് നട്ട് കൺചിമ്മാതെ അവൾ ഇരുന്നു... ചുറ്റുമുള്ളവരുടെ അഭിനയം കണ്ണുനീരായി ഒഴുകുമ്പോൾ അവൾ മനസ്സ് കല്ലാക്കി ഇരുന്നു.... വിജയ് വന്നത് അവൾ അറിഞ്ഞില്ല... ചന്ദ്രികാമ്മ ചേർത്ത് പിടിച്ചതവൾ അറിഞ്ഞില്ല..... അവൾ അവളുടെ അച്ഛനൊപ്പം പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.... അവളുടെ ആത്മാവ് അച്ഛനെ തേടുകയായിരുന്നു.... വെളുത്ത മേഘക്കെട്ടുകൾക്കിടയിൽ അച്ഛാന്ന് വിളിച്ചു കൊണ്ട് ഓടുന്ന കുഞ്ഞു വൈഷ്ണവി.... അച്ഛനോടൊപ്പം അവളെ സ്നേഹം കൊണ്ട് പൊതിയുന്ന അവളുടെ അമ്മ.... അവൾ ആവോളം ആസ്വദിക്കുകയായിരുന്നു... സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുകയായിരുന്നു.... ഒടുവിൽ അമ്മയുടെ കൈപിടിച്ചു കൊണ്ട് അച്ഛൻ തിരിഞ്ഞു നടന്നു.... 'പോവല്ലേ അച്ഛാ... വൈഷ്ണവി മോള് തനിച്ചാ.... എനിക്ക് ഇവിടെ ജീവിക്കാൻ പേടിയാ അച്ഛാ..... ആരുമില്ല.... എനിക്ക്... എന്നെയും കൂടി കൊണ്ട് പോ അച്ഛാ "... "അവളുടെ കണ്ണുനീർ കണ്ട് ആ അച്ഛൻ മേഘങ്ങൾക്കിടയിൽ നിന്നു കരഞ്ഞു . കുഞ്ഞു വൈഷ്ണവിയെ ഓടി മാറോടു ചേർത്തു... അവളെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.... ഒടുവിൽ പിന്തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടന്നു അവളുടെ അമ്മയ്‌ക്കൊപ്പം... " അച്ഛാ.... അച്ഛാ..... അച്ഛാ....... അവൾ വിളിച്ചു കൊണ്ടിരുന്നു.... അച്ഛൻ മേഘങ്ങൾക്കിടയിൽ അപ്രത്യക്ഷമാകുന്നത് വരെ...... "എന്നെക്കൊണ്ട് പോ അച്ഛാ.... എനിക്ക് പേടിയാ.... എനിക്ക് ആരുമില്ല അച്ഛാ ".... അവൾ മൗനം വെടിഞ്ഞു അച്ഛന്റെ മൃതശരീരത്തെ പുണർന്നു കൊണ്ട് കരയാൻ തുടങ്ങി...... അവളുടെ സങ്കടം അവിടെ നിന്നവരുടെ ഉള്ളിൽ തീരാനോവായി മാറി.... പിടിച്ചു മാറ്റാൻ ചെന്നവരിൽ നിന്നും അവൾ ശക്തമായി കുതറി മാറി... വിജയ് ഓടി ചെന്ന് അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.. അവളുടെ അച്ഛന്റെ കരുതലോടെ.... അവൾ മയങ്ങി അവന്റെ കൈകളിലേക്ക് വീണു..... തെക്കേതൊടിയിൽ ചിത കത്തുമ്പോൾ അവൾ എല്ലാം മറന്നുറങ്ങുകയായിരുന്നു....അവസാനമായി ഒരു നോക്ക് കാണാൻ കഴിയാതെ... ഇന്ന് തൊട്ട് എല്ലാം ഓർമകളാണ്..... അച്ഛൻ എന്നൊരാൾ ഉണ്ടായിരുന്നു.... എല്ലാം കഴിഞ്ഞു പോയി.... കണ്ണ് തുറക്കുമ്പോൾ വീട്ടിലെ ബഹളമെല്ലാം കഴിഞ്ഞിരുന്നു.... അയല്പക്കത്തുള്ളവർ മാത്രം നിൽക്കുന്നു... അവരും ഉള്ളിൽ ആഗ്രഹിക്കുന്നുണ്ടാകും പോകാൻ..... മനുഷ്യനോളം അഭിനയിക്കാൻ പഠിച്ചവർ ആരാ ഉള്ളത്.... ചന്ദ്രികാമ്മ അൽപ്പം കഞ്ഞി അവളുടെ ചുണ്ടിനോട് ചേർത്തു... അച്ഛന് വിശക്കുന്നുണ്ടാകുമോ? ഇന്നലെയും ഒന്നും കഴിച്ചിരുന്നില്ലല്ലോ...... അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു..... ഒരു ദിവസത്തോളം വാശിപിടിച്ചുകൊണ്ട് ഒരിറ്റു വെള്ളം പോലും കുടിക്കാതെ അവൾ കിടന്നു.... വിജയ് ശാസിച്ചുകൊണ്ട് അവളെ ആഹാരം കഴിപ്പിച്ചു.... ഒരാഴ്ചയ്ക്ക് ശേഷം അവളെ വിജയ് വീട്ടിലേക്ക് കൂട്ടി വന്നു.... ആ അന്തരീക്ഷത്തിൽ നിന്നും അവൾക്കൊരു മാറ്റം ആവശ്യമായിരുന്നു... അതെ വൈഷ്ണവിയ്ക്ക് മാറ്റം ആവശ്യമാണ്... താൻ വിവാഹം കഴിച്ചു കൊണ്ട് വന്ന വൈഷ്ണവിയിലേക്കല്ല.... മറിച്ചു എന്നോ നിഷ്കളങ്കതയിൽ ചൂഷണം നേരിട്ടു എന്നോ തെറ്റ്കാരി എന്ന് സ്വയം വിശ്വസിച്ചു തുടങ്ങുന്നതിനു മുന്നേയുള്ള വൈഷ്ണവിയിലേക്ക് ഒരു പറിച്ചുനടൽ അത്യാവശ്യം ആണ്... അവളിൽ ചിരി തെളിയണം.... ഞാനുൾപ്പെടുന്ന സമൂഹമാണ് വൈഷ്ണവിമാരേ സൃഷ്ടിക്കുന്നത്.... അപ്പോൾ എനിക്കും പ്രതിബദ്ധതയുണ്ട് ഒരു വൈഷ്ണവിയെയെങ്കിലും തിരികെ ജീവിതത്തിലേക്ക് കൊണ്ട്വരാൻ... വിജയിന്റെ മനസ്സ് ഒരുപാട് ചിന്തകളാൽ നിറഞ്ഞു... എവിടെ നിന്ന് തുടങ്ങണം എന്ന് മാത്രം അറിയില്ല.... പകലും രാത്രിയും എന്നില്ലാതെ വൈഷ്ണവി റൂമിൽ തന്നെ കഴിച്ചു കൂട്ടി... ഇരുളിനോട് കൂട്ട് കൂടി.. വെളിച്ചം കടന്നു വരുന്നത് തന്നെ അവൾക്കു അസ്വസ്ഥമായി.. മനസ്സ് താളം തെറ്റി തുടങ്ങിയിരിക്കുന്നുവെന്ന് വിജയിന് ബോധ്യമായി... വിജയിനെ കാണുമ്പോൾ അവൾ ആകെ അസ്വസ്ഥമാകാൻ തുടങ്ങി... ഒരു psychiatric move മാത്രേ ഇനി വൈഷ്ണവിയിൽ പരീക്ഷിക്കാൻ കഴിയൂ .... അച്ഛന്റെ വിയോഗം ആണ് വൈഷ്ണവിയെ തളർത്തിയതെന്ന് എല്ലാവരും വിശ്വസിച്ചു..... അതിനുമപ്പുറം അവൾ സഹിച്ചു എന്ന് വിജയും ആരെയും അറിയിച്ചില്ല..... തന്നിലൂടെ അത് അവസാനിക്കണം.... ഒരിക്കൽ അവനെ ദേഹോപദ്രവം ഏൽപ്പിച്ചു കൊണ്ട് അവൾ പിച്ചും പേയും പറയാൻ തുടങ്ങി.. പക്ഷെ വിജയ് അവളെ ചേർത്ത് പിടിച്ചു..... വൈഷ്ണവിയെയും ചേർത്ത് പിടിച്ചു വിജയ് നടന്നു..... ശരീരത്തിന് അസുഖം ബാധിച്ചാൽ നമ്മൾ ചികിൽസിക്കുന്നത് പോലെ മനസ്സിനേറ്റ മുറിവ് ചികിൽസിച്ചു ഭേദമാക്കാൻ .... Counseling നു മുന്നേ ഹിപ്നോട്ടിസം ആയിരുന്നു.... വൈഷ്ണവിയിൽ ഉറങ്ങിക്കിടക്കുന്ന ഓർമകളിലൂടെ ഒരു സഞ്ചാരം..... അവളുടെ അടുത്ത് അവളുടെ കൈപിടിച്ചു വിജയും ഉണ്ടായിരുന്നു... ഇരുപത്തി മൂന്നു വയസ്സിനു പുറകിലേക്ക് അവളുടെ മനസ്സ് സഞ്ചരിച്ചു..... കുറ്റബോധങ്ങളിൽ നിന്നുമുള്ള സഞ്ചാരം കഠിന സങ്കടങ്ങളിൽ ചെന്നെത്തി.. അവളുടെ ഉപബോധ മനസ്സിൽ കെട്ടിക്കിടന്ന സങ്കടങ്ങൾ അവൾ പറഞ്ഞു തീർത്തു .... അവൾ പോലും അറിയാതെ.... കേട്ടു നിന്ന വിജയിനെ പോലും ഉലയ്ക്കുന്നതായിരുന്നു അവളുടെ അനുഭവങ്ങൾ... പെണ്ണിനെ തേപ്പ്കാരിയായി മാത്രമേ താൻ അറിഞ്ഞിരുന്നുള്ളു... ഇന്നത് ഒരു പെണ്ണ് തിരുത്തി കുറിച്ചിരിക്കുന്നു.... "നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകളാണ് " ആരോ പറഞ്ഞത് പോലെ.... "See വിജയ്.... ഒരുപാട് പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന ഒരു പ്രോബ്ലം ആണിത്... ചിലർ പേടിച്ചു പുറത്തു പറയുന്നില്ല... ചിലർ ധൈര്യപൂർവ്വം നേരിടുന്നു.... നേരിടുന്നവർ brave ആണെങ്കിലും ഇങ്ങനെയുള്ള വാർത്തകൾ കാണുമ്പോഴോ അല്ലെങ്കിൽ ഒരു ഫാമിലി ലൈഫ് സ്റ്റാർട്ട് ചെയ്യുമ്പോഴോ ഈ ഓര്മകളാൽ വേട്ടയാടപ്പെടാറുണ്ട്... കൗൺസിലിംഗ് അത് മാത്രമാണ് നമുക്ക് ഈ കേസ്കളിൽ prefer ചെയ്യാൻ പറ്റുന്നത്... പക്ഷെ അതിനു മുന്നേ വൈഷ്ണവിയ്ക്ക് ഒരു സപ്പോർട്ട് ആയിട്ട് താൻ ഉണ്ടാകണം... അവൾക്കു തന്നിലൂടെ ഒരു ലോകത്തെ കാണാൻ ആകണം... അവൾ പിച്ചവെച്ച് നടക്കാട്ടെടോ... അവൾക്കു നഷ്ടമായ ആ ബാല്യത്തെ അവൾ കയ്യെത്തിപിടിക്കട്ടെടോ..... പക്ഷെ താനുമായിട്ട് എത്രത്തോളം ക്ലോസ് ആകാൻ ശ്രെമിച്ചാലും അവളെ ഒരു കുട്ടിയായിട്ട് മാത്രം കാണാൻ ശ്രെമിക്കുക.... വൈഷ്ണവിയെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റാൻ വിജയ് ആശ്രാന്തം പരിശ്രെമിച്ചു കൊണ്ടിരുന്നു... തന്നെ വേണ്ടാന്ന് വെക്കുമോ എന്നുള്ള ഭയം പോലും അവനിൽ ഉണ്ടായി... ഒരു കുഞ്ഞു ജനിച്ചു തന്നിലൂടെ ലോകം കാണുന്നു... ആ അവസ്ഥയിലൂടെ ആയിരുന്നു വൈഷ്ണവിയും... വിജയുടെ സാന്നിധ്യം വൈഷ്ണവിയും ഇഷ്ടപ്പെട്ടു തുടങ്ങി... അവനൊപ്പം അവൾ വെളിച്ചം ആസ്വദിക്കാൻ തുടങ്ങി.... ഇടയ്ക്കിടെ അവൾ അവനെ സ്നേഹപൂർവ്വം ആശ്ലേഷിക്കുമ്പോൾ അവന് മനസ്സിലാകുന്നുണ്ടായിരുന്നു ഒരു കൊച്ചു കുഞ്ഞിന്റെ കൗതുകം മാത്രം ആയിരുന്നു അതെന്ന്..... കൗൺസിലിംഗുകൾ നടന്നു.... ആദ്യമൊക്കെ അവൾക്കു അതൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.... പിന്നെ പിന്നെ വിജയ് കൂടി അതൊക്കെ ആവർത്തിച്ചപ്പോൾ അവളുടെ മനസ്സ് അതൊക്കെ അംഗീകരിക്കാൻ തുടങ്ങി... അവളിൽ നിഷ്കളങ്കമായ ചിരികൾ മൊട്ടിട്ടു.... ആ വീട്ടിലേക്ക് വീണ്ടും സമാധാനം വരാൻ തുടങ്ങിയിരുന്നു... കൗൺസിലിംഗുകൾ പൂർത്തിയായി... പക്ഷെ വൈഷ്ണവിയിൽ ഉണ്ടായ മാറ്റം പൂർണതയിൽ എത്തണമെങ്കിൽ വിജയിന്റെ സാന്നിധ്യം അവൾ ആഗ്രഹിക്കണം... അല്ലെങ്കിൽ അവനെ ഉൾക്കൊള്ളണം... വീണ്ടും ആ ഓർമ്മകൾ വിജയിന്റെ സാന്നിധ്യം കൊണ്ടുണ്ടായാൽ ഇത് വരെ ചെയ്ത മരുന്നുകൾക്കും ഉപദേശങ്ങൾക്കും ഫലം ഇല്ലാതെ പോകും.... ആകെ ഭീതി നിറഞ്ഞ നിമിഷങ്ങൾ..... എന്തും സംഭവിക്കും..... ഒന്നുകിൽ അവൾ വിജയിൽ മുഴുകും അല്ലെങ്കിൽ.... അല്ലെങ്കിൽ.... ഒരു മുഴു ഭ്രാന്തിയായി അവൾ മാറും.. ഇനിയൊരു തിരിച്ചു വരവില്ലാത്തവണ്ണം ഒരു മുഴു ഭ്രാന്തി..... വീട്ടിൽ എത്തിയിട്ടും അവൻ ആലോചനയിൽ ആയിരുന്നു... ഒടുവിൽ എന്തോ ഉറപ്പിച്ചെന്ന പോലെ വിജയ് വൈഷ്ണവിയുടെ അടുത്തേക്ക് നടന്നു ചെന്നു..... അവൾ പുറം കാഴ്ചകളിൽ മുഴുകി നിൽക്കുവായിരുന്നു..മഴ പെയ്യാൻ കൊതിച്ചു കൊണ്ട് നിൽക്കുന്ന പ്രകൃതി..... ഒരു ഗ്ലാസ് ജാലകത്തിനിപ്പുറം അവനും ചെന്നു നിന്നു.... അവൾ അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു.... അവൻ കണ്ണുകൾ കൊണ്ട് അവിടെ നിൽക്കാൻ ആംഗ്യം കാണിച്ചു.... ഒരു ചില്ല് ജാലകത്തിന്റെ അപ്പുറത്തും ഇപ്പുറത്തുമായി പരസ്പരം കണ്ടു കൊണ്ട് അവർ നിന്നു.. ആ ഗ്ലാസ്സിലേക്ക് അവൻ ചുണ്ടുകൾ ചേർത്തു.... അവളെ ആകാംഷയോടെ പ്രേമത്തോടെ അതിലുപരി സ്നേഹത്തോടെ അവൻ നോക്കി...... ഉള്ളിൽ അവൾ ഉൾക്കൊള്ളുമോ എന്ന ഭയത്തോടെ.. അവൾ ഒരു പുഞ്ചിരിയോടെ അവളുടെ ചുണ്ടുകളും അവന്റെ ചുണ്ടുകൾക്ക് നേർക്ക് പതിച്ചു..... അവന്റെ കണ്ണുകൾ നിറഞ്ഞു...... പരസ്പരം തൊടാതെ എന്നാൽ എല്ലാ വികാരങ്ങളും ഉൾക്കൊണ്ടു കൊണ്ട് ഒരു ദീർഘ ചുംബനം..... മനസ്സ് കൊണ്ട് മാത്രം ചുംബിച്ചു കൊണ്ട് അവൾ അവനെ ഉൾക്കൊള്ളാൻ തുടങ്ങുകയായിരുന്നു.... (തുടരും )