vaishnavi novel full part - mazha
🍁വൈഷ്ണവി🍁
Story full part
Pen Name ( ✍️മഴ)
.
.
.
Copyright belongs to respective author mazha.
.
.
.
.
vaishnavi
part 1
കൈകളിലേക്ക് എടുത്ത പാൽ ഗ്ലാസിൽ അവളുടെ നോട്ടം ഒരുനിമിഷം പതിഞ്ഞു.... ഒരു ദീർഘ നിശ്വാസം അവളിൽ നിന്നും ഉണ്ടായി... 'വൈഷ്ണവീ ...... മോള് ചെല്ല് .... അവൻ കാത്തിരിക്കുന്നുണ്ടാകും.... വിജയിന്റെ അമ്മയെ അവൾ ഒന്ന് നോക്കി ചിരിക്കാൻ ശ്രെമിച്ചു .... വൈഷ്ണവി തന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയരുന്നത് അറിഞ്ഞു....
വിവാഹം കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ യാതൊരു മുൻ പരിജയവും ഇല്ലാത്ത ആൾക്ക് മുന്നിൽ പോയി നിൽക്കേണ്ടി വരുന്ന ഒരു പെണ്ണിന്റെ നിസ്സംഗത അവളിൽ ഇല്ലായിരുന്നു.... അവളുടെ ഹൃദയം വേറെ എന്തോ ഓർമിച്ചു കൊണ്ട് പെരുമ്പറ മുഴക്കി കൊണ്ടിരുന്നു.... "വൈഷു അകത്തേക്ക് പൊയ്ക്കോ... " നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് വിജയിൻറെ ചേച്ചിയുടെ ശബ്ദം അവളുടെ കർണപടത്തിൽ മുഴങ്ങി.... അവൾ തലയാട്ടിക്കൊണ്ട് അകത്തേക്ക് കയറി.... ചുറ്റുമൊന്ന് വീക്ഷിച്ചു.. മുല്ലമാലകളും റോസാ പുഷ്പങ്ങളാലും അലംകൃതമായ ഒരു മണിയറ... നാസികയിൽ പൂക്കളുടെ ഗന്ധം തുളച്ചു കയറി.... മൂക്കിന് തുമ്പും കവിളുകളും ഏസിയുടെ തണുപ്പു കൊണ്ട് ചുവന്നു തുടുത്തിരുന്നു... ഉടുത്തിരുന്ന സാരിയുടെ അറ്റം പിടിച്ചു പുതപ്പിച്ചുകൊണ്ട് കയ്യിലിരുന്ന പാൽ ഗ്ലാസ് അവൾ മേശപുറത്തേക്ക് വെച്ചു.... ചുവരിൽ ഫ്രെയിം ചെയ്തു വെച്ചിരുന്ന ഫോട്ടോയിൽ അവളുടെ കണ്ണുകൾ പതിഞ്ഞു....... ചിരിച്ചു കൊണ്ട് നിൽക്കുന്ന വിജയ് മാധവിന്റെ മുഖത്തേക്ക് അവളൊന്നു ഉറ്റു നോക്കി.... ഈ ചിരി അൽപ്പനേരം കഴിഞ്ഞാൽ കോപത്തിലേക്ക് മാറും.. തന്നെ കാണുമ്പോൾ....... യൂത്ത് ബിസിനസ് ഐക്കൺ വിജയ് മാധവ്.. മാധവൻ വര്മയുടെയും ചന്ദ്രിക ദേവിയുടെയും രണ്ടാമത്തെ മകൻ... എല്ലാത്തിനും ഉപരി തന്റെ ഭർത്താവ്.... ഒരു പുഞ്ചിരി അവളിൽ ഉണ്ടായി... എന്തോ ഓർത്തെന്ന പോലെ അത് നിന്നു.... എല്ലാം പ്രതീക്ഷിച്ചത് തന്നെയാണല്ലോ.... പക്ഷെ ഇതല്ലാതെ എനിക്ക് മുന്നിൽ വേറൊരു മാർഗവും ഇല്ലായിരുന്നു ..... ഈ വിവാഹത്തിൽ നിന്നും പിന്മാറണമെന്ന് പറഞ്ഞു കൊണ്ട് വന്ന വിജയുടെ കാളുകൾ അവൾക്കു കണ്ടില്ലെന്ന് നടിക്കേണ്ടി വന്നു..... എല്ലാം തന്റെ സ്വാർത്ഥതയ്ക്കും രക്ഷയ്ക്കും കൂടി വേണ്ടി...... പുറകിൽ ആരുടെയോ കാൽപ്പെരുമാറ്റം വൈഷ്ണവി അറിഞ്ഞു... മനസ്സിനെ ഒന്നു കൂടി ദൃഡപ്പെടുത്തി കൊണ്ട് അവൾ തിരിഞ്ഞു.... അവൾക്കു പുറകിൽ ആയി ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുകയായിരുന്നു വിജയ്....അവളെ സംഹരിക്കാൻ പോന്ന കനൽ അവന്റെ ഉള്ളിൽ ആളി കത്തുന്നുണ്ടായിരുന്നു... അവന്റെ നോട്ടത്തിനെ നേരിടാൻ കഴിയാതെ അവൾ തല കുമ്പിട്ടു നിന്നു.. കവിളിൽ കുത്തി പിടിച്ചു കൊണ്ട് അവളുടെ മുഖം പിടിച്ചുയർത്തി.... സിഗരറ്റ്ന്റെ പുക ഊതി അവളുടെ മുഖത്തേക്ക് വിട്ടു... പ്രതീക്ഷിക്കാതെയുള്ള അക്രമണത്തിൽ പകച്ചു അവനെ പുറകിലേക്ക് പിടിച്ചു തള്ളിക്കൊണ്ട് അവൾ ആഞ്ഞു ശ്വാസം എടുക്കാൻ ശ്രെമിച്ചു..... ആ ദുർഗന്ധം അവളുടെ തല പെരുപ്പിക്കാൻ തുടങ്ങി ഇരുന്നു.... "യൂ ബ്ലഡി ബിച്ച്.... ഹൌ dare യൂ ആർ 😡😡...... വിജയ് നിവർന്നു നിന്നുകൊണ്ട് വൈഷ്ണവിയുടെ കവിളിൽ ആഞ്ഞടിച്ചു.... കുറച്ചു നേരത്തേക്ക് എന്തോ ഒരു മുരൾച്ച മാത്രം... അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി.... "നീയെന്താടി വിചാരിച്ചത് എന്നെയും കെട്ടി ഇവിടെ കെട്ടിലമ്മയായി വാഴാമെന്നോ.... " കൈകൾ കവിളിൽ ചേർത്ത് പിടിച്ചു കൊണ്ട് അവൾ മൗനിയായി നിന്നു.... വായിൽ നിന്നുമൊരാക്ഷരം പോലും വീഴില്ലാന്ന് നേരത്തെ തീരുമാനിച്ചുറപ്പിച്ചത് പോലെ.... സ്വയം തേടിയ വിധിയാണ്..... വിധിയെ പഴിച്ചു കൊണ്ട് ഒന്ന് സമാധാനപ്പെടാൻ പോലും കഴിയില്ല... "നിന്നോട് ഞാൻ ഒരായിരം പ്രാവശ്യം പറഞ്ഞതാണ്... എന്റെ ദിവ്യയ്ക്കല്ലാതെ വേറൊരാൾക്കും എന്റെ ജീവിതത്തിൽ സ്ഥാനമില്ല... വലിഞ്ഞു കയറി വരരുതെന്ന്... പക്ഷെ നിന്റെ അത്യാഗ്രഹം..... അത് കൊണ്ട് മാത്രമാണ് നീ ഇന്നിവിടെ നിൽക്കുന്നത്.... 😡 വിജയ് ദേഷ്യം കൊണ്ട് നിന്ന് വിറച്ചു.... "നിന്റെ നാവെന്താടി ഇറങ്ങിപ്പോയോ.? അതോ നിനക്ക് എന്നെ കാണുമ്പോൾ തമാശ ആയിട്ട് തോന്നുന്നുണ്ടോ? ദേഷ്യം സഹിക്കാൻ വയ്യാതെ മേശപുറത്തിരുന്ന പാൽ ഗ്ലാസ് അവൾക്കു നേരെ വീശി... അവളെ നനച്ചുകൊണ്ട് പാൽ ശരീരം മുഴുവനും പടർന്നു... എന്നിട്ടും ദേഷ്യം തീരാത്ത ഒരു ഭ്രാന്തനെ കണക്ക് അവൻ ആ ഗ്ലാസ് അവളെ ലക്ഷ്യമാക്കി എറിഞ്ഞു.... വൈഷ്ണവിയുടെ നെറ്റിയിലേക്ക് ആ ഗ്ലാസ് പതിച്ചു കൊണ്ട് നിലത്തേക്ക് വീണു പൊട്ടി ചിതറി....
(തുടരും )
More Stories....