ShivaRudragni Part 69

 ശിവരുദ്രാഗ്നി
 by IFAR


__
🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥

🔥PART 69🔥

                         
 𝄟⃝✍️ ഇഫാർ 𝄟⃝🌷



▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬



🔥ശിവരുദ്രാഗ്നി 🔥

                🔥LOVE   vs   DESTINY 🔥

🔥Part 69🔥     
     
𝄟⃝✍️ ഇഫാർ 𝄟⃝🌷

കുസൃതിയോടെ അവന്റെ മുഖത്തോടെ വിരൽ ഓടിച്ചു അവൾ.... കൈ വിരൽ മൂക്കിൻ തുമ്പിലൂടെ ചുണ്ടുകളെ തഴുകി കഴുത്തിൽ എത്തി.... അവിടെ നിന്നും നെഞ്ചിലേക്ക് എത്തി ടാറ്റുവിൽ വിരലോടിച്ചു....

പ്രണയമാണോ....അറിയില്ല... ജീവനാണ്. 
ഈ ഹൃദയമിടിപ്പിൽ ആണ് ഇന്നെന്റെ ജീവൻ നിലനിൽക്കുന്നെ... എന്ത് മാന്ത്രികതയാണ് കാണിച്ചത് ഇത്രമേൽ പ്രിയപ്പെട്ടത് ആവാൻ... കഴിഞ്ഞ ജന്മം അത്രമേൽ സ്നേഹിച്ചിരുന്നോ ഈ അസുരനെ.... ഈ ജന്മം എന്റേത് മാത്രം ആകാൻ....

ഞാനും ഇപ്പോൾ വിശ്വസിക്കുന്നുണ്ട് പുനർജ്ജന്മം എന്നതിൽ....കാരണം നിന്നെ കാണുന്ന ഓരോ നിമിഷവും എന്റെ ഹൃദയം നിനക്കായ്‌ ആണ് മിടിക്കുന്നത്.... പുനർജന്മം ആയോണ്ട് തന്നെ ആയിരിക്കും അത്... അല്ലെങ്കിൽ ഒരിക്കലും നിന്നെ ഇത്രമേൽ പ്രണയിക്കാൻ എനിക്ക് ആവില്ല....  ലവ് യൂ ദേവ്.... അവന്റെ ടാറ്റുവിൽ അമർത്തി ചുമ്പിച്ചു കൊണ്ട് അവൾ പറഞ്ഞു.....

രുദ്ര്ന്റെ കൈകൾ അവളെ വലം വെച്ചതും അവൾ ഞെട്ടലോടെ അവനെ നോക്കി.... നീനുവിനെ ചേർത്ത് പിടിച്ചു കണ്ണടച്ച് തന്നെ ഉള്ളെ.... ഇന്നലെ നീനുവിനെ കൂട്ടി രുദ്രിന്റെ റൂമിൽ തന്നെ കിടന്നത്... എപ്പോഴാ രുദ്ര് വന്നെന്ന് പോലും അറിയില്ല... 

അവൾ ചിരിയോടെ ഉറക്കിലാണെന്ന് കരുതി തിരിഞ്ഞു കിടക്കാൻ നോക്കിതും ആവാതെ നിന്നു.... അപ്പോഴാണ് ഉറക്കിൽ അല്ലെന്ന് അവൾക്ക് മനസ്സിലായത്....
പറഞ്ഞത് ഒക്കെ കേട്ട് കാണോ കിസ്സ് ചെയ്തത് അറിഞ്ഞോ പേടിയുടെയും ചമ്മലൊടെയും അവൾ അവനെ നോക്കി.

ചെറുപുഞ്ചിരിയോടെ അവളെ നോക്കുന്നെ കണ്ടു....

അവൾ മുഖം താഴ്ത്തി.... ഇതിന്ന് ഉറക്കം ഇല്ലേ അവൾ ആത്മഗതം പറഞ്ഞു...

 ഉറങ്ങിയിരുന്നെങ്കിൽ ഈ കള്ളത്തരം ഒക്കെ അറിയാരുന്നോ....

അത്... ഞാൻ... ചുമ്മാ... പെട്ടെന്ന്.... വിക്കി വിക്കി പറഞ്ഞു കൊണ്ട് അവനെ തള്ളിമാറ്റി തിരിഞ്ഞു കിടന്നു... അവൾക്ക് നാണക്കേട് കൊണ്ട് എന്താ ചെയ്യണ്ടേ പോലും തിരിയുന്നില്ലാരുന്നു..... ബെഡ് ഷീറ്റിൽ കൈ ചുരുട്ടി പിടിച്ചു കൊണ്ട് അവൾ കിടന്നു...

തന്റെ ദേഹത്തു ഭാരം അമരുന്നത് അറിഞ്ഞതും അവളിൽ വിറയൽ പടർന്നിരുന്നു...

ശരിക്കും ഇഷ്ടം ആണോ... മുന്ജന്മത്തിന്റെ പേര് പറഞ്ഞോണ്ടോ അതോ ഭർത്താവ് ആയോണ്ടോ ആണോ ഇഷ്ടം.... എന്നോട് തനിക്ക് ശരിക്കും പ്രണയം ആണോ.... 

അവളിൽ എന്തെന്നില്ലാത്ത ഒരു വേദന പടർന്നു.... എന്റെ പ്രണയം എന്താന്ന് അറിയോ... എങ്ങനെ ആണെന്ന് അറിയോ.... വിധി എന്ന രണ്ടക്ഷരത്തിൽ
ഞാൻ കൈവിട്ട എന്റെ പ്രണയം.... നിറയാൻ വെമ്പുന്ന കണ്ണുകളെ അവൾ പിടിച്ചു വെച്ചു....

പറ ശിവനി.... നീ എന്നേ പ്രണയിക്കുന്നുണ്ടോ അത്രയും ആർദ്രമായിരുന്നു അവന്റെ ശബ്ദം....

അവളുടെ ശരീരവും മനസ്സ് ഒന്ന് പിടഞ്ഞു...ഒരു പതിനഞ്ചുവയസ്സുകാരിക്ക് ആദ്യമായി തോന്നിയ പ്രണയം .... ആദ്യമായി തൊട്ടറിഞ്ഞ ഒരു പുരുഷന്റെ ചൂട്....  ആദ്യമായി കിട്ടിയ ചുംബനം.... ഞാൻ അറിഞ്ഞ ആദ്യ പ്രണയം.... ഞാൻ ഇല്ലേ കൂടെ പറഞ്ഞു നെഞ്ചോട് ചേർത്ത് പിടിച്ച നിമിഷങ്ങൾ... അതിനോളം തീവ്രതഉണ്ടോ ഇപ്പോൾ .... അതായിരുന്നില്ലേ യഥാർത്ഥ പ്രണയം.... ഇപ്പോഴും തന്നിൽ അതുണ്ടോ.....

പറ ശിവാനി.... അവന്റെ വിളി ചെവിയിൽ അടിക്കുന്ന അവന്റെ നിശ്വാസത്തിന്റെ ചൂടിനെക്കാൾ മനസ്സിൽ തട്ടിയിരുന്നു...

അവളുടെ ചുണ്ടിൽ മനോഹരം ആയ ഒരു പുഞ്ചിരി വിരിഞ്ഞു.... 

അവൻ നിരാശയോടെ അവളിൽ നിന്നും അടർന്നു.... അതറിഞ്ഞതും അവൾ തിരിഞ്ഞു നോക്കി....

നിനക്ക് ഇഷ്ടം ആയാലും ഇല്ലെങ്കിലും നീ എന്റെയാ....രുദ്രന്റെ പെണ്ണ്.... വാശിയോടെയും ദേഷ്യത്തോടെയും പറഞ്ഞു കൊണ്ട് അവളെ വലിച്ചു നെഞ്ചോട് ചേർത്ത് പിടിച്ചു കിടന്നു....

ആദ്യം കിളി പോയ പോലെ നിന്നെങ്കിലും അവളുടെ ചുണ്ടിൽ വീണ്ടും പുഞ്ചിരി വിരിഞ്ഞു.... പ്രണയിക്കുന്നതിനേക്കാൾ ഇഷ്ടം പ്രണയിക്കപ്പെടുന്നത് ആണ് അസുരാ.... നീ കാണിക്കുന്ന ഈ അധികാര ഭാവം തന്നെ ആണ് എനിക്ക് നിന്നോടുള്ള പ്രണയവും...ഇപ്പോ ഇഷ്ടം പറഞ്ഞ എന്റെ കാര്യം പോക്കാ.... ഞാൻ ഇഷ്ടം പറയും ദേവച്ചന്റെയും ലച്ചുവെച്ചിയുടെയും രാഗിയമ്മയുടെയും മുന്നിൽ വെച്ച്.... ദേവരാഗത്തിലെ വീട്ടിൽ വെച്ച്... ഇനി കുറച്ചു ദിവസം കൂടി ക്ഷമിച്ച മതി ദേവ്.... അവൾ പുഞ്ചിരിയോടെ ഓർത്തു....

ഇഷ്ടം ആണ്.... എന്നാലും തുറന്നു പറഞ്ഞുടാ.... ഇനി ഞാൻ ഇത് ചോദിച്ചു
വരില്ല നോക്കിക്കോ.... ദേഷ്യത്തോടെ  പറഞ്ഞു തീരുന്ന മുന്നേ ആ ടാറ്റുവിൽ വീണ്ടും അവളുടെ പല്ലുകൾ അമർന്നു....

അവന്റെ കണ്ണുകൾ വിടർന്നു... ഹൃദയം ഒരു നിമിഷം ഇടിക്കുവാൻ പോലും മറന്നു.

ശിവാനീ.... അവൻ വിറയലോടെ വിളിച്ചതും.... അവൾ അവനെ കണ്ണുചിമ്മി കാണിച്ചു അവന്റെ ടാറ്റുവിൽ ഒന്ന് ചുംബിച്ചു നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്നു ....

അവൻ അവളെ മുഖം പിടിച്ചു ഉയർത്തി....
അവളുടെ കണ്ണുകളിൽ കാണുന്ന തിളക്കം അവനെ ഏതോ മായലോകത്ത് എത്തിക്കുന്നെ പോലെ തോന്നിയത്... പറയാതെ പറയുകയായിരുന്നു അവളുടെ ഉള്ളിലെ പ്രണയവും... അവന്റെ കണ്ണുകൾ അവളുടെ ചുണ്ടിൽ എത്തി നിന്നു....

അതറിഞ്ഞതും അവളുടെ മുഖം ചോരചുവപ്പയി തീർന്നിരുന്നു.... വിറക്കുന്ന ചുണ്ടുകളിൽ അപ്പോഴും വശികരിക്കുന്ന പുഞ്ചിരി ആയിരുന്നു.... അവന്റെ മുഖം അവളുടെ ചുണ്ടുകളിലേക്ക് താഴ്ന്നതും അച്ഛേ എന്നൊരു വിളി ഉയർന്നിരുന്നു...

അവന്റെ ഉള്ളിലെ വികാരങ്ങൾ അവൻ പിടിച്ചു കെട്ടിയ പോലെ നിന്നു... നിരാശയോടെ അവളെ നോക്കി.... കണ്ണുകൾ അടച്ചു തനിക്ക് വിധേയമായി കിടക്കുന്ന ശിവയെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തികളിച്ചു.

അച്ഛേ പറഞ്ഞു പുറം മാന്തി പൊളിച്ചു നീനു... അവൻ ശിവയെ വിട്ടു തിരിഞ്ഞു
കിടന്നു....

എന്നേ ഇവിടെ കിടത്തിയില്ലല്ലോ പറഞ്ഞു
നെഞ്ചിൽ തൊട്ട് മുഖം കൂർപ്പിച്ചു ദേഷ്യത്തോടെ നോക്കുന്ന നീനുവിനെ കണ്ടു....

നിനക്ക് അല്ലേടി എനിക്കാ ഈ ഭാവം ചേരുക... എന്റെ നല്ലൊരു റൊമാൻസ് സീൻ കളഞ്ഞു അവളെ ഒരു കുശുമ്പ്.... ഇങ്ങനെ പോയ ഞാൻ നിത്യ ബ്രഹ്മചാരി തന്നെ ആയി പോകും നോക്കിക്കോ..... അവൻ പിറുപിറുത്തു

അച്ഛാ എന്താ പറയുന്നേ...

അതില്ലേ നിനക്ക് ഒരു കിസ്സ് തരാ പറഞ്ഞതാ കുഞ്ഞേ..... പറഞ്ഞു അവളെ കവിളിൽ ഒരു കിസ്സ് കൊടുത്തു നെഞ്ചിൽ കിടത്തി..... അവൻ ശിവയെ നോക്കി....

വാ പൊത്തിപിടിച്ചു ചിരിക്കുന്നുണ്ട്....

എന്നും വെള്ളിയാഴ്ച അല്ല മുത്തേ..... സദ്യ പോയ പിറകെ ബിരിയാണി ഞാൻ തിന്നോളം പറഞ്ഞു ചുണ്ട് കൊണ്ട് കിസ്സ് കൊടുക്കുന്ന പോലെ കാണിച്ചു....

എനിക്ക് ബിരിയാണി വേണം.... നീനു തല ഉയർത്തി അവനെ നോക്കി....

 എന്ത് വേണേലും തരാം മോളെ....എന്നേ പട്ടിണികിടതിരുന്ന മതി....

എന്ന് വെച്ച എന്താ.... നീനു സംശയത്തോടെ ചോദിച്ചു...

എന്റെ പൊന്ന് മോളെ ഒന്ന് ഉറങ്ങിയാ മതി ഇപ്പൊ.... അവലെ നെഞ്ചിലേക്ക് തന്നെ ചയ്ച്ചു പറഞ്ഞു...

ശിവയുടെ ചിരി കേട്ടതും അവൻ മുഖം കൂർപ്പിച്ചു നോക്കി.... വെറുതെ കിടന്ന എന്നേ ഈ അവസ്ഥയിൽ ആക്കിത്തും പോരാ അവളെ ഒരു ചിരി.... അവൻ മുഖം കൂർപ്പിച്ചു പറഞ്ഞു....

ഏത് അവസ്ഥ അച്ഛേ.....

ഒന്നൂല്യ തായേ ഒന്ന് ഉറങ്ങ്.... അവൻ നീനുവിനെ ദയനീയമായി നോക്കി പറഞ്ഞു....

ശിവയുടെ ചിരി പൊട്ടിച്ചിരിയിൽ എത്തിയതും അവൻ അവളെ പിടിച്ചു വലിച്ചു അവന്റെ അടുത്തേക്ക് ഇട്ടിരുന്നു...

മിണ്ടാതെ രണ്ടും കണ്ണ് പൂട്ടി കിടന്നോ അതാ എനിക്കും നിങ്ങൾക്കും നല്ലത്... അത് പറഞ്ഞു രണ്ടാളെയും മുറുക്കെ കെട്ടിപിടിച്ചു കിടന്നു അവൻ....

അവന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം ആയിരുന്നു

എന്റെ ലോകം ഇവർ ആണ്.... ജീവനും ജീവിതം ആണ് എന്നും കൂടെ ഉണ്ടാകണേ ഇങ്ങനെ മനസ്സറിഞ്ഞു പ്രാർത്ഥിച്ചു അവൻ... 

                       🔥🔥🔥🔥

ശിവയെ കാണാൻ ഒരാൾ വീട്ടിലേക്ക് വന്നു.... അഡ്വക്കെറ്റ് നവീൻ 

എല്ലാവരും  നോക്കി... ശിവ രണ്ടു ദിവസം മുന്നേ ഇയാളെ കാണാൻ പോയിരുന്നു... കാര്യം ചോദിച്ചപ്പോൾ പിന്നെ പറയാം എന്നായിരുന്നു പറഞ്ഞത്.രണ്ടു മൂന്ന് പേര് കൂടി ഉണ്ടായിരുന്നു അയാളെ കൂടെ.... ശിവ അവരെ കൂട്ടി റൂമിലേക്ക് പോയി....

രുദ്ര് ആദിയും അർഷിയും പരസ്പരം നോക്കി....

എന്ത് കുനിഷ്ട് ആണ് ഒപ്പിച്ചേ ആദി ഇഷ്ടക്കേടോടെ പറഞ്ഞു....

ഇന്ന് പറയാന്നു അല്ലേ പറഞ്ഞെ നോക്കാം... കൂടെ വന്നവർ രജിസ്റ്റർഓഫീസിൽ ഉള്ളവർ ആണ്.
പിന്നെ അവൻ ഒരു അഡ്വക്കെറ്റ് ആണ്.
അന്വേഷിച്ചിടത്തോളം പ്രശ്നം ഒന്നും ഇല്ല.
അപ്പുന്റെ ഫ്രണ്ട് ആണ്... അതൊക്കെ അന്വേഷിച്ചത് ആണ് (രുദ്ര് )

                     🔥🔥🔥

അവൾ ഒക്കെ വായിച്ചു നോക്കി. പിന്നെ ചെക്ക് എഴുതി കൊടുത്തു... പറഞ്ഞതിനേക്കാൾ ക്യാഷ് ഉണ്ട്‌... അതറിയാലോ എന്തിനാണെന്ന് വക്കീലിനെ നോക്കി പറഞ്ഞു...

ആര് ചോദിച്ചാലും സ്വത്തുക്കൾ കൃഷ്‌വിന്റെയും അഗ്നിയുടെയും പേരിൽ ആക്കാൻ സഹായിച്ചു എന്നേ പറയു. ശിവയുടെ പേരിലുള്ള മുഴുവൻ സ്വത്തുക്കൾ അഗ്നിവർഷിന്റെ പേരിൽ ആകിയതോ  അഗ്നിവർഷ് എന്നൊരു പേരോ എന്റെ വായിൽ നിന്നും വീഴില്ല.... പൈസ തന്ന നന്ദിയല്ല.... അപർണ്ണ എന്റെ നല്ലൊരു ഫ്രണ്ട് ആണ് അത് കൊണ്ടാണ് റിസ്ക് എടുത്തു ഞാൻ ഇത് ചെയ്തതും...

നന്ദിയോടെ അവരെ നോക്കി പുഞ്ചിരിച്ചു ..

അയാൾ തിരിച്ചു അവളെ നോക്കി യാത്ര ചോദിച്ചു അവരെയും കൂട്ടി പോയി....

അവർ പോയതും എല്ലാവരും ശിവയെ നോക്കി....

അവളുടെ കയ്യിൽ... കുറെ ഫയൽസ് ഉണ്ടാരുന്നു.... അതിൽ  രുദ്ര് അവളെ സ്വത്തുക്കൾ ശ്രീമംഗലത് ഉള്ളവരിൽ നിന്നും വാങ്ങി അവളെ പേർക്ക് ആക്കിയത് ആയിരുന്നു... ഇവിടെ വന്നതിന്റെ പിറ്റേന്ന് തന്നെ അവൾക്ക് കൊടുത്തത് ആയിരുന്നു...

അവൾ കൃഷിന്റെ കയ്യിൽ അത് വെച്ചു കൊടുത്തു.... ലച്ചുവിന്റെ സ്വത്തുക്കളെ അവകാശി അത് നീനുവും നീയുമാണ്. നേർ പകുതി ആയി ഭാഗം വെച്ചിട്ടുണ്ട്.... 

അത് വേണ്ട ശിവ.... രുദ്ര് ആദിയും ഒന്നിച്ചു പറഞ്ഞു....

അതെന്താ ലച്ചുവിന്റെ മക്കൾ അല്ല ഇവരെന്നാണോ പറഞ്ഞു വരുന്നത് അവളുടെ വാക്കുകളിൽ ദേഷ്യം ഉണ്ടായിരുന്നു....

അവളെ ചോദ്യത്തിൽ അവർക്ക് ഒന്നും പറയാൻ തോന്നിയില്ല....

ഞങ്ങൾക്ക് ഇതൊന്നും വേണ്ട ഏട്ടത്തിയമ്മേ.... ഒന്നിനും ആഗ്രഹിച്ചിട്ടില്ല.

എന്റെ ലച്ചുന്റെ സ്വത്തുക്കളെ അവകാശി അത് ലച്ചുന്റെ മക്കൾ ആണ്... അത് അവരുടെ അവകാശം ആണ്... അവൾ ഉറപ്പിച്ചു പറഞ്ഞതും അവർ പിന്നെ ഒന്നും പറഞ്ഞില്ല.... അവളുടെ പ്രവർത്തിയിലെ 
ദൃഡത അവളുടെ വാക്കുകളിലും ഉണ്ടെന്ന് അവർക്ക് മനസ്സിലായിരുന്നു....

അവൾ പിന്നെ അവരെ നോക്കി....

അപ്പുവെച്ചിയെ ഓഫീസിൽ മാനേജർ പോസ്റ്റിലേക്ക് അപ്പോയിന്മെന്റ് ചെയ്യണം..
ചേച്ചിയെ എംഡി പോസ്റ്റിൽ ആക്കന്ന് കരുതിത.... സമ്മതിച്ചില്ല.... മാനേജർ ആയിട്ടെങ്കിലും വരാൻ രുദ്രേട്ടൻ പറയണം
ചേച്ചിക്ക് അതിന്ന് ഉള്ള യോഗ്യത ഉണ്ട്‌....
റാങ്ക് ഹോൾഡർ ആണ് കക്ഷി.... മഹിയും എല്ലാരും കൂടി ജോലി കളയിച്ചു എപ്പോഴും ദ്രോഹിക്കേം ചെയ്യും അങ്ങനെ സയിൽസ്
ഗേൾ ആയിട്ട് എത്തിയെ....

ഇതൊക്കെ എനിക്കും അറിയാം ശിവ....
പക്ഷെ അവൾ കേൾക്കുന്നില്ല.... ഞാൻ കുറെ പറഞ്ഞു നോക്കി... അവസാനം ടെക്സ്റ്റൈൽസ്ൽ തന്നെ മാനേജർ ആക്കി....  നിർബന്ധം പിടിച്ചു ചെയ്തേ. എന്നിട്ടും ഇപ്പോഴും സെയിൽസ് തന്നെ നിൽക്കുന്നെ.ഞാൻ ടൗണിൽ ഒരു വീട് ഏർപ്പാട് ആക്കിതാ ഒന്നും സമ്മതിക്കുന്നില്ല. രുദ്ര് നിരാശയോടെ പറഞ്ഞു.

വലിയ അഭിമാനിയാ.... എന്തെങ്കിലും സെന്റി പറഞ്ഞു വീഴ്ത്തണം.... ഞാൻ ഒന്നൂടി സംസാരിച്ചു നോക്കട്ട്... ഇവിടെ താമസിച്ച അച്ഛന്റെയും അമ്മയുടെയും അസ്ഥിതറയിൽ മുടങ്ങാതെ വിളക്ക് വെക്കുമായിരുന്നു....

നീ പറഞ്ഞു നോക്ക്... ഞാനും പറയാം....
രുദ്ര് സന്തോഷത്തോടെ പറഞ്ഞു.... കഴിഞ്ഞ ജന്മത്തിൽ എന്റെ അച്ഛനും അമ്മയും ഫാമിലിയും ആണ്.... അനന്തന്റെ കടമ ചെയ്യാൻ ഞാനും വിധിക്കപ്പെട്ടവനാണ് അവനോർത്തു....

ഞാൻ വൈകുന്നേരം അവിടെ പോകും.
ഇന്ന് ഞാൻ അവിടെ താമസിച്ചോട്ടെ....

താമസിക്കാനോ... അത് വേണ്ട നിന്നെ തനിച്ചു വിടാൻ ഞങ്ങൾക്ക് കഴിയില്ല...

പ്ലീസ്.... ഇനി ഞാൻ ഒരിക്കലും ചോദിക്കില്ല.... നമ്മൾ ഇനി വല്ലപ്പോഴും അല്ലേ ഇങ്ങോട്ട് വരൂ.... അവൾ യജനയോടെ കെഞ്ചി ചോദിച്ചതും രുദ്ര് ഇഷ്ടകേടോടെ മൂളി....

യഥാർത്ഥ ശത്രു ഇപ്പോഴും പുറത്തു ഉണ്ട്‌.... അതോണ്ട് തന്നെ അവളെ തനിച്ചു വിടാൻ എല്ലാർക്കും പേടി ഉണ്ടായിരുന്നു... അവളെ സന്തോഷം കണ്ടപ്പോൾ എതിർക്കാൻ തോന്നിയില്ല..... നീനുവിനെ ആദിയുടെ കൂടെ ആക്കി.... നീനുവിനെ പിരിയുന്നൊണ്ട് സങ്കടം ഉണ്ട്‌.... പക്ഷെ പോയെ പറ്റു.... ചെയ്തു തീർക്കാൻ ഒരുപാട് ഉണ്ട്‌.... അതോണ്ട് തന്നെ അവൾ പോയി.... രുദ്ര് അവളെ അവിടെ ആക്കി.
എല്ലാവരോടും സംസാരിച്ചു ഫുഡ് ഒക്കെ കഴിച്ച തിരിച്ചു പോയതും.... 

                  🔥🔥🔥🔥

ശിവ  വീടിന്ന് മുമ്പിൽ ഉള്ള വയലിലേക്ക് പോയി... പിന്നാലെ അപ്പുവും....
അവൾ ദൂരേക്ക് നോക്കി ഇരുന്നു...

എന്താ ശിവ നിനക്ക് എന്നോട് സംസാരിക്കാൻ ഉള്ളത്.... വന്നപ്പോ തൊട്ട് ഞാൻ അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു...

ചേച്ചിക്ക് ആനിയെ അറിയോ....

അനന്തന്റെ ആനിയെ അറിയാം.... വേറെ അനി ഏതാ.....

അനന്തന്റെ ആനിയെ തന്നെ ചോദിച്ചേ...

എല്ലാർക്കും ശിവാനിയും ശിവയും ആണ്.
കുഞ്ഞേട്ടന്ന് ആനിയും.... അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് അവരുടെ ലവ് സ്റ്റോറി.... ഈ കാടും വയലും അമ്പലും ഒക്കെ അതിന്ന് സാക്ഷികൾ ആണ്....

അഗ്നിവർഷിനെ അറിയോ അപ്പുവെച്ചിക്ക്

എന്താ കാര്യം ശിവ അത് പറയ്....

ചേച്ചി പറയ്....

മുത്തശൻ പറയുന്ന കേട്ടിട്ടുണ്ട്.... 
 പക്ഷെ അഗ്നിവർഷ് ഇപ്പൊ ....

അഗ്നിവർഷിനെ ഞാൻ കണ്ടിട്ടുണ്ട്....

നിനക്ക് എന്താ തലക്ക് ഓളം ആണോ....
അഗ്നിവർഷ്നെ കണ്ടു ‌ പോലും...

സത്യം ആണ് ചേച്ചി.... എനിക്ക് അഗ്നിയെ അറിയാം.... അഗ്നിയെ പറയുന്നേ മുന്നേ അംജദ്അമറിനെ അറിയണം.... എന്റെ നിങ്ങൾക്ക് അറിയാത്ത വേറൊരു ജീവിതതെ പറ്റി അറിയണം.... ശിവ അവളെ  പറ്റി പറഞ്ഞതും അപ്പു തലക്ക് കയ്യും വെച്ച് ഇരുന്നു അത്ഭുതത്തോടെ നോക്കി.

അപ്പുവേച്ചി.... പറഞ്ഞു കഴിഞ്ഞതും ഒരു അനക്കം ഇല്ലാത്ത അപ്പുവിനെ അവൾ പിടിച്ചു കുലുക്കി....

കയ്യെടുക്കെടി.... ഒരുത്തന്റെ ജീവിതം കൊണ്ട് നശിപ്പിച്ചിട്ട് അവളെ കുമ്പസാരം...
അപ്പു ദേഷ്യത്തോടെ അവളെ കൈ തട്ടി മാറ്റി....

ചേച്ചി.... ഞാൻ.... 

ഒറ്റ അടി ആയിരുന്നു ശിവാനിയെ.... അവൾ അത് അർഹിക്കുന്നത് ആണെന്ന് അറിയുന്നൊണ്ട് തന്നെ തല താഴ്ത്തി നിന്നു... 

അത് പ്രതീക്ഷിച്ചോണ്ട് അവൾക്ക് സങ്കടം ഒന്നും തോന്നിയില്ല.... വേദന കൊണ്ട് കണ്ണ് നിറഞ്ഞു.... 

എനിക്ക് പറയാനുള്ളത് കേൾക്ക് ഒന്ന് കേൾക്ക് ചേച്ചി.... ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് തോന്നാത്തിടത്തോളം കാലം എനിക്ക് അതിൽ സങ്കടം ഇല്ല... ആരൊക്കെ പറഞ്ഞാലും ഞാൻ ചെയ്തത് ആണ് ശരി
അംജതിനേ ഈ ജന്മം ആനിക്ക് വേണ്ട....

നഷ്ടം ആർക്കാ ശിവ.... നിനക്കോ അതോ നിന്നെ ജീവനോളം സ്നേഹിക്കുന്ന അംജദ്നോ.... നീ പാതിവഴിക്ക് ഇട്ടിട്ട് വന്നപ്പോ അവന്റെ അവസ്ഥ ആലോചിച്ചിട്ട് ഉണ്ടോ.... നീയെന്നൊരു സർക്കിളിൽ ചുറ്റി ജീവിച്ച അവൻ എങ്ങനെ അത് തരണം ചെയ്‌തെന്ന് ആലോചിച്ചിട്ട് ഉണ്ടോ.... എത്ര പേരെ പ്രാക്ക് നിനക്ക് ഉണ്ടാകുമെന്ന് ഓർത്തിട്ട് ഉണ്ടോ.... കുട്ടിക്കളി ആണോ നിനക്ക് അതൊക്കെ... എനിക്കൊരിക്കലും നിന്റെ ഭാഗത്തു നിൽക്കാനോ നിന്നെ ന്യായീകരിക്കാനോ പറ്റില്ല.... അഗ്നിവർഷ് അത് ഒരു തെറ്റ് തന്നെയാ പക്ഷെ നിന്നെ ജീവനോളം സ്നേഹിക്കുന്ന അംജദ്നെ നീ ചതിക്കുക തന്നെ ചെയ്തേ....

എന്റെ മാത്രം ശരിയാണ് അത്.... വേദനയിൽ ചാലിച്ച ഒരു ചെറുചിരിയോടെ അവൾ പറഞ്ഞു....

നിന്റെ ശരിയും പിടിച്ചു ഇരുന്നോ.... എനിക്ക് തെറ്റെന്നു തോന്നിയ ഞാൻ അത് പറയും... അതിപ്പോ ഏത് കൊമ്പത് ഉള്ളവന്റെ മുഖത്ത് നോക്കിയാണെൽ പറയും... ഞാൻ ന്യായതിന്റെ ഭാഗത്തു നിൽക്കുള്ളു.... നീ തന്നെയാ തെറ്റ് ചെയ്തത്... അത് മറ്റാരെയും തലയിൽ വെക്കേണ്ട അത് പറഞ്ഞു ദേഷ്യത്തോടെ എഴുന്നേറ്റു പോയി...

ഒരു എങ്ങലടി കേട്ടതും അപ്പു തിരിഞ്ഞു നോക്കി... മുഖം പൊത്തിപിടിച്ചു പൊട്ടികരയുന്നെ കണ്ടതും അവൾക്ക് പാവം തോന്നി.... നെഞ്ചിപൊട്ടിയുള്ള കരച്ചിൽ ആണെന്ന് അറിയാം പക്ഷെ അവളോട് യോജിക്കാൻ കഴിയുന്നില്ല....

സ്വന്തം സന്തോഷം കളഞ്ഞു മറ്റുള്ളവരെ സന്തോഷം കാണാൻ നോക്കുന്ന പൊട്ടി...
ഞാൻ വേദനിച്ചാലും സാരമില്ല ചുറ്റുമുള്ളവർ സന്തോഷിച്ച മതി. ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു പെണ്ണ് ഉണ്ടാകോ ഈശ്വരാ....അവൾ പിറുപിറുത് കൊണ്ട് ശിവയുടെ അടുത്തേക്ക് തന്നെ പോയി....

ഈ കരച്ചിൽ കണ്ടു അഗ്നിവർഷോ രുദ്രോ വന്ന എന്റെ ഡെഡിബോഡി ഉണ്ടാവില്ല കൊച്ചേ ഒന്ന് നിർത്ത്... പാതി കളിയായും കാര്യം ആയും അവൾ പറഞ്ഞു....

കഴിഞ്ഞത് കഴിഞ്ഞു പോട്ടെ.... ഇനി അതോർത്തു പരസ്പരം പഴി ചാരിയിട്ട് എന്തിനാ... അഗ്നി എന്നൊരാളെ നിനക്ക് അറിയില്ല.... അംജദ്നെ നീ കണ്ടിട്ടില്ല...
അങ്ങനെ തന്നെ നിൽക്കട്ടെ. നീ ബാംഗ്ലൂർക്ക് പോയി അവിടന്ന കൂടിക്കോ..
അംജദ്നെ ഫേസ് ചെയ്യേണ്ടി വരും എന്നെങ്കിലും... ആ ദിവസത്തെ കരുതി വെച്ചു എന്താന്ന് വെച്ച ചെയ്യ്....

Mmm അവളൊന്ന് മൂളി..

എറണാകുളംസിറ്റി പോലിസ്സ്റ്റേഷനിൽ കയറി ഇറങ്ങി തറവാട് വീട് പോലെ കൊണ്ട് നടക്കുന്ന ധൈര്യശാലി എന്തിനാ ശ്രീ മംഗലത് ആട്ടും തുപ്പും കേട്ട് കഴിഞ്ഞേ എന്ന മനസ്സിലാവാതെ....

അവൾ ഒരു വിളറിയ ചിരി ചിരിച്ചു....
അത് ഞാൻ എനിക്ക് വിധിച്ച ശിക്ഷ ആയിരുന്നു അപ്പുവേച്ചി... ഓരോ വേദനയിലും ഞാൻ കണ്ടെത്തിയത് അംജുക്കനോട് ചെയ്തു പോയ തെറ്റിനുള്ള പ്രായശ്ശിക്തം ആയിരുന്നു. അങ്ങനെ എങ്കിലും ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിക്കരുന്നു...

അപ്പു സഹതാപത്തോടെ അവളെ നോക്കി..

 എന്തിനാടി നീയിങ്ങനെ പാവം ആയിപോയെ... എന്തിന്റെ പേരിൽ ആയാലും അംജദ്നെ വിട്ടു വരരുതയിരുന്നു... ഇതിപ്പോ നിനക്ക് നല്ലൊരു ജീവിതം കിട്ടിയില്ല... അംജദ്നും കിട്ടിയില്ല... നീ ഇപ്പോ ഹാപ്പി ആയപ്പോ അവന്റെ ജീവിതം ഹുദ ഹവാ.... ഏതായാലും ആ നൈശു അർഷിയെ കെട്ടാതെ നോക്ക് അങ്ങനെ എങ്കിലും ഉപകാരം ചെയ്യ്... പിന്നെ അഗ്നി.... പോട്ടെ പുല്ല് അങ്ങനെ ഒരു പേരെ മറന്നേക്ക്... 

ഞാൻ അതിനാ ചേച്ചിയെ കാണാൻ വന്നത്.... എന്നേ ഒന്ന് സഹായിക്കണം.

ഞാൻ ഇതിൽ എന്ത് ചെയ്യാനാ...

എന്റെ സ്വത്തുക്കൾ മുഴുവൻ അഗ്നിവർഷിന്റെ പേരിലേക്ക് മാറ്റി... ചേച്ചി അതൊന് കൊണ്ട് കൊടുക്കണം... ഞാൻ ഒരു ലെറ്റർ തരാം അത് കൊടുത്ത മതി...

നിനക്ക് ഭ്രാന്ത് ആണോടീ സ്വത്തുക്കൾ മുഴുവൻ അവന്ന് കൊടുക്കുകയോ.... അവൾ കണ്ണ് മിഴിച്ചു...

വേണം അപ്പുവേച്ചി...  അങ്ങനെ എങ്കിലും എനിക്ക് കുറച്ചു സമാധാനം കിട്ടും.... ഞാൻ കാരണം അനുഭവിച്ച വേദനക്ക് പരിഹാരം ആവട്ട്....

എനിക്കൊന്നും അറിയില്ല ഈശ്വര അപ്പു മേലോട്ട് നോക്കി കൈ മലർത്തി...

പ്ലീസ് അപ്പുവേച്ചി....

അങ്ങേര് തൃക്കണ്ണ് തുറന്നു നോക്കിയ ഞാൻ ഭസ്മം ആയി പോകും കൊച്ചേ...
നിന്നോടുള്ള ദേഷ്യം എന്നോട് ആയിരിക്കും തീർക്കാ...

പ്ലീസ്... അവൾ നിറകണ്ണുകളോടെ അവളെ നോക്കി...

 ഇത് അവിടെ എത്തിക്കാൻ ഏർപ്പാട് ആക്കിയ പോരെ ... നവീൻ ഇല്ലേ കക്ഷിയോട് പറഞ്ഞു ചെയ്തോളാം.
ലച്ചുനെ ശ്രീ മംഗലത്തുന്നു പൊക്കി ബാംഗ്ലൂർ എത്തിച്ച കക്ഷിയാ.... ഇതും വെടിപ്പായി ചെയ്തോളും... ഞാൻ ആണ് ഇതിന്റെ പിന്നിൽ എന്ന് ആരും അറിയില്ല പോരെ....

അത് അഗ്നിയാണ് .. കണ്ടു അറിയട്ടെ അഗ്നി ആരാണെന്ന്... അപ്പുവിനോട് ഒന്നും പറഞ്ഞില്ല അവൾ മനസ്സിൽ പറഞ്ഞു...

ഞാൻ ഒരു കാര്യം ചോദിച്ച സത്യം പറയോ.

എന്താ

സത്യം അറിഞ്ഞാലും അംജദ് നിന്നെ രുദ്രിന് കൊടുക്കില്ല അങ്ങനെ ആണല്ലോ ഇപ്പോഴത്തെ അവസ്ഥ.... അംജദ് നിന്നോട് രുദ്രിനെ ഉപേക്ഷിക്കണം പറഞ്ഞ നീ എന്ത് ചെയ്യും.

ഞാൻ ആനി ആകതിടത്തോളം കാലം അംജദ് എന്റെ ജീവിതത്തിലേക്ക് വരില്ല.
ആനി പുനർജനിക്കുന്നിടത്തെ അഗ്നി വർഷ് തിരിച്ചു വരുള്ളൂ... അങ്ങനെ വന്ന അംജുക്കയുടെ ജീവിതം തകരും...അത് കൊണ്ട് തന്നെ ആനി മരിച്ചു... ഞാൻ രുദ്രന്റെ പെണ്ണ് ആണ്... അംജദ് രുദ്രന്റെ ഫ്രണ്ട് അർഷിയുടെ ഇക്കാക്കയും.... അതിലപ്പുറം ഒരു ബന്ധം എനിക്ക് വേണ്ട. ഉണ്ടാവുകയും ഇല്ല... അവളുടെ ഉറച്ച വാക്കുകൾ ആയിരുന്നു അത്....

നിനക്ക് അംജുനെ വിട്ടുകൊടുക്കാതിരുന്നോടയിരുന്നോ പെണ്ണെ... അവനോളം നിന്നെ സ്നേഹിക്കാൻ രുദ്രിന് പോലും പറ്റില്ല.. അപ്പു അവളെ നോക്കി വേദനയോടെ ചോദിച്ചു...

ഒരു ജന്മം മുഴുവൻ അനുഭവിക്കേണ്ട സ്നേഹം രണ്ടു കൊല്ലം കൊണ്ട് എനിക്ക് തന്നിട്ടുണ്ട്.... ഞാൻ ഹാപ്പിയാണ്... മരിച്ചു മണ്ണോടു അടിയും വരെ എന്റെ നെഞ്ചിൽ ഉണ്ടാകും അത് മതി എനിക്ക്...  ഒരു പത്താം ക്ലാസ്സ്‌കാരിക്ക് റാങ്ക് കിട്ടിയപ്പോ മെഡൽ തരാൻ വന്നവനോട് തോന്നിയ കൗതുകം.... അത് പിന്നെ ഒരു ഭ്രാന്ത് ആയി മാറി. എനിക്ക് സ്വന്തം ആയി കിട്ടിയപ്പോ ആ ഭ്രാന്ത് മാറി അത്രന്നെ....
കൊച്ചു കുട്ടികൾക്ക് കളിപ്പാട്ടം കിട്ടുന്ന പോലെ... എന്റെയും കളിപ്പാട്ടം ആയിരുന്നു അംജദ്...

അപ്പു ഒരു ദീർഘനിശ്വാസത്തോടെ അവളെ നോക്കി... അവളുടെ ഉള്ളിൽ ഒരു സങ്കടകടൽ അലയടിക്കുന്നത് അവൾക്ക് മനസ്സിലായെങ്കിലും ഒന്നും ചോദിച്ചില്ല....
കുറച്ചു സമയം തനിച്ചു ഇരുന്നോട്ടെ കരുതി അപ്പു പോയി....

അപ്പു മുത്തച്ഛന്റെ അടുത്തേക്ക് പോയത്.
ശിവാനി പറഞ്ഞത് മൊത്തം പറഞ്ഞു കൊടുത്തു....

അയാൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.... അവളുടെ വിധി ആരാലും എഴുതിമാറ്റാൻ കഴിയില്ല... അഗ്നി വർഷിൽ നിന്നും ഒരു മോചനം അവൾക്ക് ഇല്ല.... രുദ്ര് അഗ്നി ഒക്കെ ഒരു നാണയത്തിന്റെ ഇരുവശങ്ങൾ ആണ്... അവർ ഇല്ലാതെ അവൾ പൂർണ്ണമാവില്ല...

അംജദ്ന്ന് കേൾക്കുമ്പോ തന്നെ പാവം തോന്ന. എന്തിനാ ഇങ്ങനെ ഒരു വിധി ആ പാവത്തിന്.അപ്പു സഹതാപത്തോടെ പറഞ്ഞു.

 അവൾ ചെയ്ത തെറ്റുകൾ അവളാൽ തന്നെ തിരുത്തപ്പെടും.... അവൾക്കായി ജനിച്ചവൻ തന്നെ അവനും.
മരണം തൊട്ട് പിന്നിൽ തന്നെ ഉണ്ട്‌. വെക്കുന്ന ഓരോ കാലടിയിലും ഉണ്ട്‌... പക്ഷെ അത് തടുക്കുവാൻ പഞ്ചപാണ്ഡ വരെ പോലെ അഞ്ചുപേര് രക്ഷകവചം ആയി ചുറ്റും ഉണ്ടകും ‌... അതിനേക്കാൾ ഉപരി അവളെ കൈ കൊണ്ട് ആയിരിക്കും ശത്രുനിഗ്രഹവും.... അതിന്ന് വേണ്ടി മാത്രം പുനർജനിച്ചവളാ ശിവാനി.... അതാണ്‌ അവൾക്ക് വേണ്ടി എഴുതപെട്ട വിധി... 

ശിവ വരുന്നത് കണ്ടതും അവർ സംസാരം നിർത്തി....

                     🔥🔥🔥🔥

ആകെ രണ്ടു റൂം ഉള്ളു.... അവിടെ അപർണ്ണയുടെ അച്ഛനും അമ്മയും കിടക്കുന്നത്.... ഒന്നിൽ മുത്തശ്ശനും....
അപർണ ഹാളിൽ കിടന്നു... കൂടെ ശിവയും.... അപു കിടന്നപാടെ ഉറങ്ങി...  അവൾക്ക് നീനുവിനെ കാണാത്തെ ഉറക്കം വരില്ലെന്ന് തോന്നി...
അതിനേക്കാൾ ഉപരി രുദ്രന്റെ മുഖവും തെളിഞ്ഞു വന്നു... അസ്വസ്ഥമായ മനസ്സോടെ അവൾ എഴുന്നേറ്റു... ജനലിലൂടെ പുറത്തേക്ക് നോക്കി..
ആരോ പുറത്തു തൂണിൽ ചാരി ഇരിക്കുന്നെ കണ്ടു... ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ നിലാവിൽ രുദ്രിന്റെ മുഖം കണ്ടേ.... അവൾ ചെറു ചിരിയോടെ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി... അവന്റെ നേരെ മുന്നിൽ പോയി നിന്നു.  ചാരിയിരുന്നു തല ഒരു സൈഡിലേക്ക് ചെരിഞ്ഞു വീഴും എന്ന നിലയിൽ ആണ് ഇരുത്തം.... ഈ തണുപ്പത് തനിക്കായി ആണ് അവൻ വന്നത് എന്ന ഓർമ തന്നെ അവളെ കുളിരണിയിച്ചു.... അവൾ വാത്സല്യത്തോടെ അവന്റെ മുഖത്ത് കൈ വെച്ചതും അവളെ പിടിച്ചു മടിയിൽ ഇരുത്തി വയറിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു അവൻ.... അവൾ ഒരു പുഞ്ചിരിയോടെ അവന്റെ ചുമലിൽ പിറകിലേക്ക് തലചയ്ച്ചു കിടന്നു... അവന്റെ കൈക്ക് മുകളിലൂടെ കൈ വെച്ചു....

ഉറങ്ങിയില്ലേ....

അവൾ ഇല്ലെന്ന് തലയാട്ടി... അവന്റെ മുഖത്തും ചുമലിൽ ആയി മുഖം ഉരഞ്ഞു..

ചുമ്മാ ഇരുന്നില്ലെങ്കിൽ പണി കിട്ടുവെ ശിവാനി....

അവൾ തിരിഞ്ഞു ഇരുന്നു അവന്റെ കഴുത്തിൽ മുഖം വെച്ചു കഴുത്തിലൂടെ കയ്യിട്ടു കിടന്നു....

ഒരു ചെറുചിരിയോടെ അവൻ ചേർത്ത് പിടിച്ചു കിടന്നു....

അതേ റൊമാൻസ് ആണെങ്കിൽ ഒന്ന് അകത്തേക്ക് പോയിക്കോ... അല്ലെങ്കിൽ തന്നെ കൊതുക് കടി കൊണ്ട് ഉറക്കം ഇല്ല.
ഇനി ഇത് കാണുവാൻ കൂടി ഉള്ള ശക്തി എനിക്കില്ല.... അർഷി തൊട്ടപ്പുറത്തു നിന്നു വിളിച്ചു പറഞ്ഞു....

അത് ശരി അർഷിക്കയും ഉണ്ടോ... അവൾ എഴുന്നേൽക്കാൻ നോക്കിത്തിതും രുദ്ര് വിടാതെ തന്നെ കിടത്തി...

ഞാൻ കട്ടുറുമ്പ് ആകുന്നില്ലേ പറഞ്ഞു അവൻ തിരിഞ്ഞു കിടന്നു.... 

രാവിലെ ഉറക്കം ഉണർന്നു നോക്കിയ അപർണ്ണ പുറത്തെ കാഴ്ച കണ്ടു ചിരിയോടെ നിന്നു.... രുദ്രിന്റെ ദേഹത്തു തലയും വെച്ച് അർഷിടെ ദേഹത്തു കാൽ വെച്ച് ശിവ കിടക്കുന്നെ..

സത്യം അറിയുമ്പോഴും ഇത് പോലെ ചേർത്ത് പിടിച്ച മതിയാരുന്നു.... അവൾ ഏറ്റവും ആഗ്രഹിച്ച ഒന്നാണ് അർഷിയുടെ അനിയത്തിയുടെ സ്ഥാനം... അവകാശി മാറ്റം ആണെങ്കിലും ആ ഒരു ആഗ്രഹം എങ്കിലും നടന്നല്ലോ അതിന്ന് ദൈവത്തിന് നന്ദി.... അംജു.... അത് ഓർത്തതും ഒരു നോവ് തോന്നിയെങ്കിലും അഗ്നിവർഷ് എന്ന് ഓർമ്മ വന്നതും അവൾ തലകുടഞ്ഞു.... ശരിക്കും അത്രക്ക് ഡെയ്ഞ്ചർ ആണോ അഗ്നി..അവൾ ഓർത്തു.

ചിന്തകൾ ഒക്കെ മാറ്റി വെച്ചു അവൾ അവരെ വിളിച്ചു ഉണർത്തി. നീനു ഉണരുന്നതിന്ന് മുന്പേ പോകണം പറഞ്ഞു അവർ പോയി.... അവരുടെ ഒരു സഹായം വേണ്ടെന്ന് അപർണ ഉറപ്പിച്ചു പറഞ്ഞു... അത് അവരിൽ ഒരു നിരാശ പടർത്തിയിരുന്നു....

                     🔥🔥🔥🔥

നിനക്ക് ഒരു കൊറിയർ ഉണ്ട്‌..ഫ്രം ശിവാനി.

അവൻ പേടിയോടെ പറഞ്ഞു.

ശക്തിയിലും സ്പീഡിലും പഞ്ജ് ചെയ്യുന്ന പഞ്ചിങ് ബാഗ് അവൻ പിടിച്ചു നിർത്തി..
ഒരു ബോക്സ്ർ മാത്രം ഇട്ടു കൊണ്ടുള്ള അവന്റെ കരുത്തുറ്റ ബോഡിയിൽ നിന്നും വിയർപ്പുതുള്ളികൾ ഒഴുകിയിറങ്ങി.... നെറ്റിയിൽ മറഞ്ഞു കിടക്കുന്ന മുടിയിഴകൾ കൊതിയൊതുക്കി അവൻ തിരിഞ്ഞു നോക്കി. അഗ്നി പോൽ ജ്വലിക്കുന്ന അവന്റെ കണ്ണുകൾ കണ്ടതും പേടിയോടെ മുഖം താഴ്ത്തി ആ കൊറിയർ പാക്ക് അവന്ന് നേരെ നീട്ടി.... അവന്റെ കൈകൾ പേടി കൊണ്ട് വിറക്കുന്നുണ്ടായിരുന്നു..... പേര് പോലെ ഇവിടം അഗ്നിയാൽ ചുട്ടെരിയുമെന്ന് അവന്ന് ഉറപ്പ് ആയിരുന്നു.. ഇവന്ന് അറിഞ്ഞിട്ട പേരാണ് അഗ്നിവർഷന്ന് തോന്നി അവന്ന്... 

                                           ...... തുടരും


posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   

▬▬▬▬▬▬▬▬▬▬▬▬▬▬


إرسال تعليق

Please Don't Spam here..