ശിവരുദ്രാഗ്നി
by IFAR
__
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥PART 60🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
▬▬▬▬▬▬▬▬▬▬▬▬▬▬
🔥ശിവരുദ്രാഗ്നി 🔥
🔥LOVE vs DESTINY 🔥
🔥PART - 60🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
ശിവക്ക് അവരെയൊക്കെ കാണുമ്പോൾ സങ്കടം സഹതാപം ഒക്കെ തോന്നിയിരുന്നു
പക്ഷെ വേദനകൾ ഉള്ളിൽ ഒതുക്കി ഒന്നും സംഭവിക്കാതെ പോലെ പരസപരം ആശ്വാസം പകരുന്ന അവർ അവൾക്ക് അത്ഭുതം ആയി തോന്നി...
അവൾക്ക് താൻ പറഞ്ഞു പോയ കള്ളം ഓർത്തായിരുന്നു സങ്കടം മുഴുവൻ...
അംജുക്കനോട് അനാഥആണെന്നും ഓർഫാനെജിൽ ആയിരുന്നു ജീവിച്ചത് എന്ന് കള്ളം പറഞ്ഞതിൽ ആയിരുന്നു വേദന മുഴുവൻ... സത്യം പറഞ്ഞിരുന്നുവെങ്കിൽ അംജുക്ക ലച്ചുന്റെ അടുത്ത് എത്തിക്കരുന്നു...അവരെ കൂടെ ജീവിക്കാൻ കഴിയുമാറുന്നു... എന്റെ ജീവിതം തന്നെ മാറിയേനെ...അവൾക്ക് കുറ്റബോധം തോന്നി.... കിടന്നിട്ട് ഉറക്കം വരാഞ്ഞതും അവൾ അച്ഛന്റെയും അമ്മയുടെയും അസ്ഥിതറയിലേക്ക് നടന്നു.... അവരെ മുന്നിൽ മുട്ട് കുത്തി ഇരുന്നു....
ഞാൻ ചെയ്തത് തെറ്റായി പോയോ അമ്മാ ....അംജുക്കന്റെ ഭാഗത്തു നിന്ന് ചിന്തിച്ചില്ല ഞാൻ... അഗ്നിവർഷ്.... അഗ്നിയായി എന്നെ വിഴുങ്ങുന്നു തോന്നിയപ്പോൾ.... എനിക്ക് മറ്റൊന്നും ചിന്തിക്കാൻ കഴിഞ്ഞില്ല... അല്ലാതെ ഒരാളെ ചതിക്കാനോ വേദനിപ്പിക്കാനോ ഈ ആനിക്ക് കഴിയുന്നു തോന്നുന്നുണ്ടോ... അംജുക്കാനേക്കാൾ വേദന എനിക്ക് ഉണ്ടാരുന്നു... അങ്ങേർക്ക് ആശ്വസിപ്പിക്കാനും തലോടാനും എത്ര പേരുണ്ടായിരുന്നു... എനിക്കോ... മനസ്സ് തുറന്നു സംസാരിക്കാൻ പോലും ആരാ ഉണ്ടാരുന്നേ.... ഇതിനേക്കാൾ കൂടുതൽ ഞാനും വേദനിച്ചിട്ടെ ഉള്ളു .... ഉപ്പ ഉമ്മ അനിയൻ അനിയത്തി സ്നേഹിക്കാൻ മാത്രം അറിയുന്ന അവർക്ക് മുന്നിൽ എന്റെ സ്നേഹത്തിന്ന് എന്ത് വിലയാ ഉള്ളത് ചിന്തിച്ചു പോയി ... എന്റെ സ്വാർത്ഥക്ക് വേണ്ടി പിടിച്ചു വെച്ചത അംജുക്കനെ ... എന്നെ പറ്റി മാത്രം ആലോചിച്ചുള്ളൂ ഞാൻ.. എന്നെ സ്നേഹിക്കാനും എനിക്ക് സ്വന്തം പറയാനും ഒരാൾ ഉണ്ടല്ലോ എന്നൊരു അഹങ്കാരത്തിൽ ആ മനുഷ്യനെ പറ്റി ആലോചിച്ചില്ല... കുടുംബത്തെ പറ്റി ഒന്നും ആലോചിച്ചില്ല....അന്ന് പ്രശ്നം ഒക്കെ ഉണ്ടായപ്പോ ഞാൻ പോകുന്നതാ നല്ലെന്ന് തോന്നിയെ.. അംജുക്കയുടെ ഭാവി മാത്രം ഞാൻ അപ്പോൾ ചിന്തിച്ചുള്ളൂ... ഞാൻ ആ ജീവിതത്തിലേക്ക് പോയ ഉണ്ടാകുന്ന നഷ്ടം മാത്രം ആലോചിച്ചുള്ളൂ... എന്നോട് പൊറുക്കോ ഇനി അംജുക്ക.... അംജുക്കനെ ഞാൻ എന്റെ ജീവനെ പോലെ സ്നേഹിച്ചത്... എന്റെ ഗതികേട് കൊണ്ട് വേണ്ടെന്ന് വെച്ചത്....നൈശു ചതിക്കുന്നു കരുതിയില്ല അമ്മേ... നിങ്ങളും എന്നെ വെറുക്കല്ലേ....അവൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞു....
കുറെ കരഞ്ഞതും അവൾ കണ്ണുകൾ തുടച്ചു...
എനിക്ക് ഇനി ആനിയകണ്ട.... ഞാൻ അംജുക്കന്റെ ആനി ആയാലേ അഗ്നിവർഷും തിരിച്ചു വരുള്ളൂ... ഒരിക്കലും ആ പാവത്തിന്റെ ജീവിതം നശിക്കരുത്... സനയോടോത് സന്തോഷത്തോടെ ജീവിക്കുന്ന കണ്ടമതി
അത് മാത്രം മതി... അഗ്നിയൊരിക്കലും തിരിച്ചു വരാതിരിക്കാൻ ഞാൻ എന്ത് വേണമെങ്കിൽ ചെയ്യും.... അംജദ് എന്നൊരാളെ എനിക്ക് അറിയില്ല... എന്നെങ്കിലും നേരിൽ കാണുമെന്നു അറിയാം... അന്ന് ഞാൻ തന്നെ ഇല്ലാതാക്കും ആ ഓർമകളും .... എനിക്ക് ഇനി അംജദ്ന്റെ ജീവിതത്തിലേക്കോ ഓർമ്മകളിലേക്കോ പോകണ്ട... എനിക്ക് രുദ്രന്റെ പെണ്ണായാൽ മതി... അതാണ് ശരി....ഉറച്ച തീരുമാനത്തോടെ അവൾ അവിടെ നിന്നും എഴുന്നേറ്റു....
...... അഗ്നിവർഷ്.... ഇനി എന്റെ ജീവിതത്തിലേക്ക് ആ പേര് പോലും കടന്നു വരാൻ ഞാൻ സമ്മതിക്കില്ല... അംജുക്കയുടെ മുന്നിലും വരാൻ ഞാൻ സമ്മതിക്കില്ല... അതിന്ന് എന്ത് വേണമെങ്കിൽ ഞാൻ ചെയ്യും... അവളെ തീരുമാനതെ ആഷിർവദിക്കാൻ എന്നോണം ചെറു തെന്നൽ അവളെ തഴുകി...
എന്റെ അച്ഛന്റെയും അമ്മയുടെയും ആശിർവാദം എനിക്ക് എന്നും ഉണ്ടാകും...അവൾ കണ്ണടച്ച് കൊണ്ട് ആ തഴുകൽ സ്വീകരിച്ചു.. മനസ്സിന് ഒരു ശാന്തതവന്ന പോലെ തോന്നി അവൾക്ക്....
അംജുക്കനെ പറ്റി പറയാണോ അതോ രുദ്രദേവിന്റെ പ്രണയത്തെ കുറിച്ചോ...
അവൾ തിരിഞ്ഞു നോക്കി കിച്ചു ഉണ്ട് പിറകിൽ....
എന്റെ പ്രണയത്തെ കുറിച്.... ആനിയുടെ സ്വന്തം അംജുക്കനെ കുറിച്.... അഗ്നിവർഷിനെ കുറിച്...
എന്നിട്ട് എന്ത് പറഞ്ഞു നിന്റെ അച്ഛനും അമ്മയും....
അംജുക്കന്റെ ജീവിതം ഞാൻ ആയിട്ട് നശിപ്പിക്കരുതെന്ന്.... സനയുമായി വിവാഹം കഴിച്ചു സന്തോഷം ആയി ജീവിക്കട്ടെന്ന്... അഗ്നിവർഷ് ഒരിക്കലും ശിവാനിയെ തേടി എത്തരുതെന്ന്... അംജുക്ക ഒരിക്കൽ കൂടി അഗ്നിയുടെ മുന്നിൽ തോൽക്കരുതെന്ന്.... ഞാൻ ആനിയാണെന്ന് ആരും അറിയരുതെന്ന്..
അവളുടെ ഇടറിയ ശബ്ദം അവളുടെ നെഞ്ച് പൊട്ടുന്ന വേദന ആണെന്ന് കിച്ചുവിന് മനസ്സിലായി...
നീ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടോ അംജുക്കന്റെ ആനി ആയി ജീവിച്ച മതിയെന്ന്...
എന്തിനാ എന്നെ മോഹിപ്പിച്ചേ... എന്തിനാ എന്നിൽ നിന്നും അകറ്റിയെ... ഞാൻ ഈ ജീവിതത്തിൽ ആഗ്രഹിച്ചതു അംജുക്കനെ മാത്രം അല്ലെ..അച്ഛനെ അമ്മയെ തന്നില്ല...ലച്ചുനെ തന്നില്ല... അവസാനം അംജുക്കനെ കാണിച്ചു മോഹിപ്പിച്ചിട്ട് കയ്യിൽ നിന്നും തട്ടിത്തെറിപ്പിച്ചു എന്നിൽ നിന്ന് അകറ്റി ... ഇങ്ങനെ ദ്രോഹിക്കുന്നതിലും ഭേദം എന്റെ ജീവൻ എടുത്തൂടരുന്നോ ..... അവൾ പൊട്ടികരഞ്ഞോണ്ട് കിച്ചുനെ കെട്ടിപിടിച്ചു...
നിനക്ക് ഇപ്പൊ നിന്റെ നീനു മോളില്ലേ...
നിന്നെ ജീവനോളം സ്നേഹിക്കുന്ന ഒരു കുടുംബം ഇല്ലേടാ .... പഴയ പോലെ ആരോരും ഇല്ലാത്ത അനാഥയല്ല നീയിപ്പോ.. രുദ്രന്റെ പെണ്ണാ നീ...
എന്തോ പേടി തോന്നാടാ.... അംജുക്ക സന്തോഷം ആയി ജീവിക്കാൻ അല്ലെ എല്ലാം ചെയ്തേ എന്നിട്ട് ഇങ്ങെനെയൊരു ജീവിതം....
അംജുക്ക എല്ലാം മറന്നു സനയെ സ്നേഹിക്കുന്നു... അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു പിന്നെന്താ
എനിക്ക് എന്തോ ആ റിലേഷൻ കേൾക്കുമ്പോ മനസ്സിൽ ഒരു അസ്വസ്ഥത.
ആദ്യപ്രണയം.... അതും വളരെ ആഴത്തിൽ പതിഞ്ഞ പ്രണയം.... അതൊക്കെ മറന്നു സനയെ പ്രണയിക്കുന്നു... അതും വീട്ടുകാരെയും പോലും വെറുപ്പിച്ചിട്ട്... അത്ര പെട്ടെന്ന് കഴിഞ്ഞതൊക്കെ മറക്കാൻ ഒരാൾക്ക് കഴിയോടാ.... ആദ്യ പ്രണയം അല്ലെ... അവളിൽ വല്ലാത്തൊരു ടെൻഷൻ കിച്ചു കണ്ടു....
നീയപ്പോ നിന്റെ പ്രണയം മറന്നു ദേവിനെ സ്നേഹിച്ചതോ... ദേവിനോട് നിനക്ക് ആത്മാർത്ഥ പ്രണയം ആയിരുന്നില്ലേ.. അതോ ആക്റ്റിംഗ് ആയിരുന്നോ..
ഞാൻ... അത്... എനിക്ക്.... അവൾ വാക്കുകൾ കിട്ടാതെ പതറി....
പ്രണയം തോന്നാൻ ഒരു നിമിഷം പോലും വേണ്ട ശിവാ... അതോണ്ടാ നീ ദേവിനെ സ്നേഹിച്ചത്....അംജുക്കന്റെ പാതി അത് സന ആയിരിക്കും... അതോണ്ടാ അങ്ങനെ ഒക്കെ സംഭവിച്ചത്...
അവൾ ഒരു ദീർഘനിശ്വാസം എടുത്തു....
സ്വന്തം അനുഭവം തന്നെ ഉള്ളപ്പോൾ അവൾക്ക് എതിർക്കാൻ തോന്നിയില്ല... ദേവിനോട് എനിക്ക് പ്രണയം ആയിരുന്നു..
ഇപ്പോഴും അതെ... അങ്ങനെ എങ്കിൽ അംജുക്കക്കും അത് പോലെ ആയിരിക്കും
എന്നെപോലെ എല്ലാം മറന്നിട്ട് ഉണ്ടാകും... സ്വയം സമാധാനിച്ചു അവൾ...
നീയന്ന് അംജുക്കനെ വിട്ടു പോന്നപ്പോൾ എന്നോട് പറഞ്ഞൊരു ഡയലോഗ് ഉണ്ട് മറന്നോ.... അവൾ ഓർമകിട്ടാതെ പോലെ മുഖം ചുളിച്ചു....
ഇഷ്ടം തോന്നുന്ന പൂവിനെ ചെടിയിൽ നിന്നും അടർത്തി എടുക്കരുത്... അതോടെ പൂവ് ഇല്ലാതാകും..... പൂവ് ചെടിയിൽ തന്നെ നിന്നോട്ടെ...
സ്വന്തം ആക്കുന്നതല്ല സ്നേഹം... ആസ്വദിക്കുന്നതും സ്നേഹം ആണ്...
അംജുക്കയുടെ പുഞ്ചിരിക്കുന്ന മുഖം അവളുടെ മുന്നിൽ തെളിഞ്ഞു...അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..
അവൾ മനസ്സറിഞ്ഞു തന്നെ പുഞ്ചിരിച്ചു...
ഞാൻ വിട്ടു കൊടുത്തതാണ് അംജുക്കനെ... അതും മനസ്സറിഞ്ഞു സന്തോഷത്തോടെ വിട്ടു കൊടുത്തത്..
പിന്നെന്തിന് ഞാൻ വീണ്ടും അംജുക്കനെ ആഗ്രഹിക്കുന്നെ... ഒരിക്കലും ആഗ്രഹിക്കില്ല... അംജുക്ക എന്നൊരാളെ എനിക്ക് അറിയില്ല... അറിയേം വേണ്ട...
ഇപ്പോഴാ നീ അംജുക്കന്റെ ആനി ആയത്..
അവൾ മുഖം കൂർപ്പിച്ചു നോക്കി...
സോറി...സോറി... രുദ്രന്റെ പെണ്ണ്... രുദ്രന്റെ മാത്രം പെണ്ണ്....
അല്ല... ദേവിന്റെ പെണ്ണ്.... ഞാൻ പ്രണയിച്ചത് ദേവിനെയാ... ആ പൂച്ചക്കണ്ണന്റെ പെണ്ണാ ഞാൻ... അവൾ കുസൃതിയോടെ പറഞ്ഞു...
രുദ്ര് കേൾക്കണ്ട.... വടിവാൾ എടുത്തു വരും...
വന്നോട്ടെ... അസുരന്ന് എന്നോട് പ്രണയം അല്ലെ പ്രണയിച്ചു എന്റെ പിന്നാലെ നടക്കട്ടെ.. എന്നെ പറ്റിച്ചതിന്ന് അങ്ങനെ എങ്കിലും പ്രതികാരം വീട്ടണ്ടേ ഞാൻ....
ഡീ ചുമ്മാ അങ്ങേരെ പോയി ചൊറിയണ്ട.
കലിപ്പിന് പേര് കേട്ട ആളാ...
പാതിവഴിയിൽ എനിക്ക് നഷ്ടപെട്ട പ്രണയമഴയിൽ വീണ്ടും നനയാൻ ആഗ്രഹം തോന്നുന്നു കിച്ചു... എനിക്കും പ്രണയിക്കണം.... വീണ്ടും പ്രണയത്തിന്റെ മധുരം അറിയണം.....അസുരൻ എന്നെ പ്രണയിച്ചതിനേക്കാൾ കൂടുതൽ പ്രണയിക്കണം.... നഷ്ടപെടുമോന്ന് ഉള്ള പേടിയില്ലല്ലോ ഇപ്പോൾ.... എന്റെ പ്രണയം ഇന്ന് എന്റെ ഭർത്താവിനോട് അല്ലെ.... കഴിഞ്ഞതൊക്കെ മറന്നു എനിക്ക് വേണ്ടി ജീവിക്കണം.... നീനു മോളെ അമ്മയായി.... രുദ്രിന്റെ ഭാര്യയായി ജീവിക്കണം...
വല്ലോരും അടിച്ചു മാറ്റി പോകുന്നതിന് ഇടക്ക് ഇഷ്ടം പറയാൻ നോക്ക് പെണ്ണെ...
ആര്... ആ അസുരനെയോ.... അടിച്ചു മാറ്റാനോ....ആ പേടി എനിക്കില്ല... അത് എനിക്ക് മാത്രം അവകാശപെട്ട മുതല മോനെ... ഒരുപാട് ആത്മക്കളുടെ അനുഗ്രഹവും ആഷിർവാദവും എന്റെ കൂടെ ഉണ്ട്.... അവൾ ഒരു നിമിഷം മൗനം ആയി നിന്നു..
പ്രണയിക്കുന്നതിനേക്കാൾ സുഖം എന്താന്ന് അറിയോ.... പ്രണയിക്കപ്പെടുന്നത് ആണ്.... എന്നെ പറ്റി ഓർക്കാൻ... എന്നെ സ്നേഹിക്കാൻ ഒരാൾ ഉണ്ടല്ലോ എന്ന ഓർമയിൽ കഴിയുന്നത്... അത് ഒരു സുഖം ആണ്...
സൊ ഞാൻ ഒരിക്കലും അസുരനോട് പ്രണയം പറയില്ല.... എന്നെ വേദനിപ്പിച്ചതിന്ന് ചെറിയൊരു പ്രതികാരം..
ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് വീട്ടിലേക്ക് ഓടി പോയി അവൾ
വട്ടാ നിനക്ക്... കിച്ചുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...
അവൻ അവളുടെ അച്ഛന്റെയും അമ്മയുടെയും നേർക്ക് തിരിഞ്ഞു കൈ കൂപ്പി...
സന്തോഷം എന്നത് അറിഞ്ഞത് അംജുക്കന്റെ കൂടെയാ... പാതിവഴിയിൽ അത് നഷ്ടപ്പെട്ടു... ഇപ്പൊ വീണ്ടും രുദ്രിലൂടെ ജീവിക്കാൻ പോവ്വാണ്... ഒരിക്കലും ആ സന്തോഷം നഷ്ടപെടുന്ന ഒന്നും ഉണ്ടാവല്ലേ... അഗ്നിവർഷ് ഇനി ഒരിക്കലും തിരിച്ചു വരരുത്... അവളും ജീവിച്ചോട്ടെ ഇനി സന്തോഷത്തോടെ സമാധാനത്തോടെ....അവൻ മൗനം ആയി പ്രാർത്ഥിച്ചു....
🔥🔥🔥
രുദ്ര് അവൾ വരുന്നത് വരെ ഹാളിൽ കാത്തിരുന്നു.... ചിരിയോടെ വന്നതെങ്കിലും രുദ്രിനെ കണ്ടതും ചിരി മറച്ചു പിടിച്ചു അവനെ നോക്കാതെ റൂമിലേക്ക് പോയി....
എല്ലാരും ഉറങ്ങാൻ പോയിട്ടും കാത്തിരുന്നേ ശിവയോട് തനിച്ചു സംസാരിക്കാൻ ആയിരുന്നു... അടഞ്ഞ വാതിൽ നോക്കി അവൻ നിരാശയോടെ നിന്നു... പിന്നെ അർഷിടെ റൂമിലേക്ക് പോയി.... ആദിയും അവനും കിടക്കുന്നത് കണ്ടു....
ടാ എൻകെ പട്ടി ചന്തക്ക് പോയ പോലെ എന്നിട്ട് കേട്ടിട്ടുണ്ടോ... ഇല്ലെങ്കിൽ കണ്ടോ അർഷി ചിരിയോടെ പറഞ്ഞു.....
ആദിക്ക് ചിരി വന്നെങ്കിലും അവൻ രുദ്രിനെ പേടിച്ചു കടിച്ചു പിടിച്ചു...
മിണ്ടാണ്ട് കിടകടാ പട്ടി പറഞ്ഞു രുദ്ര് തലയിണ എടുത്തു എറിഞ്ഞു അവനെ..
ആദിയുടെ അടുത്ത് ആയിരുന്നു കിടക്കാൻ സ്ഥലം ഉണ്ടാരുന്നത്....
അർഷി നടുക്ക് വന്നു കിടക്ക്....
വേണേൽ കിടക്ക് രുദ്ര്.... ഞാൻ ഇവിടുന്ന് എഴുന്നേൽക്കാൻ പോകുന്നില്ല... അർഷി മുഖം ചെരിച്ചു കുമ്പിട്ട് കിടന്നു....
ആദി ദയനീയതയോടെ രുദ്രിനെ നോക്കി..
അവൻ പുതപ്പ് തലയിണയും വലിച്ചെടുത്തു നിലത്തു ഇട്ടു കിടന്നു..
ആദി അത് കണ്ടു എഴുന്നേറ്റ് പൊയ്... അവന്റെ റൂമിൽ എത്തിയതും ഒരു കുപ്പിയും എടുത്തു വായിലേക്ക് കമഴ്ത്തി.
നെഞ്ചും തൊണ്ടയും ഒക്കെ എരിഞ്ഞിട്ടും അവൻ നിർത്താതെ വാശിപോലെ കുടിച്ചു കൊണ്ടിരുന്നു... അവസാനം ബോധം പോയ പോലെ ബെഡിലേക്ക് വീണു...
അർഷി രുദ്രിനോട് ദേഷ്യപട്ട് ആദിയുടെ റൂമിലേക്ക് പോയി... ആദിയുടെ അവസ്ഥ കണ്ടതും ഒന്നും പറയാതെ അവനെ നേരെ കിടത്തി പുതച്ചു കൊടുത്തു... അവിടെ തന്നെ കിടന്നു.... വാതിൽക്കൽ നിഴൽ അനക്കം കണ്ടതും അർഷി കണ്ണടച്ച് കിടന്നു... തന്റെ അടുത്ത് രുദ്ര് കിടക്കുന്നതും ദേഹത്തു കയ്യും കാലും കയറ്റി വെച്ച് കിടന്നതും അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നിരുന്നു....
🔥🔥🔥
രാവിലെ ചായയും കോഫിയും എടുത്തു വന്ന ശേഷം എങ്ങനെ ഇവരെ വിളിക്കും എന്നറിയാതെ അവൾ പരുങ്ങി നിന്നു....
രുദ്ര് അർഷിയും ആദിയും ഒന്നിച്ചു കിടന്നിട്ട് ഉള്ളെ. അർഷിയോട് ഉള്ളിൽ ചെറിയ ഭയം ഉള്ളോണ്ട് വിളിക്കാനോ സംസാരിക്കാനോ പേടിയാണ്... ആനി ഞാൻ ആണെന്നറിഞ്ഞാൽ ആദ്യം തല്ലുക എന്നെ ആയിരിക്കും.... സത്യം അറിയുമ്പോ എന്നെ എങ്ങനെ കാണുക പോലും അറിയില്ല..... എനിക്ക് മാപ്പ് തരോ... അവളുടെ ഉള്ളിൽ ചെറു ഭയം പടർന്നു കയറി....
അവളുടെ നോട്ടം രുദ്രിൽ എത്തി നിന്നു.....രുദ്രിനെ കാണുമ്പോൾ നെഞ്ചിൽ ഒരാളൽ ആണ്... പേടിയോ ദേഷ്യമോ പരിഭ്രമമോ ഒക്കെ കൂടി ഉള്ള അവസ്ഥ... അവനോടുള്ള പ്രണയം ഒരു വശത്ത്.... എന്നെ പറ്റിച്ചുന്നുള്ള സങ്കടം ഒരു വശത്ത്..
ആദിയോട് സംസാരിച്ചതിലൂടെ ഒരു അടുപ്പം തോന്നിയിരുന്നു... അവൾ ആദിയെ തന്നെ വിളിക്കാൻ തീരുമാനിച്ചു...
അർഷി നടുക്കും അവർ അവന്റെ ഇരുവശത്തു ആയാണ് കിടക്കുന്നെ....
ആദി.... ആദി.... അവൾ മെല്ലെ വിളിച്ചു...
എവിടെ അവൻ അറിഞ്ഞു കൂടിയില്ല...
ആദി... അവന്റെ അടുത്തേക്ക് പോയി വിളിച്ചോണ്ട് ഇരുന്നു... രുദ്രോ അർഷിയോ എഴുന്നേൽക്കോ എന്നുള്ള പേടിയും അവൾക്ക് ഉണ്ടായിരുന്നു...
എന്റെ പൊന്ന് കൊച്ചേ നീ സ്പീക്കർ വെച്ച് വിളിച്ചാലും അവൻ എഴുന്നേൽക്കില്ല.വല്ല മോരും വെള്ളം കൊണ്ട് കൊടുത്ത ചിലപ്പോൾ ബോധം വീണോളും... അർഷി വിളിച്ചു പറഞ്ഞു...
മോരും വെള്ളോ ചായ കൊണ്ട് വന്നു വിളിച്ചേ...
ആഹാ ബെസ്റ്റ് കുടിച് ബോധം കഥയും ഇല്ലാത്ത ഇവർക്കു ചായ... അവൻ എഴുന്നേറ്റു മൂരി നിവർന്നു അവരെ നോക്കി പുച്ഛത്തോടെ പറഞ്ഞു...
ആദി കുടിക്കോ....അവളെ കണ്ണ് മിഴിഞ്ഞു....
രുദ്ര് കുടിക്കും പക്ഷെ അടിക്ട് അല്ല.... എന്ന ഇവൻ റിയൽ അടിക്ട് ആണ്... ഇവൻ മദ്യം കഴിക്കയല്ല മദ്യം ഇവനെ കഴിക്കുന്നേ.,.
നിങ്ങൾക്ക് നിർത്തിച്ചൂടെ... കൂട്ടുകാരൻ ആണെന്ന് പറഞ്ഞു നടന്നിട്ട് എന്താ കാര്യം
ശിവ ദേഷ്യത്തോടെ പറഞ്ഞത് കേട്ട് അർഷി അമ്പരപ്പോടെ നോക്കിയേ...
ഇതിപ്പോ പറച്ചിൽ കേട്ട ഞാൻ കുടിപ്പിക്കുന്ന പോലുണ്ടല്ലോ അവൻ പിറു പിറുത്തു...
അതങ്ങനെ ആദി നന്നാവാ ആ അസുരനെ കണ്ടല്ലേ പഠിച്ചിട്ട് ഉണ്ടാവാ...
അസുരൻ നിന്റെ തന്ത ശിവറാം... കട്ടകലിപ്പിൽ ഒരു അശരീരി കേട്ടതും അവൾ ഞെട്ടലോടെ പിന്നോട്ട് മാറി...
അർഷി രുദ്രിനെ നോക്കി... കമിഴ്ന്നു കിടന്നിട്ട് തന്നെ ഉള്ളെ അവൻ ഉറക്കം എഴുന്നേറ്റു മനസ്സിലായി...
അർഷിക്ക ചായ വെച്ചിട്ടുണ്ട് വേണേൽ എല്ലാരോടും കുടിക്കാൻ പറ... വേണേൽ ആ അസുരനോടും പറഞ്ഞു അവൾ ഒറ്റയോട്ടം....
ടീ.....
അർഷി ചെവി പൊത്തി... ഇങ്ങനെ അലറി തന്തക്ക് വിളിച്ച പെട്ടെന്ന് അവൾ വളയും അർഷി ആക്കി കൊണ്ട് പറഞ്ഞു...
അല്ലടാ അവളെ മടിയിൽ ഇരുത്തി കൊഞ്ചിക്കാം.... ആദിയെ വിളിക്കുന്ന കേട്ടില്ലേ തേനും പാലും മിക്സ് ചെയ്തു ഒലിപ്പിച്ചോണ്ട്... എന്നോടോ... അസുരൻ.... അവൻ പല്ല് കടിച്ചോണ്ട് പറഞ്ഞു....
യോഗം വേണം മോനെ.... നിന്റെ കിടപ്പ് ഈ ജന്മം ഞങ്ങളെ കൂടെതന്നെ... അർഷി കളിയാക്കി ചിരിച്ചതും രുദ്ര് അവന്റെ കഴുത്തിനു പിടിച്ചു വലിച്ചിട്ടു... രണ്ടാളും
തല്ല് കൂടി അവസാനം കിതച്ചോണ്ട് അവിടെ മലർന്നു കിടന്നു....
ഫോണിൽ എന്തോ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് അർഷി ഫോൺ എടുത്തു നോക്കി....
ബാംഗ്ലൂർ സിറ്റിയിൽ അസുരവിളയാട്ടം..... പോലിസ് പരക്കം പായുന്നു.അർഷി പറയുന്നത് കേട്ട് അവൻ ഫോൺ വാങ്ങി.ന്യൂസ് വായിച്ചതും രുദ്രിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു....
രണ്ടു മാസം ബാംഗ്ലൂരിൽ താണ്ടവം ആയിരുന്നല്ലേ .. സിറ്റി തന്നെ ഒന്ന് കിടുങ്ങിയല്ലോ.... ഞങ്ങളെ ഇവിടെ വിട്ടു ഒളിച്ചോടിയപ്പോഴേ തോന്നിതാ... നന്നായി ബിഗ് സല്യൂട്ട് മുത്തേ.... അർഷി അവനെ നോക്കി കിടന്നിടത് നിന്ന് തന്നെ സല്യൂട്ട് അടിച്ചു....
ഇത്രയും ചെയ്തിട്ടും അവനെ മാത്രം കയ്യിൽ കിട്ടിയില്ല....അവനെ കയ്യിൽ കിട്ടട്ടെ.... രുദ്രതാണ്ടവം എന്താന്ന് കാണിച്ചു കൊടുക്കാം ഞാൻ.രുദ്രിന്റെ മുഖം വലിഞ്ഞു മുറുകി...
ശരിക്കും അങ്ങനെ ഒരാൾ ഉണ്ടോ രുദ്ര്..
നമ്മുടെ ഈ അവസ്ഥക്ക് കാരണക്കാർ ആയ എല്ലാരേം നമ്മൾ ഇല്ലാതാക്കി... ശത്രു എന്ന് പറയാൻ പോലും ഇന്ന് ഒരാൾ ജീവിച്ചിരിപ്പില്ല ... എവിടെയും ഈ ഒരാളെ പറ്റി ആരും പറഞ്ഞു കേട്ട് പോലും ഇല്ലല്ലോ.... അർഷി ആലോചനയോടെ പറഞ്ഞു...
ഉണ്ട് അർഷി എനിക്കിപ്പോഴും നല്ല ഓർമയുണ്ട്... അവസാനമായി എന്റെ കണ്ണടയുമ്പോൾ സാറിന്റെ ഫോൺ എന്ന് പറഞ്ഞു അയാൾ പുറത്തേക്ക് പോയി . അത്രയും പേര് കൂടെ ഉള്ളപ്പോൾ സാർ എന്ന് വിളിക്കാൻ തരത്തിൽ ആരായിരുന്നു.... ഇതിലൊന്നും പെടാതെ ചരട് വലിച്ച ആരോ ഉണ്ട്... തീർച്ചയായും ഉണ്ട്.... എന്റെ അച്ഛന്റെ മരണത്തിന്ന് കാരണക്കാരനായ ഒരാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്....അവൻ ഉറപ്പോടെ പറഞ്ഞു... സൂര്യ മനപ്പൂർവം പറയാഞ്ഞത് ആവും.... ആരാണ് അവൻ.... എന്തിന് വേണ്ടി... ശിവാനിയും ആയി അയാൾക്ക് ബന്ധം ഉണ്ട്... അന്നത്തെ അവളെ നേർക്കുള്ള അറ്റാക്ക് അതാണ്... കാണാമറയത് ഒരു ശത്രു ഉണ്ട്....
അർഷി അതിന്ന് ഒന്നും മിണ്ടിയില്ല.... എന്തിനും കൂടെയുണ്ടെന്ന് പറയാതെ പറഞ്ഞു കൊണ്ട് അവന്റെ കഴുത്തിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു...
🔥🔥🔥
രുദ്ര് പിന്നെയും കിടന്നു ഉറങ്ങി ലേറ്റ് ആയാണ് എഴുന്നേറ്റത്.... ഡയിനിങ് ഹാളിൽ ആരെയും കാണാത്തോണ്ട് എല്ലാരും കഴിച്ചിട്ട് പോയിട്ടുണ്ടാവുന്നു തോന്നി... അവൻ നേരെ കിച്ചണിൽ പൊയ്....
ശിവ വെജിറ്റബിൾ കട്ട് ചെയ്യുന്നത് കണ്ടു.
അസുരൻ അല്ലെ.... കാണിച്ചു തരാട്ടോ അസുരൻ ആരാന്ന്...അവൻ ഒരു കുസൃതിയോടെ അടുത്തേക്ക് പോയി...
ശബ്ദം ഉണ്ടാക്കാതെ മെല്ലെ അവളെ തൊട്ടടുത്തു എത്തിയതും അവൾ കത്തി അവന്ന് നേരെ വീശിയിരുന്നു.... ആദ്യം ഒന്ന് പകച്ചു വെങ്കിലും അവൻ തെന്നിമാരി
ജസ്റ്റ് miss.... എന്റെ കഴുത്ത്.... അവൻ ആശ്വാസത്തോടെ കഴുത്തിൽ തടവി അവളെ കയ്യിലുള്ള കത്തിയിൽ പിടിച്ചു മാറ്റി...
അവൾ പേടിയോടെ അവനെ നോക്കി...
അവൾക്ക് ഭയം കൊണ്ട് ദേഹം ഒക്കെ വിറക്കുന്നുണ്ടായിരുന്നു...
നീയെന്താ എന്നെ കൊല്ലാൻ നോക്കിതാ....
ഞാൻ... അത്... ശ്രീമംഗലത്ത...ഉള്ളെന്ന് കരുതിപോയി... എന്നെ ഉപദ്രവിക്കാൻ വന്നേ ഓർത്തു.... അവൾ വിറയലോടെ എങ്ങനെ ഒക്കെ പറഞ്ഞു... അവളുടെ കണ്ണ് നിറഞ്ഞു ഒഴുകി ...
അവളുടെ അനുഭവം ആണ് അവളെ കൊണ്ട് ചെയ്യിച്ചെന്ന് അവന്ന് മനസിലായി
അവൻ അവളെ തിരിച്ചു നിർത്തി അവളുടെ ചുമലിൽ മുഖം വെച്ചു... അവളുടെ കയ്യിൽ പിടിച്ചു കത്തി മുറുക്കെ പിടിപ്പിച്ചു.... നേരെ അല്ല... ചെരിച്ചു വീശിയ മതി... അങ്ങനെ എങ്കിൽ ഞാൻ ബ്ലോക്ക് ചെയ്ത പോലെ ചെയ്യാൻ എതിരാളിക്ക് പറ്റില്ല.... അത് പറഞ്ഞു കത്തി പിടിച്ചു അവൾക്ക് പിടിക്കേണ്ടതും മറ്റും പറഞ്ഞും കാണിച്ചു കൊടുത്തു....
അവൻ വഴക്ക് പറയോന്ന് ഉള്ള പേടിയിൽ നിന്ന അവൾ അത്ഭുതത്തോടെയും ഞെട്ടലൂടെയും അവന്നെ നോക്കിത്...
എന്തിനും എന്റെ കൂടെ ഉണ്ടാകും എന്ന പറയാതെ പറഞ്ഞ അവന്റെ പ്രവർത്തിയിൽ അവൾക്ക് മനസ്സ് നിറഞ്ഞു...
അവൾ അനങ്ങാതെ നിന്നു... അവന്റെ ദേഹം മുഴുവൻ തന്നിൽ അമർന്നാണ് ഉള്ളത്... മുഖം അപ്പോഴും ചുമലിൽ തന്നെ
അവന്റെ ചുടുനിശ്വാസം അവളെ വേറേതോ ലോകത്ത് എന്ന പോലെ എത്തിച്ചു... ഹൃദയം ക്രമതീതമായി ഇടിക്കുന്നത് അവൾ അറിഞ്ഞു...
അവന്നും മനസ്സിലാകുന്നുണ്ടായിരുന്നു അവളുടെ മാറ്റം... അവൻ മുഖം ഉയർത്തി ചുമലിൽ ചുണ്ട് ചേർക്കാൻ പോയതും അവനെ തള്ളിമാറ്റി അവൾ ഓടിയിരുന്നു..
അവൻ മുടിയിൽ കൊരുത് പിടിച്ചു വലിച്ചു അവൾ ഓടിയത് നന്നായി... ഇല്ലെങ്കിൽ....
ചുണ്ടുകൾ കടിച്ചു പിടിച്ചു... വശ്യമായ ഒരു പുഞ്ചിരി ആ മുഖത്ത് വിടർന്നു...
അവൾ ഒരു പുഞ്ചിരിയോടെ ഓടി കേറിതും ധൃതിയിൽ സ്റ്റെപ്പ് ഇറങ്ങി വരുന്ന അർഷിയെ പോയി ഇടിച്ചു... രണ്ടും കൂടി നിലത്തേക്ക് വീണു...
വീണിട്ടും യാതൊരു റെസ്പോണ്ട് ഇല്ലാതെ കിടക്കുന്ന ശിവയെ നോക്കി നിന്നു അർഷി ..
അവൾ അതൊന്നും അറിഞ്ഞില്ല എന്നതാരുന്നു സത്യം... അവൾ അപ്പോൾ രുദ്ര് എന്ന ലോകത്ത് ആയിരുന്നു.. താൻ പോലും അറിയാതെ തന്നെ പ്രണയിച്ച അസുരൻ... ഇന്നലെ വീണതും കിസ്സ് ചെയ്തത് ഒക്കെ ഓർത്തു....അവളുടെ മുഖത്ത് നാണത്തിൽ ചാലിച്ച പുഞ്ചിരി വിരിഞ്ഞു... മുഖത്ത് ചുവപ്പ് രാശികൾ ഉടലെടുത്തു...
ദിവ സ്വപ്നം കണ്ടു കഴിഞ്ഞെങ്കിൽ ഒന്ന് എഴുന്നേൽക്കോ ശിവാ...
അവൾ ഞെട്ടലോടെ അർഷിയെ നോക്കി...താൻ ഇപ്പൊ അവന്റെ ദേഹത്ത് ഉള്ളെ..ഞാൻ എങ്ങനെ വീണേ... അർഷിയെപ്പോ വന്നത്...
ഉത്തരം കുറച്ചു കഴിഞ്ഞു പറഞ്ഞു തരാം.. ആ നീനു കാണാതെ ഇറങ്ങി ഓടിതാ... എനിക്ക് ഇപ്പൊ ഓഫീസിൽ പോയെ പറ്റു അർജന്റ് ആണ്....അവൾ കണ്ട കുരിശ് ആണ്... വിടില്ല...
പെട്ടന്ന് അവൾ വായുവിൽ ഉയർന്നത്...
രുദ്ര്.... ആ സ്പർശവും സ്മെൽ അവളെ പൊതിഞ്ഞതും അവളുടെ ഉള്ളം മൊഴിഞ്ഞു...
എന്നെ വിട് പറഞ്ഞു കുതറിയതും രുദ്ര് അവളെ താഴെ നിർത്തി..
നിനക്ക് ഈ വീഴലേ പണിയുള്ളോ.... വീഴാൻ അത്ര ഇഷ്ടം ആണെങ്കിൽ എന്നെ കൂടി കൂട്ടിക്കോ... എന്റെ നെഞ്ചത്തേക്ക് വീണ മതി... എന്റെ ദേഹത്തേയ്ക്ക് വീണ മതി...അവളുടെ ചെവിയോരം മെല്ലെ പറഞ്ഞു....
അവൾ വിറയലോടെ അവനെ നോക്കി...
അവന്റെ ചൂടുള്ള നിശ്വാസം കാതരുകിൽ
അറിഞ്ഞതും അവൾ ഡ്രെസ്സിൽ മുറുക്കെ പിടിച്ചു...
റൊമാൻസ് കഴിഞ്ഞെങ്കിൽ എന്നെ ഒന്ന് എഴുന്നേൽപ്പിക്കോ...അർഷിയുടെ ശബ്ദം കേട്ടതും അവൾ വേഗം പിടഞ്ഞു മാറി നിന്നു...
ഹാ എനിക്കും വരും ഒരു കാലം... എന്റെ പെണ്ണോന്ന് വന്നോട്ടെ... എന്നിട്ട് നിങ്ങളെ മുന്നിൽ കൂടി റൊമാൻസ് കളിച്ചു കൊതിപ്പിച് തരാം....
ശിവ മുഖം കുനിച്ചു നിന്നു... അർഷിയുടെ മേലെക്ക് നോട്ടം പാളിയതും അവളൊന്ന് ഞെട്ടി...
വൈറ്റ് ഷർട്ട് ആണ് ഇട്ടത്... ചുമലിൽ ആയി സിന്ദൂരം മൊത്തം പടർന്നിട്ടുണ്ട്...
അതിന്ന് കുറച്ചു താഴെ ആയി കണ്മഷിയും
പെട്ടന്ന് എഴുന്നേൽപ്പിച്ചോണ്ട് തന്നെ ഷർട്ടിന്റെ ബട്ടൺസിൽ രണ്ടു മൂന്ന് മുടിയിഴകൾ കുടുങ്ങിയിട്ടുണ്ട്....
അയ്യോ.... അവൾ അറിയാതെ ശബ്ദം പുറത്തേക്ക് വന്നു...
എന്താ... അവർ രണ്ടാളും അവളെ നോക്കി...
അർഷിക്ക പറഞ്ഞതും നീനു വരുന്നത് കണ്ടു അർഷി പുറത്തേക്ക് ഓടിയിരുന്നു...
അർഷിക്ക എവിടെക്കാ പോയെ...
ഇന്ന് ഒരു മിനിസ്റ്റർ ആയി മീറ്റിംഗ് ഉണ്ട്...
ഇപ്പൊ തന്നെ ലേറ്റ് ആയി... നീനു കൂടെ പോകണം പറഞ്ഞോണ്ട് ഓടിയെ...
അവൾ തലക്ക് കയ്യും വെച്ചു അവൻ പോകുന്നത് നോക്കി നിന്നു...
..... തുടരും
posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬