Mizhikal Paranja Pranayam - 41 to 50 | മിഴികൾ പറഞ്ഞ പ്രണയം
_mizhikal paranja pranayam
💕മിഴികൾ പറഞ്ഞ പ്രണയം 💕
Prev Part 👉 മിഴികൾ പറഞ്ഞ പ്രണയം 31 to 40
☆ ☆ ☆ ☆ ☆ ☆ ☆ ☆ ☆
Part 41
നിനക്ക് നാണവും മാനവും എന്നൊന്ന് ഉണ്ടോ ഫൈസി .ഡിവോഴ്സ് പേപ്പറിൽ ഒപ്പിടിച്ചശേഷം വന്നിരിക്കുന്നു അവളെ വീണ്ടും വേണമെന്നും പറഞ്ഞു .എങ്ങനെയാട നീ ഇനി ഇതും പറഞ്ഞു അവളെ മുന്നിൽ പോവ്വുക .
അതിന് ഒരു വഴി പറഞ്ഞു തരാനല്ലേ നിന്നെയും നോക്കി വന്നത് .
കൊട്ടകണക്കിന് വഴി എന്റെ കയ്യിൽ ഉണ്ട് .പോകുമ്പോൾ പാർസൽ ആക്കി തരാം .
ദേ അജു തമാശ വിട് .ഞാൻ സീരിയസ് ആണ് .എനിക്ക് സഫുനെ വേണം .
നിനക്ക് ഇതെന്താ പെട്ടെന്ന് അവളോട് സ്നേഹം തോന്നാൻ കാരണം .ഡിവോഴ്സ് ചെയ്താൽ അവളെങ്ങനെ ജീവിക്കുമെന്നോർത്തുള്ള സഹതാപം ആണോ .അതോർത്തു നീ പേടിക്കണ്ട .അവളെ പൊന്ന് പോലെ നോക്കുന്ന ഒരു കുടുംബം അവൾക്കുണ്ട് .
സഹതാപം ഒന്നുമല്ല എനിക്കിഷ്ടാ അവളെ .അവളില്ലാതെ പറ്റുന്നില്ലെടാ എനിക്ക് .
അതിന് കാരണ ചോദിച്ചേ .എപ്പോ കണ്ടാലും ആ പാവത്തിനെ കടിച്ചു കീറാൻ നിക്കുകയാരുന്നല്ലോ .ഇപ്പൊ എന്താ മനം മാറ്റം .
അതൊന്നും എനിക്കറിയില്ല .എപ്പോഴോ അവളെന്റെ മനസ്സിൽ കയറികൂടി .അവളെ കണ്ട നിമിഷം തന്നെ അവളെന്റെ ആരൊക്കെയോ ആണെന്നുള്ള തോന്നൽ എനിക്കുണ്ടായിരുന്നു .എന്തോ ഒരു മുന്ജന്മ ബദ്ധം അവളുമായി ഉണ്ടായിരുന്ന പോലെ .അവളെ കാണുമ്പോഴൊക്കെ ദാ ഇവിടെ വല്ലാത്തൊരു ഇടിപ്പായിരുന്നു .അവൻ നെഞ്ചിൽ തൊട്ട് കൊണ്ട് പറഞ്ഞു .അവളെ കണ്ട ശേഷം കണ്ണടക്കുമ്പോഴൊക്കെ അവളുടെ മുഖം ആയിരുന്നു കാണൽ .പക്ഷേ അൻസി മനസ്സിൽ ഉണ്ടായിരുന്നത് കൊണ്ട് അവളെ മനപ്പൂർവം അവഗണിച്ചു .അവളോട് ഇഷ്ടം തോന്നിപോകുമോന്നു പേടിയായിരുന്നു എനിക്ക് .കണ്ണടച്ച് പിടിച്ച അവളോട് മോശമായി പെരുമാറിയിരുന്നത് .അവളെ കണ്ണിൽ നോക്കിയാൽ ഞാൻ സ്വയം മറന്നു പോകും പലപ്പോഴും .അൻസി അവളാണ് എന്റെ പെണ്ണെന്നു മനസ്സിൽ ഓരോ പ്രവിശ്യവും ഉറപ്പിക്കുമ്പോഴും സഫുവിന്റെ മുഖം ആയിരുന്നു മുന്നിൽ തെളിയുക .മനസ്സ് കൈ വിട്ടു പോകുന്നു തോന്നുമ്പോൾ അൻസിയെ മറയാക്കി എന്റെ മുന്നിൽ വെക്കാറാ പതിവ് . അവളോട് ഇഷ്ടം തോന്നിപോകുന്നു പേടി വരുമ്പോഴാ അവളെ ദ്രോഹിക്കൽ .എങ്ങനെയെങ്കിലും അവൾ എന്നെ വിട്ടു പോയികൊട്ടെന്നു കരുതി . അവളെ കരച്ചിൽ കാണുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയാ എനിക്ക് അനുഭവപ്പെടൽ .അവളെ വേദനിപ്പിക്കുന്ന ഓരോ പ്രാവശ്യവും അതിനേക്കാൾ ഇരട്ടി ഞാൻ സ്വയം വേദനിപ്പിച്ചിട്ട് ഉണ്ട് .രണ്ടിന്റെയും നടുവിൽ കിടന്നു വട്ട് പിടിക്കുകയാരുന്നു ഞാൻ .അവളെ വീട്ടിൽ ആക്കി വന്ന ശേഷം എന്തൊക്കെയോ എനിക്ക് നഷ്ടപെട്ടത് പോലെയായിരുന്നു തോന്നിയത് . അൻസിയോടൊത് കൂടുതൽ സമയം സ്പെൻഡ് ചെയ്തു അവളെ മറക്കാൻ ശ്രമിച്ചു .അവളെ മറന്നെന്നു നടിച്ചു . അവളെ ഇക്കാക്ക കൂട്ടി കൊണ്ട് വന്നില്ലേ .അന്ന് പെട്ടന്ന് അവളെ കണ്ടപ്പോൾ നഷ്ടപെട്ടത് തിരിച്ചുകിട്ടിയ സന്തോഷം ആയിരുന്നു . അവളെ ഓടി പോയി കെട്ടിപിടിക്കാന എനിക്ക് തോന്നിയത് .മനസ്സിൽ അത്രക്ക് അവളെ സാമിപ്യം ഞാൻ ആഗ്രഹിച്ചിരുന്നുവെന്ന് അന്ന് എനിക്ക് മനസ്സിലായി .അൻസിക്ക് വേണ്ടി ഞാനത് അടക്കിപ്പിടിച്ചു .അൻസിയോട് ചെയ്യുന്ന തെറ്റായി എനിക്ക് കുറ്റബോധം തോന്നി .അത് കൊണ്ട മനസ്സ് കല്ലാക്കി ഞാൻ ഡിവോഴ്സ് പേപ്പറിൽ ഒപ്പിടാൻ പറഞ്ഞത് . സാലി അന്ന് അവളെ തൊട്ടപ്പോൾ അവനെ കൊല്ലാനുള്ള ദേഷ്യം എനിക്കുണ്ടായിരുന്നു .അവൾ അവനോട് അടുത്തിടപഴകിയപ്പോൾ എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ വന്നു .അന്നെനിക്ക് മനസ്സിലായി അവൾ മറ്റൊരാളുടേത് ആവുന്നത് എനിക്ക് സഹിക്കാൻ പറ്റില്ലെന്ന് .അൻസിക്ക് വേണ്ടി സിഗരറ്റ് ഒഴിവാക്കണമെന്ന് സഫു പറഞ്ഞപ്പോൾ ഉത്സാഹത്തോടെ സമ്മതം പറഞ്ഞെങ്കിലും സിഗരറ്റ് നിർത്തി അൻസി വന്നാൽ സഫു എന്നെ വിട്ടു പോകുമല്ലോ എന്ന ചിന്തയായിരുന്നു വന്നത് .വലി നിർത്താൻ ശ്രമിക്കും തോറും സഫു ചോദ്യ ചിഹ്നം ആയി മുന്നിൽ വന്നു നിന്നു .അൻസി അന്ന് പറഞ്ഞപ്പോഴാ ഞാൻ കൂടുതൽ ആലോചിച്ചത് .എനിക്ക് സിഗരറ്റ് വലി നിർത്താൻ പറ്റാത്തതിന്റെ കാരണവും അന്ന് മനസ്സിലായി .സഫു എന്നെ വിട്ടു പോകുന്നത് ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് .
അവൾ എന്നെ അവോയ്ഡ് ചെയ്തു നടന്നപ്പോൾ ഒരു നോട്ടം കൊണ്ടെങ്കിലും എന്നെ നോക്കിയിരുന്നെങ്കിൽ എന്ന് മനസ്സ് കൊതിക്കുന്നുണ്ടായിരുന്നു.
ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട് വെച്ചിട്ട് ഉണ്ടെന്ന് പറഞ്ഞത് കേട്ടപ്പൊ ആ നിമിഷം എന്നിൽ നിന്നും ജീവൻ പോയത് പോലെയാ തോന്നിയെ .മരിച്ചതിനു തുല്യം ആയിരുന്നു ഞാൻ .അവൾ ഇല്ലാതിരുന്ന ഈ രണ്ടു ദിവസം അവൾ എനിക്ക് എത്ര മാത്രം പ്രിയപ്പെട്ടതായിരുന്നുവെന്ന് എനിക്ക് മനസ്സിലാക്കി തന്നു .സഫുവിനോടൊത്തുള്ള ഓരോ നിമിഷവും അവൾ പോലും അറിയാതെ ഞാൻ എൻജോയ് ചെയ്യാറുണ്ടായിരുന്നുന്ന് എനിക്ക് മനസ്സിലായി .അവളെ കാണാതെ അവളോട് മിണ്ടാതെ അവളെ പ്രസൻസ് ഇല്ലാതെ എനിക്ക് ഒരു നിമിഷം പോലും ഇരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല .അൻസിയുടെ മെസ്സേജോ കോളോ ഒന്നും എന്റെ ഓർമയിൽ പോലും വന്നില്ല .സഫു വിളിയ്ക്കും msg ഇടും എന്ന് മാത്രമേ എന്റെ ആലോചനയിൽ ഉണ്ടായിരുന്നുള്ളു . അവളെ ഒരു നോക്ക് കാണാൻ അവളുടെ ശബ്ദം കേൾക്കാൻ അതിന് വേണ്ടിയാണ് മനസ്സ് തുടിച്ചത്.അവളെ എനിക്ക് എത്ര മാത്രം മിസ്സ് ചെയ്തുന്നു വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല .വട്ട് പിടിച്ചു പോകുന്നു പോലും എനിക്ക് തോന്നി .ആൻസിയോടുള്ളത് വെറും അട്രാക്ഷൻ മാത്രമാണെന്ന് അപ്പൊ ഞാൻ തിരിച്ചറിഞ്ഞു .എനിക്ക് വേണമെടാ അവളെ .എന്റെ മാത്രമായി എനിക്ക് വേണം അവളെ .
എനിക്ക് കേട്ടിട്ട് ചിരിയാ വരുന്നത് .രണ്ടു വള്ളത്തിൽ കാൽ കുത്തരുതെന്ന് കാർണോർമാർ പണ്ടേ പറഞ്ഞിട്ട് ഉള്ളതാ .മൂക്കും കുത്തി വെള്ളത്തിൽ വീഴും .ഇപ്പൊ കണ്ടു .അൻസിയും പോയി സഫുവും പോയി .നീ നടുക്കടലിലും വീണു .
സഫു പോയൊന്നും ഇല്ല .അവളെ കാല് പിടിച്ചാണെങ്കിലും ഞാൻ കൊണ്ട് വരും .എനിക്ക് വേണം അവളെ .എന്റെ ജീവനേക്കാളേറെ ഞാനിപ്പോൾ അവളെ സ്നേഹിക്കുന്നുണ്ട് .
അവൾക്ക് അതിന് നിന്നോടും ഈ പറഞ്ഞ സ്നേഹം വേണ്ടേ .എന്തുമാത്രം ദ്രോഹിച്ചിട്ടുണ്ട് നീ അവളെ .സഹികെട്ടല്ലെ ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ടിട്ട് ഉണ്ടാവുക .നിന്നെ കാണുന്നതേ ഇപ്പോൾ വെറുപ്പായിരിക്കും .
അത് കൊണ്ട് തന്നെയാ എനിക്ക് അവളോട് മിണ്ടാൻ പേടി .അവളെങ്ങാനും നോ പറഞ്ഞാൽ പിന്നെ എനിക്ക് സഹിക്കാൻ പറ്റിയെന്നു വരില്ല .
എത്രയോ വട്ടം ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് അവളെ പോലൊരു പെണ്ണിനെ ഈ ജന്മത്തിൽ കിട്ടില്ല .എല്ലാം മറന്നു ആ പാവത്തിനെ സ്നേഹിക്കെന്ന് .എന്നെ കൊല്ലാൻ വരികയല്ലേ അപ്പൊ ചെയ്തേ .
ശവത്തിൽ കുത്തല്ലടാ പട്ടീ .തെറ്റ് പറ്റി പോയി .ഇനിയെന്താ വഴിയെന്ന് പറഞ്ഞു താ .
നിനക്കറിയോ അവളെന്നെ ഒരു കാര്യവും ഇല്ലാതെ തല്ലിയെന്ന് പറഞ്ഞില്ലേ .അവൾ എന്നെ തല്ലിയപ്പോൾ എന്തിനാ തല്ലിയതെന്ന് പോലും എനിക്ക് മനസ്സിലായില്ല .അവളെ മുഖത്ത് കണ്ട പേടിയുടെയും സങ്കടത്തിന്റെയും ദേശ്യത്തിന്റെയും കാരണവും തിരിഞ്ഞിരുന്നില്ല .ഞാൻ അവളെ ചീത്ത പറഞ്ഞു അവൾ കരഞ്ഞു കൊണ്ട് റൂമിൽ നിന്നും ഇറങ്ങിപോയപ്പോൾ എന്റെ ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു എനിക്ക് തോന്നിയത് .അവളെ കാണുന്നില്ലെന്ന് ഉമ്മ വന്നു പറഞ്ഞപ്പോൾ പേടി കൊണ്ട് വിറക്കുകയായിരുന്നു ഞാൻ .അവൾ ടെറസ്സിൽ ഉണ്ടെന്ന് പറഞ്ഞു ഓടി പോയി അവളെ കണ്ടപ്പോൾ എനിക്ക് ദേഷ്യവും സങ്കടവും സന്തോഷവും ഒക്കെ വന്നു .എനിക്ക് അവളെ രണ്ടു പൊട്ടിക്കാന അപ്പൊ തോന്നിയെ കുറച്ചു സമയം ആണെങ്കിലും എന്നെ തീ തീറ്റിച്ചു അവൾ . അപ്പോഴാ അവൾ അന്ന് തല്ലിയതിന്റെ കാരണം എനിക്ക് മനസ്സിലായത് .ആ തല്ലും അവളെ മുഖത്ത് കണ്ട പേടിയും ദേഷ്യവും എല്ലാം എന്നോടുള്ള സ്നേഹം ആയിരുന്നുന്ന് തിരിച്ചറിഞ്ഞത് . അന്ന് രാത്രി ആരും കാണാതെ എന്റെ റൂമിൽ വന്നു എന്റെ കയ്യിൽ മരുന്നു വെച്ചു തന്നപ്പോൾ നീറ്റൽ കൊണ്ട് ഞാൻ കൈ വലിച്ചു .അപ്പൊ അവളെ മുഖത്തെ വേദന കണ്ടപ്പോൾ അവൾക്ക പൊള്ളിയതെന്ന തോന്നിപോയെ .എന്റെ മുടിയിൽ തലോടി എന്റെ അടുത്ത് ഇരുന്നപ്പോൾ .എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു അവൾക്ക് എന്നോടുള്ള കരുതലും സ്നേഹവും എല്ലാം .എന്നെ മനസ്സിലാക്കാൻ ഈ ജന്മം അവൾക്കല്ലാതെ മറ്റാർക്കും പറ്റില്ലെടാ .മെഹ്ഫിൽ എന്ന എന്റെ വീടിന്റെ അർത്ഥം അറിയോ നിനക്ക് ഉത്സവം .ഉത്സവം പോയിട്ട് ആരും പരസ്പരം മനസ്സ് തുറന്നു സംസാരിക്കൽ പോലും ഇല്ലായിരുന്നു ആ വീട്ടിൽ .എല്ലാവരുടെയും ചിന്തഗതി മാറ്റി മറിച്ചത് അവളാണ് .അവള ആ വീട് ഒരു സ്വർഗ്ഗമാക്കി മാറ്റിയത് .എവിടെയോ വെച്ചു നഷ്ടപെട്ട ഞങ്ങളുടെ സന്തോഷം തിരിച്ചു തന്നത് .ഇന്ന് പേര് പോലെ തന്നെ സന്തോഷത്തിന്റെ ഉത്സവം ആണ് എന്റെ വീട്ടിൽ .ചെയ്ത തെറ്റെല്ലാം തിരുത്തി ആ വീട്ടിലെ ഒരു രാജകുമാരിയെ പോലെ എനിക്ക് അവളെ വാഴിക്കണം .സ്നേഹം കൊണ്ട് മൂടണം .സന്തോഷം കൊണ്ടല്ലാതെ അവളെ കണ്ണ് നിറയാൻ ഇനി ഞാൻ വിടില്ല .
ആഗ്രഹം ഒക്കെ കൊള്ളാം .നീ ആദ്യം പോയി അവളോട് നിന്റെ ഇഷ്ടം പറയാൻ നോക്ക് .
Mmm .ഇന്ന് രാത്രി അവൾ വരും .അതിന് വേണ്ടി കാത്തിരിക്കുകയാ ഞാൻ .എനിക്ക് അവളോട് പറയണം അൻസിയെ അല്ല അവളെയാണ് ഞാൻ സ്നേഹിക്കുന്നതെന്ന് .അവളില്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ പറ്റില്ലെന്ന് .ചെയ്ത തെറ്റിനെല്ലാം ആത്മാർത്ഥമായി മാപ്പും പറയണം .
ഒരു കാര്യം പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് .സഫുവിനോട് ഉള്ള സ്നേഹവും അവസാനം അട്രാക്ഷൻ ആകുമോ .ഇത്രയും കാലം അൻസിയോട് പ്രാണൻ കൊടുക്കാനും തയ്യാറായിരുന്ന പ്രണയം ആയിരുന്നു .ഇപ്പൊ അട്രാക്ഷൻ ആയി മാറി .അത് കൊണ്ട് ചോദിച്ചതാ .
ഒരിക്കലും ഇല്ല .ഇന്നെനിക്ക് പ്രണയം എന്താണെന്നും അട്രാക്ഷൻ എന്താണെന്നും നല്ലോണം അറിയാം .അത് മനസ്സിലാക്കിയത് കൊണ്ടാണ് അൻസിയോട് അട്രാക്ഷൻ ആണെന്നും സഫുവിനോട് ഉള്ളത് റിയൽ ലവ് ആണെന്നും തിരിച്ചറിഞ്ഞത് .
ഇപ്പോഴെങ്കിലും നീ അവളുടെ സ്നേഹം തിരിച്ചറിഞ്ഞല്ലോ .നന്നായെടാ .
ആ ഡിവോഴ്സ് പേപ്പർ വലിച്ചു കീറി കളയാൻ നോക്ക് ആദ്യം .എന്നിട്ട് നീ പോയി ധൈര്യമായി പ്രൊപ്പോസ് ചെയ്യ് .അവൾക്ക് മനസ്സിലാവും നിന്നെ.
അതൊക്കെ എപ്പോഴേ ചെയ്തു .ആദ്യം ചെയ്തത് അത് തന്നെയാ .എനിക്കും അവൾക്കും മാത്രമേ അതിനെ പറ്റി അറിയൂ .അവൾ ആരോടെങ്കിലും പറഞ്ഞിനൊന്ന് എനിക്കറിയില്ല .ഞാൻ ആരോടും പറഞ്ഞിട്ടില്ല .ഞങ്ങൾക്ക് മാത്രമായി അറിയുന്ന കുഞ്ഞു രഹസ്യമായി അത് ഞങ്ങൾക്കിടയിൽ തന്നെ ഇരിക്കട്ടെ .
വിഷ് യൂ ഓൾ ദി ബെസ്റ്റ് .
ഫൈസി അവനെ നോക്കി പുഞ്ചിരിച്ചു .
*********
നീയെന്താടീ ഇവിടെ തന്നെ ഇരിക്കുന്നെ .വീട്ടിൽ പോകുന്നില്ലേ
എനിക്ക് പേടിയാവുന്നെടാ അവനോട് സത്യം പറയാൻ .ഞാനാ അൻസിയെന്ന് അറിയുമ്പോൾ അവൻ എങ്ങനെയാ പ്രതികരിക്കുക.
നീയതിന് അറിഞ്ഞു കൊണ്ട് തെറ്റൊന്നും ചെയ്തില്ലല്ലോ .അവൻ നിന്നെ തെറ്റിധരിച്ചതല്ലേ .അല്ലാതെ നീ അവനോട് പോയി എന്റെ പേര് അൻസിയന്ന് പറഞ്ഞൊന്നും ഇല്ലല്ലോ .അവന് പേര് മാറിയെങ്കിൽ അത് അവന്റെ തെറ്റ് .നീയെന്ത് പിഴച്ചു .ഒരു കണക്കിന് അവനെ പറഞ്ഞിട്ടും കാര്യം ഇല്ല .നിന്റെ കൂടെ എപ്പോഴും അൻസിയും ഉണ്ടായിരുന്നു .അവന്റെ കണ്ണിൽ കണ്ടത് നിന്നെയാണെന്ന് മാത്രം .അവൻ അങ്ങനെ തെറ്റിദ്ധരിച്ചതായിരിക്കും .ക്യാമ്പിൽ പേര് മാറ്റി പോയത് .അത് നല്ലൊരു കാര്യത്തിനല്ലേ .അല്ലാതെ ആരെയും പറ്റിക്കാനൊന്നും അല്ലല്ലോ .സമീർക്ക അൻസിക്ക് പകരം നിന്നെ അയച്ചു .Id കാർഡ് മാറ്റാനൊന്നും ആരും ശ്രമിച്ചതുമില്ല .പിന്നെ നീയെന്തിന് അങ്ങനെ വേഷം കെട്ടിയതെന്ന് ചോദിച്ചാൽ അക്കാര്യത്തിൽ സത്യം പറയണം .പറഞ്ഞേ പറ്റു .ഇല്ലെങ്കിൽ ഞാൻ പറഞ്ഞു കൊടുക്കും .
അന്ന് നിന്നെ ഞാൻ കൊല്ലും .അല്ല എന്ത് സത്യം ആണാവോ പറയാൻ പോകുന്നേ .
ഒരു ജിന്ന് നിന്റെ ദേഹത്ത് കയറി കൂടിയതാണെന്ന് .എന്താടീ ആ ജിന്നിന്റെ പേര്.... മറന്നു .
നന്നായിപോയി .ഞാനും മറന്നു .
പറയെടി പോത്തേ ഇല്ലെങ്കിൽ ഇപ്പൊ ഫൈസിയെ വിളിക്കും ഞാൻ .
ഗീത്
അതല്ല മറ്റേ ചെക്കന്റെ
സൈൻ
അത് രണ്ടാമത്തെ അല്ലേ .ആദ്യത്തെ കക്ഷീടെ .ആ മസ്സിലൊക്കെ ഉരുട്ടി കെട്ടിയുള്ള ഒരുത്തനില്ലേ..... അവന്റെ
അന്റെ ബാപ്പടെ പേര് .പോട മരപട്ടീ .തെണ്ടീ പട്ടീ ...ഹംകേ .....എനിക്ക് ഒരബദ്ധം പറ്റി .അത് എല്ലാരേം അറിയിച്ചു നാണം കെടുത്തിയതും പോരാ .എന്നിട്ടിപ്പോ വീണ്ടും കുത്തി പൊക്കി കൊണ്ട് വാ .എന്റെ ജീവിതമേ നീ കാരണം നായ നക്കിയ പോലെയായി .
എന്നെ തെറി വിളിച്ചോണ്ട് കാര്യം ഇല്ല മുത്തേ . തെറ്റ് പറ്റാത്തതായി ഈ ലോകത്ത് ആരാ ഉള്ളത് .നിനക്കും പറ്റി .സമീർക്ക ഫോണും എറിഞ്ഞു പൊട്ടിച്ചു ബെൽറ്റ് കൊണ്ട് രണ്ടു തരികയും ചെയ്തപ്പോ നീ നന്നായില്ലേ .ആ ജിന്ന് ഇറങ്ങി ഓടിയ വഴിക്ക് പുല്ല് പോലും മുളച്ചിട്ട് ഉണ്ടാവില്ല .അല്ലെടീ ഞങ്ങളറിയാതെ ഇപ്പോഴും ആ മസിൽമാനെ മനസ്സിൽ കൊണ്ട് നടക്കുകയൊന്നും അല്ലല്ലോ .
ദേ സാലി എന്റെ കയ്യിൽ നിന്നും കിട്ടുവെ .
ഒരു തെറ്റൊക്കെ ഏത് പോലീസുകാരനും പറ്റും.അവൾ മുഖവും വീർപ്പിച്ചു തിരിഞ്ഞു നിന്നു .
സോറി സോറി സോറി സോറി ഒരായിരം സോറി .ഞാൻ നിന്നെ ചുമ്മാ ചൂടാക്കിയതല്ലേ .അതിന്റെ പേരിൽ പിണങ്ങല്ല .അതൊക്കെ ജസ്റ്റ് എ ഫൺ .അങ്ങനെയെ എല്ലാരും എടുത്തിട്ട് ഉള്ളൂ .സമീർക്ക പിന്നെ പെട്ടെന്നുള്ള ദേഷ്യത്തിന് തല്ലി പോയതാ .അതൊക്കെ വിട് .ഞാൻ ഒന്നും ആരോടും പറയാൻ പോകുന്നില്ല .പക്ഷേ നിനക്ക് എന്തായാലും പറഞ്ഞല്ലേ പറ്റു .Eyes കളർ എങ്ങനെ മാറിയെന്നു ഫൈസി ചോദിക്കില്ലേ .
അത് ചീള് കേസ് .അപ്പൊ നോക്കീം കണ്ടും പറഞ്ഞോളാം .ടാ ....നിനക്ക് എല്ലാം തമാശയാ . എനിക്ക് ആലോചിക്കുമ്പോൾ കയ്യും കാലും വിറക്കുന്നുണ്ട് .
എന്നിട്ടാണോ അവനെ ഇട്ട് ഇങ്ങനെ കൊരങ്ങ് കളിപ്പിച്ചേ .എല്ലാം അറിഞ്ഞിട്ടും അൻസിയുടെ പേര് പറഞ്ഞു അവനെ വട്ടാക്കിയില്ലേ .അതിന് ചിലപ്പോൾ അവന്റെ കയ്യിൽ നിന്നുംരണ്ടു കിട്ടാൻ ചാൻസുണ്ട് . ശിക്ഷയായി അവൻ തരുന്നത് സന്തോഷത്തോടെ രണ്ടു കയ്യും നീട്ടി വാങ്ങിക്കാൻ തയ്യാറായി ഇരുന്നോ .
അവൾ അറിയാതെ അവളെ കവിളിൽ കൈ വെച്ചു പോയി .റബ്ബേ വീണ്ടും തല്ല് കിട്ടോ .ഒടുക്കത്തെ വേദനയാടാ ആ തെണ്ടീടെ തല്ലിന് .
കിട്ടും .കിട്ടാതിരിക്കില്ല .കിട്ടാനുള്ള എല്ലാ ചാൻസും ഉണ്ട് .ടീ മതി ആലോചിച്ചു കൂട്ടിയത് .എല്ലാം വരുന്നിടത്തു വെച്ചു കാണാം ഇനി . എണീറ്റു വീട്ടിൽ പോ .നേരം ഇരുട്ടവാറായി .അല്ലേൽ വാ ഞാൻ ഡ്രോപ്പ് ചെയ്യാം .അവൻ അവളെ കയ്യും പിടിച്ചു കാറിനടുത്തേക്ക് നടന്നു .അവളെ മനസ്സ് മുഴുവൻ വീട്ടിൽ എത്തിയാൽ എന്ത് സംഭവിക്കും എന്ന ടെൻഷൻ ആയിരുന്നു . മറ്റൊരു ചിന്തയും അവളെ വേട്ടയാടി .ഫൈസിയുടെ മനസ്സിൽ എന്തായിരിക്കും .സാലി പറഞ്ഞത് പോലെ എന്നെ അവൻ ഇഷ്ടപ്പെടാൻ തുടങ്ങിയിട്ടുണ്ടാകുമോ .അത് കൊണ്ടായിരിക്കുമോ അൻസിയെ വേണ്ടെന്നു വെച്ചത് .
കാർ സ്റ്റാർട്ട് ചെയ്യാൻ നോക്കുമ്പോഴാ സാലിയുടെ ഫോൺ റിങ് ചെയ്തത് .അൻസിയാ വിളിക്കുന്നെ .നിങ്ങളുടെ കൂടിക്കാഴ്ച്ച എങ്ങനെ ഉണ്ടായിരുന്നുന്ന് അറിയാന വിളിക്കുന്നെ .ഞാൻ പറഞ്ഞിരുന്നു ഇവിടെ വരുന്ന കാര്യം .അവൻ കാൾ എടുത്തു .സന്തോഷത്തോടെയാ അറ്റൻഡ് ചെയ്തതെങ്കിലും പിന്നെ അവന്റെ മുഖം മാറുന്നത് അവൾ കണ്ടു .അവൻ ഡോർ തുറന്നു പുറത്തിറങ്ങി .ഗ്ലാസ് ഉയർത്തിയത് കൊണ്ട് അവൾക്ക് അവരെ സംസാരം കേൾക്കാൻ കഴിഞ്ഞില്ല .ഒരഞ്ചു മിനിറ്റ് കഴിഞ്ഞു അവൻ വന്നു .
എന്താടാ കാര്യം .ഞാൻ കേൾക്കാതെ ഒരു രഹസ്യം പറച്ചിൽ .
ഞാൻ പറയുന്നത് കേട്ട് നീ ടെൻഷൻ ആവരുത് .നീ ബോൾഡ് ആണ് .ആലോചിച്ചേ എന്ത് ഡിസിഷനും എടുക്കു എന്നും അറിയാം .
എന്നാലും ഒന്ന് പറഞ്ഞെന്നെ ഉള്ളൂ .
ടെൻഷൻ ആക്കാതെ കാര്യം പറയ് സാലി . ഇതുസിന് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ .
ഇതുസിന് പ്രോബ്ലം ഒന്നുംഇല്ലടാ .ഫൈസി .......
അവൻ .....
ഫൈസിക്ക് എന്താ......
ഫൈസി ഡിവോഴ്സ് പേപ്പറിന്റെ കോപ്പി സമീർക്കയുടെ പേരിൽ വീട്ടിലേക്കു അയച്ചു .അൻസിയാ അത് ഒപ്പിട്ടു വാങ്ങിയെ .
അവളത് സമീർക്ക കാണാതെ മാറ്റി വെച്ചു .എന്താ ചെയ്യേണ്ടെന്ന് ചോദിക്കാനാ എന്നെ വിളിച്ചത് .
ഫൈസി ........അവൻ ......ബാക്കി പറയാനാവാതെ അവൾ ദയനീയമായി അവനെ നോക്കി .
സാലി എന്ത് പറഞ്ഞ അവളെ ആശ്വസിപ്പിക്കേണ്ടത് എന്നറിയാതെ കുഴങ്ങി നിന്നു .
.......... തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 42
ആ കോന്തൻ ഡിവോഴ്സ് നോട്ടീസ് അയച്ചെന്നു കരുതി ചാവാനൊന്നും പ്ലാൻ ഇല്ലല്ലോ .ഉണ്ടെങ്കിൽ പറയണം .അടിപൊളി സൂയിസൈഡ് ലെറ്റർ ഞാൻ എഴുതിത്തരം .അതും പൊളിപ്പൻ ന്യൂ ജനറേഷൻ ലെറ്റർ .എനിക്ക് ഒരുപാട് വായിച്ചു എക്സ്പീരിയൻസ് ഉള്ളതാ .
എന്തിനാ അത് മാത്രം ആക്കുന്നെ അടിയന്തിരത്തിന് ഉണ്ണാൻ എന്തൊക്കെ ഉണ്ടാക്കണമെന്ന് ലിസ്റ്റും കൂടി തരാം .
അതും സൂപ്പർ ആണല്ലോ .നിന്റെ മരണംനമുക്ക് വെറൈറ്റി ആക്കണം .നീ പറ എന്തൊക്കെയാ നിന്റെ ഇഷ്ടങ്ങൾ .ഒരു കുറവും വരുത്താതെ എല്ലാം ഞാൻ ചെയ്തോളാം .
കഞ്ഞിയും ചമ്മന്തിയും
അയ്യേ .......ഇതാണോ കൊടുക്കുന്നെ നാണക്കേട് .ആന്നെങ്കിലും നല്ലൊരു ഫുഡ് പ്രതീക്ഷിച്ചതാ അതും പോയി .ടീ എപ്പോഴാ മരിക്കുന്നെ. വീഡിയോ എടുക്കണേ .എന്നിട്ട് വേണം fbയിൽ ഇട്ട് എനിക്ക് ഒന്ന് കസറാൻ .ഫോളോസ് ഒക്കെ കുറവാടി ഇപ്പൊ .നിന്നെ കൊണ്ട് അങ്ങനെയെങ്കിലും ഒരു ഉപകാരം ഉണ്ടാവട്ടെ
ഞാൻ മരിച്ചിട്ട് വേണമല്ലേ നിനക്ക് ഫെയ്മസ് ആകാൻ അല്ലെ തെണ്ടീ .അവൾ അവന്റെ ദേഹത്ത് രണ്ടുമൂന്നു ഇടി കൊടുത്തു .
ആ ....വേദനിക്കുന്നെടി .തല്ലല്ല
അവൾ അടിക്കുന്നത് നിർത്തിയില്ല .അവൻ അവളെ കയ്യിൽ പിടിച്ചു വെച്ചു .നിർത്ത് സഫു
അവൾ അവനെ നോക്കാതെ മുഖം കുനിച്ചു .
സാലി കൈ വിട്ടു .എന്നിട്ട് അവളെ മുഖം ഉയർത്തിനോക്കി .മിഴികൾ നിറഞ്ഞൊഴുകുന്നത് അവൻ കണ്ടു .
ടീ .കരയല്ലേ .അവൻ അൻസിയെ സ്നേഹിക്കുന്ന സമയത്ത് അയച്ചതായിരിക്കും .ഇപ്പൊ അൻസിയെ വേണ്ടാന്ന് വെച്ചില്ലേ .നമുക്ക് പ്രതീക്ഷിക്കാൻ ഇനിയും വകയുണ്ട് .എന്റെ നിഗമനം ഒന്നും തെറ്റാറില്ല .ഒന്നുല്ലേലും ഞാനൊരു പോലീസുകാരനല്ലെടി .
അവൾ കണ്ണ് തുടച്ചു .മുഖത്ത് ഒരു ചിരി വരുത്തി .അത് കൊണ്ടല്ലേ നേരത്തെ ഞാൻ പറഞ്ഞേ നിന്നെയൊക്കെ ആരാ പോലീസിൽ എടുത്തെന്ന് .നീ കരുതിയത് പോലെ ഞാൻ കരഞ്ഞൊന്നും ഇല്ല .കണ്ണിൽ കരട് പോയതാ .
അവൻ പോയാൽ അവന്റെ അനിയൻ അല്ല പിന്നെ .നാട്ടിൽ എന്താ വേറെ ആമ്പിള്ളേർ ഇല്ലാഞ്ഞിട്ട .അവനെയോർത്ത് സങ്കടപെടാൻ .
അതാണ് എന്റെ സഫു .അവൻ പോണേൽ പോട്ടെ .നമുക്ക് വേറെ ആളെ നോക്കന്നെ .
വേണേൽ നിന്റെ സ്വന്തം മസിൽ മാനേ തന്നെ ഞാൻ സെറ്റാക്കി തരാം .
ഞാൻ എപ്പോ സമ്മതിച്ചെന്ന് ചോദിച്ച പോരേ .അല്ല മൂപ്പരെ കെട്ടിയോളെ ഒഴിവാക്കി എന്നെ കെട്ടോ .
അതൊക്കെ നമുക്ക് ഒഴിവാക്കിക്കന്നെ .
അപ്പൊ അവളെ വേറെയാര് കെട്ടും .അവന്റെ മക്കളോ അനാഥരാവില്ലേ
ഞാൻ .......ഞാനിവിടെ ബാച്ചിലർ ആയി ഇരിക്കുകയല്ലേ .കല്യാണം കഴിച്ചാൽ കുട്ടികൾ ഫ്രീ .എന്തോരം പൈസയും ലാഭിക്കാം .ഇന്നത്തെ കാലത്ത് ഒരു പ്രസവം എന്നൊക്കെ പറഞ്ഞാൽ വല്യ ചിലവല്ലേ .ഇതാകുമ്പം ഭാര്യയും കിട്ടും .മക്കളും ഫ്രീ .
അച്ചോടാ മോനേ പൂതി കൊള്ളാലോ .
സ്വപ്നം കാണാൻ ടാക്സ് കൊടുക്കണ്ടലോ .നമുക്ക് ആരെയും ആഗ്രഹിക്കലോ .
അവൾ അവനെ നോക്കി ചിരിക്കുക മാത്രം ചെയ്തു .അവൻ മനപ്പൂർവം വിഷയം മാറ്റുന്നതാണെന്ന് അവൾക്ക് മനസ്സിലായിരുന്നു .ടാ ഇപ്പൊ തന്നെ ലേറ്റ് ആയി .എന്നെ തിരക്കുന്നുണ്ടാവും വീട്ടിൽ .ഇനിയും ലേറ്റ് ആയാൽ ഹാരിസ്ക്ക തിരക്കി വരും .പണിയാകും .ഞാൻ ആറുമണിക്ക് മുന്നേ എത്തുന്നു വിളിച്ചു പറഞ്ഞതാ .
അപ്പൊ ഡിവോഴ്സ് കേസ് .
പോകാൻ പറ അവനോട് .എന്നെ വേണ്ടാത്തവനെ എനിക്കും വേണ്ട .അത്ര തന്നെ .ഇപ്പൊ ഞാൻ എന്റെ വീട്ടിലേക്ക് പോയാൽ ഒളിച്ചോടിയത് പോലെയാകും .തല ഉയർത്തിപിടിച്ചു തന്നെ എനിക്ക് അവിടെ നിന്നും വരണം .അവൻ പോയാലും എനിക്ക് ഒരു ചുക്കും ഇല്ലെന്ന് അവന് കാണിച്ചു കൊടുക്കേം വേണം .അവളുടെ മുഖത്ത് ഒരു വാശി അവൻ കണ്ടു .
സാലി കാർ സ്റ്റാർട്ട് ചെയ്തു .അവൾ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ആ മനസ്സ് പിടയുന്നത് അവൻ മനസ്സിലാവുന്നുണ്ടായിരുന്നു .വീട്ടിൽ എത്തുന്ന വരെ അവർ പിന്നെ പരസ്പരം സംസാരിച്ചില്ല .അവളെ ഡ്രോപ്പ് ചെയ്തു അവൻ പോയി .
********
എല്ലാവരും ഫുഡ് കഴിക്കുന്ന സമയത്താണ് ഫൈസി കയറി വന്നത് .എല്ലാവരും ഒന്നിച്ചു തമാശയൊക്കെ പറഞ്ഞു സന്തോഷത്തോടെ ഇരിക്കുന്ന കാഴ്ച കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു .അവൻ സഫുനെ നോക്കി .അവൾ രണ്ടു ദിവസം കൊണ്ട് ആകെ കോലം കെട്ടത് പോലെ തോന്നി .മുഖമൊക്ക വാടിയത് പോലെ .അവൾ ടൂർ പോയ വിശേഷം എല്ലാവരോടും പറയുന്നുണ്ട് .അതാണ് ചർച്ച വിഷയം തന്നെ .അവൻ അവളെ തന്നെ നോക്കി കുറച്ചു സമയം നിന്നു .അവളെ സംസാരം കേട്ടോണ്ടിരിക്കാൻ നല്ല രസം ആണ് .ഇത് വരെ ഇങ്ങനെ അവളെ സംസാരം ആസ്വദിച്ചു കേട്ടിട്ടില്ല .എന്നോടാണെങ്കിൽ പുച്ഛത്തോടെയും കളിയാക്കുകയും ചെയ്യാതെ മിണ്ടിയിട്ടും ഇല്ല .അവളെ പറഞ്ഞിട്ടും കാര്യം ഇല്ല .ഞാൻ അവളോട് പെരുമാറിയതും അങ്ങനെയല്ലേ .
ഇക്കാക്ക പെട്ടെന്ന് അവനെ വിളിച്ചു .
നീ എപ്പോഴാ വന്നേ .
എല്ലാവരും അവനെ നോക്കി .അവൾ മാത്രം തിരിഞ്ഞു നോക്കിയില്ലെന്ന് അവൻ ശ്രദ്ധിച്ചു .
വാടാ വന്നു ഇരിക്ക് .കഴിച്ചിട്ട് പോകാം .അവൻ അവിടെക്ക് ചെന്നു .അവളെ അടുത്താണ് കസേര ഒഴിവുള്ളു അവന് അത് കണ്ടു സന്തോഷം തോന്നി .അവൻ അവിടെക്ക് പോയി .അവളെ മുഖത്തേക്ക് നോക്കി ആലുവാ മണപ്പുറത്തു വെച്ചു കണ്ട മൈന്റ് പോലും ഇല്ല .പെട്ടന്ന് അവൾ എണീറ്റു .
നീ മതിയാക്കിയോ .നല്ല വിശപ്പുണ്ടെന്ന് പറഞ്ഞിട്ട് .കുറച്ചു കൂടി കഴിക്ക് .ഉമ്മ അവളോട് പറഞ്ഞു .
കണ്ടപ്പോൾ തന്നെ വയറു നിറഞ്ഞു ഉമ്മാ .ഇനിയും ഇവിടെ നിന്നാൽ വയറു പൊട്ടി ചാവും .
കണ്ടപ്പൊഴോ ....എന്ത് കണ്ടപ്പോൾ
പറഞ്ഞത് മാറി പോയതാ . തിന്നപ്പോൾന്നാ ഉദ്ദേശിച്ചേ .
ഫൈസിക്ക് മനസ്സിലയി ഞാൻ വന്നത് കൊണ്ടാണ് അവൾ എണീറ്റു പോയതെന്ന് .അവനത് വല്ലാതെ ഫീലാവുകയും ചെയ്തു .
അന്ന് പറഞ്ഞതൊക്കെ കുറച്ചു കൂടി പോയിന്നു അറിയാം .അത് കൊണ്ടായിരിക്കും .അല്ലെങ്കിൽ പാരവെക്കുകയും ഒന്നിന് പത്തായി എതിര് പറയുകയും ചെയ്യുമെങ്കിലും അവോയ്ഡ് ചെയ്യാറില്ല .അന്ന് അങ്ങനെയൊക്കെ പറഞ്ഞതിന് ശേഷം ആണ് ഈ അവോയ്ഡിങ് .
ഫൈസി നീ ഇരിക്ക് .
ഞാൻ പുറത്തു നിന്നും കഴിച്ചിട്ട വന്നത് .അവൾ എണീറ്റപ്പോൾ തന്നെ അവന്റെ വിശപ്പ് കെട്ടിരുന്നു .അവൻ റൂമിലേക്ക് പോയി .എങ്ങനെ അവളോട് പോയി മിണ്ടും എങ്ങനെ തുടങ്ങും എന്താ പറയുക .അവൻ ഇരുന്നും കിടന്നും നിന്നും എല്ലാം ആലോചിച്ചു .ഇടക്കിടക്ക് പുറത്തേക്കും നോക്കുന്നുണ്ടായിരുന്നു .അവൾ വരുന്നുണ്ടോന്ന് .
കുറച്ചു കഴിഞ്ഞു അവൾ റൂമിലേക്ക് പോകുന്നത് കണ്ടു .അവൻ പിറകെ പോയി .അവൾ വാതിൽ അടച്ചിരുന്നു .അവൻ മുട്ടിയതും അവൾ തുറന്നു .അവനെ കണ്ടതും അവൾ ഒന്ന് ഞെട്ടി .അവനെ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല .
എന്താ കാര്യം
ഐ ലവ് യൂ എന്ന് പറയാനാ ആദ്യം തോന്നിയത് .അവളെ ശബ്ദത്തിലെ ഇഷ്ടക്കേട് അവന്റെ ആത്മ വിശ്വാസം മൊത്തം കെടുതികളഞ്ഞിരുന്നു .
എനിക്ക് ഒരു കാര്യം പറയാനുണ്ട് .
എന്താന്ന് വെച്ച പെട്ടെന്ന് പറയ് .എനിക്ക് നല്ല ക്ഷീണം ഉണ്ട് ഒന്ന് കിടക്കണം .
ഞാൻ .......അത് .....പെട്ടെന്ന് .....ഇഷ്ടം ....അവൻ വിക്കി വിക്കി അത്ര പറഞ്ഞു .
നിനക്കെന്താ വിക്കും തുടങ്ങിയോ
എനിക്ക് കുറച്ചു സംസാരിക്കണം .
സംസാരിച്ചോ ആരേലും തടഞ്ഞോ .അവൾ വാതിൽ അടക്കാൻ നോക്കിയതും അവൻ പറഞ്ഞു നിന്നോടാ സംസാരിക്കാൻ ഉള്ളത് .
എന്നോടോ എന്താ കാര്യം
സോറി .
സോറിയോ എന്തിന് .
അന്ന് ഞാൻ പെട്ടന്ന് ഉള്ള ദേഷ്യത്തിന് വഴക്ക് പറഞ്ഞു പോയതാ .അതിന്റെ പേരിലാ അവോയ്ഡ് ചെയ്തു നടക്കുന്നെന്ന് അറിയാം .i ആം സോറി
ഞാൻ അവോയ്ഡ് ചെയ്താൽ നിനക്കെന്താ .ഞാൻ നിന്റെ ആരും അല്ലല്ലോ .പറഞ്ഞു കഴിഞ്ഞല്ലോ .അതോ ഇനി വേറെന്തെങ്കിലും പറയാൻ ഉണ്ടോ .
അവന് അവളെ മുഖമടച് ഒന്ന് കൊടുക്കാനാ തോന്നിയെ .എങ്ങനെയെങ്കിലും കാര്യം പറയാൻ നോക്കുമ്പോഴാ അവളെ ഒരു മൊട .
അത് പിന്നെ ........പിന്നെ ..... എനിക്ക് നിന്നെ
എന്തെങ്കിലും ഉണ്ടെങ്കിൽ നേർക്ക് പറയെടോ .
ഗുഡ് നൈറ്റ്
ഒക്കെ Gd night .അവൾ വാതിൽ അടച്ചു .
ഇവളാരാണെന്നവിചാരം .പിശാച് .എന്നെങ്കിലും നിന്നെ കയ്യിൽ കിട്ടും .അപ്പൊ പറഞ്ഞു തരാം .അവളുടെ ഒടുക്കത്തെ ജാഡ .ജാഡത്തെണ്ടി
ഫോൺ റിങ് ചെയ്യുന്നത് കേട്ടു എടുത്തു നോക്കി .അജു .എന്തായിന്ന് അറിയാൻ ആയിരിക്കും .
എന്തായെടാ അവളോട് സംസാരിച്ചോ .
സംസാരിച്ചു .
എന്ത് മറുപടി പറഞ്ഞേ .Gd നൈറ്റ്
ഗുഡ് നൈറ്റൊ അതെന്താടാ അങ്ങനെ .നീയെന്താ അവളോട് പറഞ്ഞേ .
അവൻ എല്ലാം പറഞ്ഞു .അജുവിന്റെ പൊട്ടിച്ചിരി അവൻ കേട്ടു .
എന്താടാ കോപ്പേ ഇളിക്കുന്നെ .
വലിയ വിൽഡേപ്പോടെ പോയിട്ട് ഗുഡ് നൈറ്റ് പറഞ്ഞു വന്നിരിക്കുന്നു .പിന്നെങ്ങനെയാ
ചിരിക്കാതിരിക്കുക .
പോയത് എല്ലാം തുറന്നു പറയണം . എന്നൊക്കെ കണക്ക് കൂട്ടിയിട്ട് തന്നെയാ .പക്ഷേ അവളെ കണ്ടപ്പോൾ എല്ലാം കയ്യിന്ന് പോയി .അവളെ ചീത്ത പറയണോ രണ്ടു പൊട്ടിക്കണോ ഞാൻ റെഡി .ബട്ട് ഐ ലവ് യൂ അത് പറയാൻ പറ്റുന്ന എനിക്ക് തോന്നുന്നില്ല .അവളെ മുന്നിൽ എത്തിയപ്പോ കയ്യും കാലും വിറയ്ക്കുന്ന പോലെ ഹാർട്ട് ഇടിപ്പ് കൂടുന്ന പോലെ .സൗണ്ട് പുറത്തേക്ക് പോലും വന്നില്ല .എന്താടാ ഇങ്ങനെ .
പേടി .
എനിക്ക് പേടിയൊന്നും ഇല്ല .ഞാനെന്തിനാ പേടിക്കുന്നെ .
അതോ .....അത് നിനക്ക് അവളോട് റിയലായി സ്നേഹം ഉള്ളതോണ്ടാ .
അങ്ങനെയാണെങ്കിൽ ഐ ലവ് യൂ ന്ന് വേഗത്തിൽ പറയല്ലേ ചെയ്യുക .ഇത് അടുത്ത് പോയപ്പോൾ ഒരു മാതിരി ...
പ്രൊപ്പോസ് ചെയ്യുമ്പോൾ റിജെക്ട് ചെയ്യുമൊന്നുള്ള പേടി .അവൾ നിന്നെ വിട്ടു പോകുമോന്നുള്ള പേടി .ആ പേടി ഉള്ളോണ്ട പറയാൻ പറ്റാഞ്ഞത് .ശരിക്കും പറഞ്ഞാൽ ഭയം ഉള്ളിടത് സ്നേഹവും ഉണ്ടാകും .നീ ധൈര്യമായി പോയിട്ട് പ്രൊപ്പോസ് ചെയ്യടാ .
അവൻ പറഞ്ഞതും ശരിയാ .ഉള്ളിൽ അങ്ങനെയൊരു പേടിയുണ്ട് .ഇന്നിനി പറ്റുന്ന് തോന്നുന്നില്ല .എന്റെ കോൺഫിഡൻസ് മൊത്തം പോയി .നാളെ ഒന്ന് കൂടി പ്രാക്റ്റിസ് ചെയ്തിട്ട് പോകാം .അവൻ ഫോൺ വെച്ചു .റൂമിൽ എത്തിയതും അവൻ ബെഡിലേക്ക് വീണു .അവന്റെ കണ്ണിൽ അപ്പോഴാ അൻസിയുടെ ഫോട്ടോ പതിഞ്ഞത് .അവൻ എഴുന്നേറ്റു ആ ഫോട്ടോയുടെ അടുത്തേക്ക് ചെന്നു .കുറച്ചു സമയം അതിലേക്ക് നോക്കി .പിന്നെ അതെടുത്തു അലമാരയുടെ മുകളിലേക്ക് ഇട്ടു .അവന് ആ ഫോട്ടോയുടെ പേരിൽ അവളെ തല്ലിയത് ഓർമ വന്നു . അതോർത്തതും അവന് കുറ്റബോധം തോന്നി .അവൻ ഫോണിലും ലാപ്ടോപ്ഉള്ള അൻസിയുടെ ഫോട്ടോ മൊത്തം ഡിലീറ്റ് ആക്കി .ഈ ഓർമകളും ഫോട്ടോയും ഒന്നും വേണ്ട ഇനി .
സഫു വിന്റെ ഒറ്റ ഫോട്ടോ പോലും തന്റെ കയ്യിൽ ഇല്ലെന്ന് വേദനയോടെ അവൻ ഓർത്തു .
ഫൈസി എന്താ എന്നോട് സംസാരിക്കാൻ വന്നത് .സോറി പറയാൻ തന്നെയാണോ അവൻ വന്നത് .കണ്ടിട്ട് അങ്ങനെ തോന്നിയില്ല .അവൻ വല്ലാതെ നേർവെസ്സ് ആയിരുന്നു . അതെന്തിനാ .സോറി പറഞ്ഞത് ആത്മാർത്ഥമായി തന്നെയാണോ .സാലി പറഞ്ഞത് പോലെ അൻസിയെ ഒഴിവാക്കിയത് എനിക്ക് വേണ്ടി തന്നെ ആയിരിക്കുമോ .അപ്പൊ ഡിവോഴ്സ് പേപ്പർ വീട്ടിലേക്ക് അയച്ചതോ .എല്ലാം എന്റെ തോന്നലായിരിക്കും .വീണ്ടും മോഹിച്ചിട്ട് വേദനിക്കാൻ വയ്യ .അവൾ പോയി കിടന്നു .പക്ഷേ എന്ത് കൊണ്ടോ ഉറക്കം വന്നില്ല .ഫൈസി അവൻ ഒരു വിങ്ങലായി മനസ്സിൽ കിടക്കുന്നു.
അവനും അതേ അവസ്ഥയിൽ ആയിരുന്നു ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വന്നില്ല .ആദ്യമായി അവന് ഇക്കാക്കയോട് ദേഷ്യം തോന്നി .രണ്ടു റൂം അല്ലെങ്കിൽ കണ്ടോണ്ട് കിടക്കുകയെങ്കിലും ചെയ്യാമായിരുന്നു .നാളെ നേരം വെളുക്കട്ടെ എങ്ങനെയെങ്കിലും അവളോട് എന്റെ ഇഷ്ടം പറയണം .അവളെ ഈ റൂമിലേക്ക് കൊണ്ട് വരികയും ചെയ്യും .അവൻ അവളെ ഓർത്തു തലയിണയും കെട്ടിപിടിച്ചു കിടന്നു .
***********
സാലി അൻസിയുടെ കയ്യിൽ നിന്നും വാങ്ങിയ പേപ്പർ ഒന്ന് കൂടി വായിച്ചു നോക്കി .സമീർക്കയോട് ഇക്കാര്യം പറയരുതെന്ന് അവൻ അൻസിയോട് പ്രത്യേകം പറഞ്ഞിരുന്നു .ഫൈസിയാ ഇതയച്ചതെന്ന് എന്ത് കൊണ്ടോ വിശ്വസിക്കാൻ പറ്റുന്നില്ല .എവിടെയോ എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് പോലെ .തന്റെ കണ്ടെത്തലുകൾ തെറ്റിപോയത് പോലെ .ഫൈസി ......അവന് സഫുനോട് ഉള്ള സ്നേഹം അവന്റെ പെരുമാറ്റത്തിൽ നിന്നും എനിക്ക് ഫീല് ചെയ്തതാണ് .അവനെന്തിന് പിന്നെയിത് ചെയ്തു .കുറെ സമയം ആ കടലാസിൽ നോക്കി ഇരുന്നു. പെട്ടന്ന് അവന്റെ മുഖത്ത് ഒരു ഞെട്ടൽ വന്നു .ഓഹ് മൈ ഗോഡ് എനിക്ക് എങ്ങനെയീ അബദ്ധം പറ്റി .ഈ ഡിവോഴ്സ് പേപ്പർ കോടതി വഴിയല്ല അയച്ചത് .ഇപ്പോഴാ ഞാനിത് ശ്രദ്ധിച്ചത് .ടെൻഷനിൽ ഞാനത് വിട്ടതായിരുന്നു .അപ്പൊ ഇത് അയച്ചത് ഫൈസിയാവാൻ സാധ്യത കുറവാണ് . ആരോ മനപ്പൂർവം ഫൈസിക്ക് ഇട്ട് പണിതത .കാരണം ഫൈസിയ അയച്ചതെങ്കിൽ സഫുന്റെ പേരിൽ അല്ലെ അയക്കേണ്ടത് .അതും പേഴ്സണൽ ആയി എന്തിന് അയക്കണം .അവന് വക്കീൽ വഴി കോടതി മുഖേന അയക്കാമായിരുന്നു . അല്ലെങ്കിൽ നേരിട്ട് സഫുന്റെ കയ്യിൽ കൊടുക്കും .ഇത് സമീർക്കയുടെ പേരിൽ രജിസ്റ്റർ ആയാണ് അയച്ചത് .ലെറ്റർ അയച്ച ആൾക്ക് സമീർക്കയെ അറിയിക്കണം എന്നെ ഉദ്ദേശം ഉള്ളൂ .സഫുവും ഫൈസിയും പിരിയണമെന്ന് ആരോ ഒരാൾ ആഗ്രഹിക്കുന്നു . ആരായിരിക്കും അത് .ആരായാലും അവർക്ക് പറ്റിയ ഒരു അബദ്ധം ആണിത് .ഭാര്യ ഭർത്താവിന് ഡിവോഴ്സ് നോട്ടീസ് അയക്കും ഭർത്താവ് ഭാര്യക്കും .അല്ലെങ്കിൽ പോട്ടെ അവർക്ക് അവളുടെ വീട്ടഡ്രസ്സിൽ അയക്കാമായിരുന്നു .ഇതിപ്പോ ഭാര്യയുടെ കാർണോർക്ക് അയച്ചിരിക്കുന്നു . അതിനർത്ഥം ഡിവോഴ്സ്ന്റെ കാര്യം അറിയേണ്ടത് സമീർക്കയാണ് .എന്നാലേ കാര്യം ഉള്ളൂന്ന് അയച്ചവർക്ക് നന്നായി അറിയാം .സമീർക്കയെ നന്നായി അറിയുന്ന ഒരാൾ .അതേ സമയം ഫൈസിയോടോ സഫുവിനോടോ കൂടുതൽ അടുപ്പവും അവർക്കുണ്ട് .അല്ലാതെ ഡിവോഴ്സിന്റെ കാര്യം അറിയില്ലല്ലോ .ആരായിരിക്കും അത് .എന്തിന് വേണ്ടി .അവർക്കിടയിൽ പ്രോബ്ലം ഉണ്ടായാൽ അയാൾക്ക് എന്താ ലാഭം .സഫുവുമായി കണക്ഷൻ ഉള്ള എല്ലാവരുടെയും മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു .പക്ഷേ സംശയത്തക്കതായി ആരെയും തോന്നിയില്ല .അവൻ പെട്ടന്ന് തന്നെ റെഡിയായി പുറത്തേക്കു പോയി .ആ രജിസ്റ്റർ നോട്ടീസ് കൊണ്ട് കൊടുത്ത ആളെയും കണ്ടു പിടിച്ചു ഓഫീസിലും ഒക്കെ കയറിയിറങ്ങിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല .അവന് ഉള്ളിൽ ചെറിയ പേടിയും ഉടലെടുത്തു .ശത്രുവിനേക്കാൾ പേടിക്കേണ്ടത് സ്നേഹം നടിച്ചു കൂടെ നിന്ന് ചതിക്കുന്ന ആളെയാണ് .സഫുവിന്റെയോ ഫൈസിയുടെയോ കൂടെ അങ്ങനൊരാൾ ഉണ്ട് .എങ്ങനെ കണ്ടുപിടിക്കും അതാരാണെന്ന് .ഒരു തെളിവും എന്റെ കയ്യിൽ ഇല്ല .സഫുവിനോട് ഇതിനെ പറ്റി പറയാനും മനസ്സ് വന്നില്ല .അല്ലെങ്കിലേ ടെൻഷനിൽ ആണ് പാവം .അതിന്റെ കൂടെ ഇതും പറഞ്ഞാൽ ......വേണ്ട തല്ക്കാലം ഇത് അവളറിയണ്ട .പറയാതിരുന്നാൽ വേറെയൊരു കാര്യം കൂടി ഉണ്ട് .ഫൈസിയുമായി അവൾ പെട്ടെന്ന് അടുക്കില്ല .അത് അവളെ ശത്രുവിന് സന്തോഷം ആകും .അവൾക്ക് സുരക്ഷയും .എങ്ങനെയെങ്കിലും അയാളെ കണ്ടെത്തണം .എത്രയും പെട്ടെന്ന് .പക്ഷേ എങ്ങനെ ?അവൻ കുറേ സമയം തലപുകഞ്ഞു ആലോചിച്ചു .പിന്നെ എപ്പോഴോ മെല്ലെ ഉറക്കിലേക്ക് വീണു .
*******
ദിവസം രണ്ടായി അവളോട് ഇഷ്ടം പറയാൻ പോയിട്ട് ബാബാബാ ന്ന് പറഞ്ഞു മടങ്ങി വരുന്നു .നിനക്ക് നാണം ഇല്ലേ ഫൈസി .
എന്ന നീ പോയി പറ അവളോട് ഇഷ്ടം ആണെന്ന് .
നിന്റെ ഭാര്യയോട്ട് അല്ലെ അല്ലാതെ വല്ലവന്റെയും ഭാര്യയോട് അല്ലല്ലോ ഐ ലവ് യൂ പറയാൻ പോകുന്നേ .
ടാ അജു ഞാൻ സീരിയസ് ആയ പറയുന്നേ ഒന്ന് പോയി പറയെടാ .എനിക്ക് പറ്റാത്തൊണ്ട ല്ലേ.പ്ലീസ്
കഷ്ടം ഇങ്ങനെയൊരു ജന്മം .അജു പുച്ഛത്തോടെ അവനെ നോക്കി .
അവളെ മുന്നിൽ എത്തുമ്പോൾ പറയാൻ ഉദ്ദേശിച്ചതെല്ലാം മറക്കും .അവളാണേൽ എന്റെ നിഴൽ കണ്ടാൽ മതി അപ്പൊ മുങ്ങുകയും ചെയ്യും .മര്യാദക്ക് കാണൽ പോലും ഇല്ല .
കിടത്തം ഇപ്പോഴെങ്ങനെയാ .
അവൾ അവളെ റൂമിൽ ഞാൻ എന്റെ റൂമിലും .
നാണം ഇല്ലല്ലോടാ
അവൻ അജുവിനെ നോക്കി തല ചൊറിഞ്ഞു .
നിനക്ക് അവളെ ആ റൂമിൽ നിന്നും ഓടിക്കാൻ പറ്റോ .
ഓടിക്കാനോ എന്തിന് .
ഇങ്ങനെയൊരു പൊട്ടൻ .എടാ അവൾ ആ റൂമിൽ നിന്നും പുറത്തായാൽ പിന്നെ എവിടെയാ കിടക്കുക .നിന്റെ റൂമിൽ അല്ലേ .
ഇത് സൂപ്പർ ഐഡിയ ആണല്ലോ .ഇജ്ജ് എന്റെ മുതാട്ടോ അവൻ അജുവിനെ കെട്ടിപിടിച്ചു .
കെട്ടിപ്പിടിത്തം മാത്രം ഉണ്ടാവുള്ളോ .അതേയ് വല്ലോം നടക്കോ .
നടക്കും .
നടന്നാൽ നിനക്ക് കൊള്ളാം .
അതിനുള്ള ഐഡിയയൊക്കെ എന്റെ കയ്യിൽ ഉണ്ട് മോനേ .
എന്ത ഐഡിയ പറഞ്ഞാട്ടെ .ഫ്ലോപ്പ് ആകൊന്ന് അറിയാനാ .
ആരാണോ അവളെ റൂം മാറ്റിയത് അവര് തന്നെ എന്റെ റൂമിലേക്ക് കൂട്ടിയിട്ട് വരും .നോക്കിക്കോ .
ഐഡിയ ചീറ്റിയാലും പറഞ്ഞു തന്ന എനിക്ക് തല്ല് കൊള്ളാതിരുന്ന മതി .
ഇത് ഞാൻ നടത്തി കാണിക്കും .
റൂം മാറ്റാൻ പോയിട്ട് .വീട് മാറ്റാതിരുന്ന മതിയാരുന്നു . റബ്ബേ അവനെ കാത്തോണേ .അവൻ പോയ ശേഷം അജു ആത്മഗതം പോലെ പറഞ്ഞു .
രാത്രി സഫുവിന്റെ നിലവിളികേട്ടു എല്ലാവരും ഓടിയെത്തി .
റൂമിൽ സഫു ഫൈസിയെയും കെട്ടിപിടിച്ചു നിൽക്കുന്നത് അവർ കണ്ടു .എല്ലാവരും പേടിയോടെ അവളെ അടുത്തേക്ക് പോയി .ഫൈസിയുടെ മുഖത്തെ ഗൂഢമായ ചിരി മാത്രം ആരും കണ്ടില്ല .
....... തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 43 & 44
ഇനി മുതൽ നീ ഇവന്റെ കൂടെ ആ റൂമിൽ കിടന്നാൽ മതി .
ഒന്ന് ......രണ്ട് ....മൂന്ന് .... നാല് ......അല്ല അവന്റെ മനസ്സിൽ പത്തമ്പത് ലഡു ഒന്നിച്ചു പൊട്ടി .ഇവൾ എന്റെ കൂടെ എന്റെ റൂമിൽ .....ഇത്രപെട്ടെന്ന് എന്റെ പടച്ചോനെ ആലോചിക്കാൻ വയ്യ .അവൻ മെല്ലെ ഒളികണ്ണിട്ട് അവളെ നോക്കി .പേടിച്ചു വിറച്ചു തന്നെയാ ഇരിക്കുന്നെ .ഇത് കേട്ടതും അവളൊന്ന് ഞെട്ടി .
ഞാൻ എന്റെ റൂമിൽ തന്നെ കിടന്നോളാം .
ഇവളെ തൂക്കികൊല്ലാനൊന്നും അല്ലല്ലോ വിധിച്ചേ എന്റെ കൂടെ
കിടക്കാനല്ലേ .പിശാചിന്റെ ഭാവം കണ്ടാൽ മറ്റെന്തൊക്കെയോ തോന്നുവല്ലോ .
വാശി പിടിക്കണ്ട സഫു .പറഞ്ഞത് കേട്ടമതി .ഇനിയും ആ കള്ളൻ തിരിച്ചു വരില്ലെന്ന് എന്തായിത്ര ഉറപ്പ് .ഇപ്പൊ തന്നെ നിന്റെ വിറയൽ മാറിയിട്ട് ഇല്ല .പേടിച്ചു വല്ല അസുഖം വരുത്തി വെക്കേണ്ട .
അവൾക്ക് ഒറ്റക്ക് റൂമിൽ കിടക്കാൻ പേടി തോന്നി .ഫൈസിയുടെ കൂടെ റൂമിൽ കിടക്കാനാണേൽ അതും പറ്റില്ല .ഇനിയിപ്പോ എന്താ ചെയ്യുക .
എല്ലാവരും പോയി കിടന്നോ .ഇനി രാവിലെ എന്താണെന്നു വെച്ച നോക്കാം .ഇക്കാക്ക എല്ലാവരെയും കൂട്ടി പോയി .അവളും ഫൈസിയും മാത്രമായി അവിടെ .
വാ പോയി കിടക്കാം .അവൻ അവളെ കയ്യിൽ പിടിച്ചു പറഞ്ഞു .അവൾ അവന്റെ കൈ തട്ടി മാറ്റി .
എന്നെ തൊടണ്ട .ഞാൻ വന്നോളാം .
തൊടുന്നില്ലേ .പെട്ടെന്ന് ഓര്മയില്ലാതെ കയ്യിൽ പിടിച്ചു പോയതാ .അവൻ റൂമിലേക്ക് പോകാൻ നോക്കിയതും അവളും പിറകെ പോയി .നേരത്തെ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചപ്പോൾ ഒരു അയിത്തവും ഇല്ല .ഞാനിപ്പോ കയ്യിൽ ഒന്ന് തൊട്ടത് മഹാപരാധം പോലെ .ഇന്നത്തെ കാലത്ത് അല്ലെങ്കിലും ആർക്കും ഒരു ഉപകാരവും ചെയ്യരുത് .അവൻ പിറു പിറുത്തു .
അവൾ അത് കേട്ടെങ്കിലും ഒന്നും തിരിച്ചു പറഞ്ഞില്ല .അവൻ റൂമിന്റെ വാതിൽ തുറന്നു അകത്തേക്ക് കൈ കാണിച്ചു പറഞ്ഞു . വെൽക്കം റിട്ടേൺ ടു മൈ സ്വീറ്റ് റൂം .
അവൾ ആ റൂമിലേക്ക് ആദ്യമായി കയറുന്നത് പോലെ നോക്കി .വല്ലാത്തൊരു മാറ്റം റൂമിന് .സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായി .അവിടെയുള്ള എല്ലാ സാധനങ്ങളും ചേഞ്ച് ചെയ്തിരിക്കുന്നു . മുഴുവൻ വൈറ്റ് കളർ .വൈറ്റ് ആൻഡ് ബ്ലാക്ക് കളർ കർട്ടൻ വൈറ്റ് കളർ റോസ് ഫ്ലവർ ബേസിൻ കളർ ബ്ലാക്ക് ബെഡ് ഷീറ്റ് വൈറ്റ് .ചുമരിലെ പെയിന്റ് പോലും വൈറ്റ് കളർ .എന്റെ സ്വപ്നങ്ങളിലെ എന്റെ റൂം .എന്റെ മനസ്സറിഞ്ഞു ക്രിയേറ്റ് ചെയ്ത പോലെ .അൻസിയുടെ ഫോട്ടോ അവിടെ കാണാനില്ല .പകരം എന്റെയും ഫൈസിയുടെയും വിവാഹഫോട്ടോ .ഞാനിനി സ്വപ്നം കാണുന്നതാണോ ഇതൊക്കെ . ആയിരിക്കും അല്ലാതെ ഇതൊക്കെ എങ്ങനെ .അവൾ മെല്ലെ അവളെ ഒന്ന് നുള്ളി നോക്കി .സ്വപ്നം അല്ല .സത്യം തന്നെയാണ് .ഇവൻ എനിക്ക് വേണ്ടി ചെയ്തതാണോ .അതിന് ഇതൊക്കെ എന്റെ ഇഷ്ടങ്ങൾ ആണെന്ന് ഇവന് അറിയില്ലല്ലോ .അൻസിയായി ചാറ്റുമ്പോൾ പറഞ്ഞിരുന്നു വൈറ്റ് ആണ് ഇഷ്ടം എന്ന് .ഓഹ് അപ്പൊ അൻസിക്ക് വേണ്ടി ചെയ്തതാരിക്കും .പക്ഷേ ഈ ഫോട്ടോ .അവൾ ഫോട്ടോ തന്നെ നോക്കുന്നത് കണ്ടു അവനും നോക്കി .
അജുവിന്റെ വൈഫ് എനിക്ക് അന്ന് ഫങ്ക്ഷന് ഗിഫ്റ്റ് തന്നതാ .ഫൈസിക്ക് ഇഷ്ടം അല്ലെന്ന് അറിയുന്നത് കൊണ്ട് അലമാരയുടെ മുകളിൽ ഇട്ടു .ഇതെങ്ങനെ ഇപ്പൊ താഴെ എത്തി .ആരാ ഇതിവിടെ വെച്ചേ .
എന്താടോ നോക്കുന്നെ
അവൾ ആ ഫോട്ടോക്ക് നേരെ കൈ ചൂണ്ടി .ഇത് എങ്ങനെ ഇവിടെ .
അതോ അത് ഞാൻ വെച്ചു .
നീയോ എന്തിന് .
അവനെന്തോ പറയാൻ നോക്കിയതും അവൾ പറഞ്ഞു .എന്നെ ഓർതോണ്ടിരിക്കാനാവും . ഈ ദുരന്ത ദിവസം ഓർത്തുകൊണ്ടിരുന്നാലല്ലേ എന്നെ ദ്രോഹിക്കാൻ ഊർജം കൂടു .
അവൻ അവളെ നോക്കി തൊഴുതു കൊണ്ട് പറഞ്ഞു ഇത്രയും കൃത്യമായി കണ്ടു പിടിച്ചു പറയുമെന്ന് കരുതിയില്ല .
ഈ ഒരു ഫോട്ടോക്ക് വേണ്ടി ചോദിച്ചതിന് അജു എന്നെ വിളിക്കാത തെറിയില്ല അവന്റെ കയ്യിലെ എന്റെ വിവാഹ ഫോട്ടോസ് വീഡിയോ ഒക്കെ ഉള്ളൂ .പേഴ്സ് മൊത്തം കാലിയാക്കിക്കുകയും ചെയ്തു .എന്നിട്ട അതൊക്കെ എനിക്ക് തന്നത് .അതിൽ നിന്ന് ഏറ്റവും ഇഷ്ടപ്പെട്ടതും ബാംഗിയുള്ളതും ഈ ഫോട്ടോ ആണ് .ആരെയോ ബോധിപ്പിക്കാൻ വേണ്ടി വിവാഹത്തിന്റെ അന്ന് മുഖത്ത് ഫിറ്റ് ചെയ്ത പുഞ്ചിരി .അത് നോക്കി കൊണ്ടിരുന്നപ്പോൾ എല്ലാം വളരെ മിസ്സ് ചെയ്തെന്ന് അവന് തോന്നി .ഒന്ന് കൂടി കെട്ടിയാലോ ഇവളെ .മനസ്സറിഞ്ഞു മഹറണിഞ്ഞു എന്റെ ജീവിതത്തിലേക്ക് ഒരിക്കൽ കൂടി ഒരു വരവേൽപ്പ് .അവൻ അവളെ നോക്കി അവൾ ഒരു ബെഡ് ഷീറ്റ് എടുത്തു നിലത്ത് വിരിച്ചു കിടക്കുന്നത് കണ്ടു .ഇങ്ങനെയാണെങ്കിൽ നടന്നത് തന്നെ അവന് നിരാശ തോന്നി .
എന്റെ കൂടെ ബെഡിൽ കിടന്നോടെ .
അവൾ രൂക്ഷമായി അവനെ നോക്കി .
തെറ്റിദ്ധരിക്കണ്ട ഞാനുദ്ദേശിച്ചത് പേടിയുണ്ടെങ്കിൽ ഇവിടെ കിടന്നൊന്ന
എനിക്ക് പേടിയൊന്നും ഇല്ല .നേരത്തെ പെട്ടന്ന് ആരോ കാലിൽ കേറി പിടിച്ചപ്പോൾ അറിയാതെ നിലവിളിച്ചു പോയതാ .
അവൾ തലവഴി പുതപ്പിട്ട് മൂടി തിരിഞ്ഞു കിടന്നു .പേടിയില്ല പോലും നേരത്തെ ഞാനത് കണ്ടതാ .അവളെ കെട്ടിപിടത്തം കണ്ടപ്പോഴേ അത് മനസ്സിലായിന് .പെരുമ്പാമ്പ് പോലും അതിന്റെ ഇരയെ ഇങ്ങനെ ചുറ്റി വരിഞ്ഞു കാണില്ല .ശ്വാസം മുട്ടി മരിച്ചു പോകുന്ന എനിക്ക് തോന്നിയെ .ഓർത്തപ്പോൾ അവന് ചിരി വന്നു .എന്നിട്ടപ്പോ അവളുടെ ഒരു ജാഡ .അവന് അവളെ നോക്കി ഒറ്റ ചവിട്ട് കൊടുത്തലൊന്ന് തോന്നി .പിന്നെ ക്ഷമിച്ചു നിന്നു .ആവിശ്യം എന്റേതായി പോയില്ലേ .സഹിക്കുക തന്നെ .എനിക്കും ഒരവസരം വരും .അവൻ ബെഡിൽ അവളെ നോക്കി കിടന്നു .
ഇതിന് വേണ്ടിയാണോ കഷ്ടപ്പെട്ടു ആ റൂമിൽനിന്നും ഇവളെ ചാടിച്ചേ .ഞാൻ കാണിച്ച സാഹസം ഓർക്കുമ്പോൾ ഇപ്പൊഴും വിറയൽ മാറിയിട്ടില്ല .പുറത്തെ പൈപ്പ് വഴി വലിഞ്ഞു കയറി അവളെ റൂമിന്റെ
ജനലിന്റെ അവിടെ എത്തി .അവിടെ നിന്നെങ്ങാനും വീണിരുന്നെങ്കിൽ ഞാനിപ്പോ പരലോകത്തു എത്തിയേനെ .ആദ്യമേ അവളെ റൂമിൽ കയറി ജനലിന്റെ കൊളുത്ത് ഊരി മാറ്റിയിരുന്നു .അത് കൊണ്ട് എളുപ്പത്തിൽ ജനൽ തുറക്കാൻ കഴിഞ്ഞു .ജനലിൽ തട്ടി വിളിച്ചു പേടിപ്പിക്കണമെന്നേ കരുതിയുള്ളൂ .പക്ഷേ അവളെ വെളുത്തു മിനിസമാർന്ന കാൽ പാദങ്ങൾ കണ്ടപ്പോൾ കൺട്രോൾ പോയി .അതിൽ സ്വർണ്ണകൊലുസ്സ് ചുറ്റി പിണഞ്ഞു കിടക്കുന്നത് കാണാൻ ഒടുക്കത്തെ ബംഗിയാരുന്നു .മെല്ലെ തൊട്ട് പോയി .അവൾ ഞെട്ടി ഉണർന്നു .എന്നെ കണ്ടതും ഒറ്റ നിലവിളിയാരുന്നു .ഞാൻ മുഖത്ത് ഒരു മുഖം മൂടി ഇട്ടത് കൊണ്ട് മുഖം കാണില്ലെന്ന് ഉറപ്പായിരുന്നു .എന്റെ റൂമിലേ സിറ്റൗട്ടിലേക്ക് തുള്ളി ഒന്നും അറിയാത്ത പോലെ എന്റെ റൂമിലേക്ക് വന്നു .വാതിൽ തുറന്നു പുറത്തിറങ്ങി .അവൾ ഓടി വന്നു കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞത് പെട്ടെന്നായിരുന്നു .ഒന്നും അറിയാത്ത പോലെ കിട്ടിയ ചാൻസിന് ആശ്വസിപ്പിക്കുന്ന ഭാവത്തിൽ തിരിച്ചും കെട്ടിപിടിച്ചു .അവൾ നന്നായി പേടിച്ചിരുന്നുന്ന് വിറയൽ കണ്ടപ്പോൾ മനസ്സിലായി .ചെറുതായി പാവം തോന്നാതിരുന്നില്ല .കഷ്ടപ്പെട്ടു റൂമിൽ എത്തിച്ചിട്ട് എന്ത് കാര്യം മരപ്പോത്ത് കിടക്കുന്ന കണ്ടില്ലേ നിലത്ത് .ഇന്ന് നിലത്ത് കിടക്കാൻ വിട്ടാൽ പിന്നെ എപ്പോഴും നിലത്തായിരിക്കും കിടത്തം .എങ്ങനെ ഇവളെ മുകളിൽ എത്തിക്കും .ഒന്ന് ട്രൈ ചെയ്തു നോക്കാം .
സഫു നീ ഉറങ്ങിയോ
മറുപടി ഒന്നും വന്നില്ല .ഉറങ്ങിയിട്ടില്ലെന്ന് ഉറപ്പാണ് .എവിടെ ഉറക്കം വരാനാ അമ്മാതിരി പേടി പേടിച്ചിട്ടുണ്ട് .
എനിക്ക് എന്തോ നല്ല ഉറക്കം വരുന്നു .ഇപ്പൊ എന്തെന്നറിയില്ല ഉറങ്ങിയാ പിന്നെ കുംഭകർണ്ണനെ പോലെയാ .ബോംബ് പൊട്ടിയാൽ പോലും ഞാൻ അറിയുന്നില്ല .തൊട്ട് വിളിച്ചാൽ അറിയും .പിന്നെ ഇടക്കിടക്ക് ജനലിന്റെ ഭാഗത്തു നോക്കണം .നിലാവിന്റെ വെളിച്ചത്തിൽ പുറത്തു ആൾ നിന്നാൽ പെട്ടെന്ന് കാണുകയും ചെയ്യും .
അത് കൊണ്ട് വീണ്ടും ആ കള്ളൻ വരുവാണെങ്കിൽ എന്നെ തൊട്ട് വിളിച്ചോ .
ഗുഡ് നൈറ്റ് .
അവൾ പുതപ്പ് മാറ്റി ജനലിൽ നോക്കി .എല്ലാം അടച്ചിട്ടുണ്ട് .കിടന്നെങ്കിലും പേടിചിട്ട് ഉറക്കം വന്നില്ല .ഇടയ്ക്കിടെ അവൾ ജനൽ നോക്കികൊണ്ടിരുന്നു .ഇവൻ പറഞ്ഞത് പോലെ ഇനി തിരിച്ചു വരുമോ .ഇരുട്ടിൽ കാണുന്ന ഓരോ രൂപവും അവൾക്ക് ഒരാളായിട്ട് തോന്നി .പുറത്ത് കൂടി ആരോ നടക്കുന്ന പോലെ .അവൾക്ക് പേടിച്ചിട്ട് കരച്ചിൽ വരുന്നുണ്ടായിരുന്നു .അവന്റെ കൂടെ പോയി കിടന്നാലോ .അതാ നല്ലത് .എന്തിനാ റിസ്ക് എടുക്കുന്നെ .എനിക്കും കൂടി അവകാശപ്പെട്ട ബേഡല്ലേ പിന്നെന്തിനാ ഞാൻ അവനെ പേടിക്കുന്നെ .അവൾ എണീറ്റു ബെഡിൽ ഓരത്തായി പോയി കിടന്നു .അവൻ അവളെ നോക്കുന്നത് കണ്ടു .അവൾ മൈന്റ് ചെയ്തില്ല .ഉള്ളിൽ ചിരി വന്നെങ്കിലും അവൻ പുറത്തു കാണിച്ചില്ല .
സഫു നീ അയാളെ ശരിക്കും കണ്ടിനോ .എങ്ങനെയുണ്ട് കാണാൻ .
മൊഞ്ജ് നോക്കാൻ പറ്റിയില്ല .അടുത്ത പ്രാവിശ്യം വന്ന വിശദമായി പരിജയപെട്ടിട്ട് പറയാം എങ്ങനെയുണ്ടെന്ന് .
അതെല്ലെടി ഞാൻ ചോദിച്ചത് അയാൾക്ക് തലയുണ്ടോന്ന
തലയില്ലാത്ത മനുഷ്യനോ .തലയില്ലെങ്കിൽ പിന്നെ ജീവനുണ്ടാകുമോ .
അത് കൊണ്ട് തന്നെയാ ചോദിച്ചേ .അപ്പുറത്തെ വീട്ടിലെ ഇതതയില്ലെ അവരെ വീട്ടിൽ മിനിജന്ന് ഇത് പോലെ ആരോ ജനലിൽ മുട്ടിയത്രേ .അവർ പക്ഷേ നിന്നെപ്പോലെ പേടിച്ചു നിലവിളിച്ചൊന്നും ഇല്ല .ധൈര്യമായിട്ട് പോയി ജനൽ തുറന്നു നോക്കി .
എന്നിട്ട് .....അവൾ ആകാഷയോടെ അവനോട് ചോദിച്ചു .
കണ്ടതും അവർ ബോധം കെട്ടു വീണു .വെളുത്ത ഒരു രൂപം പോലും .അതിന് തലയില്ല .കയ്യും കാലും മാത്രം .ആരായാലും പേടിച്ചു പോവില്ലേ .
അത് അവർക്ക് തോന്നിയതാവും .ഇന്നത്തെ കാലത്ത് അതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ .ഉള്ളിൽ ചെറുതായി പേടി തോന്നിയെങ്കിലും അത് പുറത്തു കാണിക്കാതെ അവൾ പറഞ്ഞു .
അവർ മാത്രമല്ല വേറെയും കുറേ ആൾക്കാർ കണ്ടിന് പോലും .ഇവിടെ അടുത്ത് ഒരാക്സിഡന്റ് നടന്നു ഒരാൾ മരിച്ചിരുന്നു .അയാളെ പ്രേതം ആണെന്ന പറയുന്നത് കേട്ടെ .കള്ളനാണെങ്കിൽ പോലീസിൽ കേസ് കൊടുക്കാം. പ്രേതങ്ങൾക്ക് എതിരെ കേസ് കൊടുത്തിട്ട് കാര്യം ഉണ്ടോ .
ഒന്ന് പോടോ ആരെങ്കിലും അടിച്ചു വിടുന്നതായിരിക്കും ഇതൊക്കെ .
വേണേൽ വിശ്വസിച്ച മതി .എനിക്ക് നല്ല ഉറക്കം വരുന്നു .ഞാൻ ഉറങ്ങാൻ പോവ്വാ .അവൻ കണ്ണടച്ച് കിടന്നു .
പെട്ടെന്നായിരുന്നു അവൾ അവനെ കെട്ടിപിടിച്ചു കിടന്നത് .അവൻ കണ്ണ് തുറന്നു അവളെ നോക്കി .എനിക്ക് പേടിയാവുന്നു .അത് കൊണ്ടാ സോറി .
ഇട്സ് ഓൾ റൈറ്റ് .അവൻ വലിയൊരു ത്യാഗം ചെയ്ത പോലെ പറഞ്ഞു.
ഉള്ളിൽ ഉള്ള സന്തോഷം പുറത്തു കാണിക്കാൻ പറ്റാതെ വീർപ്പുമുട്ടുണ്ടായിരുന്നു അവൻ .സ്വപ്നത്തിൽ പോലും കരുതിയില്ല ഇങ്ങനെയൊക്കെ സംഭവിക്കുന്ന .അവൻ അവളെ ചേർത്ത് പിടിച്ചു കിടന്നു .അവളെ ഭാഗത്തു നിന്നും യാതൊരു എതിർപ്പും ഇല്ലെന്ന് അവൻ കണ്ടു.അവൾ അവനോട് ഒന്ന് കൂടി ചേർന്നു കിടന്നു .കൺട്രോൾ പോവ്വതിരുന്ന മതിയാരുന്നു റബ്ബേ .ആക്രാന്തം കാട്ടിയാൽ കഷ്ടപെട്ടത് മുഴുവൻ വെള്ളത്തിൽ വരച്ച പോലെ ആകും . ഒരു പൂവിനെ പ്രാര്ഥിച്ചുള്ളു .ഒരു പൂക്കാലം തന്നെ തന്നല്ലോ .സന്തോഷം ആയി ഒരുപാട് ഒരുപാട് സന്തോഷം ആയി . ഇനി മരിച്ചാലും സാരമില്ല .കുറേ രാത്രികളായി ടെൻഷൻ കൊണ്ട് ശരിക്കും ഉറങ്ങിയിട്ട് ഇന്നെങ്കിലും സമാധാനത്തോടെ കുറച്ചു ഉറങ്ങണം .അവൻ മെല്ലെ കണ്ണടച്ച് കിടന്നു .
******
രാവിലെ തലയിണ കൊണ്ട് തല്ല് കിട്ടിയാണ് അവന്റെ ഉറക്കം ഞെട്ടിയത് .കണ്ണ് തുറന്നു നോക്കിയതും ഭദ്രകാളിയെ പോലെ അവൾ കലി തുള്ളി നിൽക്കുന്നു .
അവൾ വീണ്ടും തലയിണകൊണ്ട് അവനെ അടിച്ചു .
നിനക്കെന്താടി ഭ്രാന്ത് പിടിച്ചോ .
ഭ്രാന്ത് നിന്റെ കെട്ടിയോൾക്ക് .
അത് തന്നെയാ ഞാനും ചോദിച്ചേ .
അപ്പോഴാ അവൾക്ക് പറഞ്ഞത് ഓടിയത് .
ഏതായാലും നിന്നെ പോലെ നുണയനല്ല .
ഞാനെന്ത് നുണയാ പറഞ്ഞത് .അവന് ഉള്ളിൽ ചെറിയ പേടി തോന്നി .ഇനി അവളെ രാത്രി പേടിപ്പിച്ചത് ഞാനാണെന്ന് അവളറിഞ്ഞോ .
നീ പറഞ്ഞത് മൊത്തം കളവാണ് . ആയിഷനോടും ഇക്കാക്കനോടും ഞാൻ ചോദിച്ചു .ഈ നാട്ടിൽ അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല .
ഇതായിരുന്നോ രക്ഷപെട്ടു .
നുണയൻ .
ഞാൻ നുണ പറഞ്ഞൊന്നും ഇല്ല .എനിക്ക് ഇന്നലെ രാത്രി ഒരു ഹൊറർ സ്റ്റോറി പറയണമെന്ന് തോന്നി .പറഞ്ഞു .നിന്നോട് അതൊക്കെ വിശ്വസിക്കണമെന്ന് ഞാൻ പറഞ്ഞോ .
നുണയൻ നുണയൻ നുണയൻ .
നുണയൻ അന്റെ ബാപ്പ അങ്ങേരെ പോയി വിളി .
എന്റെ ഉപ്പ നിന്നെ പോലെ നുണ പറയൽ ഇല്ല .നിന്നോട് പലപ്രവിശ്യം പറഞ്ഞിട്ടുണ്ട് എന്റെ ഉപ്പാനെ പറയരുതെന്ന് അവൾ അവനെ തലയിണ കൊണ്ട് വീണ്ടും അടിച്ചു .
അവൻ തലയിണയിൽ പിടിച്ചു അവളെ വലിച്ചത് പെട്ടെന്നായിരുന്നു .അവന്റെ മേലേക്ക് തന്നെ വീണു .അവൾ എണീക്കാൻ നോക്കിയതും അവൻ മുറുക്കെ പിടിച്ചു .
ഫൈസി വിട് .
എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് .
.അവൾ കുതറി മാറി എണീക്കാൻ നോക്കുംതോറും അവന്റെ പിടിയും മുറുകി കൊണ്ടിരുന്നു .അവസാനം അവൾ തളർന്നത് പോലെ അവനെ നോക്കി .എന്ന ഒന്ന് പറഞ്ഞു തുലക്ക് ശല്യം .
അവൻ അവളെ മുഖത്തേക്ക് തന്നെ നോക്കി കുറച്ചു സമയം നിന്നു
ഐ ......എനിക്ക് .....
എനിക്ക് . ....ബാക്കി പറ .
ബാക്കി പറയാൻ ആവാതെ അവളെ മുഖത്തേക്ക് തന്നെ നോക്കി .
ഒന്ന് പറയുന്നുണ്ടോ അല്ലെങ്കിൽ എന്നെ വിട് .
ഐ ആം സോറി .
സോറി എന്തിനാ
നിന്റെ ഉപ്പാനെ പറഞ്ഞതിന് .അവൻ പിടി വിട്ടു .
Mmmm അവൾ മൂളികൊണ്ട് എണീറ്റു പോയി .
ദുരന്തം ....മഹാ ദുരന്തം .ഇങ്ങനെയൊരു പേടി തൊണ്ടൻ ആയി പോയല്ലോ .അവൻ സ്വയം നെറ്റിയിൽ അടിച്ചു കൊണ്ട് പറഞ്ഞു .തല്ല് കൂടാം .അവളോട് സംസാരിക്കാം ഒന്നിച്ചു കെട്ടിപിടിച്ചു കിടക്കുക യും ചെയ്യാം .ബട്ട് ഐ love യൂ അത് പറയാൻ പറ്റില്ല .അവളെ മുഖത്തേയ്ക്ക് നോക്കുമ്പോൾ കണ്ണും കണ്ണും തമ്മിൽ ഉടക്കുമ്പോൾ എല്ലാം മറന്നു പോകുന്നു .അറിയാതെ ഒരു വിറയൽ വരുന്നു .എന്ത് കഷ്ട ഇത് .എന്തെങ്കിലും ഒരു വഴി കണ്ടു പിടിച്ചു തരണേ റബ്ബേ എനിക്ക് അവളോട് ഇഷ്ടം ആണെന്ന് പറയാൻ .
********
സാലി രാവിലെ എണീറ്റു ഓഫീസിൽ പോകാൻ ഇറങ്ങുമ്പോഴാണ് ഒരു കവർ ജീപ്പിന് മുകളിൽ വെച്ചത് കണ്ടത് .അവൻ അതെടുത്തു തുറന്നു നോക്കി .ഒരു ലെറ്റർ പിന്നെ കുറേ ഫോട്ടോസ് .അവൻ ഫോട്ടോസ് നോക്കി .സഫുവും ഞാനും ഒന്നിച്ചു ബീച്ചിൽ ഇരിക്കുന്നത് അവളെ കയ്യിൽ പിടിച്ചു നിൽക്കുന്നത് അവളെ കൂടെ നടക്കുന്നത് . കാറിൽ കയറുന്നത് .എന്നിങ്ങനെയുള്ള കുറേ ഫോട്ടോ .അവന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു .അവൻ ആ ലെറ്റർ തുറന്നു വായിച്ചു .
.എന്റെ പിറകെ വരരുത് .വന്നാൽ ഇത് പോലെയുള്ള കുറേ ഫോട്ടോസ് ഫൈസിയുടെ വീട്ടിൽ എത്തും .അവിടെ കിട്ടിയാൽ അറിയാലോ എന്താ സംഭവിക്കുകയെന്ന് . അവൾക്ക് നിന്നെ വിശ്വാസം ആയിരിക്കും .മറ്റുള്ളർ അത് വിശ്വസിക്കണം എന്നുണ്ടോ .അവളെ നിന്നിൽ നിന്നും എന്നെന്നേക്കുമായി അകറ്റാനും എനിക്ക് പറ്റും .എനിക്ക് അവളോട് ദേഷ്യം ഒന്നും ഇല്ല .അവർ പിരിയണം എന്നെ ആഗ്രഹിക്കുന്നുള്ളു .നീ കാരണം ദേഷ്യം വെറുപ്പാക്കി മാറ്റരുത് .അത് അവളെ ജീവനെടുക്കാൻ പോലും ഞാൻ മടിക്കില്ല .അവർ പിരിഞ്ഞാൽ എനിക്ക് മാത്രമല്ല നിനക്കും ഗുണം ഉണ്ടാകും .നീ ഒരുപാട് സ്നേഹിച്ച സ്വന്തമാക്കാൻ മോഹിച്ച പെണ്ണല്ലേ അവൾ .അവളെ നിനക്ക് തന്നെ കിട്ടും.ആലോചിച്ചു തീരുമാനിക്ക് എന്താ വേണ്ടതെന്ന് .അവന്റെ നെറ്റിയിൽ നിന്നും വിയർപ്പു തുള്ളികൾ ചാലിട്ടൊഴുകി .എനിക്ക് അവളെ ഇഷ്ടം ആയിരുന്നു .പക്ഷേ അവളെ മനസ്സിൽ അങ്ങനെയൊരു ഇഷ്ടം ഇല്ലെന്ന് അറിഞ്ഞതും വേദനയോടെയാണെങ്കിലും ഞാൻ അത് മായി പൊരുത്തപ്പെട്ടു . ഫൈസിയുമായി വിവാഹം കഴിഞ്ഞ അന്ന് തൊട്ട് അവളെ ഞാൻ മറ്റൊരു കണ്ണോടെ നോക്കിയിട്ടില്ല .ഇക്കാര്യം സഫുവിനു പോലും അറിയില്ല .എന്നാലും ആരായിരിക്കും ഇതിന്റെ പിന്നിൽ .സഫുവിന്റെ ജീവനെടുക്കാനോ. അവളെ ദേഹത്ത് ഒരു തരി മണ്ണ് വീഴണമെങ്കിൽ ഞാൻ ജീവനോടെ ഇല്ലാതിരിക്കണം .കാണിച്ചു തരാം ഈ സാലിം അൻവർ ആരാണെന്ന് .അവൻ ദേഷ്യത്തോടെ ആ കവറും ലെറ്ററും ചുരുട്ടി എറിഞ്ഞു .പിന്നെ എന്തോ ഓർത്ത പോലെ അവൻ ആ കവർ പോയി എടുത്തു നിവർത്തി .അത് ഒരു ഫാൻസി ഷോപ്പിന്റെ കവർ ആണ് അതിലെ പേര് വായിച്ചതും അവൻ പോലും അറിയാതെ അവന്റെ മനസ്സ് മന്ത്രിച്ചു ഷാഹിദ് .
********
സഫുവിനെ ഒറ്റക്ക് കിട്ടാൻ അവളെ തനിച്ചു കിട്ടാൻ എന്താ ഒരു വഴി .കോളേജിൽ പോകുമ്പോൾ കൊണ്ട് വിടാനും കൂട്ടിയിട്ട് വരാനും കരുതി .ഒരുങ്ങികെട്ടി ഇറങ്ങിയിട്ട് പോസ്റ്റായത് മിച്ചം .കോളേജ് ലീവാണ് പോലും .ടൂർ പോയതിന് ശേഷം അവൾ കോളേജിൽ പോയിട്ടില്ല .ഇവിടെ നിന്നാണെങ്കിൽ അവൾ എപ്പോഴും അടുക്കളയിൽ അല്ലെങ്കിൽ ഉമ്മാന്റെയോ ബാബിടെയോ കൂടെ വാല് പോലെ നടക്കും .ഇന്ന് മുതൽ എന്റെ കൂടെ എന്റെ റൂമിൽ അല്ലേ കിടക്കുന്നത് അപ്പൊ നോക്കാം ഇനി .അവന് രാത്രിയാവാൻ ടൈം നോക്കിയിരുന്നു .അവൻ ഒരുങ്ങി മൊഞ്ചായി കണ്ണാടിയിൽ നോക്കി .അവൻ അവനെ തന്നെ നോക്കി സ്വയം വിലയിരുത്തി . അടിപൊളി തന്നെ .അവൾ വരുന്നത് കണ്ടതും അവൻ ഫോണിൽ നോക്കി ഇരിക്കുന്ന പോലെ നിന്നു .അവൾ ആ റൂമിലേക്ക് നോക്കുക പോലും ചെയ്യാതെ
അവളെ റൂമിലേക്ക് തന്നെ പോയി .അവൻ തലയിൽ കയ്യും വെച്ചു അവിടെ ഇരുന്നു .വേതാളം പിന്നേം മരത്തിൽ തന്നെ എത്തിയല്ലോ .വീണ്ടും പൈപ്പിൽ വലിഞ്ഞു കയറേണ്ടി വരോ .അവൻ അവളെ റൂമിലേക്ക് പോകാൻ ഇറങ്ങിയതും ഇക്കാക്ക കയറി വന്നു ഒരു ബാഗും ഡ്രെസ്സും എല്ലാം കിടക്കയിലേക്ക് എറിഞ്ഞു . അവൻ നോക്കിയപ്പോൾ മനസ്സിലായി .സഫുവിന്റെ ബാഗും ഡ്രെസ്സും ആണ് .ഇതെന്താപ്പോ സംഭവം.അവൻ കണ്ണും മിഴിച്ചു ഇക്കാക്കാനേ നോക്കി .
എന്താ ഇക്കാക്ക പ്രശ്നം .
പ്രശ്നം എന്താന്ന് മോന് അറിയില്ലേ .
അവൻ ഇല്ലെന്ന് തലയാട്ടി .
നിന്റെ കയ്യും കാലും ഒടിയുന്നതിന്നു എനിക്ക് പ്രോബ്ലം ഇല്ല .പക്ഷേ ഇവിടുള്ളോരേ കുടിവെള്ളം മുട്ടിപോകും .ഉപകാരം ചെയ്തില്ലേലും ദയവു ചെയ്തു ഉപദ്രവിക്കരുത് .
ഇക്കാക്ക എന്തൊക്കെയാ പറയുന്നേ .എനിക്ക് മനസിലായില്ല .
ടാ പോത്തേ അധികം ആക്കല്ലേ .ഞാൻ കണ്ടിരുന്നു നിന്റെ ബനിയനിൽ വൈറ്റ് സിമെന്റ് പുരണ്ടത് .ഇവിടെ വൈറ്റ് സിമന്റ് ഉള്ളത് പിറകു വശത്ത് മാത്രമാണ് .
പൈപ്പിൽ വലിഞ്ഞു കയറി പൈപ്പ് പൊട്ടിയാലുള്ള അവസ്ഥയാ പറഞ്ഞത് .
.കൊണ്ട് പോയ പോലെ ഇവിടെ ആക്കിയിട്ടുണ്ട് .
അവൻ മരിച്ച പോലെയായി .ഭൂമി പിളർന്നു ഒന്ന് താഴേക്കു പോയിരുന്നെങ്കിൽ .നാണക്കേടും ചമ്മലും കൊണ്ട് അവന്റെ തല താണിരുന്നു .
എന്തോന്നെടെ ഇത് .എന്തൊരു ആക്ടിങ് ആയിരുന്നു ഒന്നും അറിയാത്ത പോലെ .
എന്റെ പൊന്ന് ഇക്കാക്ക ഒന്ന് മെല്ലെ പറ സഫു കേൾക്കല്ല .ഫുൾ ബിൽഡപ്പ് വെച്ചു നടക്കുന്നതാ .ഒക്കെ പോകും .
ഞാനല്ലേ റൂം മാറ്റിയത് .ദാ കൊണ്ട് പോയ പോലെ ഇവിടെ തന്നെ കൊണ്ട് വിട്ടിട്ടുണ്ട് .ഇപ്പൊ വന്നോളും .സ്വർഗ്ഗത്തിലെ കട്ടുറുമ്പാവാൻ ഞാനില്ലേ .ഇക്കാക്ക അതും പറഞ്ഞു റൂമിൽ നിന്നും പോയി .
അവന്റെ മുഖത്ത് ഒരു ചമ്മൽ വന്നു .ഫോൺ റിങ് ചെയ്യുന്നത് കണ്ടാണ് അവൻ ചുറ്റും നോക്കിയത് .കിടക്കയിൽ ഇക്കാക്ക കൊണ്ട് ഇട്ട ഡ്രെസ്സിനടിയിൽ നിന്നാണ് അവൻ അതെടുത്തു .സനയാണ് വിളിക്കുന്നത് . അവളെ ബെസ്റ്റിയല്ലേ ഒന്ന് സോപ്പിട്ടു നോക്കാം .അവൻ കാൾ അറ്റൻഡ് ചെയ്തു.
സന പറഞ്ഞത് കേട്ടു അവൻ ഫോൺ ഓഫ് ആക്കി കിടക്കയിൽ ഇട്ടു .
സഫു വരുന്നത് കണ്ടതും ഒന്നും സംഭവിക്കാത്തത് പോലെ അവൻ പോയി കിടന്നു .
എന്താ നുണയാ ഉറങ്ങിയില്ലേ .
അത് കേട്ടതും അവനു കലിപ്പ് കയറി വന്നു .
ഞാനല്ല നീയാ നുണച്ചി .കോളേജിൽ നിന്നും പുറത്താക്കിയിട്ട് ദിവസം മൂന്നായി .എന്നിട്ട് എല്ലാരോടും പറഞ്ഞതോ കോളേജ് ലീവാണ് എന്ന് .അവളോട് അത് പറയണം എന്നുണ്ടായിരുന്നെങ്കിലും സനക്ക് കൊടുത്ത വാക്ക്ഓർത്തു കടിച്ചു പിടിച്ചു നിന്നു .
........... തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 44
ഇവൻമാരെയൊക്കെ വെടിവെച്ചു കൊല്ലാനുള്ള നിയമം കൊണ്ട് വരണം .അമ്മേം പെങ്ങളെയും തിരിച്ചറിയാൻ പാടില്ലാത്ത ചെറ്റകൾ .
ഏത് അവനെയാ റബ്ബേ ഇവൾ ഇങ്ങനെ നട്ടപാതിരാക്ക് തെറി പറയുന്നേ .
ആരോടാ ഫൂലൻ ദേവി ഈ കലിപ്പ് .
ഏതായാലും നിന്നോടല്ല .ഇന്നലെ ഒരുത്തൻ എന്നെ കേറി പിടിച്ചില്ലേ അവനെ പറഞ്ഞതാ .
നിന്നെ കേറി പിടിക്കാനോ എപ്പോ ആര് .എന്നിട്ട് എന്നോടാരും പറഞ്ഞില്ലല്ലോ .അല്ല എവിടെയാ പിടിച്ചത് .അവന് കാര്യം മനസ്സിലായെങ്കിലും അറിയാത്ത ഭാവം നടിച്ചു .
അവൾ കലിപ്പോടെ അവനെ നോക്കി .ടാ നുണയാ നൈറ്റ് നടന്നത് മറന്നോ അതോ മറവി നടിക്കുന്നതോ .
നുണയൻ അന്റെ ബാപ്പ എന്ന് പറയാൻ നാവിൻ തുമ്പിൽ എത്തിയെങ്കിലും വെറുതെ ഉടക്കി ഇന്നത്തെ രാത്രി കളയേണ്ടെന്ന് കരുതി അങ്ങ് വിഴുങ്ങി .
ഓഹ് അതോ ..അത് ഒരു പാവം കള്ളനല്ലേ .വല്ലോം കിട്ടോന്ന് അറിയാൻ .അല്ലാതെ ഞരമ്പ് രോഗിയൊന്നും ആവില്ല .അവൻ നിസ്സാരമാക്കി പറഞ്ഞു .
കള്ളനൊന്നും അല്ല ഇന്നലെ റൂമിൽ കയറിയത് .ഇക്കാക്കയാ പറഞ്ഞത് വല്ല ഞരമ്പ് രോഗിയും ആയിരിക്കുമെന്ന് .
അവൻ ഞെട്ടി എണീറ്റു ഇരുന്നു പോയി .ഇക്കാക്ക ഇനി എനിക്കിട്ട് പണി തന്നോ .അവൻ കണ്ണും തുറിച്ചു അവളെ നോക്കി .ഇക്കാക്ക എന്താ നിന്നോട് പറഞ്ഞത് .
ഏതോ ഞരമ്പ് രോഗിയാ അതെന്ന് .ഈ റൂമിൽ തന്നെ കിടന്നാൽ അത് കൊണ്ട് വീണ്ടും വരൂന്ന ഇക്കാക്ക പറയുന്നേ .അതാ തനിച്ചു കിടക്കണ്ടാന്ന് പറഞ്ഞു ഇങ്ങോട്ട് കൂട്ടി വന്നേ . ആലോചിച്ചപ്പോൾ എനിക്കും തോന്നി ശരിയാണെന്ന് . മോഷ്ടിക്കാനാണെങ്കിൽ പാദസരം പൊട്ടിച്ചങ്ങ് പോയ പോരേ .എനിക്ക് നല്ല ഓർമയുണ്ട് എന്റെ കാലിൽ തലോടുകയാ ചെയ്തേ .അവനെയെങ്ങാനും എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ ഇടിച്ചു പപ്പടം പോലെയാക്കും . അവൾ മുഷ്ട്ടി ചുരുട്ടി കൈകൾ തമ്മിൽ ഇടിച്ചു .
ഒരു നിമിഷം അവൻ അത് തന്നെയാ ഇടിക്കുന്നെന്ന് സങ്കല്പിച്ചു പോയി .
എന്റള്ളോഹ് ....അറിയാതൊരു നിലവിളി തൊണ്ടയിൽ കുരുങ്ങി ..ശരിക്കും ഞാനാണ് കാലിൽ കേറി പിടിച്ചതെന്ന് അറിഞ്ഞാൽ ഇവളെന്നെ കൊന്നു കൊലവിളിച്ചേനെ .എന്നാലും എന്റെ പൊന്ന് ഇക്കാക്ക എന്നെ ഒരു ഞരമ്പ് രോഗിയാക്കി മാറ്റിയല്ലോ .
അതിന് നിനക്കൊന്നും പറ്റിയില്ലല്ലോ .ഒന്ന് തൊട്ടുന്ന് വെച്ച് ആകാശം ഇടിഞ്ഞു വീഴോ .
വീഴും ...എന്റെ സമ്മതം ഇല്ലാതെ എന്റെ ദേഹത് ആരെങ്കിലും തൊട്ടാൽ ആാാ കൈ ഞാൻ വെട്ടും .
അവളെ മുഖഭാവം കണ്ടപ്പോൾ ശരിക്കും അവൾ ചെയ്യുന്നു അവന് തോന്നി .ഈ ടോപ്പിക്ക് മാറ്റുന്നതാ നല്ലത് .ഇല്ലെങ്കിൽ എന്റെ കാര്യം പോക്കാ .
അത് വിട് .എല്ലാം കഴിഞ്ഞില്ലേ . ഇനി വന്ന അപ്പൊ നോക്കാം .ഞാൻ വേറൊരു കാര്യം ചോദിച്ച സത്യം പറയോ .
നീ ചോദിക്ക് .പറ്റുവാണേൽ സത്യം പറയാം .
നിന്റെ കാര്യങ്ങൾ ഒക്കെ എങ്ങനെയാ നടക്കുന്നെ .
അവൾ മുഖം ചുളിച്ചു അവനെ നോക്കി .എന്ത് ഉദ്ദേശിക്കുന്നെ .
ചിലവിന്റെ കാര്യേ .മണി .....മണി.മണി ഇല്ലാതെ ഒന്നും നടക്കില്ലല്ലോ .കോളേജിൽ പോകണം വരണം .ഫീസ് അടക്കണം അങ്ങനെ
അതൊക്കെ എങ്ങനെയെങ്കിലും നടക്കും .
എങ്ങനെയെങ്കിലും എന്ന് വെച്ച .നീയെന്താ പണിക്ക് പോകുന്നുണ്ടോ .ബസിന് കൊടുക്കാനും പൈസ വേണ്ടേ .
ഇവനിതെന്താ ഇപ്പൊ ഇങ്ങനെയൊരു ചോദ്യം .എന്തെങ്കിലും കുനിഷ്ടാണോ .
ബസ്സിന് കൊടുക്കാൻ നിന്റെൽ എവിടുന്നാ ക്യാഷ് .
അതൊക്കെ നീ അറിയേണ്ട ആവിശ്യം ഇല്ല .
എന്റെ കൂടെ ജീവിക്കുമ്പോൾ എനിക്ക് അറിയണം .
എനിക്ക് ഉറക്കം വരുന്നു .ഞാൻ കിടക്കുവാ .അവനെ നോക്കാതെ പോയി കിടന്നു .തലവരെ പുതപ്പിട്ട് മൂടി .
അവന് വിളിക്കണം എന്നുണ്ടായിരുന്നു എന്ത് കൊണ്ടോ വിളിച്ചില്ല .ശരിക്കും പറഞ്ഞാൽ അവൾ മനപ്പൂർവം എന്റെ ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടിയതാണ് .എത്ര നാൾ നിനക്ക് ഇങ്ങനെ ഒളിച്ചോടാൻ പറ്റും . എന്നായാലും ഉത്തരം പറഞ്ഞേ പറ്റു മോളെ .
രണ്ടു മാസമായി ഫീസ് അടച്ചിട്ട് .ഇന്ന് വരെ ചോദിക്കേണ്ട ആവിശ്യം വന്നിട്ടില്ല .ഉമ്മാനോട് തലേന്നേ പറയും നാളെ ഫീസ് അടക്കണംന്ന് .ഉമ്മ കോളേജിൽ പോകാൻ ഇറങ്ങുമ്പോഴേക്കും കയ്യിൽ വെച്ചു തരും .ചിലപ്പോൾ ഉപ്പാനോട് ആയിരിക്കും അല്ലെങ്കിൽ സമീർക്കയോട് എങ്ങനെയായാലും ഫീസ് ഉമ്മ ഒപ്പിച്ചു തരും .ബസ് പൈസ ആണെങ്കിൽ ഇറങ്ങാൻ നേരം ആരുടെയെങ്കിലും കീശയിൽ നിന്നും എടുക്കും .അതിന് കണക്കൊന്നും ഇല്ല .നിനക്ക് വേണ്ടത് എടുത്തോന്ന് എല്ലാരും പറയൽ ഉള്ളൂ .അവർക്കറിയാം അനാവശ്യമായി ഒരു രൂപ പോലും എടുക്കില്ലന്ന് .പിന്നെ ഉമ്മാനെ സോപ്പിട്ട് കുറച്ചു പോക്കറ്റ് മണിയും ഒപ്പിക്കും .അത് കൊണ്ട് തന്നെ ഇത് വരെ പൈസയുടെ ബുദ്ധിമുട്ട് അറിഞ്ഞിട്ടില്ല .ഈ പ്രശ്നങ്ങളുടെ നടുക്ക് ഫീസ് അടക്കാൻ വിട്ടതായിരുന്നു .ഇപ്പൊ ഉമ്മാനോട് ഫീസ് ചോദിക്കാൻ പറ്റില്ല .ചോദിച്ചാൽ ഫൈസി അടച്ചില്ലേ എന്ന ചോദ്യം വരും .അന്വേഷണം ആവും എല്ലാരും പ്രശ്നം അറിയും . ഫൈസിയോടും ചോദിക്കാൻ പറ്റില്ല .അവന്റെ ഒരു സഹായവും എനിക്ക് വേണ്ട . മറ്റുള്ളവരോട് ചോദിക്കാൻ അഭിമാനം അനുവദിക്കുന്നുമില്ല . ശരിക്കും പറഞ്ഞാൽ എല്ലാവരും ഉണ്ടായിട്ടും ആരോരും ഇല്ലാത്ത അവസ്ഥയായി . കൃത്യമായി അടച്ചിരുന്നത് കൊണ്ട കുറെ ദിവസം ഇളവ് കിട്ടിയത് . അതിന്റെ കൂടെ ഇപ്പോൾ എക്സാം ഫീസും .പൈസ കിട്ടാൻ ഒരു വഴിയും കണ്ടില്ല .ഒരു ദിവസം മുഴുവൻ ക്ലാസ്സിന് പുറത്ത് നിർത്തിച്ചു .നാണക്കേട് കൊണ്ട് തൊലി ഉരിഞ്ഞു പോകുന്ന പോലെയാ തോന്നിയത് .തന്റെ അവസ്ഥയോർത് സ്വയം പുച്ഛവും തോന്നി .സന ഷാഹിദിനോട് പറയാന്നു പറഞ്ഞതാ .അവളെ കൊണ്ട് സത്യം ഇടീച്ചു പറയണ്ടാന്നു .ഫീസ് അടക്കാതെ ഇനി ക്ലാസ്സിൽ കേറേണ്ടെന്ന് പറഞ്ഞു .അത് കൊണ്ട് പിന്നെ പോയും ഇല്ല .സന കുറച്ചു നേരത്തെ വിളിച്ചപ്പോൾ പറഞ്ഞു എക്സാം ഫീസ് അടക്കേണ്ട ലാസ്റ്റ് ഡേ നാളെ ആണെന്ന് .നാളെത്തോടെ ഏതായാലും കോളേജ് എന്ന മോഹം അടച്ചു താഴിടേണ്ടി വരും .കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ അവൾ ചുണ്ടുകൾ കടിച്ചു പിടിച്ചു .മിഴികൾ മാത്രം നിറഞ്ഞൊഴുകി .
*******
രാവിലെ ഉറക്കം എണീറ്റത് ഫൈസിയാരുന്നു .സഫു എണീറ്റില്ലെന്ന് അവൻ കണ്ടു .കുറച്ചു സമയം അവളെ തന്നെ നോക്കി കിടന്നു .അവളെ മുഖത്തേക്ക് വീണു കിടക്കുന്ന മുടി അവൻ മാടി ഒതുക്കി .ഉറങ്ങുമ്പോൾ ഇവളെ കാണാൻ എന്തൊരു പാവം .എന്ത് ക്യുട്ടാ കാണാൻ .ഉണർന്നാലോ ഭദ്ര കാളിയും . അവൻ മെല്ലെ അവളെ തലയിലൂടെ തലോടി കൊണ്ട് പറഞ്ഞു .കോളേജിൽ പോകണ്ടല്ലോ ആ ഉറക്കം ആണ് .കോളേജ് ഉണ്ടെങ്കിൽ രാവിലെ എഴുന്നേൽക്കുന്നത് കാണാം.അവന് അവളെ നോക്കും തോറും പാവം തോന്നി .ഫീസ് അടക്കാത്തോണ്ട് കോളേജിൽ നിന്നും പുറത്താക്കിയെന്ന് കേട്ടപ്പോൾ ശരിക്കും സങ്കടം തോന്നി.സന സഫു ആണെന്ന് കരുതിയാ ഫീസ് നാളെ ലാസ്റ്റ് ഡേ ആണെന്നും ഞാൻ ഷാഹിദിനോട് പറയാൻ പോവുകയാണെന്നും പറഞ്ഞത് .ഞാനാ ഫോൺ അറ്റൻഡ് ചെയ്തത് എന്നറിഞ്ഞതും അവൾ വാക്ക് മാറ്റി .രണ്ടു വിരട്ടൽ വിരട്ടിയിട്ട കാര്യം പറഞ്ഞു തന്നത് .സഫു അറിയരുതെന്ന് സത്യവും ഇടീച്ചു .മറ്റുള്ളവർക്ക് വേണ്ടി ആരുടെ മുന്നിലും കൈ നീട്ടാനും കാൽ പിടിക്കാനും ഒരു മടിയും ഇല്ല .അവരെ സന്തോഷം കാണാൻ എന്ത് വേണമെങ്കിലും ചെയ്യും .സ്വന്തം കാര്യം വന്നപ്പോൾ ആരോടും ഒരു സഹായവും ചോദിക്കില്ല .സന്തോഷം ആയാലും കണ്ണീർ ആയാലും സ്വയം നീറി ജീവിച്ചോളും .ആരോടും ഒരു പരാതിയും ഇല്ല പരിഭവവും ഇല്ല .നിന്നെ പോലെ നീയേ ഉള്ളൂ സഫു .മറ്റുള്ളവരിൽ നിന്നും നിന്നെ വിത്യസ്തയാക്കുന്നതും ഇത് തന്നെയാ .കണ്ണ് തുറന്നാൽ നിന്നോട് സംസാരിക്കാനോ നിന്റെ മുഖത്തേക്ക് നോക്കിയിരിക്കാനോ പറ്റില്ല .കുറേ ദിവസം ആയി നിന്നോട് പറയാൻ കഴിയാതെ മനസ്സിൽ കിടന്നു വീർപ്പുമുട്ടുന്നു .നേരിട്ട് പറയാൻ ധൈര്യം ഇല്ല .അത് കൊണ്ട് ഇപ്പൊ പറയാം ഐ ലവ് യൂ .ലവ് യൂ സോ മച്ച് .അവൻ അവളെ കവിളിൽ ഒരു മുത്തം കൊടുത്തു .മീശ തറച്ചത് കൊണ്ടാകണം കൊതുക് കടിച്ചതാണെന്ന് കരുതി അവിടെ ഒന്ന് ചൊറിഞ്ഞു അവൾ തിരിഞ്ഞു കിടന്നു .
എന്റെ ഫൈസി നേരിട്ട് മുഖത്ത് നോക്കി ഇത് പറഞ്ഞിനെങ്കിൽ ........അവൻ അവനോട് തന്നെ പറഞ്ഞു .ഇപ്പോഴെങ്കിലും പറഞ്ഞല്ലോ അത് തന്നെ സമാധാനം അവൻ തന്നെ സ്വയം അങ്ങനെ സമാധാനിച്ചു എണീറ്റു .
*********
സഫു എണീറ്റു കണ്ണ് തുറന്നു നോക്കി .ഫൈസിയെ അടുത്ത് കണ്ടില്ല .ഇവൻ ഇന്ന് നേരത്തെ എണീറ്റോ .റബ്ബേ ഞാനിനി എഴുന്നേൽക്കാൻ ലേറ്റ് ആയതാണോ .കോളേജിൽ പോകാൻ ലേറ്റ് ആവുമല്ലോ അവൾ ഞെട്ടിപിടഞ്ഞു എണീറ്റു .പിന്നെയാ ഓർത്തത് ഇനി മുതൽ കോളേജിൽ പോവണ്ടല്ലോന്ന് .അറിയാതെ അവളെ മിഴികൾ നിറഞ്ഞു .അവൾ കണ്ണ് തുടച്ചു താഴേക്കു പോയി .
അവളെ കണ്ടതും ഉമ്മ ചോദിച്ചു ഫൈസി എവിടെക്കാ പോയത് സഫു .
അവൻ അപ്പൊ ഇവിടെ ഇല്ലേ .ഇത്ര രാവിലെ എവിടെ പോയതാവും .ഫ്രണ്ടിനെ കാണാൻ പോയതാ .കുറച്ചു കഴിഞ്ഞു വരും .അവൾ ഒരു കള്ളം പറഞ്ഞു .ഇവനിതെവിടെ ആയിരിക്കും പോയത് .എവിടെ പോയാലും എനിക്കെന്താ.കുറച്ചു സമയം കഴിഞ്ഞാണ് അവളെ ഫോണിൽ കോളേജിൽ നിന്നും msg വന്നത് കണ്ടത് .ഇനി അങ്ങോട്ട് പോകണ്ടാന്നു ആയിരിക്കും .സമാധാനം ആയി .അവൾ വെറുതെ msg ഓപ്പൺ ആക്കി നോക്കി .ഒരു ഞെട്ടലോടെ എണീറ്റു നിന്നു .എന്റെ ഫീസ് അടച്ചു കഴിഞ്ഞതിന്റെ msg ആണ് .ആരാ ഇത് ചെയ്തത് .സന ആയിരിക്കും .അവൾ സനയെ വിളിച്ചു .അവൾ സത്യം ഇട്ടു പറഞ്ഞു അവൾക്ക് അറിയില്ലെന്ന് .പിന്നെ ആരായിരിക്കും .ഓഫീസിൽ അന്വേഷിച്ചാൽ അറിയാം ആരാന്ന് .അവൾ വിളിച്ചു ചോദിച്ചു .
ഫൈസിയുടെ പേര് കേട്ടതും ഞെട്ടി പോയി .
ഇവനോ ഇവനെങ്ങനെ ഇതറിഞ്ഞെ .അതേ സമയം അവൾക്ക് ദേഷ്യവും വന്നു .ഇവനോട് ആരാ എന്റെ ഫീസ് അടക്കാൻ പറഞ്ഞേ .എന്ത് അധികാര ഇവനുള്ളത് . ഡിവോഴ്സ് നോട്ടീസ് അയച്ചപ്പോൾ തന്നെ ആ ബന്ധം അവസാനിച്ചു .അവന്റെ ഒരു സഹായവും എനിക്ക് വേണ്ട .ഫൈസി അപ്പോഴാ കയറി വന്നത് .
നിന്നോടാരാ എന്റെ ഫീസ് അടക്കാൻ പറഞ്ഞത് .
അടക്കണംന്ന് തോന്നി അടച്ചു .അതിനിപ്പോ എന്താ .
ഞാൻ പറഞ്ഞിനോ ഫീസ് അടക്കാൻ .പറഞ്ഞിനൊന്ന് അവൾ അവന്റെ നേരെ തട്ടി കയറി .
കൂൾ ബേബി കൂൾ .ഒച്ചയിടല്ല . ഫീസ് അടച്ചു .ഒരു നല്ല കാര്യം അല്ലേ .അതിന് ഇപ്പൊ എന്താ പ്രോബ്ലം .
എനിക്കിഷ്ടം അല്ല അത് തന്നെ കാര്യം .എന്റെ ഫീസ് അടക്കാൻ എനിക്കറിയാം .ഒരുതന്റെയും ഒരു ഹെല്പ് വേണ്ട .
എന്നിട്ട് എന്താ ഇത്രയും ദിവസം അടക്കാഞ്ഞത് .
എനിക്ക് കോളേജിൽ പോകണ്ടാന്നു തോന്നി .അടച്ചില്ല .
ക്ലാസ്സിൽ നിന്നും പുറത്താക്കിയത് കൊണ്ടല്ലേ .പോകണ്ടാന്നു തീരുമാനം എടുത്തത് .
അതൊക്കെ എന്തിനാ നീ അറിയുന്നേ .നീ നിന്റെ കാര്യം നോക്കിയാൽ മതി .എന്റെ കാര്യത്തിൽ ഇടപെടേണ്ട .
ഇടപെടും .ആൾക്കാർ അറിയുമ്പോൾ എനിക്ക നാണക്കേട് .ഫൈസിയുടെ ഭാര്യ ഫീസ് അടക്കാൻ പൈസ ഇല്ലാത്തോണ്ട് കോളേജ് നിർത്തിയെന്ന് അറിഞ്ഞാൽ നാണക്കേട് കൊണ്ട് പുറത്തിറങ്ങാൻ പറ്റോ .അത് കൊണ്ട് ഫീസടച്ചു .
അവരോട് പറയണം എന്റെ ഭാര്യ അല്ലെന്ന് .എനിക്ക് അവളെ അറിയുക കൂടി ഇല്ലെന്ന് .
നിനക്ക് ഇപ്പൊ എന്താ പ്രോബ്ലം ഫീസ് അടച്ചതല്ലേ .എന്റെ പൈസ തിരിച്ചു തന്നേക്ക് പ്രശ്നം കഴിഞ്ഞല്ലോ .
ഞാനെങ്ങനെ തരന എന്റെ കയ്യിൽ ക്യാഷ് ഒന്നും ഇല്ല .
എന്ന ഒന്ന് മിണ്ടാതിരിക്.
എന്ത് ജോലി ചെയ്തതാണെങ്കിലും നിന്റെ പൈസ തിരിച്ചു തന്നിരിക്കും നോക്കിക്കോ . നിന്റെ ഒരു സഹായവും എനിക്ക് വേണ്ട .
സന്തോഷം .കീരാൻ കീരിയെ പോലെ ചിലക്കതെ .വേഗം പോയി റെഡിയായി കോളേജിൽ പോകാൻ നോക്ക് .
നിന്റെ ഔദാര്യത്തിൽ എനിക്ക് പഠിക്കണ്ട .ഞാൻ കോളേജിൽ പോകാനും പോവുന്നില്ല .
എന്ത് ജന്മ റബ്ബേ ഇത് .സഹായം ചെയ്താലും കുറ്റമോ .വാശിക്ക് കയ്യും കാലും വെച്ച സാധന .ഇനി എന്നോടുള്ള വാശിക്ക് കോളേജിൽ പോവാതിരിക്കുമോ .
ടീ എന്നോടുള്ള വാശിക്ക് കോളേജിൽ പോക്ക് നിർത്തണ്ട .നിനക്ക് ഞാൻ പൈസ അടച്ചതല്ലേ പ്രോബ്ലം .നിനക്ക് പൈസ കിട്ടുമ്പോൾ തിരിച്ചു തന്നെക്ക് .കടമായി കരുതിയ മതി .
ഞാൻ എന്തെങ്കിലും ജോലിക്ക് പോയി നിന്റെ പൈസ തിരിച്ചു തരും എന്നിട്ടേ കോളേജിൽ പോകു .
നിനക്ക് ആര് ജോലി തരാനാ .അല്ല എന്ത് ജോലിക്കാ പോകാൻ ഉദ്ദേശിക്കുന്നെ .
എന്ത് ജോലി വേണമെങ്കിലും ചെയ്യും .അത്ര പോലും നിന്റെ ഒരു രൂപ പോലും എനിക്ക് വേണ്ട .
ഇത് കുരിശായല്ലോ റബ്ബേ .അവൻ കുറച്ചു സമയം ആലോചിച്ചു നിന്നു .എന്നിട്ട് പറഞ്ഞു .എന്ന നിനക്ക് ഞാൻ ഒരു ജോലി തരാം .പൈസ ശമ്പളത്തിൽ കഴിച്ചോളാം . എന്താ ചെയ്യാൻ പറ്റോ .
എന്താ ജോലി .
എന്റെ p.A ആയി രണ്ടു ദിവസം ജോലി ചെയ്യണം .നാളെയും മറ്റന്നാളും കോളേജ് ലീവല്ലേ .ആ ദിവസം തന്നെ ആയിക്കോ .കോളേജും ലീവ് ആവില്ല . ജോലിയും ചെയ്യാം .ശമ്പളം ആയി ഫീസ് അടച്ച പൈസ കണക്കാക്കി കൊള്ളാം .എന്താ സമ്മതം ആണോ .
അവൾ പൊട്ടിച്ചിരിച്ചു .ജോലിക്ക് പോകാതെ തേരാ പാരാ നടക്കുന്ന നിനക്ക് പി എ യോ .സൂപ്പർ ജോലിയാണല്ലോ എനിക്ക് തന്നത് .
അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു .അത് നീ നോക്കേണ്ട .നിനക്ക് ജോലി കിട്ടിയ പോരേ .
അവളൊന്ന് ആലോചിച്ചു .ഒരു കണക്കിന് നല്ല ഐഡിയ ആണ് .അതികം ജോലി ഉണ്ടാവില്ല .ഇവന്റെ കൂടെ തെണ്ടി നടക്കൽ അല്ലേ ജോലി .ആരും അറിയുകയും ഇല്ല .കാശും കിട്ടും .കോളേജിൽ പോകാനും പറ്റും .
എനിക്ക് സമ്മതം ആണ് .
24മണിക്കൂർ ജോലി ഉണ്ടാകും .അത് മറക്കണ്ട .
ഒക്കെ.എഗ്രിഡ് .
ജോലി എളുപ്പം ആണെന്ന് കരുതിയല്ലേ പൊന്ന് മോള് വേഗം സമ്മതിച്ചത് .കാണിച്ചു തരാട്ടോ .തെണ്ടി നടക്കൽ എന്നല്ലേ എന്നെ പറ്റി എപ്പോഴും പറയൽ .ആ തെണ്ടി നടക്കുന്ന സുഖം നിന്നെ കൂടി അറിയിച്ചു തരാം .രണ്ടു ദിവസം എന്റെ കൂടെ ഉണ്ടാകുമല്ലോ അതിനിടയിൽ എങ്ങനെയെങ്കിലും എന്റെ ഇഷ്ടം അറിയിക്കുകയും വേണം .
********
അവൾ കോളേജിലെക്ക് പോയി .ഇന്റർവെൽ ടൈമിൽ ആണ് പ്യൂൺ വന്നു അവളെ വിളിച്ചത് .അവൾ പോയി നോക്കി .അവളെ കയ്യിൽ ഒരു കവർ കൊടുത്തു .
ഇതാരാ തന്നത് .
ഒരു പോലീസുകാരൻ ആണ്. മോളെ കയ്യിൽ തന്നെ കൊടുക്കണം എന്ന് പറഞ്ഞു .
സാലി ആയിരിക്കും .പക്ഷേ നേരിട്ട് തരാതെ എന്തിനായിരിക്കും ഇങ്ങനെ തന്നത് .അവൾക്ക് എന്തോ മിസ്റ്റേക്ക് ഉള്ളത് പോലെ തോന്നി .അവൾ ആകാംഷയോടെ തുറന്നു നോക്കി .
ഒരു ലെറ്റർ .പിന്നെ കുറേ ഫോട്ടോസ് .
അവൾ ആദ്യം ഫോട്ടോസ് നോക്കി .കണ്ടതും അവൾ ഞെട്ടി പോയി .കൈകൾ വിറച്ചു .ദേഹം തളരുന്നത് പോലെ .ഞാനും സാലിയും ഒന്നിച്ചു നിക്കുന്നത് ,കെട്ടിപിടിച്ചു നില്ക്കുന്നത് ,അവന്റെ മടിയിൽ തലവെച്ച് കിടക്കുന്നത് .ഒരിക്കലും ഞാൻ ഇത് പോലെ അവനോട് ഒത്തു ഇങ്ങനെ നിന്നിട്ടില്ല .എല്ലാ ഫോട്ടോസും എഡിറ്റ് ചെയ്തതാണ് .എന്തിന് വേണ്ടി അവൻ ഇങ്ങനെ ചെയ്തത് .അവൾ വിറയ്ക്കുന്ന കൈകളോടെ ആ ലെറ്റർ തുറന്നു .
നിന്നോട് എങ്ങനെപറയേണ്ടെന്ന് അറിയില്ല .
ചെറുപ്പം മുതലേ എന്റെ മനസ്സിൽ നീയല്ലാതെ വേറൊരു പെണ്ണ് ഉണ്ടായിട്ടില്ല .നിന്റെ സ്ഥാനത്തു മറ്റൊരു പെണ്ണിനെ കാണാനും പറ്റുന്നില്ല .അത്രക്കിഷ്ട നിന്നെ .ഐ ലവ് ഹിം .നീയില്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ പറ്റില്ല .നേരിട്ട് പറയാൻ ഒരു പാട് ശ്രമിച്ചു .പറ്റുന്നില്ല അതാ ലെറ്റർ എഴുതിയെ .നീ നോക്കിയേ ഈ ഫോട്ടോസ് ഒക്കെ എന്ത് ചേർച്ചയാ നമ്മൾ തമ്മിൽ .ഫൈസിയെക്കാളും ചേർച്ച നമ്മൾ തമ്മിൽ അല്ലേ .അവനോട് പോകാൻ പറ .ഏതായാലും ഡിവോഴ്സിന് ഫൈസി സമ്മതിച്ച സ്ഥിതിക്ക് അവന്റെ ഭാഗത്തു നിന്നും ഒരു പ്രോബ്ലം ഉണ്ടാവില്ല .അല്ലെങ്കിലും ആരെതിർത്താലും എനിക്ക് കുഴപ്പം ഇല്ല .നമുക്ക് എവിടേക്കെങ്കിലും പോകാം .നമ്മളെ അറിയാത്ത നമുക്ക് അറിയാത്ത എവിടേക്കെങ്കിലും .നീ യെസ് എന്നൊരു വാക്ക് മൂളിയാൽ മതി .നിന്റെ മറുപടി യെസ് ആണെന്ന് ഞാൻ വിചാരിക്കുന്നു .എനിക്കറിയാം നിനക്കും എന്നെ ഇഷ്ടം ആണെന്ന് .ഇപ്പൊ തോന്നിയതല്ലേ നിനക്ക് ഫൈസിയോടുള്ള ഇഷ്ടം .അതൊരിക്കലും എന്നോളം വരില്ല .അവനെ ഓർത്ത് കളയാനുള്ളതല്ല നിന്റെ ജീവിതം .ഇനി അവനെ മതിഎന്നാണ് നിന്റെ തീരുമാനം എങ്കിൽ പിന്നെ എന്താ വേണ്ടെന്നു എനിക്കറിയാം .ഫൈസി അവനെ പിന്നെ നീ ഒരിക്കലും കാണില്ല .നീ കാരണം വെറുതെ അവന്റെ ജീവിതം കൂടി ഇല്ലാതാക്കണോ .നിന്നെ ഇനി ആർക്കും ഞാൻ വിട്ടു കൊടുക്കുകയും ചെയ്യില്ല . ആലോചിച്ചു എത്രയും പെട്ടെന്ന് അവനെ വിട്ടു വീട്ടിലേക്ക് പോകാൻ നോക്ക് .എന്ന് നിന്റെ സ്വന്തം സാലി .
അവൾക്ക് ആകെ മരവിപ്പ് ആയിരുന്നു തോന്നിയത് .എന്നെ മനസ്സിലാക്കിയ ഒരേ ഒരാൾ അത് സാലി മാത്രമാണെന്ന കരുതിയിരുന്നത് .അവൻ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല .ഞാൻ ഫൈസിയെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് അവനറിയാം . എന്നിട്ടും അവനിങ്ങനെ .ഇത്ര ചീപ്പായിരുന്നോ അവൻ .അവൾക് പിന്നെ ക്ലാസ്സിൽ ഇരിക്കാൻ തോന്നിയില്ല .തലവേദനയെടുക്കുന്നുന്ന് പറഞ്ഞു വീട്ടിലേക്ക് വന്നു .
*******
സാലി മുമ്പിൽ ഇരിക്കുന്ന ഫോട്ടോയിലേക്കും ലെറ്ററിലേക്കും ഒന്ന് കൂടി നോക്കി .
നിന്നോട് പറഞ്ഞതാ എന്റെ പിറകെ വരരുതെന്ന് എന്നിട്ടും നീ വന്നു .അതിന്റെ ശിക്ഷയാ ഇത് .സഫുന് അയച്ച ലെറ്റെറിന്റേയും ഫോട്ടോയുടെയും കോപ്പി നീ കണ്ടല്ലോ .അവൾ നിന്നെ വെറുക്കും .നിന്നെ കാണുന്നതേ അവൾ ഇപ്പൊ ഇഷ്ട്പെടുന്നുണ്ടാവില്ല .ഇനി നീ സത്യം പറഞ്ഞാലും അവൾ വിശ്വസിക്കില്ല . വിശ്വസിക്കാൻ പറ്റാത്ത രീതിയിൽ ഞാൻ അവളെ മാറ്റിയെടുക്കും . മിണ്ടാതിരുന്നെങ്കിൽ അവൾ നിന്റെതകുമായിരുന്നില്ലേ .നീ തന്നെ വരുത്തിവെച്ചതാ ഇത് . എന്റെ നീക്കങ്ങൾ കൃത്യമായി അറിയണമെങ്കിൽ എനിക്കും ശരിക്കും അറിയുന്ന ആൾ ആണിത് .ഷാഹിദ്. അവന്റെ കടയിലും അവന്റെ പിറകെയും ഞാൻ പോയതിന് പകരം ചെയ്തതാണ് ഇത് .എന്റെ നീക്കങ്ങൾ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന് അർത്ഥം .ഷാഹിദ് അല്ല ഇത് ചെയ്തത് .കാരണം ലെറ്ററിലെ കയ്യക്ഷരം അത് ഒരു ഗേൾന്റെ ആണ് .എന്നെ തെറ്റിദ്ധരിപ്പിക്കാൻ അവന്റെ പിറകെ ഞാൻ പോകാൻ വേണ്ടി മനപ്പൂർവം ഷാഹിദിന്റെ കടയിൽ നിന്നും കവർ എടുത്തതാണ് . എങ്കിലും എന്തെങ്കിലും തുമ്പ് കിട്ടോന്ന് അറിയാൻ അവിടെയൊക്കെ ചുറ്റി നടന്നിരുന്നു .അതിനാണ് എനിക്കെതിരെ ഇങ്ങനെ ചെയ്തത് . സഫു അവൾ ഇതൊന്നും വിശ്വസിക്കില്ലാ അവൾക്ക് അറിയുന്നതല്ലേ എന്നെ .എന്നെ അവൾ മനസ്സിലാക്കും .അവൻ ഫോൺ എടുത്തു അവൾക്ക് വിളിച്ചു നോക്കി .എല്ലാം തുറന്നു പറയണം ഇനിയും പറയാതിരിക്കുന്നത് അവൾക്ക് തന്നെയാണ് അപകടം .രണ്ടു റിങ് അടിഞ്ഞതും കട്ടാക്കി .വീണ്ടും വിളിച്ചു അപ്പോഴും കട്ട് ചെയ്തു .പിന്നെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഓഫ് ആയിരുന്നു .മറ്റുള്ളവരുടെ വാക്ക് കേട്ട് എന്നെ അവിശ്വസിക്കാൻ മാത്രം വിശ്വാസതയെ എന്നോട് അവൾക്കുള്ളോ .ഇത്രേ ഉണ്ടായിരുന്നുളളൂ അവൾക്ക് എന്നോടുള്ള ഫ്രെണ്ട്ഷിപ്പിന്റെ ആഴം . അവൻ ദേഷ്യത്തോടെ മുന്നിലുള്ള എല്ലാം തട്ടി തെറിപ്പിച്ചു .
*******
ഇവൾക്കിതെന്തു പറ്റി .നൈറ്റ് ഫുഡ് കഴിക്കാൻ ഇരിക്കുമ്പോൾ ഫൈസി അവളെ ശ്രദ്ധിച്ചു .ഈ ലോകത്ത് ഒന്നുമല്ല അവളുള്ളതെന്ന് അവന് തോന്നി . എന്തൊക്കെയോ ആലോചിച്ചു ഇരിക്കുന്നു .ആർക്കോ വേണ്ടിയെന്ന പോലെ ചോറിൽ ഇടക്കിടക്ക് കൈ കുത്തുന്നു വെന്ന് മാത്രം .ബാക്കിയെല്ലാരും എണീറ്റു പോയത് പോലും അവളറിഞ്ഞിട്ടില്ല . ഈ ലോകത്ത് ഒന്നുമല്ല അവൾ .അവന് ഒരു കുസൃതി തോന്നി .അവൻ ചുറ്റും നോക്കി .ആരും ഇല്ല .ബാബിയും ഉമ്മയും അടുക്കളയിലും . അവൻ ഒരു പച്ചമുളക് എടുത്തു വായിൽ വെച്ചു കൊടുത്തു .അവൾ അത് കടിച്ചു തിന്നുകയും ചെയ്തു .
എന്തു ജന്മ റബ്ബേ ഇത് കാന്താരിയാണെന്ന് അറിയാം കുറച്ചു എരിവ് കൂടുതലെന്നും അറിയാം .എന്നാലും സ്വഭാവം പോലെ എരിവും ഇവൾക്ക് പ്രശ്നം ഇല്ലേ .ആപ്പിൾ കഴിക്കുന്ന പോലെയല്ലേ പച്ചമുളക് തിന്നുന്നത് .അവൻ താടിക്ക് കയ്യും കൊടുത്തു അവിടിരുന്നു .കുറച്ചു കഴിഞ്ഞതും ഉമ്മാന്ന് ഒരു കൂക്കി കേട്ടു .വീട് പറന്നു പോകാത്തത് ഭാഗ്യം .
ഉമ്മാ.....എന്റെ നാവ് അവൾ ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു .ജഗ്ഗും വെള്ളവും എടുത്തു വായിലേക്ക് കമിഴ്ത്തി .
അത് ശരി ഇപ്പോഴാ സ്വപ്നലോകത്തിൽ നിന്നും മഹാറാണി ഇറങ്ങി വന്നത് .പച്ചമുളക് പണി തുടങ്ങി .
എന്താ എന്തു പറ്റി ഉമ്മ അടുക്കളയിൽ നിന്നും ഓടി വന്നു .
ഒരു പച്ചമുളക് കടിച്ചത ഉമ്മാ .ഫൈസി പറഞ്ഞു .
അതിനാണോ ഇങ്ങനെ നിലവിളിച്ചേ ഒന്ന് തന്നാലുണ്ടല്ലോ .പേടിച്ചു മനുഷ്യന്റെ പാതി ജീവൻ പോയി .അവളെ തല്ലാൻ കയ്യോങ്ങുന്ന പോലെയാക്കി ഉമ്മ തിരിച്ചു പോയി .കൊച്ചു കുട്ടിയെന്ന ഇപ്പോഴും വിചാരം .
അവൾ തല ചൊറിഞ്ഞോണ്ട് താഴേക്ക് നോക്കി.
കടിക്കുകയല്ല ഉമ്മാ ഒരു പച്ചമുളക് മൊത്തം കടിച്ചു തിന്നുകയ ചെയ്തത് .അവൻ മനസ്സിൽ ചിരിച്ചോണ്ട് പറഞ്ഞു .
ഉമ്മ പോയതും അവൾ അവനെ നോക്കി .മുഖത്ത് ഒരു കള്ളചിരിയുമായി അവൻ നിൽക്കുന്നത് കണ്ടു .
ഇവന്റെ പണിയാണോ അപ്പൊ ഇത് .ആയിരിക്കും അല്ലെങ്കിൽ ഞാൻ മുളക് കടിച്ചു എരിഞ്ഞിട്ട കൂക്കിവിളിച്ചതെന്ന് ഇവനെങ്ങനെ അറിഞ്ഞു .ദുഷ്ടൻ .അവൾക്ക് മൊത്തത്തിൽ പുകയുന്നത് പോലെ തോന്നി .ഉള്ള വെള്ളം മൊത്തം കുടിച്ചിട്ടും ഒരു മാറ്റവും തോന്നിയില്ല .മൊത്തത്തിൽ എരിഞ്ഞു പുകച്ചിൽ തോന്നുന്നു .
തെണ്ടീ ....നിനക്ക് എന്തിന്റെ കെടടോ .ദ്രോഹിച്ചേ അടങ്ങുന്ന് കച്ചകെട്ടി ഇറങ്ങിയതാണോ .
ഞാനെന്തു ചെയ്തുന്ന .നിന്നോടാരെങ്കിലും പറഞ്ഞോ പച്ചമുളക് തിന്നാൻ .
നീയല്ലേ അത് തന്നത് .
നിന്നെ ഞാൻ നിർബന്ധിച്ചു തീറ്റിച്ചതല്ലല്ലോ .ആപ്പിൾ തിന്നുന്ന പോലെയല്ലേ കടിച്ചു മുറിച്ചു തിന്നത് .അല്ലടി നിന്റെ മോളെ കെട്ടിക്കാറായോ .അമ്മാതിരി ചിന്തയാരുന്നല്ലോ .ഒരു പച്ചമുളക് മൊത്തം ചവച്ചരച്ചിട്ടും അറിഞ്ഞേ ഇല്ലല്ലോ .
ഒരു മുളക് മൊത്തം തിന്നോ അവൾ വായും പൊളിച്ചു അവനെ നോക്കി നിന്നു .
അപ്പോഴാ ഉമ്മ കുറച്ചു പഞ്ചസാരയും എടുത്തു അങ്ങോട്ട് വന്നത് .കുറച്ചു കഴിച്ചു നോക്ക് .എരിവ് പോകും .
ആഹഹ എന്തൊരു സ്നേഹം .കീരിയും പാമ്പും പോലെ ഉണ്ടായിരുന്ന കക്ഷികള . ഇപ്പൊ ഈച്ചയും ചക്കരയും പോലെ ആയല്ലോ .ഇങ്ങനെ പോയാൽ ബെസ്റ്റ് അമ്മായി അമ്മക്കുള്ള അവാർഡ് ഉമ്മാക്ക് ഉറപ്പാ .
പോട ചെക്കാ കളിയാക്കാതെ .അവന് ചെറുതായി ഒരടിയും കൊടുത്തു ഉമ്മ പോയി .
.ഇവരെയൊക്കെ സ്നേഹം കാണുമ്പോൾ ഇവിടെ നിന്നും പോകാൻ തോന്നുന്നില്ല .ഇപ്പൊഇവരെ വിട്ട് പോകുന്ന കാര്യം ഓർക്കുമ്പോൾ തന്നെ ഹൃദയം നുറുങ്ങുന്ന പോലെയാ തോന്നുന്നേ .ഇനി എത്ര നാൾ ഇവിടെ ഉണ്ടാകും എന്ന് പോലും അറിയില്ല .അതോർത്തതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അത് കണ്ടപ്പോൾ അവനും ചെറുതായി സങ്കടം തോന്നി .അവൻ അപ്പോഴാ അവളെ ശ്രദ്ധിച്ചു നോക്കിയത് .കണ്ണിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ വെള്ളം വരുന്നുണ്ട് .
മുഖം ഒക്കെ ചുവന്നു തുടുത്തിരുന്നു .ചുണ്ടുകൾ ചുവന്ന ലിപ്സ്റ്റിക് ഇട്ടപോലെയുണ്ട് .ചുവന്നു തിണർത്തു കിടക്കുന്നു .ആകെക്കൂടി ചുവന്ന കാന്താരി മുളക് പോലെയുണ്ട് മുഖം കാണാൻ . ഇത്രത്തോളം പ്രതീക്ഷിച്ചിരുന്നില്ല .എന്നാലും കാണാൻ നല്ല മൊഞ്ചുണ്ട് .
അവൾ അവിടെ നിന്നും പോകാൻ നോക്കിയതും അവൻ പഞ്ചസാര പാത്രം അവൾക്ക് നേരെ നീട്ടി .
ഈ നീറ്റൽ മാറാതിരിക്കുന്നതാണ് നല്ലത് .അകത്തെ നീറ്റൽ മറക്കാൻ കുറച്ചെങ്കിലും സഹായിക്കും .അതും പറഞ്ഞു അവൾ പോയി .
അവൾക്ക് വേണ്ടെങ്കിൽ പിന്നെ എനിക്കെന്താ
അല്ല ഇവളിപ്പോ എന്താ ഉദ്ദേശിച്ചേ അത് മനസ്സിലാകുന്നില്ലല്ലോ .കണ്ടിട്ട് ആകെ സാട് ആണ് .മനസ്സിൽ എന്തോ അവൾക്ക് ടെൻഷൻ ഉണ്ട് .എന്തായിരിക്കും അവളെ ഇങ്ങനെ നീറ്റുന്ന പ്രോബ്ലം .ചോദിച്ചാൽ പറയില്ലല്ലോ .നമ്മൾ ഇപ്പോഴും അന്യനാണല്ലോ .
അവൾ ഉറങ്ങാൻ കിടന്നെങ്കിലും ഉറക്കം വന്നില്ല .ആകെ വട്ടു പിടിക്കുന്നത് പോലെ .എന്നാലും സാലിക് എങ്ങനെയാ ഇങ്ങനെയൊക്കെ പറയാൻ തോന്നിയത് .ആ ഫോട്ടോസ് ഓർമ വന്നതും അവൾക്ക് ഒന്ന് പൊട്ടിക്കരയണമെന്ന് തോന്നി .ഫൈസി അകത്തേക്ക് കയറി വരുന്നത് കണ്ടതും അവൾ ഉറങ്ങിയത് പോലെ കണ്ണടച്ച് കിടന്നു .പിന്നെ എപ്പോഴോ ഉറങ്ങി .
തന്റെ ചുണ്ടിൽ ആരോ തടവുന്നത് പോലെ തോന്നിയ അവളുടെ ഉറക്കം ഞെട്ടിയത് .അവൾ മെല്ലെ കണ്ണ് തുറന്നു നോക്കി . ഫൈസി .ഇവൻ ഇതെന്താ ചെയ്യുന്നേ .അവൾ അപ്പൊ തന്നെ കണ്ണടച്ച് കിടന്നു . എന്താ ഉദ്ദേശം എന്ന് അറിയണമല്ലോ .അവൻ എണീറ്റു പോയി .അവൾ മെല്ലെ നാവ് കൊണ്ട് ചുണ്ട് ഒന്ന് തൊട്ട് നോക്കി .തേൻ .അവൾ ഫൈസിയെ നോക്കി .അവൻ ഉറക്കം ആണെന്ന് കണ്ടു .അവനെ നോക്കി ചെറിഞ്ഞു കിടന്നു .ഇവനെ മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ റബ്ബേ .എന്താ ശരിക്കും ഇവന്റെ മനസ്സിൽ .ചിലപ്പോൾ തോന്നുന്നു ഇഷ്ടം ആണെന്ന് ചിലപ്പോൾ തോന്നും വെറുപ്പാണെന്ന് .ഏതാ ശരിക്കും സത്യം .ഒന്ന് പറഞ്ഞു താ ആകെ കൺഫ്യൂസ്ട് ആണ് ഞാൻ .ആരെയാ വിശ്വസിക്കേണ്ട അവിശ്വസിക്കേണ്ട ഒന്നും തിരിയുന്നില്ല . അവൾ അവന്റെ മുഖത്ത് മെല്ലെ തലോടി .സാലിയെന്നല്ല ലോകത്ത് ഒരാൾക്കും നിന്റെ സ്ഥാനം കൊടുക്കില്ല .പറ്റില്ല എനിക്കതിന് .സാലിയെ എങ്ങനെയെങ്കിലും പറഞ്ഞു മനസ്സിലാക്കണം . തിരുത്തണം . ഫൈസിയെ ഒരു ശത്രുവിന്റെ സ്ഥാനത്തു സാലി കാണാൻ പാടില്ല .അത് ഫൈസിക്ക് അപകടം ആണ് .ഫൈസിയുടെ നേർക്ക് ഒരാൾ വിരൽ ചൂണ്ടുന്നത് പോലും എനിക്ക് സഹിക്കില്ല .സഹിക്കാൻ പറ്റില്ല .എനിക്ക് കിട്ടിയില്ലെങ്കിലും സാരമില്ല എവിടെ ആയാലും ആരുടെ കൂടെയായാലും സന്തോഷം ആയി ജീവിക്കുന്നത് കണ്ടാൽ മതി .അവൾക്ക് അവന്റെ കൂടെ ചേർന്ന്കിടക്കണമെന്ന് തോന്നി .അവൾ അവന്റെ അടുത്തേക്ക് നീങ്ങി കിടന്നു അവന്റെ ദേഹത്ത് കൈ വെച്ചു കിടന്നു .ചുട്ടുപൊള്ളുന്ന തന്റെ മനസ്സും ശരീരവും ശാന്തമാകുന്നത് അവൾ അറിഞ്ഞു .അവളെ കണ്ണുകൾ ഉറക്കം വന്നു തലോടി .
*******
ഷെറി ഭ്രാന്തിയെ പോലെ അവളെ റൂമിൽ ഉള്ള എല്ലാ വസ്തുക്കളും എറിഞ്ഞുടച്ചു . അവസാനം തളർന്നത് പോലെ നിലത്തിരുന്നു .ഫൈസി അവൻ ഇന്ന് സഫുന്റെ ഫീസ് അടച്ചു .അതിനർത്ഥം അവൻ അവളെ സ്നേഹിക്കുന്നു വെന്നല്ലേ .ഇല്ല അതൊരിക്കലും ഞാൻ സമ്മതിക്കില്ല .ഫൈസി എന്റെതാ എന്റേത് മാത്രം .സാലി അവനാ ഇപ്പൊ എന്റെ ശത്രു .അവൻ സഫുവിൽ നിന്നും അകലണം അല്ലാതെ സഫുവിനെ ഒന്ന് നോക്കാൻ പോലും എനിക്ക് പറ്റില്ല .അവൾ പോലും അറിയാതെ അവന്റെ കണ്ണുകൾ അവളെ പിറകെയുണ്ട് .സാലി എന്റെ അടുത്ത് എത്താൻ ഏതാനും മണിക്കൂർ മാത്രമേ ഉള്ളൂ .അതിനുള്ളിൽ എന്തെങ്കിലും ചെയ്തേ പറ്റു .അവൾ ഫോൺ എടുത്തു ആരെയോ വിളിച്ചു .
പറഞ്ഞത് എന്തായി .
നാളെ .നാളെ ഒരു ദിവസം കൂടി എനിക്ക് ടൈം താ .സഫുവിനെ കാണാൻ ഞാൻ ഒരുപാട് ശ്രമിച്ചതാ പറ്റിയില്ല .നാളെ എന്തായാലും ഞാൻ അവളെ കാണും .മാഡം പറഞ്ഞത് പോലെ എല്ലാം ചെയ്യുകയും ചെയ്തോളാം .സാലി പിന്നെ അവളെ കാണില്ല .കണ്ടാലും സഫു അവനോട് മിണ്ടില്ല പോരേ .
മതി .അവൾ ഫോൺ വെച്ചു .നാളെ കൂടിയേ ഉള്ളൂ സാലി നിന്നെ എനിക്ക് പേടി .പിന്നെ നിന്റെ മുന്നിൽ ഞാൻ അങ്ങോട്ട് വരും .നിന്നെ നേർക് നേരെ കാണാൻ .അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.
...... തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 45
എന്നെ പറ്റി എന്തറിഞ്ഞിട്ട നീയെന്നെ കെട്ടിയത് .
അറക്കാൻ കൊണ്ട് പോകുന്ന മാട് തന്നെ ആർക്ക് വേണ്ടിയാ അറക്കുന്നത് എന്തിന് വേണ്ടിയാ അറക്കുന്നതെന്ന് ആരോടും ചോദിക്കാറില്ല .
നീയപ്പോൾ വീട്ട്കാർക്ക് വേണ്ടി ജീവിതം ഹോമിച്ച അറവ് മാടാനല്ലേ .സോ ധൈര്യമായി പോത്തേന്ന് വിളിക്കാം . സഫ്നയെക്കാൾ നല്ല പേരാണ് . അപ്പൊ പേര് ഫിക്സ് പോത്ത് .നിന്നെ പോത്ത്ന്ന് വിളിക്കുന്നത് പോത്ത് കേൾക്കാതിരുന്ന മതിയാരുന്നു .അതിനെ അപമാനിച്ചുന്ന് പറഞ്ഞു എന്നെ അപ്പൊ ചവിട്ടി കൊല്ലും .
പോത്തെന്ന് നിന്റെ മറ്റവളെ പോയി വിളി തെണ്ടി പട്ടി ഹംക് .അവൾ പതുക്കെ പറഞ്ഞു
എന്താടി പിറു പിറുക്കുന്നെ .
പേരൊന്നു മാറിപോയി അതിന് ഇത്രയും പറയേണ്ടേ കാര്യം ഒന്നും ഇല്ല .
നാണമില്ലല്ലോ അത് പറയാൻ .ഭർത്താവിന്റെ പേര് പോലും ശരിക്കും അറിയാത്ത ഒരു പോത്ത് .നിനക്ക് എന്റെ പേര് ശരിക്കും അറിയോ .എന്റെ ജോലി എന്താന്ന് അറിയോ,ഞാനെന്താ പഠിച്ചതെന്ന് അറിയോ .
48മണിക്കൂർ ഇവന്റെ പി എ ആയി നില്ക്കാന്ന് അപ്പോയിന്മെന്റ് ലെറ്റർ തന്നു .അത് ഫിൽ ചെയ്യുമ്പോൾ ഫൈസാൻ മുഹമ്മദ് . മുഹമ്മദ് ഫൈസാൻ ആയി പോയി .അതിന്റെ പുകിലാ ഇത് .
പേര് ഫൈസാൻ മുഹമ്മദ് .പഠിച്ചത് സിവിൽ എഞ്ചിനീയർ .ജോലി .........അവളൊന്ന് പരുങ്ങി .
ജോലി .....ബാക്കി പറ
ശരിക്കും ഇവന് ജോലിയുണ്ടോ .ഞാനിത് വരെ കണ്ടിട്ടില്ല .പുറത്ത് പോകുന്നത് കാണാം .ഇടക്ക് വീട്ടിലേക്കു വരും .പിന്നെയും പോകും .നൈറ്റ് ലേറ്റ് ആയെ വരികയും ചെയ്യൂ .അങ്ങനെ വെച്ച് നോക്കുമ്പോൾ ഒരു ജോലിയും കൂലിയും ഇല്ലാത്ത സാധനം ആണ് .ശരിക്കും പറഞ്ഞാൽ തേരാ പാര നടക്കൽ .
ടീ പോത്തേ ആത്മഗതം പറയുമ്പോഴെങ്കിലും മെല്ലെ പറഞ്ഞൂടെ .
റബ്ബേ എല്ലാം കേട്ടോ .
അവൾ അവനെ നോക്കി ഇളിച്ചു കാണിച്ചു . സോറി സർ .
ഒരു ജോലിക്കും പോകാത്ത എന്നെ മരുമോൻ ആക്കാൻ നിന്റെ വീട്ടുകാർ സമ്മതിച്ചത് എന്തിനാ .നിന്റെ വീട്ട്കാർക്ക് നിന്നോട് ഒരു തരിമ്പ് പോലും സ്നേഹം ഇല്ലല്ലേ .
കെട്ടിയ സാഹചര്യത്തെ പറ്റി പറയാതിരിക്കുന്നതാ നല്ലത് .ഗതി കേട് കൊണ്ട കെട്ടിയത് .അത് പറഞ്ഞാൽ കലിപ്പ് മൊത്തം എന്റെ മെക്കിട്ട് തീർക്കും .മിണ്ടാതിരിക്കുന്നതാ നല്ലത് .
അത് വീട്ടുകാരോട് ചോദിക്കണം .എന്നോട് ചോദിച്ചിട്ട് ഒരു കാര്യവും ഇല്ല .
ഒക്കെ .അത് വിട് .ഞാൻ പഠിച്ചത് സിവിൽ തന്നെയാണ് അതെങ്കിലും അറിയാലോ സന്തോഷം ആയി .എന്നെ പറ്റി ബാക്കിയെല്ലാം വഴിയേ മനസ്സിലായിക്കൊള്ളും .ഇപ്പൊ പോയി നല്ല ചൂടുള്ള ഒരു കോഫി എടുത്തിട്ട് വാ .പിന്നെ കൃത്യം ഒൻപതു മണിക്ക് റെഡിയായി നിൽക്കണം .ഒരിടം വരെ പോകാനുണ്ട് .
അവൾ തലയാട്ടികൊണ്ട് താഴേക്കു പോയി .
അഞ്ചുമിനിറ്റ് കൊണ്ട് തന്നെ ടീ എടുത്തു വന്നു .അവൻ കുടിച്ചു നോക്കി .
ഞാൻ നിന്നോട് എന്താ പറഞ്ഞത് കോഫി എടുത്തിട്ട് വരാനാല്ലേ .എന്നിട്ട് കൊണ്ട് വന്നതോ ചായ .പറഞ്ഞ ഒരു കാര്യവും കൃത്യമായി ചെയ്യരുത് .തോന്നിയത് ചെയ്തിട്ട് വന്നോളും .
എപ്പോഴും രാവിലെ ചായ അല്ലേ കുടിക്കൽ .അത് കൊണ്ട് പറഞ്ഞത് മാറിപ്പോയെന്ന് കരുതി .
അങ്ങനെ കരുതാൻ ഞാൻ പറഞ്ഞോ .പറഞ്ഞോന്നു .അവൻ ചെറിയ കലിപ്പോടെ പറഞ്ഞു .
സോറി സർ .ഇപ്പൊ മാറ്റി കൊണ്ട് വരാം .
ഇത് ഇനി ആര് കുടിക്കും .പാലും വേസ്റ്റ് കോഫിയും വേസ്റ്റ് ഗ്യാസ് വേസ്റ്റ് .എല്ലാത്തിനും എന്താ വിലയെന്ന് അറിയോ .
അവൾ ആ കോഫി വാങ്ങി ഒറ്റയടിക്ക് കുടിച്ചു .ഇപ്പൊ പ്രോബ്ലം തീർന്നില്ലേ സർ .വേസ്റ്റ് ആയില്ലല്ലോ .അവൾ പോയി ചായ എടുത്തിട്ട് വന്നു .അവൻ കുടിച്ചു നോക്കിയിട്ട് പറഞ്ഞു
ഇതിൽ മധുരം കുറവാണല്ലോ എനിക്ക് വേണ്ട ഇത് .അവൾക്ക് നേരെ നീട്ടി .ദേഷ്യം വന്നെങ്കിലും അവൾ പിടിച്ചു നിന്നു .ഏത് നേരത്താണാവോ ഇങ്ങനെയൊരു എഗ്രിമെന്റ് സമ്മതിച്ചേ .
മധുരം ഇട്ടിരുന്നു .
പിന്നെ ഞാൻ കളവ് പറഞ്ഞതാണോ .കുടിച്ചു നോക്കെടി .
അവൾ കുറച്ചു കുടിച്ചു നോക്കി .മധുരം കണക്കാണല്ലോ .എന്നെ മനപ്പൂർവം വഴക്ക് പറയുന്നതാ മരങ്ങോടൻ .സോറി സർ ഞാൻ ഇപ്പൊ മധുരം ഇട്ട് കൊണ്ട് വരാം .
ഇനി വേണ്ട .ഞാൻ അട്ജസ്റ്റ് ചെയ്തോളാം .നീ കുടിച്ചതിന്റെ ബാക്കിആയതോണ്ട് ആണോന്ന് അറിയില്ല .ഇപ്പൊ കുറച്ചു മധുരം ഒക്കെയുണ്ട് . ചായ സൂപ്പർ ആണ് അവൻ ചെറു ചിരിയോടെ അതും പറഞ്ഞു ചായ കുടിച്ചു കപ്പ് തിരിച്ചു കൊടുത്തു .
അവൾ വായും പൊളിച്ചു അവനെ നോക്കി നിന്നു .അവനത് കാണാത്ത മട്ടിൽ ടവ്വലും
എടുത്തു ബാത്റൂമിലെക്ക് പോയി .പോകുമ്പോൾ വിളിച്ചു പറഞ്ഞു എന്റെ പാന്റും ഷർട്ട് അയേൺ ചെയ്തു എടുത്തു വെക്ക് .
ഇതിലും ഭേദം കോളേജിൽ പോക്ക് നിർത്തുന്നതായിരുന്നു .അവൾ പാന്റും ബ്ലാക്ക് ഷർട്ട് എടുത്തു വെച്ചു .ഷർട്ട് ഈസ്തിരിയിട്ടപ്പോൾ അവൾക്ക് സമീർക്കയെ ഓർമ വന്നു .സമീർക്കയുടെ എല്ലാ ഷർട്ടും ഉൽഘാടനം ഞാനാണ് .എന്തോ ഒരിഷ്ടം ആണ് അത് ഇടാൻ .ഷർട്ടും ഇട്ടു രണ്ടു ഫോട്ടോയും എടുത്തേ തിരിച്ചു കൊടുക്കൂ .അവൾക്ക് അവരെയൊക്കെ മിസ്സ് ചെയ്തു .അവൾ ആ ഷർട്ട് ഇട്ടു നോക്കി .ഫൈസി വരുന്നുണ്ടോന്ന് ഇടക്കിടക്ക് നോക്കി കൊണ്ടിരുന്നു .കുളിക്കാൻ കേറിയതല്ലേ ഉള്ളൂ .അവൾ കണ്ണാടിയുടെ മുന്നിൽ നിന്നു അവളെ തന്നെ നോക്കി .സമീർക്കയുടെ ഷർട്ട് പോലെ ലൂസ് പാപ്പാസ് അല്ല .ടൈറ്റ് ഫിറ്റിലെ ഫൈസി ഷർട്ട് ഇടൂ .അത് കൊണ്ട് വലിയ ലൂസ് ഒന്നും ഇല്ല .
ഷർട്ട് ഇഷ്ടം ആണെങ്കിൽ സ്വന്തമായി വാങ്ങിക്കൂടെ .ചെവിയുടെ പിറകിൽ നിന്നും ഫൈസിയുടെ സൗണ്ട് കേട്ടതും അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി .ആ വെപ്രാളത്തിൽ അവന്റെ ദേഹത്ത് തന്നെ തട്ടി പിറകിലെക്ക് വീഴാൻ നോക്കിയതും അവൻ അവളെ കയ്യിൽ പിടിച്ചു മുന്നോട്ട് വലിച്ചു .അവന്റെ നെഞ്ചിലെക്ക് തന്നെ വീണു നിന്നു .ഒരു നിമിഷം അവൾ അവളെ തന്നെ മറന്നു അങ്ങനെ തന്നെ നിന്നു .അവന്റെ കൈ തന്നെ അവന്റെ ശരീരത്തോട് ചേർത്ത് പിടിച്ചപ്പോഴാ അവൾ ഞെട്ടി പിടഞ്ഞു മാറിയത് .
ഞാൻ ......ഞാൻ ...ഐ ആം സോറി .വെറുതെ ഒരു രസത്തിന് ......ചുമ്മാ ...
അവൾ അതഴിച്ചു അവന് തന്നെ കൊടുത്തു .അവനെ നോക്കാതെ റൂമിൽ നിന്നും ഇറങ്ങി പോയി .
ലൂസ് ....ലൂസ് ....അവൻ അവന്റെ തലക്ക് തന്നെ രണ്ടടി കൊടുത്തു .ഇപ്പൊ തന്നെ എല്ലാ പ്ലാനും വേസ്റ്റ് ആയേനെ .വല്ല കാര്യം ഉണ്ടായിരുന്നോ അവളെ കെട്ടിപ്പിടിക്കാൻ നോക്കാൻ .അത് കൊണ്ടല്ലേ അവൾ പോയെ .അവൻ ആ ഷർട്ടും പിടിച്ചു കുറച്ചു സമയം നിന്നു .പിന്നെ ചെറു ചിരിയോടെ അതന്നെ ഇട്ടു .റെഡിയായി താഴെക്ക് വന്നു .അവളും റെഡിയായി അവനെയും കാത്തു നിന്നിരുന്നു .പിങ്ക് കളർ ചുരിദാർ ആയിരുന്നു അവൾ ഇട്ടത് .അതിൽ അവൾ കൂടുതൽ സുന്ദരിയായത് പോലെ തോന്നി .മേക്കപ് ഒന്നും ഇട്ടിട്ടില്ല .കണ്ണുകൾ മാത്രം നീട്ടി എഴുതിയിരുന്നു .എന്തിനാ മേക്കപ്പ് ആ കണ്ണുകൾ മാത്രം മതിയല്ലോ എല്ലാം മറന്നു അവളെയും നോക്കി ഇരിക്കാൻ .ഇത്രയും ദിവസം ഈ സൗന്ദര്യം ആസ്വദിക്കാൻ കഴിയാത്ത ഞാൻ എന്തു വിഡ്ഢിയാ .എന്റെ സ്ഥാനത്തു വല്ലവരും ആണേൽ കയ്യിൽ ഇപ്പൊ ഒരു കുട്ടിയും കൂടി ആയേനെ .അല്ല അതിന് ടു മന്തസ് കൊണ്ട് കുട്ടിയകോ .
ഹലോ സർ എന്താ ആലോചിച്ചു നിൽക്കുന്നെ .അവൾ കാണുന്നുണ്ടായിരുന്നു ഫൈസി അവളെ അടിമുടി നോക്കുന്നത് .
അവൻ ഒരു ചമ്മലോടെ അവളെ നോക്കി .അവൾ കണ്ടു കാണുമോ നോക്കി വെള്ളം ഇറക്കുന്നത് .സ്വയം വില കളഞ്ഞു കുളിക്കല്ല ഫൈസീ .അവൻ അവനോടു തന്നെ പറഞ്ഞു .
സാധാരണ ഭാര്യമാർ ഒരുങ്ങി കെട്ടി വരാൻ രണ്ടു മണിക്കൂർ എങ്കിലും എടുക്കും .ഭർത്താക്കന്മാരുടെ കഷ്ട കാലം ആണ് ആ വെയ്റ്റിംഗ് .നീ അങ്ങനെയല്ലല്ലോന് ഓർക്കുവായിരുന്നു .
ഞാനതിന് തന്റെ ഭാര്യയല്ലല്ലോ .പി എ അല്ലെ .അല്ല പറച്ചിൽ കേട്ടാൽ അനുഭവം ഉണ്ടെന്ന് തോന്നുവല്ലോ .
ആ ഉണ്ടെടി എനിക്ക് വേറെയും രണ്ടു ഭാര്യമാർ കൂടി അവരെ കാര്യമാ പറഞ്ഞത് .
അതിനുള്ള കപ്പാസിറ്റി ഉണ്ടെന്ന് തോന്നുന്നില്ല .
ഇങ്ങ് അടുത്ത് വാ കപ്പാസിറ്റി ഉണ്ടോന്ന് ഇപ്പൊ തന്നെ കാണിച്ചു തരാം .
ഞാനൊരു തമാശ പറഞ്ഞതാ വിട്ടേക്ക് മാഷേ .
Mmmmm അവൻ അമർത്തി മൂളികൊണ്ട് പുറത്തേക്കു പോയി .അവളെ ഒരു തമാശ മനുഷ്യന്റെ നെഞ്ചിൽ ചവിട്ടി തന്നെ തമാശിക്കണം .പറഞ്ഞു തരാട്ടോ നിനക്ക് .ഇന്ന് മൊത്തം എന്റെ കൂടെ തന്നെ ഉണ്ടാകുമല്ലോ .
നാസ്ത എടുത്തു വെച്ചിട്ടുണ്ട് .അവൾ വിളിച്ചു പറഞ്ഞു .അവൻ പോയി ഇരുന്നു .രാവിലെ ആയത് കൊണ്ട് ആരും കഴിക്കാൻ വന്നില്ല .അവർ രണ്ടു പേരും മാത്രമേ ഉണ്ടായിരുന്നുള്ളു .നല്ല ദോശയും കടലക്കറിയും .എന്റെ ഫേവറിറ്റ് ആണ് .അവൾ വേഗം പോയി പ്ലേറ്റ് എടുത്തു രണ്ടു ദോശയും എടുത്തു തിന്നാൻ തുടങ്ങി .ഇന്നലെ നൈറ്റ് തിന്നാത്തത് കൊണ്ട് നല്ല വിശപ്പും ഉണ്ടായിരുന്നു . മുരടനക്കുന്നത് കേട്ടു അവൾ ഫൈസിയെ നോക്കി .അവളെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടു .
നീ കഴിക്കുന്നില്ലേ .
ആര് കഴിക്കുന്നില്ലെന്ന്
സോറി .സർ ഫുഡ് കഴിക്കുന്നില്ലേ .
വിളമ്പി തരാൻ നിന്റെ വീട്ടിൽ നിന്നും ആള് വന്നിട്ടുണ്ടോ .
അവളെ മുഖത്ത് ദേഷ്യം വന്നത് അവൻ കണ്ടു .ദേഷ്യ പെടുമ്പോൾ അവൾക്ക് ഒരു പ്രത്യേക മൊഞ്ചാണ്് .വേറൊരു കാര്യം കൂടി അവൻ മനസ്സിലാക്കിയിരുന്നു .അവളെ വീട്ടുകാരെയോ ഉപ്പാനെയോ ഒക്കെ പറ്റി പറയുമ്പോൾ അവൾക്ക് പെട്ടെന്ന് ദേഷ്യം വരും .അത് കാണാൻ വേണ്ടി തന്നെയാണ് അവരെ പറയുന്നതും .
സ്വന്തം ആയി എടുത്തു തിന്നുടെ .അതിനും ആള് വേണോ .
പിന്നെ നിന്നെയെന്തിനാ പിഎ ആയി നിയമിച്ചത് .
പിഎ മാരുടെ പണിയാണോ സാറന്മാരെ തീറ്റിക്കൽ .എനിക്ക് വിശക്കുന്നു .വേണേൽ എടുത്തു തിന്നാൻ നോക്ക് .
ഒക്കെ. അങ്ങനെയാണേൽ അങ്ങനെ .നീ കഴിക്ക് .
വേണ്ടേൽ തിന്നണ്ട പുല്ല് പോകാൻ പറ .അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി തിന്നു .അവൾ തിന്നു കഴിഞ്ഞു എണീറ്റു അവനെ നോക്കി .
സർ പോകാം .
പോകാം അതിന് മുന്നേ മോളൊന്ന് ഫോൺ എടുത്തു നോക്ക് .ഞാനൊരു msg ഇട്ടിട്ടുണ്ട് .
അവൾ അവളെ ഫോൺ എടുത്തു നോക്കി .
രാവിലെ ഞാൻ സൈൻ ചെയ്തു കൊടുത്ത പേപ്പർ ആണ് .അതിലെ ഒരു കണ്ടന്റ് ചുവപ്പ് മഷി കൊണ്ട് അണ്ടർ ലൈൻ ചെയ്തിട്ടുണ്ട് .
ഇംഗ്ലീഷ് അറിയോ അതോ ഞാൻ ട്രാൻസിലേറ്റ ചെയ്തു തരണോ .
വായിച്ചു നോക്കിയതും തലക്ക് കയ്യും വെച്ചു അവൾ അവിടെ ഒരു കസേരയിൽ ഇരുന്നു .
48മണിക്കൂർ പറയുന്ന എല്ലാ ജോലിയും ചെയ്യാൻ ഞാൻ തയ്യാറാണ് .പറഞ്ഞ ജോലി ചെയ്യാൻ പറ്റിയില്ലെങ്കിൽ അതിന് പകരം നാല് മണിക്കൂർ എക്സ്ട്രാ ജോലി ചെയ്യാനും എനിക്ക് സമ്മതം ആണ് .എന്റെ ഒരു പൊട്ട ബുദ്ധി .വായിക്കാതെ ഒപ്പിട്ടും കൊടുത്തു .
ടൈം ഈസ് റണ്ണിങ് .
അവൾ പെട്ടെന്ന് തന്നെ ഒരു പ്ലേറ്റ് എടുത്തു അതിൽ ഫുഡും വെച്ചു അവന്റെ നേർക്ക് നീട്ടി .
എനിക്ക് ഫുഡ് വേണ്ട .എന്തോ വിശപ്പില്ല .അവൻ എണീറ്റു .അവൾ പ്ലേറ്റും എടുത്തു അവന്റെ പിറകെ പോയി .പ്ലീസ് സർ ....സോറി സർ ....സോറി അറിയാതെ പറ്റിയ മിസ്റ്റേക്ക് ആണ് സാർ .
എനിക്ക് വേണ്ടാന്ന് പറഞ്ഞില്ലേ .വിശപ്പില്ല .
പ്ലീസ് സർ ...സോറി പറഞ്ഞില്ലേ .ഒരു മിസ്റ്റേക്ക് പറ്റി പോയി .സോറി .ഇനിയാവർത്തിക്കില്ല .
ഇങ്ങനെ പറഞ്ഞാൽ ക്ഷമിക്കാതിരിക്കാൻ പറ്റില്ലല്ലോ .അവൻ പോയി അവിടെ ഇരുന്നു .
അവൾ പ്ലേറ്റ് അവന്റെ മുന്നിലേക്ക് നീട്ടി .
അവൻ മൈന്റ് ചെയ്തില്ല .
സോറി പറഞ്ഞില്ലേ ഇനിയെന്താ സർ .
എന്തോ കൈക്കൊക്കെ നല്ലവേദന .വായിൽ വെച്ചു താ .അവൻ വാ തുറന്നു അവളെ നേർക്ക് നോക്കി .
അവൾ ഒരു കഷ്ണം എടുത്തു അവന്റെ വായിൽ വെച്ചു കൊടുത്തു .നോക്കിക്കോ തെണ്ടി ഇതിനൊക്കെ ഞാൻ പകരം വീട്ടിയിരിക്കും .48മണിക്കൂർ ഒന്ന് കഴിഞ്ഞോട്ടെ .തുടക്കം ഇങ്ങനെയാണെങ്കിൽ ഇനിയെങ്ങനെ ആയിരിക്കും .ഒന്നും വേണ്ടാരുന്നു .ഇനിയെന്തൊക്കെ അനുഭവിക്കണം എന്റെ പടച്ചോനെ എന്നെ കാത്തോണേ .ക്ഷമ നല്ലോണം തരണേ അല്ലെങ്കിൽ ഈ പിശാചിനെ കൊന്നു ഞാൻ ജയിലിൽ പോകേണ്ടി വരും .
....... തുടരും
Part 46
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 46
ഞാൻ മുടി വാരിയില്ല .പോയി ചീർപ്പ് എടുത്തു വാ .
മുടിയൊക്കെ വാരി മൊഞ്ചയിട്ട് പോകാൻ ഷാരുഖാനല്ലെ .കാക്ക കുളിച്ചാൽ കൊക്കാകില്ല .
കുളിക്കാത്ത കൊക്കിനേക്കാൾ നല്ലത് കുളിക്കുന്ന കാക്കയാണ് .പോയി ചീർപ്പെടുത്ത് വാ .
ഒരു ദിവസം മുടി വാരിയില്ലെന്ന് വെച്ചു ലോകം അടിമറിഞ്ഞു പോകാനൊന്നും പോകുന്നില്ല .
അത് നീയാണോ തീരുമാനിക്കുന്നെ .
പേഴ്സ് എടുത്തില്ല ടവ്വൽ എടുത്തില്ല ഫയൽ എടുത്തില്ല ചാവി എടുത്തില്ല എന്നൊക്കെ പറഞ്ഞു മൂന്നാല് തവണയായി സ്റ്റെപ് കയറ്റിക്കുന്നു .എനിക്കിനി വയ്യ കാല് വേദനിക്കുന്നു .
ഞാൻ ദിവസവും ഇത് പോലെ എത്ര പ്രാവിശ്യം സ്റ്റെപ് കയറുന്നുണ്ട് .എന്നിട്ട് എനിക്ക് കാല് വേദന ഇല്ലല്ലോ .
അതിന് മനുഷ്യനല്ലേ കാല് വേദനിക്കു .നീ പിശാചല്ലേ .അവൾ മെല്ലെ പറഞ്ഞു .
എന്താടി ഇപ്പൊ പറഞ്ഞേ .
ഒന്നുല്യാ പൊന്നു നിന്റെയത്ര സ്റ്റാമിന എനിക്കില്ലെന്ന് പറഞ്ഞതാ .
ഇപ്പൊ സമ്മതിച്ചോ എനിക്ക് സ്റ്റാമിന ഉണ്ടെന്ന് .നേരത്തെ ഡൌട്ട് ആണെന്ന് പറഞ്ഞിരുന്നു .
അതിനാണോ എന്നെ സ്റ്റെപ് കയറ്റിയേ .നീ വെറും പിശാചല്ല തെണ്ടി ഡ്രാക്കുളയാ ഡ്രാക്കുള .എന്റെ ചോര ഊറ്റിക്കുടിക്കാൻ വന്ന ഡ്രാക്കുള .
പിറു പിറക്കുന്ന കണ്ടു അവൻ അവളെ നോക്കി പുരികം പൊക്കി എന്താന്ന് ചോദിച്ചു .അവൾ തിരിച്ചു ഇളിച്ചു കാണിച്ചു .
ലേറ്റ് ആകുന്നു പോയി ചീർപ്പ് എടുത്തിട്ട് വാ .
തനിക്ക് ഇപ്പൊ മുടി വാരിയ പോരേ .അവൾ അവന്റെ മുഖം അവന്റെ നരെയാക്കി പിടിച്ചു .
ഇവൾ ഇതെന്ത് ഭാവിച്ച . അവൾ പെട്ടെന്ന് മുഖം പിടിച്ചു അവളെ നേർക്ക് ആക്കിയപ്പോൾ ഒന്ന് അമ്പരന്നു .
അവൾ കൈ കൊണ്ട് അവന്റെ മുടി കൊതി വെച്ചു .
ഇതിന് വേണ്ടിയാരുന്നോ .അയ്യേ ഇങ്ങനെയോ. മുടി വരാത്തത് പോലെയുണ്ട് .അവൾ ഒന്ന് കൂടി ശരിയാക്കി കൊടുത്തു .ഇപ്പോഴോ .
ഇതൊന്നും ശരിയാവില്ല നീ പോയി ചീർപ്പ് എടുത്തിട്ട് വാ .നീ കാര്യായി ഒരുങ്ങിയിട്ടുണ്ടല്ലോ .എന്നിട്ട് ഞാനിങ്ങനെ .അത് നടക്കില്ല .
ഇവനെ കൊണ്ട് തോറ്റല്ലോ .അവൾ അവന്റെ കഴുത്തിലൂടെ കയ്യിട്ട് ഒരു സെൽഫി എടുത്തു .
എന്നിട്ട് അവന് കാണിച്ചു കൊടുത്തു നോക്ക് എന്നേക്കാൾ എന്ത് മൊഞ്ചുണ്ടെന്ന് .അവൻ ആ ഫോട്ടോ നോക്കി .നോക്കുന്നത് പോലെയാക്കി അവന്റെ ഫോണിലെക്ക് സെന്റ് ചെയ്തു .അവളെ ഫോട്ടോസ് അറിയാതെ എടുത്ത കുറേ ഉണ്ടെങ്കിലും ഒന്നിച്ചു എടുത്തത് ഒന്നും ഉണ്ടായിരുന്നില്ല .ലോട്ടറി അടിച്ച പോലെയാ ആ ഫോട്ടോ കിട്ടിയപ്പോൾ തോന്നിയത് .
കണ്ടല്ലോ .എന്നേക്കാൾ മൊഞ്ചില്ലെ .
ഇനി വാ പോകാം .പ്ലീസ് .പ്ലീസ് പ്ലീസ്
എന്നാലും .......എന്തോ .അവൻ അവളെ ഇടം കണ്ണിട്ടു നോക്കി .കുഴി മടി കൊണ്ട ഇങ്ങനെയൊക്കെ ചെയ്യുന്നതെങ്കിലും എന്ത് കൊണ്ടോ സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു .അവൾ നോക്കുമ്പോൾ തൊടുമ്പോൾ ശരിക്കും ഏതോ ലോകത്ത് എത്തിയപോലെ .
ഒരു എന്നാലും ഇല്ല വാ അവൾ ഉന്തി തള്ളി കാറിൽ കയറ്റി .
ഹാവൂ സമാധാനം ആയി .അവൾ നെഞ്ചിൽ കൈ വെച്ചു പറഞ്ഞു .ഇനി ഇറങ്ങല്ലേന്ന് പ്രാർത്ഥിച്ചു കൊണ്ട് അവൾ പിറകിലെ ഡോർ തുറന്നു കേറാൻ നോക്കിയതും അവൻ പറഞ്ഞു ഞാനെന്താ നിന്റെ ഡ്രൈവറോ .അവൾ ഡോർ വലിച്ചടച്ചു . അവന് മനസ്സിലായി പറഞ്ഞത് ഇഷ്ടായില്ലെന്ന് .ഉടക്കാൻ നിൽക്കേണ്ടെന്ന് കരുതി മുന്നിൽ കേറി ഇരുന്നു .അവളുടെ മുഖത്ത് ഇഷ്ടക്കേട് ഉണ്ടാരുന്നു ഫൈസി അത് ശ്രദ്ധിച്ചു .
സീറ്റ് ബെൽറ്റ് ഇട് .
അതൊന്നും ആവിശ്യം ഇല്ല .ശരിക്കും പറഞ്ഞാൽ അത് എങ്ങനെയാ ഇടേണ്ടത് എന്ന് അറിയില്ല .ഇടാൻ അറിയില്ലെന്ന് പറഞ്ഞാൽ നാണക്കേടാ .പിന്നെ കളിയാക്കി കൊല്ലും .അതിനേക്കാൾ ഭേദം ഇങ്ങനെ പറയുന്നതാ .
സീറ്റ് ബെൽറ്റ് ഇടുന്നത് സേഫ്റ്റിക്ക അല്ലാതെ അലങ്കാരത്തിന് അല്ല .അറിയില്ലെങ്കിൽ പറ ഞാനിട്ടു തരാം .അവൻ ഇട്ടു തരാൻ എന്ന ഭാവത്തിൽ അടുത്ത് വന്നു .
വേണ്ടാവേ .സീറ്റ് ബെൽറ്റ് ഇടാൻ എന്നവണ്ണം അടുത്ത് വരണം .ടച്ച് ചെയ്യണം .ഇതൊക്കെ കുറേ സീൻ കണ്ടതാ .അത് കൊണ്ട് തല്ക്കാലം ഇട്ടു തരണ്ട .എനിക്ക് ഒരു ബെൽറ്റിന്റെയും ആവിശ്യവും ഇല്ല .
ടച്ച് ചെയ്യണ്ട ഒരു സാധനം . അവളുടെ ഒരു ജാഡ .അനുഭവിക്കുമ്പോൾ പഠിച്ചോളും . ഇല്ലേൽ പഠിപ്പിക്കും .അല്ല പിന്നെ .
ഓഹ് ആയിക്കോട്ട് .അല്ല ഇതെവിടെക്കാ പോകുന്നേ .
ഫ്രണ്ടിന്റെ ഓഫീസിൽ ഒരു ജോലി പറഞ്ഞു വെച്ചിട്ടുണ്ട് .പോയി നോക്കിട്ട് വരാം . കിട്ടിയാലോ .
ജോലിയില്ലാത്ത ഒരുത്തന് പിഎ .ലോകത്ത് എവിടെയും കാണില്ല ഇങ്ങനെയൊരു ജോലി .
നിനക്ക് ചെയ്യാൻ ജോലി കിട്ടിയ പോരേ .
മതി .
എന്ന മിണ്ടാതിരി .
Mm .ഓവർ സ്പീഡിൽ ആണ് അവൻ കാർ ഓടിച്ചത് .
കുറച്ചു മെല്ലെ പോയിക്കൂടെ .അവിടെ പോയിട്ട് മലമറിക്കാനൊന്നും ഇല്ലല്ലോ .
അവൻ കേൾക്കത്തമാതിരി ഇരുന്നു .
പിന്നെ അവളൊന്നും മിണ്ടിയില്ല .അവനെ പിന്നെ നോക്കിയതും ഇല്ല.പുറം കാഴ്ചകൾ നോക്കി ഇരുന്നു .
കുറച്ചു ദൂരം ചെന്നതും അവൻ പെട്ടെന്ന് ബ്രേക്ക് പിടിച്ചു .പെട്ടന്ന് ആയതിനാൽ അവൾക്ക് പിടിത്തം കിട്ടിയില്ല .മുന്നോട്ട് ചെന്നു വീണു ഹാഷ്ബോർഡിൽ നെറ്റിയിടിച്ചു .ഉമ്മാ എന്റെ നെറ്റി . അവൾ വേദനകൊണ്ട് നെറ്റിയിൽ പിടിച്ചു അവനെ ദേഷ്യത്തോടെ നോക്കി .എവിടെ നോക്കിയാടോ ഓടിക്കുന്നെ .
മാനത്തു നോക്കി .കേരളത്തിലെ റോഡ് ആണ് .എപ്പോഴാ കുഴിയിൽ വീഴുകന്ന് പറയാൻ പറ്റില്ല .അത് കൊണ്ട സേഫ്റ്റിക് ബെൽറ്റ് ഇടാൻ പറഞ്ഞേ ഇത് പോലുള്ള ചെറിയ ചെറിയ വീഴ്ചയിൽ അപകടം ഒന്നും പറ്റില്ല .അവന്റെ മുഖത്ത് ഉള്ള കള്ളച്ചിരി അവൾ ശ്രദ്ധിച്ചു .
അവൻ മനപ്പൂർവം ചെയ്തതാണെന്ന് അറിയുന്നത് കൊണ്ട് അവൾ തിരിച്ചൊന്നും പറഞ്ഞില്ല .പറഞ്ഞാൽ ഇത് പോലെ ഇടക്കിടക്കെ വീഴുമെന്ന് അവൾക്കറിയാം .പിന്നെ സൂക്ഷിച്ചാണ് അവൾ ഇരുന്നത് .നമ്മളെ നമ്മൾ തന്നെ നോക്കണ്ടേ .ഒരു വലിയൊരു ഓഫീസിന്റെ മുന്നിൽ കൊണ്ട് പോയി കാർ നിർത്തി .
ഇറങ്ങ് .
ഇവിടെയെന്ത ഇതാണോ നീ പറഞ്ഞ ഓഫീസ് .
അതെ .ഇവിടെയാണ് നിനക്ക് ജോലി .ഇവിടുത്തെ എംടി യുടെ പി എ ആയി രണ്ടു ദിവസം .
നിന്റെ പി എ എന്നല്ലേ പറഞ്ഞത് .
ജോലിയില്ലാത്ത എനിക്ക് എന്തിനാ പി എ യുടെ ആവിശ്യം .നിന്റെ ശമ്പളം ഞാൻ വാങ്ങിച്ചോളാം .എന്റെ ക്യാഷ് എനിക്ക് മുതലാക്കണ്ടേ .ഒരു ജോലിയും ചെയ്യാതെ സുഖിക്കാന്ന് കരുതിയോ .
ഏത് അലവലാതിയുടെയാണാവോ ഈ ഓഫീസ് .
എന്ത് കച്ചറ ലാഗ് ആടി ഇത് .അലവലാതി .
ഞാൻ കുറച്ചു കച്ചറ തന്നെയാ ഇമ്മാതിരി ഭാഷയെ വായിൽ വരുള്ളൂ .വേണേൽ സഹിച്ച മതി
അവൻ ശബ്ദം കടുപ്പിച്ചു നോക്കി പേടിപ്പിച്ചു പറഞ്ഞു .ഹി ഈസ് മൈ ഫ്രണ്ട് .കാൾ മി സർ .
അവന്റെ ഭാവം കണ്ടു ചെറുതായി പേടി തോന്നാതിരുന്നില്ല .അവനെ പറഞ്ഞപ്പോൾ ദേഷ്യം വരണമെങ്കിൽ ഫൈസിയുടെ അടുത്ത ഫ്രണ്ട് ആയിരിക്കും .സർ എങ്കിൽ സർ .എനിക്ക് ഇവിടെ എന്താണാവോ ജോലി .
അത് അവൻ പറഞ്ഞു തരും .അവിടെ പോയി
റീസെപ്ഷനിൽ പറഞ്ഞ മതി എംഡി യെ കാണണമെന്ന് .
അതും പറഞ്ഞു കാറിൽ കയറി ഒറ്റ പോക്ക് .
അവനെയല്ല നിന്നെയ അലവലതിന്ന് വിളിക്കണ്ടേ .അറിയാത്തോരിടത് തനിച്ച് ഇട്ടിട്ട് പോയ കണ്ടില്ലേ .
ഇനിയെന്ത് എന്ന് കുറച്ചു സമയം ആലോചിച്ചു .തിരിച്ചു പോയാലോ .ഇവിടെ അറിയാത്ത ഒരാളുടെ കൂടെ എങ്ങനെയാ ജോലി ചെയ്യുക .തിരിച്ചു പോയാൽ പൈസ കൊടുക്കാൻ എന്റെ കയ്യിൽ ഇല്ല താനും .രണ്ടു ദിവസല്ലേ സഹിക്കുക തന്നെ .പിന്നെ രണ്ടും കല്പ്പിച്ചു അകത്തേക്ക് തന്നെ പോയി .റിസപ്ഷനിൽ ഒരു പെൺകുട്ടിയെ കണ്ടു .അവളോട് കാര്യം പറഞ്ഞു .അവൾ ആരെയോ ഫോൺ വിളിക്കുന്നത് കണ്ടു .സർ വെയിറ്റ് ചെയ്യാൻ പറഞ്ഞു .അവൾ അവിടെ ഒരു സോഫയിൽ പോയി ഇരുന്നു .മൊത്തത്തിൽ കണ്ണോടിച്ചു നോക്കി .സെറ്റപ്പ് ആണല്ലോ പുള്ളി .ഓഫീസ് സ്റ്റാഫ് ഒക്കെ കാണുമ്പോൾ അങ്ങനെയാണ് തോന്നുന്നത് .ഇഷ്ടായാൽ ഇവിടെ തന്നെ കൂടിയാലോ .ജീവിക്കാൻ എന്തായാലും ഒരു ജോലി വേണ്ടേ .ഉപ്പാനെയും സമീരകനെയും ഇനിയും ബുദ്ധിമുട്ടിക്കാൻ വയ്യ .
ഓരോന്ന് ചിന്തിച്ചു കൂട്ടി അവൾ അവിടെ ഇരുന്നു .
*******
സാലി ഒരിക്കൽ കൂടി സഫുവിന്റെ ഫോണിൽ വിളിച്ചു നോക്കി .ഇപ്പോഴും ബ്ലോക്ക് തന്നെയാണ് .അവന് ആകെ വട്ട് പിടിക്കുന്ന പോലെ തോന്നി . എങ്ങനെയാ ഇവളെ ഒന്ന് കാണാൻ പറ്റുക .കോളേജ് ആണെങ്കിൽ രണ്ടു ദിവസം ലീവും .വീട്ടിൽ പോകാനും പറ്റില്ല .എല്ലാവരും അറിഞ്ഞാൽ കൂടുതൽ പ്രോബ്ലം ആകും . ഷെറിയാണ് ഇതിന്റെയൊക്കെ പിന്നിൽ എന്ന് മനസ്സിലാക്കിയ ശേഷം സമാദാനത്തോടെ ഉറങ്ങിയിട്ടില്ല . ഷെറിയെ കാണാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല .ഞാൻ എല്ലാം മനസ്സിലാക്കിയെന്ന് അറിഞ്ഞ ശേഷം അവൾ മനപ്പൂർവം മുങ്ങി നടക്കുകയാണ് . ഒഫീഷ്യൽ ആയി ഇടപെടാനും പറ്റാത്തത് കൊണ്ടാണ് അല്ലെങ്കിൽ അവളെ തൂക്കിയെടുത്ത് മുന്നിൽ ഇടാൻ മിനുട്ടുകൾ വേണ്ട .സഫുവുമായി ആലോചിച്ചു ചെയ്യന്ന കരുതിയാണ് ക്ഷമിച്ചു നിൽക്കുന്നത് .ഫൈസിയോടുള്ള ഇഷ്ടം ഞാൻ മനസ്സിലാക്കിയിടത്തോളം ഷെറിയെ ഇപ്പൊ സൈക്കോ പോലെയാക്കിയിരിക്കുകയാണ് . സഫുവിനു മാത്രമേ അവളെ പറഞ്ഞു മനസ്സിലാക്കാൻ പറ്റു . അവൻ ഒരു കോൺസ്റ്റബിൾ വിളിച്ചു സഫുവിനെ വാച്ച് ചെയ്യാൻ ഏർപ്പാടാക്കിയിരുന്നു . ഒറ്റക്ക് അവളെ കിട്ടാൻ എന്തെങ്കിലും ഒരു വഴി കിട്ടിയിരുന്നെങ്കിൽ അതിന് വേണ്ടിയാ ഏർപ്പാടാക്കിയത് . അപ്പോഴാ സാലിയുടെ ഫോണിലേക്ക് ഒരു കാൾ വന്നത് .സഫുവിനെ വാച് ചെയ്യാൻ ആക്കിയ കക്ഷിയാണ് .
അയാൾ പറയുന്നത് കേട്ടു സാലി ഇരുന്നിടത് നിന്നും എണീറ്റു പോയി .രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ സഫുവിന്റെ പിന്നാലെ ബൈക്കിൽ ഒരാൾ ഉണ്ടായിരുന്നു . ഹെൽമെറ്റ് വെച്ചത് കണ്ടു മുഖം കണ്ടില്ല .ഇപ്പൊ ഫൈസിയുടെ ഓഫീസിന് മുന്നിൽ ഒരു കടയിൽ നിൽക്കുന്നുണ്ട് .
നിങ്ങൾ അവിടെ തന്നെ നിൽക്ക് .ഞാനിപ്പോ വരാം .അവൻ ബൈക്കിന്റെ കീയും എടുത്തു പുറത്തേക്കു ഓടി .
ആരായിരിക്കും അയാൾ . അയാളെന്തിനാ ഇവരെ പിറകെ നടക്കുന്നത് .
എന്തായിരിക്കും ഉദ്യേശം .സഫുവിന്റെ പിറകെയോ അതോ ഫൈസിയുടെയോ അതും ഉറപ്പില്ല . സഫു ഫൈസിയുടെ കൂടെയാണ് .അതാണ് ഏക ആശ്വാസം . ഷെറിക്ക് ഫൈസിയോട് ഉള്ള സ്നേഹം സൈക്കോ ആണെങ്കിൽ ഫൈസി അതുക്കും മേലെയാണ് . സഫുവിനു വേണ്ടി സൈക്കോ ആകാനും മടിക്കില്ല.
*******
അവൾ ഇടക്കിടക്ക് സമയം നോക്കി .ഒരു മണിക്കൂർ ആകാനായി വന്നിട്ട് .ഇത് വരെ വിളിച്ചില്ലല്ലോ .അവൾ ഒന്നുകൂടി പോയി ചോദിച്ചു .സർ വിളിച്ചില്ല മാഡം .
ഒന്ന് അങ്ങോട്ട് വിളിച്ചു നോക്കോ .
സർ ഒരു ചൂടനാ .എനിക്ക് വഴക്ക് കിട്ടും .
എനിക്ക് വേണ്ടി പ്ലീസ് .കുറെ ടൈം ആയില്ലേ വെയിറ്റ് ചെയ്യുന്നു .ചിലപ്പോൾ മറന്നു പോയതാണെങ്കിലോ .ഒരു കണക്കിന് സമ്മതിപ്പിച്ചു വിളിപ്പിച്ചു .
ഫോൺ വെച്ചു കഴിഞ്ഞു അവൾ സഫുവിനെ ദയനീയമായി നോക്കി .സഫുവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു ഭാവപകർച്ച .
എന്താ പറഞ്ഞത് .
അത് മാഡം .......അവൾ പറയാൻ മടി കാണിച്ചു .
എന്തായാലും പറയെടോ സാരമില്ല
മാഡത്തോട് മുകളിലുള്ള സാറിന്റെ റൂമിൽ പോയി കിടന്നുറങ്ങാൻ പറഞ്ഞു .മാഡത്തിന്റെ ജോലി അതാണ് പോലും .ബിസികഴിഞ്ഞു സർ അവിടെക്ക് വരാന്നും പറഞ്ഞു .
കേട്ടതും അവൾ ദേഷ്യം കൊണ്ട് വിറച്ചു .സങ്കടം കൊണ്ട് കണ്ണും നിറഞ്ഞു .ഇങ്ങനെ ഒരാളെ അടുത്താണല്ലോ ഫൈസി എന്നെ ഇട്ടിട്ട് പോയത് .വൃത്തികേട് പറയുന്നോ .ഇവനോട് രണ്ടു പറയാതെ പോയാൽ ശരിയാവില്ല .ഫൈസിക്ക് ഉള്ളത് പിന്നെ കൊടുക്കാം .കുറച്ചു താണ് കൊടുത്തപ്പോ എന്തും ചെയ്യന്ന .
എംഡിയുടെ ക്യാബിൻ എവിടെയാ .കുറച്ചു ഒച്ചത്തിൽ ദേഷ്യത്തോടെയാ ചോദിച്ചത് .
അങ്ങോട്ട് പോകാൻ പറ്റില്ല മാഡം .പെർമിഷൻ ഇല്ലാതെ പോയാൽ ഞാനാ വഴക്ക് കേൾക്കുക .
പറയുന്നുണ്ടോ എവിടെയാണെന്ന് .
എന്താണെങ്കിലും ഞാൻ പറഞ്ഞോളാം .പ്ലീസ്
ആ റാസ്കലിനോട് പോയി പറ അയാളെ വീട്ടിലെ പെണ്ണുങ്ങളോട് പോയി അമ്മാതിരി ജോലി ചെയ്യാൻ .ഇതൊന്ന് വിളിച്ചു പറയ് .എന്താ പറ്റോ .
സോറി മാഡം .മുകളിൽ അവൾ കൈ ചൂണ്ടി കാണിച്ചു .അതാണ് ക്യാബിൻ .
അവൾ അവിടെക്ക് പോയി .വാതിൽ തുറന്നു അകത്തേക്ക് കയറി .കസേരയിൽ പുറം തിരിഞ്ഞു ഇരിക്കുന്നത് കണ്ടു .
മാനേഴ്സ് ഉണ്ടോടോ നിനക്ക് .ജോലി അന്വേഷിച്ചു വന്നെന്ന് കരുതി നിന്റെയൊക്കെ എന്ത് തോന്യാസ്യത്തിനും കൂട്ട് നിൽക്കുമെന്ന് കരുതിയോ .നിന്റെ വീട്ടിലെ പെണ്ണുങ്ങളോട് പോയി പറയ് ഈ ജോലി ചെയ്യാൻ .
എന്റെ വീട്ടിലെ പെണ്ണിനോട് തന്നെയാ പറഞ്ഞത് .അല്ലാതെ പുറത്ത് ഉള്ളവരോട് പറഞ്ഞാൽ തല്ല് കിട്ടില്ലേ .അതും പറഞ്ഞു തിരിഞ്ഞു നിന്നു .ആ മുഖം കണ്ടതും അവൾ വിശ്വസിക്കാനാവാതെ അവൾ കണ്ണ് പൂട്ടി തുറന്നു .ഫൈസി .ഇവന്റെ ഓഫീസ് ആണോ ഇത് .അവൾ മുന്നിൽ ഉള്ള നെയിം നോക്കി .ഫൈസാൻ മുഹമ്മദ് .
എന്താടോ മിണ്ടാത്തെ .ജോലിക്ക് സമ്മതിക്കുമ്പോൾ ഇതെന്നല്ലേ തന്റെ മനസ്സിൽ .ഒരു ജോലിയും എനിക്കില്ല .ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകളിച്ചു കിടന്നുറങ്ങാന്ന് .
അവനെ കണ്ടപ്പോൾ ശരിക്കും സ്റ്റക്ക് ആയി നിന്നു പോയി .കണ്ണെടുക്കാതെ അവനെ നോക്കി നിന്നു .
എന്താ നോക്കുന്നെ .വിശ്വാസം വരുന്നില്ലേ .
സത്യം പറയാലോ ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ല. ജോലിയും കൂലിയും ഇല്ലത്ത ഒരുത്തനാണെന്ന ഇത്ര നാളും വിചാരിച്ചത് .
ഞാൻ ജോലിയില്ലെന്ന് പറഞ്ഞു എപ്പോഴും കളിയാക്കൽ ഇല്ലേ അപ്പോഴെന്താ സത്യം പറയാതിരുന്നത് .
അവൻ കസേരയിൽ നിന്നും എണീറ്റു അവളെ അടുത്തേക്ക് വന്നു .
ചുമ്മാ ഒരു രസം .നേരിട്ട് കണ്ടറിഞ്ഞോട്ടെന്ന് തോന്നി .നീ ഒരിക്കൽ പോലും അന്വേഷിച്ചും ഇല്ലല്ലോ എനിക്ക് ജോലി എന്താണെന്ന് .
അപ്പോഴാ പിന്നിൽ നിന്നും വാതിൽ ആരോ തള്ളി തുറന്നത് വാതിൽ ചാരി നിന്ന അവൾ
അവന്റെ നെഞ്ചത്തേക്ക് തന്നെ വീണു .വാതിൽ തുറന്ന ആളെ അവൻ നന്ദിയോടെ നോക്കി .തന്റെ പി എ ആണ് തേജ .അവൻ കൈ കൊണ്ട് പോയിക്കോന്ന് പറഞ്ഞു .ചെറു ചിരിയോടെ വാതിൽ ചാരി തേജ പോയി .തേജക്ക് മാത്രമേ തന്റെ മാര്യേജ് കഴിഞ്ഞത് അറിയൂ .അന്നത്തെ സാഹചര്യത്തിൽ ആരോടും മാര്യേജ് പറ്റി പറഞ്ഞിരുന്നില്ല .തേജ ഫ്രണ്ട് കൂടിയാണ് അത് കൊണ്ട് കുറച്ചൊക്കെ അറിയാം സഫുആയുള്ള പ്രോബ്ലം .ഇത് വരെ എന്നോട് ചോദിച്ചിട്ടില്ല .സഫുവിനെ ഇത് വരെ പരിജയപെട്ടിട്ടില്ല .പരിജയപെടാൻ വിളിച്ചിട്ട് വന്നതാണ് .
അവൾ തിരിഞ്ഞു നോക്കുമ്പോഴേക്കും തേജ പോയിരുന്നു .
സോറി പെട്ടെന്ന് വാതിൽ തുറന്നപ്പോൾ അറിയാതെ അവൾ പോവ്വാൻ നോക്കിയതും
അവന്റെ ദേഹത്തേക്ക് തന്നെ വീണു .തന്റെ ഷാളിന്റെ വർക്കിന്റെ നൂല് അവന്റെ ഷർട്ട് ബട്ടണിൽ കുടുങ്ങിയത് അപ്പോഴാ അവൾ കണ്ടത് .
ഇത്ര അടുത്ത് തന്റെ നെഞ്ചോട് ചേർന്ന് എന്റെ പെണ്ണ് .ഇന്ന് ആരെയാണാവോ കണി കണ്ടത് .അയാളെ ദിവസം കാണണേ .അവൻ അവളെതന്നെ നോക്കി നിന്നു .അഴിക്കാൻ പറ്റാതിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കാനും മറന്നില്ല .അവൾ അഴിക്കാൻ നോക്കും തോറും അവൻ ശരീരം അനക്കി കൊണ്ടിരുന്നു .അവൾക്ക് ദേഷ്യം വരാൻ തുടങ്ങി .ഒന്ന് അടങ്ങി നിൽക്കുന്നുണ്ടോ .
അവൻ കേൾക്കാത്തമാതിരി കയ്യ് അനക്കികൊണ്ടിരുന്നു .
ഇത് ശല്യം ആയല്ലോ .അവൾ ഷാൾ അഴിച്ചു അവന്റെ നേർക്ക് എറിഞ്ഞു കൊടുത്തു .
തന്നത്താനെ അഴിച്ചു എടുക്ക് .
ഓഹ് പിന്നെ എനിക്കതല്ലെ പണി .വേണേൽ അഴിച്ചെടുത്തോ .ഷാൾ കഴുത്തിൽ ചുറ്റി കസേരയിൽ പോയി ഇരുന്നു .
ഇത് വലിയ ശല്യം ആയല്ലോ .ആരേലും വരുമെടോ ഇപ്പൊ .കണ്ടാൽ നാണക്കേടാ പറഞ്ഞില്ലെന്നു വേണ്ട .
എനിക്ക് എന്തിനാ നാണക്കേട് .നീ എങ്ങനെ ഷാൾ ഇല്ലാതെ അവരെ മുന്നിൽ നില്ക്കും .അവൻ അടിമുടി അവളെ നോക്കി .
ഇനി ചുരിദാർ അടിക്കുമ്പോൾ കുറച്ചു ലൂസാക്കണം ഈ അളവ് ടൈറ്റ് ആണ് .ബോഡി ഒക്കെ കറക്ട ഫിറ്റ് .സൈസ് ചോദിക്കാതെ പറയാൻ കഴിയും .
അപ്പോഴാ അവൾ അവളെ ദേഹത്തേക്ക് നോക്കിയത് .ദേഷ്യത്തിന് അഴിച്ചതാ .തലയിൽ തട്ടം ഉണ്ടല്ലോ എന്ന ധൈര്യം ഉണ്ടായിരുന്നു .പക്ഷേ ഇവന്റെ നോട്ടം കാണുമ്പോൾ എന്തോ പോലെ തോന്നി .അവൾ തിരിഞ്ഞു നിന്നു .ഷാൾ താ .
വേണേൽ അഴിച്ചെടുത്തോ .ഞാൻ അഴിക്കുന്ന കരുതണ്ട .
രണ്ടും കല്പിച്ചുള്ള അവന്റെ ഇരിപ്പ് കണ്ടപ്പോൾ ഇരിച്ചു കയറി വന്നു .ആരെങ്കിലും കയറി വരുമെന്നുള്ള പേടിയുള്ളൊണ്ട് അവൾ തന്നെ അവന്റെ അടുത്തേക്ക് പോയി .ഷാൾ അഴിക്കുമ്പോൾ അവൾ കണ്ടു അവൻ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിൽക്കുന്നത് .പരസ്പരം കണ്ണുകൾ ഇടഞ്ഞു .ഒരു നിമിഷം അവളും അവനെ തന്നെ നോക്കി നിന്നു പോയി .അവന്റെ നോട്ടം അവളിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ തോന്നി .അവൻ പോലും അറിയാതെ അവന്റെ വായിൽ നിന്നും വീണു
ഐ ലവ് യൂ .റിയലി ലവ് യൂ സഫു .
അവളെ റിപ്ലൈ അറിയാൻ അവളെ മുഖത്തേക്ക് മെല്ലെ നോക്കി .കണ്ണിമ വെട്ടാതെ അവനെതന്നെ നോക്കി നിൽക്കുന്നത് കണ്ടു .
......... തുടരും
ഒരു ചെറിയ ഇടവേളക്ക് ശേ
,💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 47
I LOVE U .റിയലി ലവ് യൂ സഫു
അവളെ റിപ്ലൈ അറിയാൻ അവളെ മുഖത്തേക്ക് മെല്ലെ നോക്കി .കണ്ണിമ വെട്ടാതെ അവനെതന്നെ നോക്കി നിൽക്കുന്നത് കണ്ടു .
അവളെ മുഖത്ത് യാതൊരു എക്സ്സ്പ്രഷനും കാണാത്തത് കൊണ്ട് അവൻ അവളെ മുഖത്തിന് നേരെ കൈ വീശി .അവൾ അറിഞ്ഞത് പോലും ഇല്ല .ഇവളെന്താ ദിവാസ്വപ്നം കാണുകയാണോ .പിശാച് മനുഷ്യൻ ഇവിടെ ഒരു ഐ ലവ് യൂ പറയാൻ എത്ര ദിവസം ആയി കഷ്ടപ്പെടുന്നു .അവസാനം പറഞ്ഞപ്പോഴോ ഈ അവസ്ഥയും . വേണ്ടാത്തത് എല്ലാം കേട്ടോളും .അല്ലേൽ മൈക്ക് സെറ്റ് വെച്ചാലും കേൾക്കില്ല . ഇങ്ങനെ പോയാൽ എങ്ങനെ സെറ്റവനാ .അപ്പോഴാ ഡോറിൽ മുട്ടുന്ന സൗണ്ട് കേട്ടത് .അവൻ അവളെ തൊട്ട് വിളിച്ചു .
മോളെ സഫു സ്വപ്നം കണ്ടത് മതിട്ടോ .കട്ടുറുമ്പ് ആയി ആരോ പുറത്തു വന്നിട്ടുണ്ട് .അവൾ ചമ്മലോടെ അവനെ നോക്കി തലതാഴ്ത്തി .പോകാൻ നേരാ ഷാൾ എടുത്തില്ലെന്ന് ഓർമ വന്നത് .അവൾ അത് വലിച്ചെടുത്തു .ഷാളിന്റെ കൂടെ ഷർട്ടിന്റെ ബട്ടണും കൂടെ വന്നു .
ടീ എന്റെ ഷർട്ട് .ഇതിനാണോ ഇത്രേം ടൈം എടുത്തേ .
സോറി .
എന്തോന്ന് സോറി .തുന്നിപിടിപ്പിച്ചിട്ട് പോയ മതി ഇനി .
അയ്യടാ വേണേൽ സ്വയം അങ്ങ് ചെയ്ത മതി .മര്യാദക്ക് അഴിച്ചു തന്നുകൂടാരുന്നോ .
അത് കൊള്ളാലോ .പൊട്ടിച്ചതും പോരാ എന്നിട്ട് എളപ്പ് കേട്ടോ .അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു . പെട്ടെന്നായൊണ്ട് അവൾ സ്ലിപ് ആയി അവന്റെ മടിയിൽ ചെന്നു വീണു .അപ്പോഴാ വാതിൽ തുറന്നു ആരോ കയറി വന്നത് .റീസെപ്ഷനിൽ ഉള്ള പെണ്ണാണ് .അവൾ പിടഞ്ഞെണീറ്റു .സഫു അവളെ നോക്കി .കിളി പോയ പോലെ നിൽക്കുകയാണ് പെണ്ണ് .എങ്ങനെ നിൽക്കാതിരിക്കും താഴെ നിന്ന് തെറി വിളിച്ചു രണ്ട് പൊട്ടിക്കാനുള്ള കലിപ്പോടെ വന്നതല്ലേ .എന്നിട്ട് ഇപ്പൊ നോക്കുമ്പോൾ ബോസ്സിന്റെ മടിയിൽ കയറി ഇരിക്കുന്നു .ആരുടെ ആയാലും കിളി പോവില്ലേ .നാണക്കേടും ആയി എങ്ങനെ ഇനി ഇവളെ മുഖത്ത് നോക്കും .
അകത്തേക്ക് വരാൻ ഞാൻ പറഞ്ഞോ ഫൈസിയുടെ കലിപ്പ് ശബ്ദം അവൾ കേട്ടു .
സോറി സർ . സർ അപ്പോയ്ന്റ്മെന്റ് കൊടുത്ത രണ്ട് പേര് വന്നിട്ടുണ്ട് .കുറേ ടൈം ആയി വെയിറ്റ് ചെയ്യുന്നു .വിളിച്ചിട്ട് കിട്ടിയില്ല .
അതാ .
വരാൻ പറയ് .അവൾ പോയി .പിറകെ സഫുവും പോകാൻ നോക്കിയതും അവൻ വിളിച്ചു .മാഡം എങ്ങോട്ടാ .
ആരോ കാണാൻ വന്നുന്നു പറഞ്ഞു .അവർ പോയിട്ട് വരാം .
അവർ വരികയോ പോവുകയോ ഒക്കെ ചെയ്യും .നീ ഇവിടെ നിന്ന മതി .നിന്റെ ഡ്യൂട്ടി ഇവിടെയാ .അവൻ ഒരു ചെയർ അവന്റെ അടുത്ത് ഇട്ട് കൊടുത്തു .ഇവിടെ ഇരിക്ക് .
ഇവിടെയോ .അവരൊക്കെ എന്ത് കരുതും .അവന്റെ അടുത്ത് ഇരിക്കാനോ അവൾക്ക് എന്തോ പോലെ തോന്നി .
ഇരിക്കാൻ പറഞ്ഞ ഇരുന്നോണം അവൻ ശബ്ദം ഉയര്ത്തിയതും അറിയാതെ ഇരുന്നു പോയി .അപ്പോഴേക്കും മൂന്നാല് പേര് കയറി വന്നു . വന്നതും അവർ തമ്മിൽ ഒടുക്കത്തെ കത്തിയടി സത്യം പറഞ്ഞാൽ ഒന്നും മനസ്സിലായില്ല .ഒടുക്കത്തെ ഇംഗ്ലീഷ് .ബാഹുബലിയിലെ കാലകേയനെ ഓർമ വന്നേ . ഒന്നും മനസ്സിൽ ആവുന്നില്ലെങ്കിലും കേൾക്കാൻ നല്ല രസമുണ്ട് .നമ്മൾ പോസ്റ്റായി എല്ലാവരെയും മാറി മാറി നോക്കി ഇരുന്നു .ഏതായാലും വായി നോക്കുവല്ലേ ഫൈസിയെ തന്നെ നോക്കിയിരിക്കന്ന കരുതി .അവൻ പറയുന്നത് ഒന്നും മനസ്സിലായില്ലെങ്കിലും അവന്റെ പ്രസന്റേഷൻ അവതരിപ്പിക്കുന്നത് കേൾക്കാൻ നല്ല രസം ആയിരുന്നു .അവന്റെ മോന്തയും നോക്കി എത്ര നേരം ഇരുന്നെന്ന് അവൾക്ക് തന്നെ ഓർമയില്ല .ശരീരം അവിടെയാണെങ്കിലും മനസ്സിൽ അവനെയും കൊണ്ട് ലോകം മുഴുവൻ ഡ്യൂയറ്റ് പാടി കറങ്ങി നടന്നു .
ഫൈസി ഇടക്ക് അവളെ നോക്കി .താടിക്ക് കയ്യും കൊടുത്തു അവനെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടു . ഇവൾ നേരത്തെ തുടങ്ങിയ ആലോചനയാണല്ലോ എന്താണാവോ കാര്യം .ഇടയ്ക്കിടെ അവളെ നോക്കും തോറും പറയുന്നത് പലതും തെറ്റാൻ തുടങ്ങി . അവർ അത് തിരുത്തി പറയും തോറും അവന്ന് ഒരു കാര്യം മനസ്സിലായി ഇവൾ ഇവിടെ തന്നെ ഇരുന്നാൽ ഞാൻ ഓഫീസ് പൂട്ടി പോകേണ്ടി വരും .അവൻ ഫോൺ എടുത്തു ഒരു സ്റ്റാഫിനെ വിളിച്ചു .
തേജയുടെ ക്യാബിൻ കാണിച്ചു കൊടുക്ക് . അവർ വന്നതും സംസാരിച്ചതൊന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല .അവനത് മനസ്സിലായി .അവൻ കാലിന് ഒരു ചവിട്ട് കൊടുത്തു .അവൾ ഞെട്ടി ഉണർന്നു ചുറ്റും നോക്കി . കണ്ടതൊക്കെ സ്വപ്നം ആയിരുന്നോ . എന്തൊക്കെ കണ്ടതാരുന്നു . അവൾ എന്താന്ന് അവനോട് കണ്ണ് കൊണ്ട് ചോദിച്ചു .
സ്റ്റാഫ് ആയിരുന്നു അതിന് മറുപടി പറഞ്ഞത് .നേരത്തെ കണ്ട കക്ഷി തന്നെയാണ് .
മാഡം വരൂ .
അവൾ അവനെ നോക്കി .പോയിക്കോന്ന് പറഞ്ഞു .
രക്ഷപെട്ടു അവൾ അവരെ കൂടെ പോയി .
ഫൈസിയുടെ റൂമിന്റെ തൊട്ട് ഇപ്പുറത്തെ റൂം ആണ് .ഒരു സൈഡ് മൊത്തം ഗ്ലാസ് ആണ് . ഫൈസിയുടെ റൂം ശരിക്കും കാണാം .
മാഡം ആദ്യായിട്ടല്ലേ ഇവിടെ വരുന്നത് .
സഫു അവൾക്ക് നേരെ കൈ നീട്ടി .
എന്റെ പേര് സഫ്ന .അങ്ങനെ വിളിച്ച മതി .ദയവു ചെയ്തു മാഡം വിളി ഒഴിവാക്.
ഐ ആം രഹന .മാഡം ......സാറിന്റെ ......
സാറിന്റെ പിഎ യാ .
അപ്പൊ തേജയോ .
തേജ അതാരാ
സാറിന്റെ പി എ . തേജ ജോലി ഉപേക്ഷിച്ചോ .
ഇവന് അപ്പൊ ശരിക്കും പി എ ഒക്കെ ഞാൻഉണ്ടല്ലേ .തേജ പേര് കൊള്ളാലോ .ആളെ ഇത് വരെ കണ്ടില്ലല്ലോ .
രണ്ടു ദിവസം ഉള്ളു .തേജ എവിടെ എന്നിട്ട് .
രാവിലെ വന്നു പിന്നെ കണ്ടില്ല .തേജ ഇല്ലാത്തോണ്ടാ ഞാൻ റൂമിലേക്ക് വന്നേ .അല്ലേൽ ആ ഹിറ്റ്ലറെ മുന്നിൽ നിന്നും മുങ്ങാറാ പതിവ് .
ഫൈസി രാവിലെ ചൂടായത് ഇഷ്ടായില്ല .അതിന്റെ ഇഷ്ടക്കേട് മുഖത്ത് ഉണ്ട് .ഹിറ്റ്ലർ കൊള്ളാലോ പേര് .നിങ്ങളെ ബോസ്സ് എപ്പോഴും ഇങ്ങനാണോ
എല്ലാർക്കും പേടിയാ സാറിനെ . പെട്ടന്ന് ദേഷ്യം വരും എന്ത് ആവിശ്യം ഉണ്ടെങ്കിലും ഞങ്ങൾ തേജയോട പറയുക .തേജയെ മാത്രം സർ ഒന്നും പറയില്ല .തേജക്ക് എപ്പോ വേണേലും റൂമിൽ പോകാം എന്ത് വേണേലും പറയാം .പിഎ മാത്രല്ല സാറിന്റെ ഒളിനോൾ തേജയാണ് .
തേജ ആളെങ്ങനെയാ കാണാൻ .
അതൊരു പാവം ആണ് .ഒരു ബുജി ടൈപ്പ് .സാറിന്റെ ക്ലാസ്സ് മേറ്റ് ആണ് .അതാ സാറിനോട് ഇത്ര സ്വാതന്ത്ര്യം .മേഡത്തിന് എന്താ കഴിക്കാൻ വേണ്ടേ .വാങ്ങി തരാൻ പറഞ്ഞു .അവൾ അപ്പോഴാ ടൈം നോക്കിയത് ഒന്നര മണിയായോ എത്ര പെട്ടെന്ന ടൈം പോയത് .
സർ കഴിച്ചോ .
ഇല്ല .സർ ഹോട്ടൽ ഫുഡ് കഴിക്കില്ല .വീട്ടിൽ പോകാറാ പതിവ് .ഇന്ന് കുറെ വർക് ഉണ്ടെന്ന് തോന്നുന്നു .
ആരാ പറഞ്ഞേ ഹോട്ടൽ ഫുഡ് കഴിക്കില്ലെന്ന് .
തേജ .തേജയാ പറഞ്ഞേ സഫ്നക്ക് ഫുഡ് ഓഡർ ചെയ്യാനും .
അപ്പൊ അതാണ് മൂപ്പര് ഇടയ്ക്കിടെ വീട്ടിലേക്ക് വരുന്നത് .മൂന്ന് നേരം ബ്രെഡ് ജാമും തിന്നിട്ടും ഹോട്ടലിൽ പോകാഞ്ഞതും .
എന്താ ഓഡർ കൊടുക്കണ്ടേ .എനിക്ക് വാങ്ങി തരാൻ പറഞ്ഞ സ്ഥിതിക്ക് ഫൈസി വീട്ടിൽ പോകുന്നുണ്ടാവില്ല .അവൻ കഴിക്കാതെ എങ്ങനെയാ ഞാൻ കഴിക്കുക .എനിക്ക് ഒന്നും വേണ്ട .
രഹന പോയി .അവൾ അവിടെ പോയി ഇരുന്നു . ഫൈസിയെ നോക്കി .അവൻ ഫയൽ നോക്കുന്നത് കണ്ടു .അവനെയും നോക്കി ഓരോന്ന് ആലോചിച്ചു ഇരുന്നു .ഫൈസി അവിടെക്ക് വന്നു .അവൾ ഫുഡ് കഴിച്ചില്ലെന്ന് അറിഞ്ഞ വന്നത് .സഫു മേശയുടെ മുകളിൽ
തലവെച്ചു ഉറങ്ങുന്നത് കണ്ടു .അവന് വിളിക്കാൻ തോന്നിയില്ല .അവൻ അവളെ മുന്നിൽ അവളെയും നോക്കി ഇരുന്നു .
അവളെ മുന്നിലായി താടിക്ക് കയ്യും കൊടുത്തു അവളെയും നോക്കി അവനിരുന്നു .
ഉറക്കത്തിൽ കാണാൻ എന്തൊരു പാവം .ഇത്രയും നിഷ്കളങ്കയായതിനെ വേറെവിടെയും കാണില്ല . എണീറ്റാലോ ചില നേരത്തെ സ്വഭാവം കാണുമ്പോൾ എടുത്തു കിണറ്റിൽ ഇടാൻ തോന്നും . ഭദ്രകാളി . എന്നാലും എനിക്ക് ഒരുപാട് ഇഷ്ടം ആണ് .നിന്റെ പുഞ്ചിരി എനിക്കിഷ്ടമാണ് . നിന്റെ കുസൃതി എനിക്കിഷ്ടമാണ് .നിന്റെ വാശി എനിക്കിഷ്ടമാണ് .നിന്റെ നാണം എനിക്കിഷ്ടമാണ് .എന്തിന് നിന്റെ ദേഷ്യം പോലും എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് .അവൻ അവളെ മൂക്കിൻ തുമ്പിൽ തട്ടി കൊണ്ട് പറഞ്ഞു .അവൾ പെട്ടന്ന് ഞെട്ടി ഉണർന്നു . കണ്ണ് തുറന്നതും ഫൈസിയെ ആയിരുന്നു കണ്ടത് .അവൾ വേഗം എഴുന്നേറ്റു നിന്നു .
സോറി ഉറങ്ങിപോയി .
ആണോ ഞാൻ കരുതി ഡാൻസ് കളിക്കുകയാണെന്ന് .
അവൻ ആക്കിയതാണെന്ന് മനസ്സിലായി .
ഇവിടെ വേറെ പണിയൊന്നും ഇല്ലല്ലോ .വെറുതെ ഇരുന്നപ്പോൾ ഉറങ്ങി പോയി .വിളിച്ചാൽ ഞാൻ വരുമായിരുന്നല്ലോ .ഇവിടെ വരെ വരേണ്ടിയിരുന്നില്ല
എന്റെ ഓഫീസ് ഇവിടെ കേറി വരാൻ പെർമിഷൻ വേണോ എനിക്ക് .
വേണം . ഗേൾസിന്റെ റൂമിൽ അനുവാദം ചോദിച്ചിട്ട് കയറുന്നതാ മര്യാദ .
ഗേൾസ് ?അവൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി .
ഞാൻ എന്താ ഗേൾ അല്ലെ .
നീ ഗേൾ ആണോ സംശയം ആണ് .സ്വഭാവം കണ്ടിട്ട് എനിക്ക് ഒരാണായിട്ടാ തോന്നുന്നേ . ബട്ട് ബോഡി കാണുമ്പോ .....അവൻ അടിമുടി നോക്കി .
ഞാൻ ആണ് തന്നെയാ സമ്മതിച്ചു .അപ്പൊ തേജയോ .അവളെ റൂമിലും ഇത് പോലെ ഇടിച്ചു കേറി വരികയാ ചെയ്യുക .
അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു . തേജ പെണ്ണാണെന്ന കരുതിയിരിക്കുന്നെ ഇവൾ . തേജസ് അതാണ് പേരെങ്കിലും എല്ലാരും തേജ എന്നെ വിളിക്കൽ ഉള്ളൂ .ഹാഫ് മലയാളി ഹാഫ് തമിഴ് അതാണ് തേജസ് .അച്ഛൻ മലയാളി അമ്മ തമിഴ് .അതോണ്ട് തേജസ് രണ്ടിന്റെയും നടുക്ക് ആണ് .എന്റെ ഫ്രണ്ട് കൂടിയാണ് .
തേജക്ക് ആ പ്രോബ്ലം ഇല്ല
എപ്പോ വേണമെങ്കിലും റൂമിൽ കയറാം നോ പ്രോബ്ലം .എനിക്കാണെങ്കിൽ ഫുൾ പെർമിഷൻ തന്നിട്ടുമുണ്ട് .
എന്ത് പെർമിഷൻ
എപ്പോ വേണമെങ്കിലും റൂമിൽ വരാമെന്ന് .
എന്നാലും അത്രനല്ലതല്ല അതൊന്നും . അവൾക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു .വന്നപ്പോ തൊട്ട് തുടങ്ങിയാതാ തേജ പുരാണം .ഫൈസിയുടെ ഒളിനോൾ ആണ് പോലും .നോക്കിയാൽ കാണാൻ ദൂരത്തിൽ റൂമും .അവിടെ ഇരുന്നാൽ ഇവിടെ നടക്കുന്നത് എല്ലാം കാണാം .
ഫൈസി അവളെതന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു .കുശുമ്പ് നല്ലോണം ഉണ്ടല്ലോ പെണ്ണിന് .തേജയെ തീരെ പിടിച്ചില്ലെന്ന് തോന്നുന്നു .അവൻ തിരുത്താനും നിന്നില്ല .
തേജക്ക് പ്രോബ്ലം ഇല്ലെങ്കിൽ പിന്നെ നിനക്കെന്താ .എന്റെ എല്ലാ കാര്യവും നോക്കുന്നത് തേജ തന്നെയാ .അത് കൊണ്ട് ഞങ്ങൾക്ക് ഇടക്കിടക്ക് അങ്ങോട്ടും ഇങ്ങോട്ടും വരേണ്ടി വരും .അനുവാദം ചോദിക്കാൻ നിന്നാൽ അതിനല്ലേ സമയം ഉണ്ടാവു .എന്റെ ബെസ്റ്റ് ഫ്രണ്ട് കൂടിയ തേജ .
എന്തെങ്കിലും ആയിക്കോ എന്റെ അഭിപ്രായം പറഞ്ഞെന്നെ ഉള്ളൂ .
പി എ ആയി ബോയ്സിനെ വെച്ചാൽ എന്താ പുളിക്കോ . അത് അവൾ ചെറുങ്ങനെയാണ് പറഞ്ഞത് .
പക്ഷേ ഫൈസി അത് കേട്ടു .തേജ ഇപ്പോഴൊന്നും വരാതിരുന്നാൽ മതിയാരുന്നു .ഇവളെ ഇടക്കിടക്ക് ചൂടാക്കാൻ തേജയെ ഉപയോഗിക്കാം .
സർ എന്തിനാ വന്നതെന്ന് പറഞ്ഞില്ല .
നീയെന്താ ഫുഡ് കഴിക്കാഞ്ഞേ .
എനിക്ക് വിശപ്പില്ലയിരുന്നു .
വിശന്നു കുടൽ കരിയുന്നുണ്ട് .ഇവൻ കഴിക്കാത്തൊണ്ട് എന്തോ കഴിക്കാനും തോന്നുന്നില്ല .
റൂമിലേക്ക് വാ .അവൾ അവന്റെ കൂടെ പോയി . റൂമിൽ കയറുമ്പോൾ തന്നെ നല്ല ബിരിയാണിയുടെ സ്മെൽ മൂക്കിൽ അടിച്ചു കയറി .വിശപ്പ് നല്ലോണം ഉള്ളത് കൊണ്ട് തന്നെ വായിൽ വെള്ളം നിറഞ്ഞു .
നിനക്ക് വിശപ്പില്ലല്ലോ എനിക്കേതായാലും നല്ല വിശപ്പുണ്ട് .ഫുഡ് എടുത്തു വെക്ക്
ഇവന് വേണ്ടിയാണോ ഞാൻ ഫുഡ് വേണ്ടാന്ന് വെച്ചേ എന്നിട്ട് ഇവൻ തിന്നാൻ പോകുന്നു .ഒന്ന് വേണോന്ന് പോലും ചോദിക്കുന്നില്ല .പിശാച് .അവനെ പറഞ്ഞിട്ട് കാര്യമില്ല .തല്ല് കിട്ടേണ്ടത് എനിക്കാ .പട്ടിണി കിടന്നത് മിച്ചം .നേരത്തെ വാങ്ങി തിന്നാൽ മതിയാരുന്നു .അവൾ ഫുഡ് വിളമ്പി കൊടുത്തു . അവൻ തിന്നാത്തത് കണ്ടു അവൾക്ക് ചെറിയ പേടി തോന്നി .ഇനി രാവിലത്തെ പോലെ ഊട്ടി കൊടുക്കേണ്ടി വരോ .
നിനക്ക് വേണ്ടി വാങ്ങിയതാ കഴിക്ക് .
അവൾ അത്ഭുതത്തോടെ അവനെ നോക്കി .എനിക്ക് വേണ്ടിയാണോ ഇത് പാവത്തിനെ വെറുതെ തെറ്റിധരിച്ചു .
സർ കഴിച്ചോ .
എനിക്ക് വേണ്ട .വിശപ്പില്ല .ഞാൻ ഇപ്പൊ ജൂസ് കുടിച്ചു .നീ കഴിച്ചോ .
അവൻ കഴിക്കാതെ ഞാൻ എങ്ങനെയാ കഴിക്കുക .അവൾ മടിച്ചു നിന്നു .
എന്താടോ കഴിക്കുന്നില്ലേ .
എനിക്കും വിശപ്പില്ല .
അത് മുഖം കാണുമ്പോൾ മനസ്സിലാവുന്നുണ്ട് .
ജാഡ കാണിക്കാതെ കഴിക്കാൻ നോക്കെടോ .
സത്യം പറയാലോ നല്ല വിശപ്പുണ്ട് .നീ കഴിക്കാത്തൊണ്ട് തിന്നാനും തോന്നുന്നില്ല .
പെട്ടെന്ന് അവളെങ്ങനെ പറഞ്ഞപ്പോൾ അവനാകെ ഷോക്കായി .ഇവൾ അപ്പൊ എനിക്ക് വേണ്ടിയാണോ ഫുഡ് വേണ്ടാന്ന് പറഞ്ഞേ .
നീ വാ ഒന്നിച്ചു കഴിക്കാം .അവന്റെ അനുവാദത്തിന് കാക്കാതെ അവൾ അവന്റെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി .അവളും ഇരുന്നു . അവളെ മുഖത്തേക്ക് തന്നെ നോക്കി യാന്ത്രികം എന്ന വണ്ണം അവൻ കഴിച്ചു കൊണ്ടിരുന്നു .അവന് കല്യാണം കഴിഞ്ഞ നാളുകളിൽ അവളോട് ചെയ്തത് ഓർമ വന്നു .രാത്രി എപ്പോഴും ഫുഡ് വിളമ്പി വെച്ചു എന്നെയും കാത്തിരിക്കും .അവളോട് ഉള്ള ദേശ്യത്തിന് പുറത്തു നിന്നും കഴിച്ചു വരും .അവളെ മൈൻഡ് ചെയ്യാതെ പോയി കിടക്കും .അവൾ അതൊക്കെ എടുത്തു മൂടി വെച്ചു വരുന്നത് കാണാം . ഒരു ദിവസം ബാബി പറഞ്ഞ അറിഞ്ഞത് നീ കഴിച്ചിട്ടേ കഴിക്കുന്ന് പറഞ്ഞു അവൾ കഴിക്കൽ ഇല്ല .നീ ഒന്നുകിൽ നേരത്തെ വാ അല്ലെങ്കിൽ അവളോട് വേഗം കഴിക്കാൻ പറയെന്ന് .അപ്പോഴാ അറിഞ്ഞത് അവൾ നൈറ്റ് ഫുഡ് കഴിക്കാതെ പട്ടിണി കിടക്കൽ ആണെന്ന് .അതറിഞ്ഞിട്ടും എത്രയോ വട്ടം വീണ്ടും പട്ടിണി കിടത്തിയിരിക്കുന്നു . ഇവളാണെങ്കിൽ ഞാൻ കഴിക്കാത്തത് കൊണ്ട് ഇപ്പോഴും ഫുഡ് വേണ്ടാന്ന് പറഞ്ഞു പട്ടിണി കിടക്കാൻ നോക്കുന്നു . കുറ്റബോധം കൊണ്ട് അറിയാതെ അവന്റെ കണ്ണ് നിറഞ്ഞു .പെട്ടെന്ന് തരിപ്പിൽ കയറി .
എന്തെങ്കിലും വേണ്ടാത്തത് ചിന്തിച്ചു കാണും .അവൾ തലക്ക് ഒരു തട്ട് കൊടുത്തു .വെള്ളം വായിൽ വെച്ചു കൊടുത്തു കൊണ്ട് പറഞ്ഞു .
എന്റെ പൊന്ന് ഫൈസി തിന്നുമ്പോഴെങ്കിലും നല്ലത് ചിന്തിച്ചു കൂടെ .
അവൻ അവളെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല . അവന്റെ കണ്ണ് നിറഞ്ഞത് അവൾ കണ്ടു .എന്താ പറ്റിയെ .
ഒന്നുമില്ലെന്ന് പറഞ്ഞു അവൻ തലയാട്ടി .അവൻ കഴിക്കുന്നത് പോലെയാക്കി
വേഗം എണീറ്റു . അവൾ കഴിക്കുന്നതും നോക്കി കുറച്ചു സമയം നിന്നു.
********
നിങ്ങളോട് പറഞ്ഞതല്ലേ അവനെ ഫോളോ ചെയ്യണമെന്ന് .സാലി കോൺസ്റ്റബിളിനോട് ദേഷ്യത്തോടെ പറഞ്ഞു .
സോറി സർ .ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു .പെട്ടെന്ന് എവിടെയാ പോയെന്ന് അയാൾ കുറ്റബോധത്തോടെ തല കുനിച്ചു .
ഡാമിട്ട് അവൻ ദേഷ്യം കൊണ്ട് നിലത്തേക്ക് ആഞ്ഞു ചവിട്ടി .
എന്തെങ്കിലും അവനെ പറ്റി അറിയോ ...ഫോട്ടോ എടുക്കുകയോ മറ്റോ ..
അവൻ പ്രതീക്ഷയോടെ അയാളെ നോക്കി .
സർ അവന്റെ ബൈക്കിന്റെ നമ്പർ ആണ് .ഞാൻ നോട്ട് ചെയ്തിരുന്നു .അയാൾ ഒരു കടലാസ് സാലിക്ക് നേരെ നീട്ടി .അവന് കുറച്ചു ആശ്വാസം തോന്നി .ഇതിന്റെ ഡീറ്റെയിൽസ് എടുത്തു ഇപ്പൊ തന്നെ എന്നെ അറിയിക്കണം .
ഒക്കെ സർ .അയാൾ പോയി .സാലി പോലീസ്സ്റ്റേഷനിലേക്കും പോയി . അരമണിക്കൂർ കഴിഞ്ഞു അയാൾ സാലിയുടെ മുന്നിലേക്ക് വന്നു .ഇതാണ് അഡ്രെസ്സ് .
ആ കക്ഷിയെ പറ്റി അന്വേഷിച്ചു ഫുൾ ഡീറ്റെയിൽസ് എടുക്കണം .
അയാൾ പോയി .സാലി ആ അഡ്രെസ്സ് തന്നെ നോക്കി ഇരുന്നു .ജാബിർ .ഇയാളും സഫുവും തമ്മിൽ എന്തായിരിക്കും കണക്ഷൻ . അവളുടെ എല്ലാ കാര്യവും എനിക്കറിയാം ഫ്രണ്ട്സ് റിലേറ്റീവ്സ് ഒക്കെ .ഇത് വരെ ഇങ്ങനെയൊരു ആളെ പറ്റി കേട്ടിട്ടില്ല .ഇയാൾ എന്തിന് സഫുവിനെ ഫോളോ ചെയ്യുന്നേ .ഇനി ഷെറിയായിരിക്കോ ഇതിന്റെ പിന്നിൽ .അവന് മനസ്സിൽ ഒരപകടം മണത്തു .
**********
എനിക്കിനിയും കുറച്ചു പണിയുണ്ട് .ഒരു മീറ്റിംഗ് ഉണ്ട് .നീ പോയി എല്ലാവരെയും ഒന്ന് പരിജയപെട്ടോ .അല്ലെങ്കിൽ മുകളിൽ എന്റെ റൂം ഉണ്ട് അവിടെ പോയി കിടന്നോ .
വേണ്ടവേ ......എന്നിട്ട് വേണം രാവിലെ നീ പറഞ്ഞത് കൂടി കൂട്ടി വായിച്ചു തെറ്റിദ്ധരിക്കാൻ .ആ രഹന ഇപ്പൊ തന്നെ അർത്ഥം വെച്ച പോലെയാ നോട്ടവും സംസാരവും എല്ലാം .നമ്മൾ ഇവിടെയൊക്കെ ചുറ്റി കറങ്ങികോളാം .
രഹന ഇവിടുത്തെ ന്യൂസ് വേൾഡ് ആണ് .ഇപ്പൊ തന്നെ ഓഫീസ് മൊത്തം അറിയിച്ചു കാണും എന്നാൽ .ആ തെറ്റിധാരണ ഇപ്പൊ തന്നെ മാറ്റിയേക്കാം .നീ വാ .
എങ്ങനെ മാറ്റാൻ
നീ എന്റെ കെട്ടിയോളാണെന്ന് എല്ലാവരെയും അറിയിക്കണം .അപ്പൊ പ്രോബ്ലം ഇല്ലല്ലൊ .
ഏത് നിമിഷവും രണ്ടു വഴിയിൽ സഞ്ചരിക്കേണ്ടവര നമ്മൾ .അപ്പൊ ആരും അറിയാതിരിക്കുന്നതാ നല്ലത് .രണ്ടു ദിവസത്തേക്കായി അത് തിരുത്തണ്ട .നീ ബോസ്സായും ഞാൻ പി എ ആയും തന്നെ ഇരിക്കട്ടെ .അതും പറഞ്ഞു അവൾ റൂമിൽ നിന്നും ഇറങ്ങി പോയി .
രണ്ടു വഴിയിലല്ല സഫു .ഒരേ വഴിയിൽ ഒരുമിച്ച് നിന്റെ കൈകോർത് പിടിച്ചു ജീവിതാവസാനം വരെ ഒന്നിച്ചു നടക്കും .അവൻ ഒരു ദീര്ഘനിശ്വാസത്തോടെ ഉള്ളിലേക്ക് പോയി .
****
വൈകുന്നേരം നാല്മണിയായപ്പോഴേക്കും ഫൈസി ഫ്രീയായി അവളെ വിളിച്ചു .അവളത് വരെ ഓഫീസിൽ മൊത്തം ചുറ്റി നടന്നു എല്ലാവരെയും പരിചയപെട്ടു .
ഇനി വീട്ടിലേക്ക് ആണോ .
ഫോളോ മി .
അവൻ എണീറ്റു പോയി .അവൾ പിറകെ പോയി . പോകുന്നെന്ന് മുന്നേ റിസപ്ഷനിൽ കുറച്ചു ചാവി കൊടുത്തു .തേജക്ക് കൊടുത്തേക്ക് .
തേജ ഇവിടില്ല സർ .ഉച്ചക്ക് ശേഷം കണ്ടില്ല .ഫോൺ ഓഫ് ആണ് .
തേജ മുകളിൽ എന്റെ റൂമിൽ കിടന്നു ഉറങ്ങുന്നുണ്ട് .വിളിച്ചുണർത്തണ്ട .നൈറ്റ് എവിടെയോ പോയി ഉറക്കം കളഞ്ഞ ക്ഷീണം ആണ് .എണീറ്റു വന്നാൽ കൊടുത്തേക്ക് .
അവൾക്ക് അത് കേട്ടു ഫൈസിയോടും ദേഷ്യം തോന്നി .ഇങ്ങനെ സ്വാതന്ത്ര്യം കൊടുക്കാൻ അവളരണാവോ .
ഫൈസി അവളെ മുഖഭാവം കണ്ടു ഉള്ളിൽ ഊറിചിരിച്ചു .
അവൻ കാറിൽ കയറി .എവിടെക്കാ പോകുന്നെന്ന് പറഞ്ഞില്ല.അവൾ ചോദിച്ചും ഇല്ല .
അവർ പോകുന്നതും നോക്കി മുകളിൽ നിൽക്കുന്നുണ്ടായിരുന്നു തേജ .നീയാണ് ഫൈസിയുടെ ഭാര്യയെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല പൂച്ചകണ്ണി .തല്ക്കാലം നിന്നെ പരിജയപെട്ടാൽ ശരിയാവില്ല . ഏതായാലും ജോഡി പൊരുത്തം സൂപ്പർ ആണ് .കലിപ്പൻ ഫൈസിയും പൂച്ചക്കണ്ണി സഫുവും . അവന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു .മിസ്സ് യൂ സഫുട്ടി .
******
ഒരു ഹൈപ്പർ മാർകറ്റിൽ പോയി കാർ നിർത്തി .
ഇവന് ഇനി ഇവിടെ നിന്ന് സാധനം വാങ്ങാനുണ്ടോ .അവൾ പിറകെ തന്നെ പോയി .ഇവനെ കണ്ടതും കൗണ്ടറിൽ നിന്നും എല്ലാവരും എണീറ്റു .
ഇതും ഇവന്റെയാണോ ഇനി .വൈകാതെ അതും അറിഞ്ഞു .ഇവന്റെ തന്നെയാണ് . കുറച്ചു സമയം അവൾ അവിടെ ഒക്കെ ഒന്ന് നോക്കി അവൻ ആരോടെക്കെയോ എന്തൊക്കെയോ പറയുന്നു ചെയ്യുന്നു .ഒന്നും മനസ്സിലായില്ലെങ്കിലും വാല് പോലെ പിറകെ നടന്നു . തിരിച്ചു വരുമ്പോൾ അവൾ ചോദിച്ചു ശരിക്കും നീയാരാ എന്താ നിനക്ക് ജോബ് .
ഇപ്പോഴെങ്കിലും ചോദിക്കാൻ തോന്നിയല്ലോ തമ്പുരാട്ടിക്ക് .നമുക്ക് ഒരു ചായ കുടിച്ചോണ്ട് സംസാരിച്ചാലോ .അവൻ അടുത്ത് കണ്ട തട്ടുകടയുടെ അടുത്ത് കാർ നിർത്തി .രണ്ടു ചായയും വാങ്ങി വന്നു .ഒന്ന് അവൾക്ക് കൊടുത്തു .കുടിക്കുന്നതിനിടയിൽ അവൾ ചോദിച്ചു നേരത്തെ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല .
നീയെന്താ എന്റെ സ്വത്തിന്റെ കണക്കെടുക്കലാണോ .അവൻ ചെറു ചിരിയോടെ പറഞ്ഞു .
നിന്റെ സ്വത്ത് വിവരം കിട്ടിയിട്ട് എനിക്കെന്തിനാ പുഴുങ്ങി തിന്നാനോ .ഇഷ്ടം അല്ലെങ്കിൽ പറയണ്ട .
ഒരു തമാശ പറഞ്ഞതാടോ .അതിന് ഇങ്ങനെ മുഖം വീർപ്പിക്കല്ല .
ഇതൊക്കെതന്നെയാ എനിക്ക് .ചെറിയ ചെറിയ ബിസിനസ് .ഉപ്പാന്റെ ബിസിനസ് ഒക്കെ ഗൾഫിൽ ആണ് .ഹാരിസ്കയ ഉപ്പാന്റെ വലം കൈ .ഞാനും അവരുടെ കൂടെ പോകണോന്ന അവർക്ക് .പക്ഷേ എനിക്ക് സ്വന്തം ആയിട്ട് ബിസിനസ് തുടങ്ങാണോന്ന് തോന്നി ഇവിടങ് കൂടി .മോശമില്ല പച്ചപിടിച്ചു വരുന്നു .ഒരു ബോംബെ കമ്പനിയുമായി ചെറിയ ഒരു ഡീലുണ്ട് .അതെങ്ങാനും നടന്നാലുണ്ടല്ലോ മോളെ പിന്നെ എനിക്ക് താഴേക്ക് നോക്കേണ്ടി വരില്ല .എന്റെ കമ്പനി നമ്പർ വൻ ആകും .അതിന്റെ പിറകെയാ ഇപ്പൊ .ഇന്ഷാ അല്ലാഹ് നടക്കും .ചായ കുടിച്ചു കഴിഞ്ഞു അവൻ കാറിൽ കയറി .
ഇനിയെങ്ങോട്ടാ വീട്ടിലേക്ക് ആണോ .
അങ്ങനെ ചോദിച്ചാൽ എന്റെ ടൈം ടേബിൾ വെച്ച് ഇപ്പൊ ഞാൻ ഫുൾ ഫ്രീയാ .മാക്സിമം അഞ്ചു മണി അപ്പോഴേക്കും ഞാൻ ഓഫീസിൽ നിന്നും ഇറങ്ങും .പിന്നെ ഫ്രെണ്ട്സിന്റെ കൂടെ കറക്കം .അജു ഞാൻ വേറെയും കുറേ ഫ്രണ്ട്സ് ഉണ്ട് .ക്ലബ് പോയിരിക്കും .അല്ലെങ്കിൽ ഫുഡ് ബോൾ കളിക്കും ..... ബീച്ച് ..... അങ്ങനെ പ്ലാൻ ഒന്നും ഇല്ല തോന്നുന്ന പോലെ . എയിറ്റ് ടു നൈൻ ഓ ക്ലോക്ക് .ജിം .പിന്നെ വീട്ടിലേക്ക് .അല്ലെങ്കിൽ ഫ്രെണ്ട്സിന്റെ കൂടെ തന്നെ കൂടും .
വേറെ എന്തെങ്കിലും അറിയാനുണ്ടോ എന്നെ പറ്റി .ചോദിക്കണമെങ്കിൽ ഇപ്പൊ ചോദിച്ചോ പിന്നെ ചാൻസ് കിട്ടീന്ന് വരില്ല .
ഇത്രയൊക്കെ തന്നെ അറിഞ്ഞത് ധാരാളം .
എന്നാലും ജിമ്മിന് പോക്കുണ്ടെന്ന് തോന്നുന്നില്ല . അവൾ അവനെ നോക്കികൊണ്ട് പറഞ്ഞു .
മസ്സിൽ ഉരുട്ടി കെട്ടി വെക്കാനല്ല ഞാൻ പോകുന്നേ .
പിന്നെന്തിനാ മസ്സിൽ ഉള്ളവരെ കണ്ടു വെള്ളം ഇറക്കാൻ പോകുന്നതാണോ .
ഹെൽത് വേണ്ടി പോകുന്നതാ .മസിലും സിക്സ് പാക്ക് ഒക്കെ ഇപ്പൊ ഔട്ട് ഓഫ് ഫാഷന .
എനിക്ക് ഇഷ്ടം സിക്സ്പാക്ക് ഉള്ളവരെയാ .
അവരെ ബോഡിയൊക്കെ കാണണം .അങ്ങനെയുള്ളവരെ കാണാൻ തന്നെ എന്തൊരു മൊഞ്ചാ .എന്നെ കെട്ടാൻ പോകുന്നവന് സിക്സ് പാക്ക് ആയിരിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നതാ .എവിടെ നടക്കാൻ .
അവൻ മെല്ലെ അവന്റെ ബോഡിയിലേക്ക് നോക്കി സിക്സ് പോയിട്ട് ഒരു പാക്ക് തന്നെ ഇല്ല . എന്നെ കൊണ്ട് തലകുത്തി മറിഞ്ഞാൽ പോലും സിക്സ് പാക്ക് പോയിട്ട് കയ്യിൽ വരെ മസില് പോലും വരില്ല .ഇനി ഇതും പറഞ്ഞു ഗെറ്റ്ഔട്ട് അടിക്കോ ജന്തു .
ഹലോ എന്താ ആലോചിക്കുന്നേ .
ഒന്നുമില്ല .പോകാം .അവൻ നേരെ വീട്ടിലേക്ക് ആയിരുന്നു പോയത് .അവളെ അവിടെ ഇറക്കി പെട്ടെന്ന് തന്നെ പോയി . പോകുമ്പോൾ പറഞ്ഞു അജുവിന്റെ കൂടെ അത്യാവശ്യം ആയി ഒരിടം വരെ പോകാനുണ്ട് അത് കൊണ്ട ഇവിടെ കൊണ്ട് വിട്ടേ .ഡ്യൂട്ടി ടൈം കഴിഞ്ഞില്ല .മറക്കണ്ട .
മറന്നിട്ടില്ലേ .
വീട്ടിൽ എത്തിയതും കുളിച്ചു ഫ്രഷായി നേരെ ബെഡിലേക്ക് വീണു .അവന്റെ പിറകെ നടന്ന എനിക്ക് ഇങ്ങനെ ക്ഷീണം ആണെങ്കിൽ ഇതൊക്കെ ഒറ്റക്ക് ചെയ്യുന്ന ഇവൻ എത്ര ക്ഷീണം കാണും .ഇത് വരെ അവൻ ഓഫീസ് കാര്യമോ ബിസിനസ് കാര്യമോ കൊണ്ട് വീട്ടിലേക്ക് വന്നിട്ടില്ല . ഓഫീസ് കാര്യം ഓഫീസിൽ .വീട്ടിലെ കാര്യം വീട്ടിൽ ..അവൾക്ക് അവനെ ഓർത്തതും എന്ത് കൊണ്ടോ അഭിമാനം തോന്നി .
നൈറ്റ് അവൻ ലേറ്റ് ആയ വന്നത് .അജുവിന്റെ വീട്ടിൽ നിന്നും ഫുഡ് കഴിച്ച വന്നതെന്ന് പറഞ്ഞു നേരെ റൂമിലേക്ക് പോയി .അവളും പിറകെ പോയി .
അവൻ കുളിച്ചു ഫ്രഷായി വരുന്നത് കണ്ടു .കുളിച്ചു വന്നിട്ടും ആ ഫ്രഷ്നസ്സ് അവനിൽ ഉണ്ടായിരുന്നില്ല . മുഖം ഒക്കെ വാടിയ പോലെ .യാതൊരു ഉത്സാഹവും ഇല്ല . റൂമിലും പുറത്തും ഒക്കെയായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടു .വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു അവന്റെ മുഖത്ത് .ഇവന് ഇതെന്താ പറ്റിയെ .
ഹലോ കിടക്കുന്നില്ലേ അവൾ അവനോട് ചോദിച്ചു .
നീ കിടന്നോ .എനിക്ക് ഉറക്കം വരുന്നില്ല .
അവൾ എണീറ്റു വാതിൽ ലോക്ക് ചെയ്തു
വന്നു കിടന്നു .
എന്തോ ഓർത്ത പോലെ എണീറ്റു പോയി ലോക്ക് ചെയ്തു താക്കോൽ എടുത്തു തലയിണക്കിടയിൽ വെച്ചു .
ഫൈസി ബാൽക്കണിയിൽ പോയി കുറച്ചു സമയം ഇരുന്നു .അവൻ ആകെ വട്ട് പിടിക്കുന്ന പോലെ തോന്നി .മുടിക്കുള്ളിലൂടെ കയ്യിട്ട് പിടിച്ചു വലിച്ചു .സിഗരറ്റ് വലി നിർത്തിയിട്ട് ഇന്നേക്ക് മൂന്നാല് ദിവസം ആയി .ദിവസം രണ്ട് പാക്ക് വരെ വലിച്ചിരുന്നതാണ് . സഫുവിനോട് ഉള്ള ഇഷ്ടം പറയാൻ തീരുമാനിച്ച അപ്പൊ തന്നെ അവൾക്ക് ഇഷ്ടം അല്ലാത്ത ഈ ശീലം നിർത്താനാണ് തീരുമാനിച്ചത് .പിന്നെ തൊട്ടിട്ടില്ല .പക്ഷേ ഇപ്പൊ എന്താന്നറിയില്ല വല്ലാത്ത പരവേശം .കൈകാലുകൾ എല്ലാം വേദന എടുക്കുന്നത് പോലെ .പനി വരുന്നുണ്ടോ ഇനി .അവൻ നെറ്റിയിൽ തൊട്ട് നോക്കി .പനിയൊന്നും ഇല്ല .ഒന്നിനും ഉത്സാഹമില്ലാത്തത് പോലെ .ഫുഡ് കഴിക്കാൻ ഇരുന്നിട്ട് വിശപ്പ് ഇല്ലാത്ത പോലെ .അജു നിർബന്ധിച്ചോണ്ട് കുറച്ചു കഴിക്കുന്ന പോലെയാക്കി എണീറ്റു .തലയൊക്കെ വേദന എടുക്കുന്നു .അവന് വലിക്കണം എന്ന് തോന്നി .തോന്നൽ അല്ല ഒരു സിഗരറ്റ് എങ്കിലും വലിച്ചില്ലെങ്കിൽ ഇപ്പൊ ചത്തു പോകുന്നു വരെ തോന്നി .വലിച്ചാൽ വീണ്ടും ശീലം ആകുമോ എന്ന പേടിയും മനസ്സിൽ വന്നു .പക്ഷേ വലിക്കാതിരിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു അവൻ .ഒന്ന് വലിച്ചെന്ന് കരുതി ഒന്നും സംഭവിക്കാൻ പോകുന്നില്ല .അവൻ വലിക്കാൻ തന്നെ തീരുമാനിച്ചു റൂമിലേക്ക് പോയി . എല്ലായിടത്തും തിരഞ്ഞെങ്കിലും ഒരു സിഗരറ്റ് പോലും കിട്ടിയില്ല . കടയിൽ പോയി വാങ്ങി വരലെ ഇനി രക്ഷയുള്ളൂ .സഹിക്കാൻ പറ്റുന്നതിന്റെ പരമാവധിയിൽ എത്തി .അവൻ മെല്ലെ വാതിൽ തുറക്കാൻ നോക്കി .പൂട്ടി ചാവി എടുത്തത് കണ്ടു .ഇത് വരെയില്ലാത്ത കാര്യം ആണല്ലോ .ചാവിക്ക് കുറേ നോക്കിയെങ്കിലും കിട്ടിയില്ല .അവൻ അവളെ പോയി വിളിച്ചു .
സഫു റൂമിന്റെ കീയെവിടെ .അവൾ കേൾക്കാത്തത് പോലെ തിരിഞ്ഞു കിടന്നു .അവൻ തൊട്ട് വിളിച്ചു .എന്നിട്ടും അവൾ തിരിഞ്ഞു നോക്കിയില്ല .സഫു കളിക്കല്ലേ നീ ഉറങ്ങിയിട്ടില്ലെന്ന് മനസ്സിലായി .താക്കോൽ എവിടെ .നീയെന്തിനാ താക്കോൽ എടുത്തു വെച്ചത് .
ഉറങ്ങാനും സമ്മതിക്കില്ലേ നീ .അവിടെ എവിടെയെങ്കിലും ഉണ്ടാവും .ഞാൻ കണ്ടില്ല .
കാണുന്നില്ല .ഒന്ന് നോക്കിയേ സഫു .എനിക്ക് അത്യാവശ്യം ആയി പുറത്തേക്ക് പോകണം .
എന്ത് ആവശ്യം ഉണ്ടെങ്കിലും നാളെ പോയ മതി .വന്നു കിടക്കാൻ നോക്ക് .
അവന് ദേഷ്യം വരാൻ തുടങ്ങിയിരുന്നു .
മര്യാദക്ക് താക്കോൽ തരുന്നുണ്ടോ നീ .അവൻ ദേഷ്യത്തോടെ പറഞ്ഞു .
അതിന് മറുപടിയായി അവൾ അവന്റെ കൈ പിടിച്ചു വലിച്ചു .
പെട്ടെന്ന് ആയതിനാൽ അവൻ ബെഡിലേക്ക് അവളെ അടുത്തായി വീണു .അവൻ ഒന്നും മനസ്സിലാകാതെ അവളെ തന്നെ നോക്കി .അവളും തന്നെ തന്നെ നോക്കുന്നത് കണ്ടു .
താക്കോൽ എവിടെയാ വെച്ചേ .എനിക്ക് പോകണം .
മിണ്ടരുത് .വേഗം കിടന്നുറങ്ങാൻ നോക്ക് .
അവൾ അവന്റെ ചുണ്ടിൽ വിരൽ വെച്ചു പറഞ്ഞു .
എന്തിനാ പോകുന്നതെന്ന് എനിക്കറിയാം .നീ പോകുന്നു കരുതി തന്നെയാ താക്കോൽ എടുത്തു മാറ്റിയത് .ഇത്ര ദിവസം പിടിച്ചു നിന്നില്ലേ .ഇനി ഒരു രണ്ട് ദിവസം കൂടി ക്ഷമിക്ക് .നിനക്ക് സിഗരറ്റ് പൂർണ്ണമായും ഉപേക്ഷിക്കാൻ കഴിയും .
അവൻ എണീറ്റിരുന്നു അവളെ അത്ഭുതത്തോടെ നോക്കി .നിനക്ക് എങ്ങനെയാ അറിയുക ഞാൻ വലി നിർത്തിയെന്ന് .ഇപ്പൊ സിഗററ്റിന പോകുന്നതെന്ന് .
നീയിപ്പോൾ അടുത്ത് വരുമ്പോൾ സിഗരറ്റിന്റെ നാറ്റം ഉണ്ടാവാറില്ല .അങ്ങനെ മനസ്സിലായി വലി നിർത്തിയെന്ന് .കൂട്ടിലിട്ട മെരുവിനെ പോലെ കോപ്രായങ്ങൾ കണ്ടപ്പോൾ ഇത് സിഗരറ്റ് വലിയിലെ അവസാനിക്കുന്നു തോന്നി .അത് കൊണ്ട് താക്കോൽ അഡ്വാൻസ് ആയി എടുത്തു വെച്ചു .
സഫു തമാശ കളിക്കാതെ താക്കോൽ താ .ഇല്ലെങ്കിൽ ഞാൻ എന്താ ചെയ്തു കൂട്ടുകാന്ന് എനിക്ക് തന്നെ അറിയില്ല .അങ്ങനെയൊരു അവസ്ഥയിലാ ഇപ്പൊ ഞാൻ നിൽക്കുന്നെ .
ഏത് അവസ്ഥയായാലും താക്കോൽ ഞാൻ തരില്ല .
ഒരു പ്രാവശ്യം വലിച്ചൂന്ന് കരുതി വീണ്ടും ഞാൻ അഡിക്റ്റ ആവുകയൊന്നും ഇല്ല .
ഇപ്പൊ അങ്ങനെ കരുതും .പിന്നെ പിന്നെ വീണ്ടും പഴയത് പോലെയാകും .
സഫു പ്ലീസ് പറയുന്നത് കേൾക്ക് എന്റെ ശരീരവും മനസ്സും ഒന്നും ഇപ്പൊ എന്റെ കൺട്രോളിൽ അല്ല ഉള്ളത് .എന്താ ചെയ്യുകയെന്ന് എനിക്ക് തന്നെ അറിയില്ല .നീ വാതിൽ തുറക്ക് .
അവനപ്പോഴാ അവൾ കിടന്ന തലയിണക്കിടയിൽ താക്കോൽ കണ്ടത് . അവളും കണ്ടു അവനത് കണ്ടെന്ന് .അവൻ അതെടുക്കാൻ നോക്കിയതും അവളത് എടുത്തു .പക്ഷേ രണ്ടാളുടെയും തല കൂട്ടിയിടിച്ചു .
ഉമ്മാ എന്റെ തല .ഇരുമ്പ്ഗൂഢത്തിന് അടിച്ച പോലുണ്ട് .
ഞാൻ പറഞ്ഞോ എന്റെ തലക്ക് കൊണ്ടോയി ഇടിക്കാൻ .മര്യാദക്ക് താക്കോൽ തന്നുകൂടായിരുന്നോ .
കൊന്നാലും തരില്ല .അവൾ തല തടവി കൊണ്ട് പറഞ്ഞു .
സഫു വാശി വിട് .
വാശി തന്നെയാ തരില്ലെന്ന് പറഞ്ഞാൽ തരില്ല .
എന്നാ അത് വാങ്ങിയിട്ട് തന്നെ കാര്യം .അവൻ അവളെ അടുത്തേക്ക് വരാൻ നോക്കിയതും അവൾ എഴുന്നേറ്റു ഓടി .അവൻ പിറകെയും .റൂം മൊത്തം ഇട്ട് ഓടിച്ചിട്ടും അവളെ കിട്ടിയില്ല .ഓരോ പ്രാവശ്യം വഴുതി മാറി കൊണ്ടിരുന്നു .കട്ടിലിന് ചുറ്റും കറങ്ങിയത് മിച്ചം .
ഞാൻ തോറ്റു .ഞാൻ പോകുന്നില്ല .അവൻ കിതപ്പോടെ നിന്നു .
സമ്മതിച്ചേ ഇനി വാക്ക് മാറരുത് .
ഇല്ല .അവളും കിതപ്പോടെ ചുമരിൽ ചാരി നിന്നു .ആ ഒരു നിമിഷം കൊണ്ട് അവൻ അവളെ മുന്നിൽ പോയി നിന്നു .
അവൾ മാറാൻ നോക്കിയതും രണ്ട് കയ്യും കൊണ്ട് ചുമരിൽ പിടിച്ചു ക്രോസ്സ് ആയി നിന്നു .
ഇത് ചതിയാ ഫൈസി മുന്നിൽ നിന്നും മാറി നിൽക്ക് .
എന്നാലും സാരമില്ല താക്കോൽ താ .
അവൻ അവളെ കയ്യിൽ പിടിച്ചതും അവൾ താക്കോൽ ഡ്രെസ്സിനുള്ളിലേക്ക് ഇട്ടതും ഒരുമിച്ചായിരുന്നു .
അവൻ വായും പൊളിച്ചു അവളെ തന്നെ നോക്കി .
ടീ കുട്ടിപിശാചേ എവിടെയാടി താക്കോൽ വെച്ചേ .
ഇപ്പൊ ഈ സാഹചര്യത്തിൽ വേറെ എവിടെയും വെക്കാൻ സ്ഥലം കിട്ടിയില്ല .ഐ ആം വെരി സോറി .
ബെസ്റ്റ് ലോക്കർ തന്നെ .നാണം ഇല്ലല്ലോ .
ഒട്ടും ഇല്ല .അവൾ അവനെ നോക്കി ഇളിച്ചു കാണിച്ചു .
വാശി കള സഫു ഇല്ലെങ്കിൽ പിന്നെ എന്നെ കുറ്റപെടുത്തിട്ട് കാര്യമില്ല .
എന്ന് വെച്ചാൽ നീ താക്കോൽ എടുക്കുമെന്നാണോ ഉദ്ദേശിച്ചേ . എന്നാ അതൊന്ന് കാണണമല്ലോ .
ഞാനൊന്നും ഉദ്ദേശിച്ചില്ലേ അവൻ നിരാശയോടെ ബെഡിൽ ചെന്നിരുന്നു .ഇനി അതെടുക്കാൻ നോക്കിയിട്ട് വേണം കേറിപിടിച്ചൂന്ന് പറഞ്ഞു പിണങ്ങി പോകാൻ .
അവൾ അവന്റെ നേരെ മുന്നിലായി പോയി ഇരുന്നു .അവന്റെ കൈ രണ്ടും അവൾ അവളെ കൈ കൊണ്ട് പിടിച്ചു .അവളെ കയ്യിലെ തണുപ്പ് തന്റെ ശരീരത്തിലേക്ക് ചൂട് പിടിപ്പിക്കുന്നത് അവനറിഞ്ഞു .ഇവളെന്ത് ഭാവിച്ച റബ്ബേ .കൺട്രോൾ തരണേ .അവൻ അവളെ തന്നെ നോക്കി . നീ മനസ്സ് റിലാക്സ് ആക്ക് .എന്നിട്ട് സിഗരറ്റ് എന്ന ചിന്ത ഒഴിവാക്കി നിനക്ക് ഇഷ്ടമുള്ള ഏതിലേക്കെങ്കിലും ശ്രദ്ധ തിരിച്ചു വിട് .നിനക്ക് ഇഷ്ടമുള്ള എന്തെങ്കിലും കാര്യം ഓർമിക്ക് .അതിലേക്ക് തന്നെ ചിന്ത കൊണ്ട് വാ .
നീ പോയെ സഫു ഇതൊന്നും നടക്കില്ല .
നടക്കും .നീ കണ്ണടച്ച് പിടിച്ചു ഞാൻ പറഞ്ഞത് പോലെ നിനക്ക് ഇഷ്ടമുള്ള കാര്യം ഓർമിക്ക് .
കണ്ണടച്ച് പിടിക്കാനൊന്നും ഇല്ല മോളേ .ഇപ്പൊ എന്റെ മനസ്സിൽ നീയും നിന്റെ ഓർമകളും മാത്രമേ ഉള്ളൂ .സിഗററ്റിനെക്കാൾ ലഹരി ഇപ്പൊ നീയാണ് .അവൻ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നു . അവളുടെ മയിൽപീലി കണ്ണും തുടുത്ത കവിളും അവളുടെ തത്തമ്മ ചുണ്ടുകളും ശരിക്കും മത്ത് പിടിപ്പിക്കുന്നത് പോലെ തോന്നി .
ഇപ്പൊ എന്താ നിന്റെ മനസ്സിൽ തോന്നുന്നേ .മനസ്സ് കുറച്ചെങ്കിലും റിലാക്സ് ആയില്ലേ .
അവൻ പെട്ടന്ന് ചിന്തയിൽ നിന്നും ഉണർന്നു .റിലാക്സ് ആവണമെങ്കിൽ നീ തന്നെ വിചാരിക്കണം മോളേ .എനിക്കിപ്പോ
നിന്നെ കെട്ടിപിടിച്ചു ഒരു കിസ്സ് തരാനാ തോന്നുന്നത് .
........ തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 48
നിന്നെ കെട്ടിപിടിച്ചു ഒരു കിസ്സ് തരാനാ തോന്നുന്നേ .കിസ്സ് മാത്രമല്ല വേറെ പലതും .
മനസ്സിൽ ഉള്ള ആഗ്രഹം പറഞ്ഞതാട്ടോ . അവളോട് ഐ ലവ് യൂ തന്നെ പറയാൻ പറ്റുന്നില്ല .പിന്നെയാ കിസ്സ് . അവളോട് ഇക്കാര്യം പറഞ്ഞെങ്കിൽ താക്കോൽ മാത്രം അല്ല എന്നെ തന്നെ ഗെറ്റ്ഔട്ട് അടിച്ചേനെ . നല്ലോണം പേടിയുണ്ട് അവൾ എന്നെ വിട്ടു പോകുമെന്ന് .അവളെ മനസ്സിൽ എന്നോട് ഇഷ്ടമുണ്ടെന്ന് ഇത് വരെ തോന്നിയിട്ടില്ല . എനിക്ക് ഒരു ചാൻസ് കൂടി തരുമോന്നു ചോദിക്കാൻ എനിക്കും പറ്റിയിട്ടില്ല .അവളെ പെരുമാറ്റം ഒക്കെ കാണുമ്പോൾ ഇഷ്ടം ആണെന്ന് തോന്നും .
പക്ഷേ മറ്റുള്ളവരെ സന്തോഷത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള അവളെ സ്വഭാവം കാണുമ്പോൾ എന്നോടും അത് പോലെ ആണോന്ന് ഒരു സംശയവും .
അവന്റെ മുഖത്തൊരു കുസൃതി ചിരി അവൾ കണ്ടു .എന്താ ആലോചിക്കുന്നേ .
അവൻ അവളെ മടിയിൽ തലവെച്ചു കിടന്നത് പെട്ടെന്നായിരുന്നു . എനിക്കിപ്പോ ഇതാ തോന്നുന്നേ .ഇനി കുറച്ചു സമയം തല തടവിതാ അവൻ പ്രതീക്ഷയോടെ അവളെ നോക്കി .അവളുടെ മുഖത്ത് ഒരു പുഞ്ചിരി അവൻ കണ്ടു .അവന് കുറച്ചു ആശ്വാസം തോന്നി .ഇഷ്ടക്കേട് ഒന്നും ഇല്ല .അവൾ അവന്റെ മുടിയിഴകളിലൂടെ തല മസ്സാജ് ചെയ്തു കൊണ്ടിരുന്നു . ശരീരം മാത്രമല്ല മനസ്സും റിലാക്സ് ആവുന്നത് പോലെ തോന്നി അവന് .അവളുടെ കൈകൾക്ക് ഒരു മാജിക്കൽ പവർ ഉള്ളത് പോലെ .അവൻ കണ്ണടച്ച് കിടന്നു .നിദ്രദേവി പെട്ടെന്ന് തന്നെ കടാക്ഷിച്ചു .അവൻ ഉറക്കിലേക്ക് വീണു .
അവൻ ഉറങ്ങിയത് അവൾ കണ്ടു .അവൾക്ക് അവനെ മാറ്റി കിടത്തനൊന്ന് തോന്നിയില്ല .അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു .അവൻ മടിയിൽ കിടന്നപ്പോൾ ശരീരം ആകെ കോരിതരിച്ചത് പോലെ .തല തടവി തരോന്ന് ചോദിച്ചപ്പോൾ കൊച്ചു കുട്ടിയെ പോലെയാണ് തോന്നിയത് . അവനോട് ഒത്തുള്ള ഓരോ നിമിഷവും മായാലോകത്ത് എത്തിയത് പോലെയാണ് തോന്നുന്നത് അവന്റെ കൂടെയുള്ള ഓരോ നിമിഷവും ഓരോ സെക്കന്റും ഞാൻ ഏറെ സന്തോഷിക്കുന്നു .ഒരിക്കലും അവനെ വിട്ടു പോകാതിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു . ഒരിക്കലും നടക്കാത്ത ആഗ്രഹം ആണെന്ന് അറിയാം .എന്നാലും പ്രാർത്ഥിച്ചു പോകുവാ ഈ ജന്മം ഇവനെ തന്നെ എനിക്ക് തന്നുകൂടെ .അതോർത്തതും അവളെ കണ്ണുകൾ നിറഞ്ഞു .
ഇടക്ക് ഉറക്കം ഞെട്ടിയപ്പോൾ കണ്ടു അവളുടെ മടിയിൽ തന്നെയാണ് ഞാൻ കിടന്നിട്ടുള്ളത് .അവൾ കട്ടിലിൽ ചാരി കിടന്നിട്ടുമുണ്ട് .അവന് കണ്ടപ്പോൾ പാവം തോന്നി .എന്റെ ഉറക്കം കളയേണ്ടെന്ന് കരുതിയാവും ഇരുന്നുറങ്ങിയത് .അവൻ അവളെ ശരിക്കും കിടത്തി കൊടുത്തു . അവളുടെ മുഖത്തേക്ക് വീണ മുടിയിഴകൾ അവൻ മാടി ഒതുക്കി . അവളുടെ തലയിലൂടെ ഒന്ന് തലോടി .എന്റെ പൊന്ന് സഫു എന്നാ നിന്നെ കെട്ടിപിടിച്ചു കിടക്കാൻ കഴിയുക . കിടന്നില്ലെങ്കിലും സാരമില്ല ഇഷ്ടം ആണെന്ന് നിന്റെ വായിൽ നിന്നും ഒരു വാക്ക് കേട്ടാൽ മതി .ഈ ജന്മം അതെ ഇപ്പൊ ആഗ്രഹിക്കുന്നുള്ളു . അവളെ അടുത്ത് അവളെതന്നെ നോക്കി അവനും കിടന്നു .
*******
രാവിലെ എണീറ്റു ഫ്രഷ് ആയി വരുമ്പോൾ കണ്ടു ചൂട് ചായ കൊണ്ട് വെച്ചിട്ടുണ്ട് .അതും കുടിച്ചു കുറച്ചു സമയം ഫോണിൽ തോണ്ടി ഇരുന്നു .പിന്നെ കുളിക്കാൻ കയറി .കുളി കഴിഞ്ഞു വരുമ്പോൾ കണ്ടു കിടക്കയിൽ പാന്റും ഷർട്ടും പേഴ്സ് ചീർപ്പ് ബെൽറ്റ് എന്നിവ എടുത്തു വെച്ചത് .അവളെ മാത്രം എവിടെയും കണ്ടില്ല .എന്തെങ്കിലും ആവിശ്യത്തിന് വിളിക്കാമെന്ന് വെച്ചാൽ എല്ലാം മനസ്സറിഞ്ഞ പോലെ എടുത്തു വെച്ചിട്ടുമുണ്ട് .ഷൂവും ഷോക്സ് വരെ റെഡിയാക്കിയിന് . അവൻ റെഡിയായി താഴെ ഇറങ്ങി വന്നപ്പോൾ കണ്ടു അവളും റെഡിയായി ഫുഡ് വിളമ്പി വച്ചു കാത്തിരിക്കുന്നു .ഫുഡ് കഴിച്ചു ഓഫീസിലേക്ക് പോയി . ഓഫീസിൽ എത്തിയതും അവന്റെ റൂം ക്ലീൻ ചെയ്തു അവന് വേണ്ട എല്ലാ ഫയൽസും എടുത്തു വെച്ചിരിക്കുന്നു .ഒന്നിന് വേണ്ടിയും ചോദിക്കേണ്ടി വന്നില്ല .എല്ലാം കണ്ടറിഞ്ഞു ചെയ്തിരിക്കുന്നു . തേജ അന്ന് ലീവായിരുന്നു .സഫവിന് പരിജയ പെടുത്താൻ ഇരുന്നതാ .അതും കഴിഞ്ഞില്ല .
ഉച്ചക്ക് ഫുഡ് അവൾ വീട്ടിൽ നിന്നും കൊണ്ട് വന്നിരുന്നു .ഫുഡ് വിളമ്പുമ്പോൾ അവൻ അവളെ തന്നെ നോക്കി .ഇതൊക്കെ നീ എപ്പോ ചെയ്തു .
സ്ഥിരം ആയിട്ട് ചെയ്യുന്നതല്ലേ ഞാൻ .ഒരു വിത്യാസം ഉള്ളൂ അത് കോളേജിലേക്ക് ഇപ്പൊ ഇവിടേക്ക് .
നിന്നെ സ്ഥിരം ആയിട്ട് ഇവിടെ നിർത്തിയാലോന്ന് ആലോചിക്കുവാ ഞാൻ .ഒറ്റ ദിവസം കൊണ്ട് എന്റെ എല്ലാ കാര്യവും മനസ്സിലാക്കിയില്ലേ .ജോലിയും പക്കാ പെർഫെക്ട് .ഒരു അസിസ്റ്റന്റ് വേണ്ട എല്ലാ ക്വാളിഫിക്കേഷൻ ഉണ്ട് .
സീരിയസ് ആയിട്ടാണോ .
ആണെങ്കിൽ ...
ആണെങ്കിൽ .....ഇച് ലിഏബെ ടിച് എന്ന് പറ ഞാൻ റെഡിയാ ഇവിടെ നിൽക്കാൻ .ജീവിത കാലം മുഴുവൻ .
ഇച് ലിഏബെ ടിച് ഇങ്ങനെ പറഞ്ഞാൽ എന്താ .ജിലേബി വേണമെന്ന
അവനെ നോക്കി അവളൊന്ന് ചിരിച്ചു .ഈ ഓഫീസ് എന്റെ പേരിൽ എഴുതി തരണമെന്ന്
ഓഫർ കൊള്ളാലോ പി എ ജോലി ചെയ്യാൻ ഓഫീസിന്റെ മുതലാളിയാക്കണം .
എന്താ പറ്റില്ലേ .
പറ്റാണ്ടൊന്നും ഇല്ല .ഇപ്പൊ തന്നെ ആക്കിയേക്കാം നിന്റെ ഒരു ആഗ്രഹമല്ലേ .അവൻ അവളെ പിടിച്ചു അവന്റെ ചെയറിൽ ഇരുത്തി .
ഇങ്ങനെ വേണ്ട ഇച് ലിഏബെ ടിച് അങ്ങനെ ചെയ്താൽ മതി .അവൾ എണീറ്റു ich liebe dich അവൻ അത് തന്നെ ഉരുവിട്ടു കൊണ്ടിരുന്നു .കുറേ ആലോചിച്ചു . എന്തായിരിക്കും ഇതിന്റെ മീനിങ് .
ചുമ്മാ ഒരു തമാശ പറഞ്ഞതാ മാഷേ വിട്ടേക്ക് .
അവൾ പോയെങ്കിലും അവൻ പിന്നെയും അത് തന്നെ ആലോചിച്ചു .എന്തായിരിക്കും അവൾ ഉദ്ദേശിച്ചത് .തമാശയല്ല അത് അവളെന്തോ ഉദ്ദേശിച്ചു പറഞ്ഞത് തന്നെയാണ് .എന്തായിരിക്കും അത് .കുറെ ആലോചിച്ചെങ്കിലും ഒന്നും ഓടിയില്ല .പിന്നെ
തിരക്കിനിടയിൽ അത് വിട്ടു .വൈകുന്നേരം നേരത്തെ ഇറങ്ങി .
അവളെ കൂട്ടി ഒന്ന് കറങ്ങാം .എന്നിട്ട് മനസ്സിൽ എന്താന്ന് അറിയാം അതിന് ശേഷം അവളോട് സംസാരിക്കണം എന്നൊക്കെ പ്ലാൻ ഇട്ടാണ് ഓഫീസിൽ നിന്നും വേഗം ഇറങ്ങിയത് .
ഇന്ന് വേഗം ഓഫീസിൽ നിന്നും ഇറങ്ങിയല്ലോ സമാധാനം ആയി .ഇവന്റെ കൂടെ ഇവിടെ നില്കുമ്പോൾ ആകെ എന്തൊക്കെയോ ആവുന്നു .ഫുൾ ടൈം അവന്റെ കൂടെ അവന്റെ റൂമിൽ അവനെയും കണ്ടു മനസ്സ് ഇവനോട് കൂടുതൽ അടുപ്പിക്കുന്നു .അത് ഇല്ലാതിരിക്കാൻ വീട്ടിലേക്ക് പോകുന്നത് തന്നെയാണ് നല്ലത് .ആഗ്രഹങ്ങളും മോഹങ്ങളും കൂടിയാൽ അത് നടന്നില്ലെങ്കിൽ അതിന്റെ വേദനയും കൂടുതൽ ആയിരിക്കും .അവൾ കാറിൽ കയറി .കാർ ബീച്ചിൽ നിർത്തിയപ്പോൾ അവളൊന്ന് അമ്പരന്നു .
ഇതെന്താ ഇവിടെ .
ഒരു കല്യാണത്തിന് വന്നതാ അവൻ കളിയാക്കികൊണ്ട് പറഞ്ഞു .
ബീച്ചിൽ എന്തിനാ വന്നതെന്ന ചോദിച്ചേ .
വീട്ടിൽ പോയിട്ട് മലമറിക്കുന്ന പണിയൊന്നും ഇല്ലല്ലൊ കുറച്ചു കാറ്റൊക്കെ കൊണ്ട് പോകാന്നേ .
കാറ്റ് കൊള്ളാൻ ഫാൻ ഇട്ടപോരെ .ഇവിടെ വരെ വരണോ .
ചളി കോമഡി പറഞ്ഞു വില കളയല്ലേ സഫു മിണ്ടാതെ വരാൻ നോക്ക് .
നീ വേണമെങ്കിൽ കാറ്റും കൊണ്ട് നടക്ക് .ഞാൻ വരുന്നില്ല .അവൾ തിരിച്ചു പോകാൻ നോക്കി .
ഇട്സ് മൈ ഓഡർ .ഡ്യൂട്ടി ടൈം കഴിഞ്ഞിട്ടില്ല .
അതിന് ഇവിടെയെന്താണാവോ ഡ്യൂട്ടി .
ഒരു മണിക്കൂറിനുള്ളിൽ എത്ര തിരമാല വരുന്നുണ്ടെന്ന് കണക്കെടുക്കുക .
ഓഡർ .....കോപ്പ് ...വെറുപ്പിക്കൽന് ഒരതിരുണ്ട് ഫൈസി .എനിക്ക് വീട്ടിൽ പോകണം .
അച്ചോടാ പാവം . വാവ ഉറക്കെ കരയെന്നേ വീട്ടിൽ പോകണമെന്ന് പറഞ്ഞ് .മര്യാദക്ക് ഇവിടെ ഇരുന്നു എണ്ണിക്കോ .പറഞ്ഞത് ചെയ്തില്ലെങ്കിൽ ടൈം കൂടും .ഓർമയുണ്ടല്ലോ അഗ്രിമെന്റ്
സ്റ്റാഫ് ഒക്കെ വിളിക്കുന്ന പോലെ ഹിറ്റ്ലർ തന്നെയാ ഇവൻ .മാച്ചായ പേര് തന്നെയാ ഇട്ടിന് .ഹിറ്റ്ലർ ....ഡ്രാക്കുള ....തെണ്ടി ....
വല്ലോം പറയാനുണ്ടെങ്കിൽ നേർക്ക് നേരെ പറയ് .പിറു പിറുക്കല്ല . എനിക്ക് ഇഷ്ടം അല്ലാത്ത സ്വഭാവം ആണത് .
നിന്റെ ഇഷ്ടം നിന്റെ കെട്ടിയോളോട് പോയി പറയ് .
അവളോട് തന്നെയല്ലേ പറഞ്ഞേ .
അവൾ അവനെ രൂക്ഷമായി നോക്കി .
സഫു തമാശ വിട് എനിക്ക് സീരിയസ് ആയി കുറച്ചു സംസാരിക്കാനുണ്ട് അതിനാ ഇവിടേക്ക് കൂട്ടി വന്നത് .അവൻ കുറച്ചു ഗൗരവത്തിൽ പറഞ്ഞു .
എന്താ കാര്യം പറയ് .
നമുക്ക് കുറച്ചു നടന്നാലോ .അവൾ തലയാട്ടി കൊണ്ട് അവന്റെ കൂടെ നടന്നു .
അപ്പോഴാ ഓപ്പോസിറ്റ് വന്ന ഒരാൾ അവളെ ഇടിച്ചിട്ട് പോയത് .
എവിടെ നോക്കിയാടോ നടക്കുന്നെ .അവൾ ദേഷ്യത്തോടെ അയാളെ നോക്കി പറഞ്ഞു .
ഫൈസിക്കും ഇത് കണ്ടു ദേഷ്യം വന്നു .മനപ്പൂർവം ഇടിച്ചതു പോലെയാണ് അവന് തോന്നിയത്
.അവൻ അയാളെ പിടിച്ചു തള്ളി .നോക്കി നടന്നുടെടോ .
സോറി സർ കണ്ടില്ല .പെട്ടന്ന് ധൃതിയിൽ പോകുമ്പോൾ പറ്റിയതാ .അയാൾ ഫൈസിയോട് പറഞ്ഞു .സഫു അപ്പോഴാ അയാളെ മുഖം കണ്ടത് .അവളൊന്ന് ഞെട്ടി .ജാബിർ .ഞാൻ ഏറ്റവും വെറുക്കുന്ന വ്യക്തി .എന്റെ ജീവിതം തന്നെ നശിപ്പിച്ച ദുഷ്ടൻ .അവളിൽ അവനോടുള്ള ദേഷ്യം അലയടിച്ചു .
സോറി മാഡം അയാൾ അവളോട് പറഞ്ഞതും അവൾ അയാളെ മുഖത്ത് ആഞ്ഞടിച്ചതും ഒരുമിച്ചായിരുന്നു .
ഫൈസി അത് കണ്ടു ഞെട്ടിത്തരിച്ചു നിന്നു .ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത എന്റെ സഫു തന്നെയാണോ അവനെ തല്ലിയത് .അതും അറിയാതെ ഒന്ന് മുട്ടിയതിന് .ജാബിറിന്റെ കോളറയിൽ രണ്ടു കൈ കൊണ്ടും അവൾ പിടിച്ചു .എന്ത് ദ്രോഹ ഞാൻ നിന്നോട് ചെയ്തത് .എന്തിനാ എന്നോടങ്ങനെ ചെയ്തേ .
അയാൾ തല കുനിച്ചു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല . സംഗതി സീരിയസ് ആണെന്ന് അവന് മനസ്സിലായി . ഫൈസി അയാളുടെ ദേഹത്ത് നിന്നും ബലമായി സഫുവിന്റെ കൈ വിടുവിച്ചു .
ഇതാരാ സഫു .എന്താ ഇയാളുമായി പ്രശ്നം .
അവൾ ഫൈസിയുടെ ചോദ്യത്തിന് ഉത്തരം പറയാതെ വീണ്ടും അയാളെ നേരെ നോക്കി .
പറയടാ നായെ എന്താ ഞാനുമായി നിനക്ക് പ്രശ്നം .എന്റെ ജീവിതം നശിപ്പിക്കാൻ മാത്രം ഞാനെന്താ നിന്നോട് ചെയ്തേ .
നിന്നോടാ സഫു ചോദിച്ചേ ഇയാൾ ആരാന്ന് .
അന്ന് റൂമിൽ പൂട്ടിയിട്ടത് ഇവനാണ് . ഇവൻ കാരണമാണ് അന്ന് അങ്ങനെയൊക്കെ സംഭവിച്ചത് .അന്നേ കരുതിയതാ ഇവനെ കണ്ടാൽ രണ്ട് പൊട്ടിക്കണമെന്ന് .നമ്മുടെ ജീവിതം തന്നെ നശിപ്പിച്ചത് ഇവനാണ് .
ഫൈസി ഞെട്ടലോടെ അയാളെ നോക്കി .
സത്യം ആണോ ഇവൾ പറയുന്നത് .നീയാണോ അന്ന് പൂട്ടിയിട്ടത് .
അയാൾ അതേയെന്നർത്ഥത്തിൽ തലയാട്ടി .
പിന്നെ സഫു കണ്ടത് അയാൾ തെറിച്ചു നിലത്ത് വീഴുന്നതാണ് . ഫൈസി തല്ലി താഴെയിട്ടതാണെന്ന് മനസ്സിലായി . വീണിടത്ത് നിന്നും പിടിച്ചെഴുന്നേല്പിച്ചു ഫൈസി വീണ്ടും അയാളെ ഒരു പാട് തല്ലി .പെട്ടന്ന് അയാൾ ഫൈസിയെ നേർക്ക് കൈ കൂപ്പി .ഇനിയും തല്ലിയാൽ ഞാൻ ചത്തു പോകും .മാപ്പ് തരണം എനിക്ക്
എങ്കിൽ പറയ് എന്തിന് വേണ്ടിയാ അന്നങ്ങനെ ചെയ്തത് .എന്ത് ദ്രോഹ നിന്നോട് ഞങ്ങൾ ചെയ്തേ .
പൈസക്ക് വേണ്ടി ചെയ്തു പോയതാ .അല്ലാതെ നിങ്ങളോടെനിക്ക് ഒരു ദേഷ്യവും ഇല്ല .
പൈസക്ക് വേണ്ടിയോ .ആരാ നിനക്ക് പൈസ തന്നത് .
സാലി സാർ .
സാലിയോ .......ഫൈസിയും സഫുവും ഒരു പോലെ ഞെട്ടി തരിച്ചു നിന്നു .
............ തുടരും
💕മിഴികൾ പറഞ്ഞ പ്രണയം 💕
Part 49
കള്ളം പറയുന്നോടാ നായേ ഫൈസി അവന്റെ നെഞ്ചിൽ തന്നെ ഒരു ചവിട്ട് കൊടുത്തു .
അവൻ ഫൈസിയുടെ കാലിൽ പിടിച്ചു കൊണ്ട് പറഞ്ഞു .എന്നെ എത്ര തല്ലിയിട്ടും കാര്യമില്ല .ഞാൻ പറഞ്ഞത് സത്യമാണ് .സാലി സാറ എന്നെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചത് .
.അവൻ അത് ഉൾകൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല .അവൻ സഫു വിനെ നോക്കി .ശ്വാസം പോലും കഴിക്കാതെ ഇടിവെട്ടേറ്റ പോലെ നിൽക്കുന്നത് കണ്ടു .
സാലി എന്തിന് വേണ്ടിയാ ഇത് ചെയ്തത് .
സാലി സാറിന് സഫ്നയെ ഇഷ്ടം ആയിരുന്നു .സഫ്നക്ക് സാറിനോട് വെറും സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളു .സഫ്ന ഒരിക്കലും ഈ വിവാഹത്തിന് സമ്മതിക്കില്ലെന്ന് സാറിന് തോന്നി . സഫ്നയുടെ ഇഷ്ടം മാത്രമേ അവളെ വീട്ടുകാർ നോക്കുകയുള്ളു . അത് കൊണ്ട് അവരും ഈ വിവാഹത്തിന് സമ്മതിക്കില്ല . ചീത്ത പേര് വന്നാൽ അവൾക്ക് നല്ലൊരു വിവാഹാലോചനയൊന്നും വരില്ല .അങ്ങനെ വരുമ്പോൾ സാലി സാർ ആലോചനയും കൊണ്ട് പോയാൽ അവളുടെ വീട്ടുകാർ രണ്ടു കയ്യും നീട്ടി സ്വീകരിക്കും .അതിന് വേണ്ടി ഒരവസരം കാത്ത് നിൽക്കുകയാരുന്നു . ഏതെങ്കിലും ഒരാളെ കൊണ്ട് റൂമിൽ പൂട്ടിയിടാനാ പ്ലാൻ ഇട്ടത് .പക്ഷേ ഫൈസിസാറാ അന്ന് റൂമിൽ വന്നത് .സാലി സാറിന്റെ പ്ലാൻ ഒക്കെ പൊളിഞ്ഞു .നിങ്ങളുടെ വിവാഹവും നടന്നു .
ഫൈസിക്ക് കേട്ടപ്പോൾ ഞെട്ടലായിരുന്നു തോന്നിയത് .അവന്റെ നോട്ടം മുഴുവൻ സഫുവിലായിരുന്നു .നിർജീവമായിരുന്നു അവളുടെ അവസ്ഥ .ഒരു തുള്ളി കണ്ണുനീർ പോലും വന്നില്ല .
അന്നത്തെ ലെറ്ററും ഫോട്ടോയും വെച്ച് നോക്കുമ്പോൾ ഇവൻ പറഞ്ഞതൊക്കെ സത്യമാവാനാണ് സാധ്യത .എന്നാലും സാലിക്ക് എന്നോട് ഇങ്ങനെയൊക്കെ ചെയ്യാൻ എങ്ങനെ തോന്നി .രാത്രിഎന്നോ പകലെന്നോ ഇല്ലാതെ അവന്റെ കൂടെ കറങ്ങി നടന്നിട്ടുണ്ട് .ഒരു പാത്രത്തിൽ ഒന്നിച്ചു ഭക്ഷണം കഴിച്ചിട്ടുണ്ട് .തോളിൽ കയ്യിട്ട് നടന്നിട്ടുണ്ട് . ഇതൊക്കെ ഒരു സഹോദരൻ .ആത്മാർത്ഥ സുഹൃത്ത് എന്ന രീതിയിലായിരുന്നു . അതിനപ്പുറത്തേക്ക് ഒരിഷ്ടം ഒരിക്കലും അവനോട് തോന്നിയിട്ടില്ല .കേട്ടതൊന്നും വിശ്വസിക്കാൻ ഇപ്പോഴും മനസ്സ് സമ്മതിക്കുന്നില്ല അത്ര മാത്രം അവനെ ഞാൻ സ്നേഹിച്ചിരുന്നു .മനസ്സിൽ സ്ഥാനം കൊടുത്തിരുന്നു .
തോളിൽ ആരോ കൈ വെച്ചത് കണ്ടു അവൾ സ്വബോധത്തിലേക്ക് തിരിച്ചു വന്നു .സാലി .അവൻ ഇവിടെ ....അവൾ വെറുപ്പോടെ ആ കൈ തട്ടിമാറ്റി .
സഫു പ്ലീസ് .......എനിക്ക് പറയാനുള്ളത് ഒരു പ്രാവശ്യം കേൾക്ക് .
കണ്ടതും കേട്ടതും ഒക്കെ മതിയായി .ബാക്കി ദാ നിന്റെ ശിങ്കിടി ജാബിർ പറഞ്ഞു കഴിഞ്ഞു .
അവൾ ജാബിറിനെ നോക്കി .കയ്യിൽ വിലങ്ങുഅണിയിച്ചു രണ്ടു പോലീസുകാരോടൊപ്പം ജാബിറിനെ കണ്ടു .
ഓഹ് കൊള്ളാലോ പുതിയ നാടകം .എന്റെ മുന്നിൽ നല്ല പിള്ള ചമയാനുള്ള നാടകം .ആ പാവത്തിനെ വെറുതെ വിട്ടേക്ക് .
ഫ്രോഡോരുത്തൻ എന്തെങ്കിലും പറഞ്ഞെന്ന് കരുതി അത് വിശ്വസിക്കാൻ മാത്രം വിശ്വാസമേ നിനക്ക് എന്നോടുള്ളൊ .ഇവനെ ഇന്നലെ മുതൽ തപ്പി നടക്കുന്നതാ ഞാൻ .ഇവനെ ഫോള്ളോ ചെയ്ത ഇവിടെ എത്തിയതും .അല്ലാതെ നിന്റെ മുന്നിൽ നല്ല പിള്ള ചമഞ്ഞതല്ല .
എങ്ങനെ വിശ്വസിക്കാതിരിക്കും നീ എനിക്കയച്ച ലെറ്ററും ഫോട്ടോയും എല്ലാം ഞാൻ കണ്ടതാണ് .വെറുപ്പ് തോന്നുകയാ ഇപ്പൊ എനിക്ക് എന്നോട് തന്നെ .നിന്നെ പോലെ ഒരുത്തനെയാണല്ലോ ഇത്ര നാളും വിശ്വസിച്ചതെന്നോർത് .
എനിക്ക് പറയാനുള്ളത് കൂടി നീയൊന്നു കേൾക്ക് .ഇവൻ പറഞ്ഞതൊക്കെ കളവാണ് .നിന്റെ സമീർക്കയുമായി ഇവന് ചെറിയ ഇഷ്യൂ ഉണ്ടായിരുന്നു അതിന്റെ പേരിലെ ഈ ചെറ്റ നിങ്ങളെ റൂമിൽ പൂട്ടിയിട്ടത് .
ഓഹ് പുതിയ കള്ളം .സമീർക്കയുടെ പേരിൽ ഇട് ഇനിയെല്ലാം .അതാവുമ്പോൾ എനിക്ക് ചോദിക്കാനും പറ്റില്ലല്ലോ .
എന്ത് പറഞ്ഞാലും വിശ്വസിക്കില്ലെന്ന് വെച്ച എന്താ ചെയ്യാ റബ്ബേ .ഏതോ ഒരുത്തൻ എന്തെങ്കിലും പറഞ്ഞെന്ന് കരുതി അതും വിശ്വസിച്ചു എന്നെ അവിശ്വസിക്കാൻ മാത്രം ഉള്ളോ നമ്മുടെ ഫ്രണ്ട്ഷിപ് .
വിശ്വസിക്കാം .ഞാൻ നീ പറഞ്ഞതൊക്കെ വിശ്വസിക്കാം .എന്റെ തലയിൽ തൊട്ട് സത്യം ഇട് ഒരിക്കൽ പോലും പെങ്ങളെ സ്ഥാനത്തല്ലാതെ എന്നെ കണ്ടിട്ടില്ലെന്ന് . അവന്റെ കൈ തലയിൽ വെച്ചു കൊണ്ടായിരുന്നു അവളത് പറഞ്ഞത് .
ഇവളെ തലയിൽ തൊട്ട് കള്ള സത്യം ഇടാൻ എനിക്കൊരിക്കലും പറ്റില്ല .ഇവളെ മനസ്സിൽ ഒരു സഹോദരസ്ഥാനം മാത്രമേ എനിക്ക് ഉള്ളു എന്നറിഞ്ഞതിന് ശേഷം സ്വപ്നത്തിൽ പോലും അവളെ അങ്ങനെ കണ്ടിട്ടില്ല .ഈ അവസരത്തിൽ ഇത് പറഞ്ഞാൽ ഇവൾ വിശ്വസിക്കുകയുമില്ല .തെളിവെല്ലാം എനിക്ക് എതിരാണ് .അവന്റെ കൈ അവളെ തലയിൽ നിന്നും ഊർന്നിറങ്ങി .
പറ്റില്ലല്ലേ ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു അതിന് മറുപടിയായി അവളിൽ നിന്നും ഉണ്ടായത് .തോറ്റു പോയി എല്ലായിടത്തും . ഫ്രെണ്ട്ഷിപ്പിന്റെ കാര്യത്തിലും വിവാഹ ജീവിതത്തിലും എല്ലായിടത്തും തോറ്റു പോയി . ആരെയാ ഞാൻ വിശ്വസിക്കേണ്ട .ആരെയാ ഞാൻ സ്നേഹിക്കണ്ടേ .ഇതിന് മാത്രം എന്ത് പാപ ഞാൻ ചെയ്തേ .
ഫൈസിക്ക് അത് കണ്ടു കണ്ണ് നിറഞ്ഞു .അവളുടെ കണ്ണ് നീര് കാണാൻ പറ്റുന്നുണ്ടായിരുന്നില്ല അവന് . അവരുടെ കാര്യത്തിൽ ഇടപെടാൻ അവന് തോന്നിയില്ല .അത് കൊണ്ട് മാറി നിൽക്കുകയാരുന്നു അവൻ .
എവിടെയും നീ തോറ്റിട്ടില്ല .തോൽക്കുകയും ഇല്ല .എന്താ സംഭവിച്ചതെന്ന് നീ ഇനിയെങ്കിലും അറിയണം .അവളെ കയ്യിൽ പിടിച്ചു കൊണ്ടായിരുന്നു അവനത് പറഞ്ഞത് .
തൊട്ട് പോകരുതെന്നെ അവളാ കൈ തട്ടിത്തെറിപ്പിച്ചു .അവളെ കണ്ണിൽ തീ പാറുന്നത് പോലെ തോന്നി അവന് .
നിന്നോടെനിക്കിപ്പോ വെറുപ്പാ തോന്നുന്നേ ഇത്രയും തരം താഴുന്ന് ഒരിക്കലും കരുതിയില്ല .നിന്റെ സ്വാർത്ഥത കാരണം ഞാൻ എന്തൊക്കെ അനുഭവിച്ചെന്ന് നിനക്കറിയുമോ .എന്റെ അഭിമാനം നഷപ്പെട്ടു .എന്റെ വീട്ടുകാർ എല്ലാരുടെയും മുന്നിൽ തലതാഴ്ത്തേണ്ടി വന്നു .എന്റെ ഉപ്പയും ഉമ്മയും ഒരു നിമിഷം എങ്കിലും അവരുടെ മകളായി പോയതിൽ സ്വയം ശപിച്ചിട്ടുണ്ടാവും .നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ നാണം കെട്ടു നിന്ന സമയം ഉണ്ടല്ലോ മരിച്ച മതിന്ന,, തോന്നിയിരുന്നത് .നീയീ ചെയ്തതിന്റെ പേരിൽ ജീവിതം നഷ്ടപെട്ട വേറൊരാളാ ഈ നിൽക്കുന്നെ ഫൈസി .അവന്റെ ജീവിതം കൂടി നീ കാരണം നശിച്ചു .പോയി ചത്തുകൂടായിരുന്നോന്ന് ഇവൻ ചോദിച്ചപ്പോ എന്റെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളു ജാബിറിനെ കൊല്ലാനുള്ള ദേഷ്യം . എന്നെങ്കിലും കണ്ടുമുട്ടുമ്പോൾ അവനെ കൊല്ലണമെന്നേ ഈ നിമിഷം വരെ മനസ്സിൽ ഉണ്ടായിരുന്നത് .അവനെ ശപിക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല .എല്ലാരെ മുന്നിലും എല്ലാം മറന്നെന്നു നടിക്കുമ്പോളും ഉള്ളം നീറിയ ജീവിച്ചേ .ഫൈസിയെ കാണുന്ന ഓരോ നിമിഷവും അവന്റെ ജീവിതം കൂടി ഞാൻ നശിപ്പിച്ചല്ലോ എന്ന കുറ്റബോധം ആയിരുന്നു .പക്ഷേ നീയാ അതിന്റെ പിന്നിൽ എന്നറിഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പാ തോന്നുന്നേ .നിന്നെ പോലൊരു ദുഷ്ടനെയാണല്ലോ ഞാൻ സ്നേഹിച്ചു പോയത് .കാണണ്ട എനിക്കിനി നിന്നെ .ഒരിക്കലും എന്റെ മുന്നിൽ ഇനി വരരുത് അവൾ അവന്റെ നേരെ കൈ കൂപ്പി കൊണ്ട് പറഞ്ഞു .
സഫു പ്ലീസ് . എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്ക് .നീയിപ്പോ വലിയൊരു ആപത്തില നിൽക്കുന്നെ .നിന്നെയും എന്നെയും തമ്മിൽ തെറ്റിക്കാൻ .......... ബാക്കി കേൾക്കുന്നതിന് മുന്നേ കരഞ്ഞു കൊണ്ട് അവളോടി പോയി .
ഫൈസിയും അവനെ നോക്കാതെ അവളെ പിറകെ പോയി .
തളർന്നത് പോലെ സാലി അവിടെ മുട്ടുകുത്തിയിരുന്നു .അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു .അവൻ മുടിയിഴക്കുള്ളിലൂടെ കയ്യിട്ട് ദേഷ്യത്തോടെ അലറി വിളിച്ചു ഷെറീ ....
********
സഫു കുറച്ചു ദൂരം ഓടി പോയി തളർന്നത് പോലെ നിന്നു .ആരോ ചുമലിൽ തൊട്ടതും അവൾ തിരിഞ്ഞു നോക്കി ഫൈസി .അവൾ അവന്റെ കഴുത്തടക്കം കെട്ടിപിടിച്ചു പൊട്ടികരഞ്ഞു .അവൻ തടഞ്ഞില്ല . ആശ്വസിപ്പിക്കാനെന്ന വണ്ണം അവളെ ചേർത്ത് പിടിച്ചു .കരഞ്ഞാൽ എങ്കിലും മനസ്സിലെ ഭാരം കുറയട്ടെ .തന്റെ ഷർട്ട് കണ്ണുനീരിൽ നനഞ്ഞു കുതിരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു .എത്ര സമയം നിന്നെന്ന് അവന് തന്നെ ഓർമയില്ല .അവളുടെ പിടിത്തം അയഞ്ഞു വരുന്നത് പോലെ അവന് തോന്നി .അവൻ അവളെ ദേഹത്ത് നിന്ന് അടർത്തിയതും അവന്റെ കൈകളിലേക്ക് കുഴഞ്ഞു വീണു .അവൻ പരിപ്രാന്തിയോടെ അവളെ വിളിച്ചു കൊണ്ടിരുന്നു . അവളെ എടുത്തു കൊണ്ട് അവൻ കാറിലെക്ക് പോയി .കുറച്ചു വെള്ളംമുഖത്ത് തെളിച്ചതും അവൾ കണ്ണ് തുറന്നു .
അവൾ എണീറ്റിരുന്നു .
ആർ യൂ ഒക്കെ .ഹോസ്പിറ്റലിൽ പോണോ .
വേണ്ടെന്നു അവൾ തലയാട്ടി .എനിക്ക് വീട്ടിലേക്ക് പോയാൽ മതി .അവൾ മെല്ലെ പറഞ്ഞു .സീറ്റിലേക്ക് ചാരിയിരുന്നു അവൾ കണ്ണടച്ച് കിടന്നു .ഞാൻ എന്തെങ്കിലും ചോദിക്കുമോ എന്ന് ഭയന്നായിരിക്കണം . അവൻ ഒന്നും ചോദിച്ചില്ല .ചോദിക്കാൻ തോന്നിയില്ല .സാലിയോട് എന്ത് കൊണ്ടോ ദേഷ്യം തോന്നുന്നില്ല .അവൻ കാരണമാണ് എനിക്കിവളെ കിട്ടിയത് .അല്ലെങ്കിൽ ഒരിക്കലും ഇവളെ കിട്ടില്ലായിരുന്നു .ഒരു കണക്കിന് അങ്ങനെയൊക്കെ സംഭവിച്ചത് നന്നായി .പക്ഷേ സഫു പറഞ്ഞ ഓരോ വാക്കും അവന്റെ നെഞ്ചിൽ തറച്ചു നിന്നിരുന്നു . അവളറിഞ്ഞു കൊണ്ടല്ല ഒന്നും സംഭവിച്ചത് പക്ഷേ ഞാനോ അതിന്റെ പേരിൽ പാവത്തിനെ എത്രയോ പ്രാവശ്യം ദ്രോഹിച്ചിരുന്നു . എന്നെയും ഇവൾ മനസ്സ് കൊണ്ട് വെറുക്കുന്നുണ്ടായിരിക്കുമോ . അവൻ അവളെ നോക്കി .കണ്ണടച്ച് കിടക്കുകയാണെങ്കിലും സൈഡിലൂടെ കണ്ണീർ ഒലിച്ചിറങ്ങുന്നുണ്ട് .
******
ഷെറിയോടുള്ള ദേഷ്യം മുഴുവൻ അവൻ ജാബിറിന്റെ ദേഹത്ത് തീർത്തു .ഇനിയും തല്ലിയാൽ ചാവുന്ന പറഞ്ഞു മറ്റുള്ളവർ പിടിച്ചു വെച്ചപ്പോഴാ തല്ല് നിർത്തിയത് . അല്ലെങ്കിലും അവനെന്തു പിഴച്ചു .ഷെറി കൊല്ലുമെന്ന് ഭീഷണി പെടുത്തി പറയിപ്പിച്ചതാണ് .അവൻ റൂമിൽ പോയി ഇരുന്നപ്പോഴാ ഒരാൾ കാണാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞത് .വരാൻ പറഞ്ഞു .ഷെറിയായിരുന്നു വന്നത് .
എന്താ സർ നന്നായി വിയർത്തിട്ട് ഉണ്ടല്ലോ .
അവൻ അവളെ അടിമുടി നോക്കി .നീയാൾ കൊള്ളാലോ . ഫാസ്റ്റ് ഫുഡ് കഴിച്ചു തടിച്ചു കൊഴുത്തിട്ടുണ്ടല്ലോ . സൈസ് ഒക്കെ ഒന്നിനൊന്നു മെച്ചം .കണ്ടാൽ ഏതൊരാണിന്റെയും കണ്ട്രോൾ എപ്പോ പോയിന്നു ചോദിച്ച മതി .
അവളുടെ മുഖം ദേഷ്യം കൊണ്ട് വിറക്കുന്നത് സാലി കണ്ടു .
സത്യാടി പറഞ്ഞേ ഏതൊരാണും കൊതിക്കുന്ന ഒന്നന്നര ഐറ്റം പീസ് .എന്റെ പൊന്നൂ കണ്ടിട്ട് എനിക്ക് തന്നെ സഹിക്കുന്നില്ല .
മൈന്റ് യുവർ വെർഡ്സ് .
ആമ്പിള്ളേരെ വേറെ കിട്ടാഞ്ഞിട്ടാണെൽ ഞാൻ ഫ്രീയാട്ടോ .കെട്ട് കഴിഞ്ഞവർ തന്നെ വേണമെന്നുണ്ടോ
സൂക്ഷിച്ചു സംസാരിച്ചില്ലെങ്കിൽ തലയിൽ ഈ തൊപ്പി കൂടി കാണില്ല .
അവൻ തലയിൽ നിന്നും തൊപ്പി ഊരി അവളെ മുന്നിൽ വെച്ചു .ഇതില്ലെങ്കിൽ പുല്ലാടി എനിക്ക് .നീയൊരു പെണ്ണായി പോയി അല്ലെങ്കിൽ ചുമരിൽ നിന്നും വടിച്ചെടുത്തേനേ നിന്നെ .
സഫുനെ തൊട്ടാൽ പൊള്ളേണ്ടത് അവളെ കെട്ടിയോനല്ലേ .ഇത് ഇപ്പൊ നിനക്കാണല്ലോ പൊള്ളുന്നെ .ഇനി ശരിക്കും നീയും അവളും തമ്മിൽ എന്തെങ്കിലും .......അവൾ അർത്ഥം വെച്ചത് പോലെ ചിരിച്ചു .
അവൻ അവളെ കഴുത്തിൽ കുത്തി പിടിച്ചത് പെട്ടെന്നായിരുന്നു .അവൾ ശ്വാസം കിട്ടാതെ പിടഞ്ഞു .
കൊന്നേക്കണം എന്നെ അല്ലെങ്കിൽ എന്നെ വേദനിപ്പിച്ചാൽ അതിന്റെ പത്തിരട്ടി അവളും അനുഭവിക്കും .
അവന്റെ പിടി അയഞ്ഞു വന്നു .അവൾ കൈ തട്ടിമാറ്റി .ഒന്ന് ചുമച്ചു കൊണ്ട് കസേരയിൽ പോയി ഇരുന്നു ..
നിനക്ക് നാണം ഉണ്ടോടി ഇങ്ങനെയൊക്കെ പെരുമാറാൻ .നിന്റെ ഫ്രണ്ട് അല്ലേ അവൾ .അവളുടെ ഭർത്താവല്ലാതെ വേറെയാരെയും കിട്ടിയില്ലേ നിനക്ക് .
ഫൈസിയെ സ്നേഹിച്ചത് ഞാനാണ് .എന്റെത അവൻ .എന്റെ മാത്രം .
ലുക്ക് ഷെറി നീ യാഥാർഥ്യം ആയി പൊരുത്തപ്പെട് അവന്റെ വിവാഹം കഴിഞ്ഞതാ .സഫു അവന്റെ ഭാര്യയാണ് .
പറഞ്ഞു കഴിഞ്ഞു അവൻ എന്റെയാണെന്ന് അന്ന് അങ്ങനെ സംഭവിച്ചില്ലെങ്കിൽ ഫൈസി എന്റേത് മാത്രം ആയേനെ .
ഒരിക്കലും ഇല്ല .ഫൈസി ആത്മാർത്ഥമായ സഫുവിനെ സ്നേഹിച്ചത് അത് കൊണ്ടാണ് പ്രണയത്തിലൂടെ ഒരുമിക്കാത്ത അവർ വിധിയിലൂടെ ഒരുമിച്ചത് .ഞങ്ങളെ പിരിക്കാൻ നിനക്ക് കഴിഞ്ഞു .അത് പോലെ അവരെ പിരിക്കാൻ നിനക്കൊരിക്കലും കഴിയില്ല .
മരണത്തിലൂടെ പിരിഞ്ഞാലോ
സാലിയുടെ ശരീരത്തിലൂടെ ഒരു വിറയൽ പടർന്നു കയറി.
തെറ്റുകളിൽ നിന്നും തെറ്റിലേക്കാ ഷെറി നീ പോകുന്നത് .
നീ പേടിക്കണ്ട .അത്ര ദുഷ്ഠയൊന്നും അല്ല ഞാൻ .ഒന്നുമില്ലെങ്കിലും എന്റെ ഫാമിലി കൂടിയല്ലേ അവൾ .പോരാത്തതിന് സുഹൃത്തും .
സുഹൃത്ത് ആ വാക്ക് ഉച്ചരിക്കാൻ പോലും യോഗ്യത നിനക്കില്ല . പിന്നെ ഫൈസി ഒരിക്കലും നിന്നെ സ്നേഹിക്കാനും പോകുന്നില്ല .ഫൈസിയുടെ മനസ്സിൽ സഫു മാത്രമേ ഉള്ളു .
അവിടെയാണ് നിനക്ക് തെറ്റിയത് ഫൈസി ഇത് വരെ അവളോട് ഇഷ്ടം ആണെന്ന് പറഞ്ഞിട്ടില്ല .ഇനി പറയാൻ ഞാൻ സമ്മതിക്കുകയും ഇല്ല .
അവന് സഫുവെന്ന് വെച്ചാൽ ജീവനാണ് .അവളെ അവനിൽ നിന്നും പിരിക്കാൻ ഒരാൾക്കും പറ്റില്ല .പിന്നെ ഇഷ്ടം ആണെന്ന് പറയാത്തത് അവളോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് .ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് സഫുവിനെ അവൻ .ഒരിക്കലും ഒരു പെണ്ണിനോട് ചെയ്യാൻ പറ്റുന്നതിലും അതികം മോശമായി പെരുമാറിയിട്ടുമുണ്ട് .അതിലുള്ള കുറ്റബോധം ആണ് അവന് .അവൾ തിരിച്ചു ഇഷ്ടം അല്ലെന്ന് പറഞ്ഞാലൊന്ന് ഉള്ള പേടി .അവളെ നഷ്ടപെടുമെന്നുള്ള പേടി .ആ പേടി അവനിൽ നിന്നും പോകാൻ അധികം സമയം ഒന്നും വേണ്ട .അവരെ അവരെവഴിക്ക് വിട്ടേക്ക് ഷെറി .അവർ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ .
ഒരിക്കലും ഇല്ല .ഫൈസിയുടെ കൂടെ ജീവിക്കാൻ പോകുന്നത് ഞാനാണ് .അവളുടെ ജീവൻ ഇപ്പൊ നിന്റെ കയ്യിലേക്ക് തരികയാ ഞാൻ .നീ തീരുമാനിക്ക് അവൾ ജീവിക്കണോ വേണ്ടയൊന്ന് .
അവൻ കുറച്ചു സമയം ആലോചിക്കുന്നത് പോലെ നിന്നു .
ഞാൻ ......ഞാനെന്താ ചെയ്യേണ്ടത് .തോൽവി സമ്മതിച്ച മട്ടിൽ അവൻ ചോദിച്ചു .
നീ ഇനി അവളെ കാണരുത് .കണ്ടാലും അവളെ മുന്നിൽ തെറ്റുകാരനല്ലെന്ന് സ്ഥാപിക്കരുത് .നിനക്കൊന്നും അറിയില്ല .നീയൊന്നും കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല .
അത് കൊണ്ടെങ്ങനെ നിനക്ക് ഫൈസിയെ കിട്ടും .
എനിക്ക് ഫൈസിയെ വേണമെന്നേ ഉള്ളൂ .ഏത് വഴിയിലൂടെ ആണെങ്കിലും ഞാനത് നേടും .അവരെ തമ്മിൽ ഞാൻ അകറ്റുകതന്നെ ചെയ്യും .അവളായിട്ട് തന്നെ അവനെ വിട്ടു പോയിക്കോളും .നിന്നെ വേണ്ടെന്നു വെച്ചത് പോലെ അവനെയും വേണ്ടെന്നു വെച്ചോളും .അവളെ സഹായിക്കാൻ നീ ഒരിക്കലും വരരുത് .എനിക്ക് മുന്നിൽ നീ ഒരു തടസ്സമായി വന്നാൽ ഈ പറഞ്ഞ വാക്ക് ഞാൻ അങ്ങ് മാറ്റും .അല്ലെങ്കിൽ അവർ തമ്മിൽ പിരിയുമെന്ന ഉള്ളൂ .അവളെ ഞാനൊന്നും ചെയ്യില്ല .അവൾ തനിച്ചായാൽ നിനക്ക് അവളെ കിട്ടുകയും ചെയ്യും .പഴേ സ്വപ്നങ്ങൾ പൊടി തട്ടി എടുക്കുകയും ചെയ്യാം .എന്ത് വേണമെന്ന് ആലോജിക്ക് .ലാസ്റ്റ് ചാൻസ ഇത് .
അവൻ കുറച്ചു സമയം ആലോചിച്ചു എന്നിട്ട് പറഞ്ഞു ഈ എഗ്രിമെന്റ് എനിക്ക് സമ്മതം .എനിക്ക് സഫുനെ കിട്ടിയ മതി .വേറൊന്നും വേണ്ട .
ഗുഡ് ബോയ് .ഇനിയപ്പോ യുദ്ധം ഞാനും സഫുവും തമ്മിലാണ് നാളെ തന്നെ അതിന് അരങ്ങേറ്റം കുറിക്കും .അപ്പൊ പോട്ടെ .എല്ലാം പറഞ്ഞത് പോലെ .അവൾ പോയി .
നിന്റെ തൊലി വെളുപ്പും പണവും കണ്ടു ഫൈസി മയങ്ങുമെന്നാണോ കരുതുന്നെ .ഒരിക്കലും ഉണ്ടാവില്ല .നീ എത്രത്തോളം അവനിൽ നിന്നും അവളെ അകറ്റുന്നുവോ അതിന്റെ ഇരട്ടിയായി അവളെ അവനിലേക്ക് അവൻ വലിച്ചടുപ്പിക്കും. ശരിക്കും യുദ്ധം തുടങ്ങുന്നത് ഫൈസിയും നീയും തമ്മിലാണ് .ഒരു കാഴ്ചകാരനായി ഞാനും ഉണ്ടാകും നിങ്ങളുടെ കൂടെ .സഫുവിന്റെ പിന്നിലായി .അവൾ പോലും അറിയാതെ .
*******q
വീട്ടിൽ എത്തിയതും എല്ലാവരോടും തലവേദനിക്കുന്നുന്ന് പറഞ്ഞു പോയി കിടന്നു . മനസ്സും ശരീരവും തളർന്നാണ് അവളുടെ കിടത്തം എന്നറിഞ്ഞത് കൊണ്ട് തന്നെ അവൻ ശല്യപെടുത്തിയതും ഇല്ല . അവളെ ആ അവസ്ഥയിൽ കാണുമ്പോൾ എന്തെന്നറിയാത്ത ഒരു വേദന അവന് അനുഭവപ്പെടുന്നുണ്ടായിരുന്നു .നൈറ്റ് ഫുഡ് കഴിക്കാൻ വിളിച്ചെങ്കിലും വേണ്ടെന്നു പറഞ്ഞു അവൾ പോയില്ല .വൈകുന്നേരം പുറത്തു നിന്ന് കഴിച്ചത് കൊണ്ട് വിശപ്പില്ലെന്ന് കള്ളവും പറഞ്ഞു .പിന്നെയാരും അവളെ നിർബന്ധിച്ചില്ല .പറഞ്ഞത് കളവാണെന്ന് അവൻ തിരുത്തിയതും ഇല്ല . റൂമിലേക്ക് പോകുമ്പോൾ അവൻ ഒരു ഗ്ലാസ് പാല് കൂടി എടുത്തു .അവൾ ഡ്രസ്സ് പോലും ചേഞ്ച് ചെയ്തിട്ടില്ലെന്ന് അവൻ ശ്രദ്ധിച്ചു .
നീയെന്തിനാ കള്ളം പറഞ്ഞത് .
ഞാനോ എപ്പോ എന്ത് കള്ളം പറഞ്ഞു .അവനെ നോക്കാതെ അവൾ മറുപടി പറഞ്ഞു .
ഫുഡ് കഴിച്ചെന്ന്
എനിക്ക് വിശപ്പില്ല അവർ നിർബന്ധിച്ചോണ്ട് ......
കഴിഞ്ഞതൊക്കെ കഴിഞ്ഞു .ഇനി അതോർത്തു സങ്കടപ്പെട്ടിട്ട് കാര്യമില്ല . അതൊക്കെ മറന്നു കളയാൻ നോക്ക് .
ഈ പാല് കുടിക്ക് എന്നിട്ട് പോയി കുളിച്ചു ഫ്രഷായി ഉറങ്ങാൻ നോക്ക് .അവൾ വാങ്ങിയില്ല .അവൻ പാൽ മേശപ്പുറത്ത് വെച്ചു .അതും പറഞ്ഞു അവൻ പുറത്തെക്ക് പോയി .കുറച്ചു കഴിഞ്ഞു അവൻ വന്നപ്പോഴും കണ്ടു പാലും കുടിച്ചിട്ടില്ല .എണീറ്റിട്ടും ഇല്ല .
ഇവളോട് നേർക്ക് നേരെ സംസാരിച്ചിട്ട് കാര്യം ഇല്ല .കലിപ്പ് മൂടെ നിന്നോട് ശരിയാവു .
നിന്റെ ആരെങ്കിലും ഇവിടെ ചത്തോ .ഇങ്ങനെ മോങ്ങി കൊണ്ട് ഇരിക്കാൻ .കലിപ്പോടെ പറഞ്ഞു കൊണ്ട് അവൻ അവളെ അടുത്ത് പോയി ഇരുന്നു .അവളെ തൊട്ടതും അവൾ എണീറ്റിരുന്നു .
ഇനി ഈ പാല് കുടിക്ക് .
എനിക്ക് വേണ്ട .
കുടിക്കാനല്ലേ പറഞ്ഞത് അവൻ ശബ്ദം ഉയർത്തി പറഞ്ഞതും അവളത് വാങ്ങിപോയി .ഇനി കുടിക്ക് .കലിപ്പ് വിടാതെ അവൻ പറഞ്ഞു .അവൾ മടിച്ചു നിന്നു .
ഞാൻ വായിൽ വെച്ചു തരണോ ഇനി .അവൻ ഗ്ലാസ് വാങ്ങാൻ നോക്കിയതും അവളത് മുഴുവൻ കുടിച്ചു .ഇനി പോയി കുളിച്ചു ഡ്രസ്സ് മാറ്റി വാ പറഞ്ഞത് കേട്ടില്ലെങ്കിൽ ഞാൻ കുളിപ്പിച്ച് തരും .എന്നെ കൊണ്ട് ചെയ്യിക്കരുത് .അതും പറഞ്ഞു അവൻ എണീറ്റു .
ദയവു ചെയ്തു എന്നെയൊന്നു വെറുതെ വിട്
വിടില്ല .പറഞ്ഞത് കേട്ടാൽ നിനക്ക് നല്ലത് .
അവനോട് ഉടക്കിയിട്ട് കാര്യം ഇല്ലെന്ന് അറിയുന്നുണ്ട് അവൾ പോയി ഫ്രഷായി വന്നു .അവൾ പോയി ബാൽക്കണിയിൽ ഇരുന്നു .പിറകെ അവനും പോയി ഇന്നിവിടെ ഇരുന്നു നേരം വെളുപ്പിക്കാനാണോ പ്ലാൻ .
അവനെ കണ്ടതും അവൾ എണീറ്റു പോകാൻ നോക്കി .അവൻ കൈ വെച്ചു തടഞ്ഞു .എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് ഇവിടെ ഇരിക്ക് .അവൻ അവളെ അവിടെ പിടിച്ചുഇരുത്തിച്ചു .
അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി .
നീ അറിഞ്ഞോണ്ട് ചെയ്ത തെറ്റല്ലല്ലോ ഒന്നും .പിന്നെന്തിനാ ഇങ്ങനെ സ്വയം വേദനിക്കുന്നെ .
എന്നാലും സാലി .....അവൻ ഇങ്ങനെ ......സഹിക്കാൻ പറ്റുന്നില്ല .അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി .
അവന്റെ തനിനിറം ഇപ്പോഴെങ്കിലും മനസ്സിലായല്ലോ .ഇനി അവനുമായി ഒരു കോൺടാക്ട് വേണ്ട .അവന്റെ ഒരു കാര്യവും ഓർക്കുകയും വേണ്ട .നിനക്ക് എങ്ങനെയാ ജാബിറിനെ പരിജയം .
ഷെറി ഫോട്ടോ കാണിച്ചു തന്നിരുന്നു .
Mmm അവൻ ഒന്ന് മൂളി .അവളെ നോക്കി .അവളുടെ കവിളിലൂടെ കണ്ണ് നീര് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു .അത് കാണുംതോറും അവനിൽ എന്തെന്നറിയാത്ത വേദന തോന്നി .
അവൻ അവളെ കണ്ണ് തുടച്ചു കൊടുത്തു .
പെട്ടന്ന് അവൻ അങ്ങനെ ചെയ്തപ്പോൾ അവൾ അവനെ തന്നെ നോക്കി .കണ്ണുകൾ പരസ്പരം ഇടഞ്ഞതും അവൻ കയ്യെടുത്തു .
സോറി .നീ ഒന്ന് കരച്ചിൽ നിർത്ത് .
നീ ചെയ്യാത്ത തെറ്റിന് നീ സങ്കടപ്പെടുകയും വേണ്ട .എല്ലാം വിധിയാണ് അങ്ങനെ ആശ്വസിച്ചാൽ മതി .
ഞാൻ കാരണം നിന്റെ ജീവിതം കൂടി നശിച്ചില്ലേ .
നശിക്കേ ആര് പറഞ്ഞു അങ്ങനെയൊക്കെ .അവനവന്റെ ജീവിതം അവനവന്റെ കയ്യിലാ മറ്റുള്ളവർ വിചാരിച്ചാൽ അത് നശിക്കുകയൊന്നും ഇല്ല .നമ്മുടെ ജീവിതം നശിച്ചെങ്കിൽ അതിന് കാരണക്കാർ നമ്മൾ തന്നെയാണ് .
നിനക്കെന്നോട് ഇപ്പൊ ദേഷ്യം ഒന്നും ഇല്ലേ .
അന്നത്തെ എന്റെ സങ്കടം വെച്ചു ഞാൻ എന്തൊക്കെയോ പറഞ്ഞിട്ടുണ്ട് ചെയ്തിട്ടുമുണ്ട് .എല്ലാത്തിനും മാപ്പ് ചോദിക്കുന്നു . അൻസിയുടെ പേരും പറഞ്ഞു ഒരുപാട് ദ്രോഹിച്ചിട്ടുമുണ്ട് .അവളെ നഷ്ടപെടുമെന്നോർത്ത അങ്ങനെയൊക്കെ ചെയ്തു പോയത് .അല്ലാതെ എനിക്ക് നിന്നോട് ദേഷ്യം ഒന്നും ഉണ്ടായിട്ടല്ല .
ഐ ആം സോറി .റിയലി സോറി .
അവൻ ഹൃദയത്തിൽ തൊട്ട മാപ്പ് പറയുന്നതെന്ന് അവൾക്ക് തോന്നി .അവൾ മറുപടിയൊന്നും പറയാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു .കലിപ്പ ന് തന്നെയാണോ ഈ പറയുന്നേ . വിശ്വസിക്കാൻ പറ്റുന്നില്ല .
ഇനി പോയി കിടന്നുറങ്ങ് .നാളെ കോളേജിൽ പോകണ്ടേ .
ഉറക്കം വരുന്നില്ല നീ പോയി കിടന്നോ .
ടെൻഷൻ ഒഴിവാക്കി ഉറങ്ങാൻ നല്ലൊരു വഴി ഞാൻ പറഞ്ഞു തരാം .ഒന്ന് ട്രൈ ചെയ്തു നോക്ക് .
എന്താ വഴി .
നമുക്ക് ഇഷ്ടപെട്ട എന്തെങ്കിലും ഒരു കാര്യം ഓർക്കുക അതിലേക്ക് തന്നെ ചിന്ത കൊണ്ട് വരിക .തന്നെ കളിയാക്കി പറഞ്ഞതാണെന്ന് അവൾക് മനസ്സിലായി . അവനോട് ഇന്നലെ ഞാൻ പറഞ്ഞതാണ് ഇതൊക്കെ .
അവൾ ആലോചിക്കുന്നത് പോലെയാക്കി പറഞ്ഞു .എനിക്കിപ്പോ ഇഷ്ടം ....ഇഷ്ടം ......എന്റെ തല തടവി തന്നമതി .
മടിയിൽ തല വെച്ചു കിടക്ക് .ഞാൻ തടവി തരാം .അവൻ ചിരിച്ചു കൊണ്ട് തന്നെ മറുപടിയും പറഞ്ഞു .അറിയാതൊരു പുഞ്ചിരി അവളുടെ മുഖത്തും വിരിഞ്ഞു .
മാനത്തമ്പിളി വിരിഞ്ഞല്ലോ സന്തോഷം ആയി .അടിയന് ഒരുപാട് സന്തോഷം ആയി .എന്റെ ഉപദേശവും ഫലിക്കുന്നുണ്ടല്ലേ .ബിസിനസ് ഒഴിവാക്കി ഇനി ഈ പരിപാടിക്ക് ഇറങ്ങാം .
തുടങ്ങിക്കോ .ക്യാഷ് ഉണ്ടാക്കാൻ ബെസ്റ്റ് ഐഡിയ ആണ് .അവസാനം തല്ല് കിട്ടാതിരുന്ന മതി .
ആദ്യ ഉപദേശം നിനക്ക് തന്നെ തരാം .നിനക്ക് ഫ്രീയാണ് .ശ്രദ്ധിച്ചു കേട്ടോ .ഈ ഉപദേശം എന്ന് പറയുന്നതേ ആർക്കും ആരോടും എപ്പോ വേണമെങ്കിലും വാരിക്കോരി കൊടുക്കാം .പക്ഷേ അത് കേൾക്കുന്നയാൾക്ക് പെട്ടന്ന് ദഹിക്കണമെന്നില്ല .പ്രത്യേകിച്ച് നിന്റെ തന്നെ. വെറുപ്പിക്കലെന്ന് പറഞ്ഞ അമ്മാതിരി വെറുപ്പിക്കല .പെറ്റ തള്ള സഹിക്കൂല .പിന്നെ ഞാനയൊണ്ട് സഹിക്കുന്നു .സഹിച്ചല്ലേ പറ്റു .വേറെ വഴിയില്ലല്ലോ .ശത്രുക്കൾക്ക് പോലും ഇമ്മാതിരി ഗതി വരുത്തല്ലേ റബ്ബേ .
മതി വാരിയത് .ഇന്നത്തോടെ ഉപദേശിക്കൽ ഞാൻ നിർത്തി.നിന്നെയെന്നല്ല ഈ ജന്മത്തിൽ ആരെയും ഉപദേശിക്കില്ല .ഉപദേശം പോയിട്ട് വാ തുറക്കില്ല .പോരേ .അവൾ ചിരിച്ചോണ്ട് പറഞ്ഞു .
അവളുടെ ചിരി കണ്ടതും അവന്റെ മനസ്സ് ഒന്ന് തണുത്തു . ഫ്രണ്ട്സ് .....അവൻ പെട്ടന്ന് അവളെ നേർക്ക് കൈ നീട്ടി .
പെട്ടെന്ന് ആയത് കൊണ്ട് അവളൊന്ന് ഷോക്കായത് പോലെ നിന്നു .മുഖത്ത് നിന്നും ചിരി മാഞ്ഞു .
പറ്റില്ലല്ലേ....സോറി .... അവൻ കൈ വലിക്കാൻ നോക്കിയതും അവൾ ആ കൈ പിടിച്ചു . ഫ്രണ്ട്സ് .
അവന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു .
താങ്ക്സ് .അപ്പൊ ഇന്ന് മുതൽ നമ്മൾ ഫ്രണ്ട്സ് ആണ് .കഴിഞ്ഞതൊക്കെ മറക്കണം .ഇനി ഓർമകളിൽ പോലും ഒന്നും കടന്നു വരരുത് സമ്മതമനോ .
സമ്മതം .
എന്ന ഇനി പോയി കിടന്നുടെ .
അവൾ തലയാട്ടി കൊണ്ട് അവന്റെ പിറകെ പോയി . കിട
Partന്നെങ്കിലും ഉറക്കം വന്നില്ല .കുറേ സമയം തിരിഞ്ഞും മറിഞ്ഞും കിടന്നു .അവൻ ഉറങ്ങിയത് കണ്ടു .കട്ടിൽ കണ്ട മതി അപ്പൊ ഉറങ്ങിക്കോളും പിശാച് .വല്ലോം മിണ്ടിയും പറഞ്ഞും ഇരുന്നോടെ ഇവന് .പെട്ടെന്നാണ് ഫൈസി അവന്റെ കൈ തന്റെ വയറിനു മുകളിലൂടെ ചുറ്റിപിടിച്ചത് .അവൾ അവനെ നോക്കി .കണ്ണടച്ച് തന്നെയാണ് ഉള്ളത് . അവൾ മെല്ലെ വിളിച്ചു നോക്കി . ഫൈസി ....അവൻ ഒന്ന് കൂടി അവളുടെ അടു 50ത്തേക്ക്ക്കിടന്നു മുറുക്കെ പിടിച്ചു .അവൾക്ക് എടുത്തു മാറ്റാൻ തോന്നിയില്ല .അവൾ അവന്റെ കയ്യുടെ മുകളിൽ കൈ വെച്ചു കണ്ണടച്ച് കിടന്നു .ഇവൻ കൂടെയുള്ളപ്പോൾ വല്ലാത്തോരു ആശ്വാസം ആണ് . മനസ്സൊക്കെ റിലാക്സ് ആവുന്ന പോലെ .പിന്നെ എപ്പോഴോ ഉറക്കിലേക്ക് വീണു .
അവൾ ഉറങ്ങി എന്ന് തോന്നിയതും അവൻ കണ്ണ് തുറന്നു .അവൾ ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ടു മനപ്പൂർവം ആണ് കൈ വെച്ചത് . മനസ്സ് അസ്വസ്ഥമാവുമ്പോൾ ഏവരും കൊതിക്കുന്നത് ആരുടെയെങ്കിലും സ്നേഹപൂർവമായ സാമിപ്യം തന്നെയാണ് .അത് മനസ്സിലാക്കാൻ വലിയ കഴിവൊന്നും വേണ്ട അവൻ അവളുടെ തലയിലൂടെ തലോടി .അവൾ അവന്റെ അടുത്തേക്ക് ഒന്ന് കൂടിചുരുണ്ടു കൂടി കിടന്നു .ഈ ഫ്രണ്ട്ഷിപ് നിന്റെ മനസ്സിലേക്ക് കടക്കാനുള്ള ഒരു പാലം മാത്രമാണ് . വൈകാതെ നിന്റെ ഹൃദയത്തിന്റെ വാതിലും ഞാൻ തുറക്കും .ഒരു പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു അവനും കിടന്നു.
......... തുടരും
Part 50
💕മിഴികൾ പറഞ്ഞ പ്രണയം 💕
പാർട്ട് 50
ഹലോ എണീക്കുന്നില്ലേ .നല്ല തണുപ്പ് കൈത്തലം ദേഹത്ത് തട്ടിയപ്പോഴാ ഉറക്കം ഞെട്ടിയത് . കുളിച്ചു മുടിയിൽ തുവർത്തും കെട്ടി പാൽ പുഞ്ചിരിയും പാസ്സാക്കി സഫു മുന്നിൽ നിൽക്കുന്നു .മുടിയിൽ നിന്നും വെള്ളം ഇറ്റിവീഴുന്നുമുണ്ട് .രണ്ടു മൂന്ന് തുള്ളി അവന്റെ മുഖത്തേക്ക് ഇറ്റ് വീണു .അവൻ കണ്ണ് തുറന്നതും അവൾ പോകാൻ നോക്കി . പെട്ടന്ന് തോന്നിയ കുസൃതിയിൽ അവളെ കയ്യിൽ പിടിച്ചു വലിച്ചു നെഞ്ചിലേക്ക് ഇട്ടത് പെട്ടെന്നായിരുന്നു .അവൾ കുതറി മാറി എഴുന്നേൽക്കാൻ നോക്കുമ്പോഴേക്കും അവൻ അവളെ രണ്ടു സൈഡിൽ ആയി കൈ വെച്ചു നിന്നു .അവളെ കണ്ണുകളിൽ തന്നെ നോക്കി നിന്നതും അവൻ സ്വയം മറന്നു നിന്നു പോയി . അവളുടെ ചുണ്ടുകളിലേക്ക് ചുണ്ടുകൾ അടുപ്പിച്ചതും ഫോൺ റിങ് ചെയ്തതും ഒന്നിച്ചായിരുന്നു .അവന് അപ്പോഴാ സ്ഥലകാല ബോധം വന്നത് .ഞാൻ ഇപ്പോ എന്താ ചെയ്യാൻ പോയെ .ഒരു തമാശക്ക് അവളെ പിടിച്ചു വലിച്ചൂന്നെ ഉള്ളൂ .പക്ഷേ അവളെ അടുത്ത് കിട്ടിയപ്പോ കയ്യിന്ന് പോയി . ഫോൺ റിങ് ചെയ്തില്ലായിരുന്നെങ്കിൽ ഇപ്പൊ പണിയായേനെ . ഇന്നലെ എങ്ങനെയൊക്കെയോ ഫ്രണ്ട്സ് ആണെന്നും പറഞ്ഞു കുപ്പിയിൽ ആക്കിയതാ .ഒക്കെ വെള്ളത്തിൽ വരച്ച വര പോലെയായേനെ ഇപ്പൊ .അവൻ മെല്ലെ ഇടം കണ്ണിട്ട് അവളെ നോക്കി .എന്നെ തന്നെ കണ്ണും മിഴിച്ചു നോക്കുന്നുണ്ട് .ഇന്നലെ ഫ്രണ്ട് എന്ന് പറഞ്ഞവൻ ഇപ്പോഴെന്താ കാണിക്കുന്നെന്ന ഞെട്ടലിൽ ആയിരിക്കും . ചമ്മൽ മറച്ചു വെച്ചു അവളെ നോക്കാതെ ചുമ്മാ ഒരു തമാശക്ക് എന്നും പറഞ്ഞു പിന്നെ അവളെ നോക്കാതെ എണീറ്റു ബാത്റൂമിലേക്ക് പോയി .
അവൾ കിടന്നിടത്ത് നിന്നും എണീക്കാതെ അവിടെ തന്നെ കിടന്നു .എന്താ ഇപ്പൊ സംഭവിച്ചേ .രാവിലെ എവിടെയോ പോകാനുണ്ടെന്ന് പറഞ്ഞത് കൊണ്ട വിളിക്കാൻ ചെന്നത് .അവൻ ഫ്രണ്ടന്ന് പറഞ്ഞ ശേഷം ഭൂമിയിൽ ഒന്നും അല്ലായിരുന്നു .ഇന്നലെ രാത്രി അവൻ ദേഹത്ത് കൈ വെച്ചതും അവനെയും കെട്ടിപിടിച്ചു കിടന്നതും ഒന്നും അറിയാഞ്ഞിട്ടല്ല .ആഗ്രഹിച്ച എന്തൊക്കെയോ കിട്ടിയ ഫീൽ ആയിരുന്നു . ഇപ്പൊ അവൻ കിസ്സ് തരാനാ അടുത്ത് വരുന്നതെന്ന് അറിഞ്ഞിട്ടും എതിർക്കാൻ തോന്നിയില്ല .അവൻ അടുത്ത വരുന്ന ഓരോ നിമിഷവും തന്റെ മനസ്സും ശരീരവും അതാഗ്രഹിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി .ഐ ലവ് ഹിം .
എനിക്കിപ്പോ അവനില്ലാതെ ഒരു നിമിഷം പോലും പറ്റുന്നില്ല .ഫോൺ വരാൻ കണ്ട ഒരു സമയം .ആ വിളിച്ചവന് ഒരഞ്ചു മിനിറ്റ് കഴിഞ്ഞു വിളിച്ച പോരായിരുന്നോ .ജസ്റ്റ് മിസ്സ് . അവൾ ഒരു ചെറു ചിരിയോടെ അടുത്ത് കണ്ട തലയിണയും കെട്ടിപിടിച്ചു കിടന്നു . കോളേജിൽ പോകേണ്ട ഓർമ വന്നതും അവൾ ഊരിപിടഞ്ഞു എണീറ്റു . ടൈമായി .പെട്ടെന്ന് തന്നെ റെഡിയായി .ഇന്ന് കോളേജിൽ ഞങ്ങൾ സെക്കന്റ്ഇയർ സ്റ്റുഡന്റ് മാത്രമായി ചെറിയൊരു സെന്റ് ഓഫ് സങ്കടിപ്പിച്ചിരുന്നു . തേർഡ് ഇയർ സ്റ്റുഡന്റസ് വലിയ ഗ്രാൻഡ് ആയി പ്രോഗ്രാം ഉണ്ട് .ഇത് ഞങ്ങൾ ക്ലാസ്സ് മേറ്റ് മാത്രമായി ചെറിയൊരു പരിപാടി .അടുത്ത വർഷം എല്ലാവരും ഉണ്ടാവണമെന്നില്ലല്ലോ .എല്ലാ ഗേൾസും സെറ്റ് സാരി ഉടുക്കാൻ തീരുമാനിച്ചിരുന്നു .എന്റെ കയ്യിൽ ഇല്ലാത്തോണ്ട് വാങ്ങാന്ന് കരുതിയതാ . ആയിഷയോട് അതെപറ്റി സംസാരിക്കുന്നത് കേട്ടു ഉമ്മ പറഞ്ഞു എന്റെ കയ്യിൽ ഉണ്ടെന്ന് .ഉമ്മ അതെടുത്തു എനിക്ക് തന്നപ്പോൾ ശരിക്കും പറഞ്ഞാൽ സർപ്രൈസ്ഡ് ആയി പോയി . ഈ പുന്നാര അമ്മായിഉമ്മയെ ആണല്ലോ കുറച്ചു ദിവസം എങ്കിലും വേദനിപ്പിച്ചെന്ന് ഓർത്ത് സങ്കടം വരാതിരിക്കുകയും ചെയ്തില്ല .ഇപ്പൊ ഒരു ജോലിയും ചെയ്യിക്കൽ ഇല്ലട്ടോ .ആയിഷയും ഞാനും ഉമ്മയും ഒക്കെ നല്ല കൂട്ടാ . ആയിഷ ഇപ്പൊ സ്വന്തം ഉമ്മാനെ ഒർക്കൽ കൂടിയില്ല . മത്സരിച്ചു സ്നേഹിക്കുകയാ രണ്ടു പേരും കൂടി .അത് കാണുമ്പോൾ ഉണ്ടല്ലോ ഈ ജന്മം സഫലമായിന്ന് തോന്നും .ഹാരിസ് ക്ക യാണേൽ എന്നെ എങ്ങനെ സന്തോഷിപ്പിക്കും എന്ന് മാത്രം ഓർത്ത നടക്കൽ .കാരണം ആയിഷ ഇപ്പൊ ഈ ലോകത്തു ഒന്നും അല്ല .മാഷാ അല്ലാഹ് ആരുടെയും കണ്ണ് കൊള്ളാതിരുന്ന മതിയാരുന്നു ഈ കുടുംബത്തിന് .
സെറ്റ് സാരിയും ഉടുത്തു . മാച്ചാക്കി ഷാളും ഇട്ടു.മുല്ലപ്പൂവും ചൂടി കണ്ണാടിയിൽ കസർത്ത് കാണിച്ചു നിൽക്കുബോഴാ കണ്ണാടിയിലൂടെ തന്നെ തന്നെ നോക്കി നിൽക്കുന്ന ഫൈസിയെ കണ്ടത് .
അവൻ കണ്ണിമ വെട്ടാതെ അവളെ നോക്കി .ഈ പെണ്ണിന് എന്ത് ഡ്രെസ് ഇട്ടാലും ഒടുക്കത്തെ മൊഞ്ജണല്ലോ പടച്ചോനെ .നാളെ ചെറിയ പരിപാടി ഉണ്ടെന്ന് സൂചിപ്പിച്ചിരുന്നു .അതിനുള്ള ഒരുക്കം ആയിരിക്കും .
അവൾ എങ്ങനെയുണ്ടെന്ന് പുരികം പൊക്കി ചോദിച്ചു .സൂപ്പർ എന്ന് അവൻ കൈ കൊണ്ട് മറുപടിയും പറഞ്ഞു .അത് കണ്ടപ്പോ മനസ്സിൽ എന്തോ ഒരു സുഖം തോന്നി . മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു .അവൾ
പോകാൻ നോക്കിയതും അവൻ വിളിച്ചു .
എന്താ
ഒരു മിനിറ്റ് .അവൻ അടുത്തേക്ക് വന്നു .അടുത്തേക്ക് വന്നപ്പോ എന്താ പറയാ എന്തൊക്കെയോ പോലെ തോന്നി . അവനെ കാണുമ്പോഴേ ഹാർട്ട് പട പടന്ന അടിക്കും .അടുത്ത് വന്ന പറയണ്ട ഡബിൾ ആയ ഇടിക്കുക .അവൾ മുടിക്ക് മുകളിൽ ആയി ചുമമിലൂടെയാരുന്നു ഷാൾ ഇട്ടത് .ഇന്ന് സ്കാഫ് കുത്തുന്നില്ലന്ന് കരുതിയിരുന്നു . ചുമ്മാതല്ല മുല്ലപ്പൂവും കൂടി
ചൂടുന്നുണ്ടേ അത് കൊണ്ട .അവൻ ഷാൾ എടുത്തു തലയിൽ ഇട്ടു .ഇങ്ങനെ പോയ മതി .അതികം മോഡൽ ആവണ്ടട്ടോ .സ്കാഫ് ആയിരുന്നു നിനക്ക് കൂടുതൽ ഭംഗി .അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പോകാൻ നോക്കിയതും അവൻ കയ്യിൽ പിടിച്ചു .ഒരു മിനിറ്റ് കൂടി എന്തോ ഒരു കുറവ് കൂടിയുണ്ട് അവൻ അടിമുടി നോക്കി .
ഒന്ന് കണ്ണടച്ച് പിടിച്ചേ
എന്താ കാര്യം .
ചെയ്യ് .ഒരാവശ്യം ഉണ്ട് .അവൾ കണ്ണടച്ച് നിന്നു .അവൻ കവിളിൽ തൊടുന്നത് അറിയുന്നുണ്ടായിരുന്നു .
കഴിഞ്ഞു ഇനി തുറന്നോ .
അവൾ അവൻ തൊട്ട സ്ഥലത്ത് തൊട്ട് നോക്കി .കയ്യിൽ കണ്മഷി .അവൾ വേഗം കണ്ണാടിയിൽ നോക്കി .കവിളിൽ സുന്ദരികുത്ത് വെച്ചിരിക്കുന്നു .കൊരങ്ങൻ . നിന്നെ ഇന്ന് ഞാൻ .അവൾ അടുത്തേക്ക് വന്നതും അവൻ ഓടി റൂമിന് പുറത്ത് എത്തിയിരുന്നു.സാരി ആയോണ്ട് പിറകെ ഓടാനും പറ്റുന്നില്ല .അവൾ ചുറ്റും നോക്കി കയ്യിൽ കിട്ടിയത് ചീർപ്പും പൗഡർആണ് അതെടുത്തു അവന്റെ നേരെ എറിഞ്ഞു .
എന്ത് മൊഞ്ചാടി കാണാൻ .വല്ലവരുടേം കണ്ണ് കൊള്ളും .അതോണ്ട് വെച്ചതാ .
ഇതിനാണ് മോനേ മലയാളത്തിൽ അസൂയ എന്ന് പറയുക .
അങ്ങനെയും പറയാം .എന്താന്ന് അറിയില്ല കണ്ടപ്പോ തൊട്ട് ഇടനെഞ്ചിൽ എന്തോ ...ഒരു ..ഒരിത് .
പോട ദുഷ്ടാ .മേക്കപ്പും കളഞ്ഞു കുളിച്ചു സിനിമ ഡയലോഗ് അടിക്കുന്നു .ഇങ്ങ് അടുത്ത് വാ നെഞ്ചിൽ എന്താ ഉള്ളെന്ന് ഞാൻ പറഞ്ഞു തരാം .അല്ലേൽ തന്നെ പോകാൻ ലേറ്റ് ആയി .
തല്ലാനല്ലേ വിളിക്കുന്നെ . ഞാനില്ലേ ....വേറെ വല്ലതും ആണേൽ എപ്പോ വന്നുന്നു ചോദിച്ച പോരെ ......അവൻ ഒരു കള്ള ചിരിയും ചിരിച്ചു താഴേക്ക് പോയി .
അവൾ മുഖം ഒക്കെ തുടച്ചു കോളേജിൽ പോകാൻ ഇറങ്ങിയതും ഫൈസിയും റെഡിയായി വരുന്നത് കണ്ടു .
ഞാൻ ഡ്രോപ്പ് ചെയ്യാം .എനിക്കാ വഴിയാ പോകണ്ടേ .
കേട്ടപ്പോൾ മനസ്സിൽ ഒരുപാട് സന്തോഷം തോന്നി .ഷെറി കൂട്ടാൻ വരുമെന്ന് പറഞ്ഞിരുന്നു .അവളോട് വരാൻ പറഞ്ഞതിൽ അവൾക്ക് അയ്യടാനായി .
ഷെറി വരുന്ന് പറഞ്ഞിരുന്നു .അപ്പോഴേക്കും ഷെറി കാറ്മായി വന്നിരുന്നു .
അവന്റെ മുഖം
വാടിയത് പോലെ തോന്നി അവൾക്ക്
.വെറുത ഒരുങ്ങി കെട്ടി .ഇവൾക്ക് ഒറ്റക്കങ്ങ് പോയ പോരേ നാശം പിടിക്കാൻ ഇങ്ങോട്ട് കെട്ടിയെടുത്തിന് .അവന് അവളെ കണ്ടതെ കലികയറി .അല്ലെങ്കിലും ഷെറിയോട് ചെറിയ നീരസം ഉണ്ടായിരുന്നു .എപ്പോഴും വാട്സപ്പ് മെസ്സേജ് അയക്കും .റിപ്ലൈ കൊടുത്തില്ലെങ്കിലും മെസ്സേജ് അയക്കും .ചില സമയത്തെ സംസാരം ഒന്നും തീരെ പിടിക്കുന്നുണ്ടായിരുന്നില്ല .എന്തൊക്കെയോ
സ്പെല്ലിങ് മിസ്റ്റേക്ക് പോലെ .സഫുന്റെ ഫ്രണ്ട് ആയത് കൊണ്ടാണ് സഹിക്കുന്നെ .
ഹായ് ഫൈസി .
ഹായ് .അവൻ നീരസം പുറത്തു കാണിക്കാതെ അവളെ നോക്കി പറഞ്ഞു .ഡ്രസ്സ് കോഡ് സൂപ്പർ ആണല്ലോ .കേരളത്തനിമ തോന്നിക്കുന്നുണ്ട് .
ആരുടെ ഐഡിയയാ
ഇപ്പോഴും ഓൾഡ് ജനറേഷൻ ലോകത്ത് ജീവിക്കുന്ന ഒറ്റ ഐറ്റം ഉള്ളു .അവൾ സഫുനെ നോക്കിയാരുന്നു പറഞ്ഞത് .
ഡ്രസ്സ് കോഡ് എന്നൊക്കെ പറയും .അത് കൊണ്ട് മറ്റുള്ളവർക്ക് ഉണ്ടാകുന്ന വിഷമം കൂടി നോക്കണ്ടേ .നിനക്ക് ഒന്നിനെ പറ്റിയും ചിന്തിക്കേണ്ട .പൂത്ത ക്യാഷ് കയ്യിൽ ഉണ്ടല്ലോ .ബാക്കിയുള്ളോരടെ അവസ്ഥ അങ്ങനെയാണോ .ഇതാകുമ്പോൾ പലരുടെയും കയ്യിൽ ഉണ്ടാകും .വാങ്ങാൻ ആണെങ്കിൽ ചെറിയ പൈസയെ ആവുകയും ഉള്ളൂ .സഫു വിളിച്ചു പറഞ്ഞു .
അതാണ് നമ്മളെ സഫു .സ്വന്തം കാര്യം അല്ല കോളേജിലെ മൊത്തം ആൾക്കാരെ കണക്കും നോക്കിയാരിക്കും ഈ സാരി തിരഞ്ഞെടുത്തിട്ട് ഉണ്ടാവുക .ഏതായാലും സംഭവം കലക്കി .സഫുന് നന്നായി ചേരുന്നുണ്ട് .അസ്സൽ മലയാളി മങ്ക .
അപ്പൊ എനിക്ക് ചേരുന്നില്ലേ .ഷെറി ചോദിച്ചു .
രണ്ടാൾക്കും ചേര്ന്നുണ്ടേ .അവൻ ആക്കികൊണ്ട് പറഞ്ഞു .സഫുവിനെ കാണാൻ ശാലീന സുന്ദരിയെ പോലെയുണ്ട്.കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിർമ .ഷെറിയാണേൽ കാണാൻ സുന്ദരിയാണെങ്കിലും ഉള്ള മേക്കപ് വാരി തേച്ചു ലിപ്സ്റ്റിക് ഇട്ടു മോഡേൺ ടൈപ്പ് .
എന്തോ മോഡേൺ ടൈപ്പിനോട് പണ്ടേ താല്പര്യം ഇല്ല .
സഫു പോകാൻ ഇറങ്ങിയതും ഫൈസി വിളിച്ചു .സഫു ഒന്നിങ്ങു വന്നേ എനിക്കൊരു കാര്യം പറയാനുണ്ട് .
ഷെറി വൺ മിനിറ്റ് .അവൾ അടുത്തേക്ക് പോയതും അവളെ കൂട്ടി അവൻ ഉള്ളിലേക്ക് കയറി .
അവളെ കയ്യിൽ പേഴ്സിൽ നിന്നും കുറച്ചു പൈസ എടുത്തു കൊടുത്തു .കയ്യിൽ വെച്ചോ .
അവളത് തിരിച്ചു അവന്റെ കയ്യിൽ തന്നെ വെച്ചു കൊടുത്തു .എനിക്കിത് വേണ്ട എന്റെ കയ്യിൽ ഉണ്ട് .
ദേഷ്യം മാറിയില്ലേ ഇപ്പോഴും . കഴിഞ്ഞതൊക്കെ മറന്നു ഫ്രണ്ട് ആണെന്ന് പറഞ്ഞിട്ട് .
തൽക്കാലത്തേക്ക് ഉള്ളത് എന്റെ കയ്യിൽ ഉണ്ട് അത് കൊണ്ട അല്ലാതെ ദേഷ്യം ഉണ്ടായിട്ടല്ല .എനിക്ക് വേണമെങ്കിൽ ഞാൻ ചോദിച്ചോള്ളാം .
കഴിഞ്ഞില്ലേ കുമ്പസാരം ഷെറി വിളിച്ചു ചോദിച്ചു .ഇപ്പൊ തന്നെ ലേറ്റ് ആയി ബാക്കി വന്നിട്ട് പറയാം .അവൾ ഹോൺ അടിച്ചു പിടിച്ചു .
ഇവക്കിതെന്തിന്റെ കേടാ .അവന് ചെറുതായി ദേഷ്യം വന്നു .അവക്കിട്ട് ചെറിയൊരു പണി കൊടുത്തിട്ട് വരാം .
എന്താ പണി .
അതൊക്കെയുണ്ട് നീ പോയിക്കോ .
സഫു പോയി .
കിടന്നു കാറാതെ ഷെറി .ഹസ് വൈഫ് ആകുമ്പോൾ യത്ര ചോദിക്കാൻ കുറച്ചു ടൈമൊക്കെ എടുക്കും .ചുണ്ടും കടിച്ചു ചെറിയ നാണത്തോടെ അവളെ നോക്കി പറഞ്ഞു .
യാ അല്ലാഹ് ഈ മരങ്ങോടൻ നാറ്റിച്ചേ വിടുള്ളോ .അവൾക്ക് പണി കൊടുക്കന്ന പറഞ്ഞിട്ട് എനിക്കാണല്ലോ കിട്ടിയത് .സഫു അവനെ നോക്കി കണ്ണുരുട്ടി .അവൻ തിരിച്ചു കണ്ണിറുക്കി കാണിച്ചു പുഞ്ചിരിയോടെ അകത്തേക്ക് പോയി .ഷെറിയുടെ മുഖം കറുത്ത് കരുവാളിച്ചത് രണ്ടു പേരും കണ്ടില്ല .സഫു പോയി കാറിൽ കയറി .
നീയല്ലേ പറഞ്ഞേ നിങ്ങൾ തമ്മിൽ ഒന്നും ഇല്ലെന്ന് .എന്നിട്ട് ഇപ്പൊ കണ്ടതോ .
അവന് വട്ടടി .നിന്നെ ചൂടാക്കാൻ ചെയ്തതാ .എനിക്ക് പൈസ തരാൻ വിളിച്ചതാ .
ഷെറി അമർത്തി ഒന്ന് മൂളി .സഫു എല്ലാ കാര്യവും അവളോട് പറയൽ ഉണ്ടായിരുന്നു . ഫൈസിയെ ഓർത്തതും അറിയാത്തൊരു പുഞ്ചിരി അവളുടെ മുഖത്ത് വിരിഞ്ഞു .ഷെറി ശ്രദ്ധയ്ക്കുന്നുണ്ടായിരുന്നു അവളെ തന്നെ .ഇപ്പോഴുള്ള ഈ പുഞ്ചിരി വരുമ്പോൾ ഉണ്ടാവില്ല സഫു .ഇന്നത്തോടെ ആ വീട്ടിലെ രാജവാഴ്ച അവസാനിക്കാൻ തുടക്കം കുറിക്കുകയാ .ഫൈസിയും നിന്നിൽ നിന്നും അകലാൻ തുടങ്ങും അതിനുള്ള പ്ലാൻ ഞാൻ ഒരുക്കിയിട്ടുണ്ട് .ഇന്ന് കോളേജിലെ ലാസ്റ്റ് ഡേ മാത്രമല്ല നിന്റെ ജീവിതത്തിലെ സന്തോഷങ്ങൾക്കും ലാസ്റ്റ് ഡേ ആണ് .
കോളേജിൽ എത്തി .ആട്ടവും പാട്ടവും ഒക്കെയായി ശരിക്കും അടിച്ചു പൊളിച്ചു .ഒരു കിടിലൻ സെന്റ് ഓഫ് തന്നെയാക്കി മാറ്റി .വൈകുന്നേരം പോകാൻ നേരം സനയെയും ഷെറിയെയും എവിടെയും കണ്ടില്ല .കുറേ നേരം അവരെ തിരഞ്ഞു നടന്നു .പിന്നെ ആരോ പറഞ്ഞു ലൈബ്രറിയിൽ ഉണ്ടെന്ന് .ഇവളുമാർക്ക് അവിടെയെന്താ കാര്യം . ഷെറി അവിടെ പോകാറേ ഇല്ല .ഇന്നെന്താണാവോ കാര്യം .അവൾ അങ്ങോട്ട് പോയി .
അവൾ അവിടെ നോക്കിയെങ്കിലും ആരെയും കണ്ടില്ല. പുറത്ത് ഇറങ്ങാൻ നോക്കിയതും അവളൊന്ന് ഞെട്ടി. ആശിർ. അവൻ വാതിലും ചാരി നിൽക്കുന്നു. സീനിയർ സ്റ്റുഡന്റസ് ആഷിറും ഗാങ്ങും .അവൾ ചുറ്റും നോക്കി. അവന്റെ രണ്ട് മൂന്ന് അലവലാതി ഫ്രണ്ട്സ് ഉണ്ട് കൂടെ. എല്ലാം തലതിരിഞ്ഞ പിള്ളേർ ആണ് . കള്ളും കഞ്ചാവും തുടങ്ങി എല്ലാ വൃത്തികേടും ഉണ്ട് .വലിയ പിടിപാടുള്ളവരെയൊണ്ട് പ്രിൻസിപ്പാൾന് പോലും അവരെ പേടിയാണ് .ആഷിർ ആണ് ഇതിൽ ഏറ്റവും വൃത്തികെട്ടവന് . ആഷിർ കുറേ കാലം എന്റെ പിറകെ നടന്നിരുന്നു .ശല്യം സഹിക്കാൻ ആവാതായപ്പോൾ പ്രിൻസിപ്പലിന് കംപ്ലൈന്റ് കൊടുത്തു .സീനിയേഴ്സിന്റെ കുറേ ഭീഷണി ഒക്കെ ഉണ്ടായിരുന്നു അതിന്റ പേരിൽ .എന്റെ മാര്യേജ് കഴിഞ്ഞതിനു ശേഷം എന്തെന്നറിയില്ല എന്റെ പിറകെ വന്നിട്ടില്ല .എന്നാലും അവനെ കാണുന്നതേ പേടിയാ .എന്ത് ചെയ്യാനും മടിക്കില്ല .
ഉള്ളിൽ പേടിയുണ്ടെങ്കിലും പുറത്ത് കാണിച്ചില്ല. ആശിർ വാതിൽ തുറക്ക്.
ഇല്ലെങ്കിലോ.... അവൻ അവളെ അടുത്തേക്ക് വന്നു. അവൾ പേടിയോടെ പിറകിലെക്ക് നീങ്ങി. അവസാനം ചുമരിൽ തട്ടി നിന്നു. അവൾ മാറി പോകാൻ നോക്കിയതും അവൻ കൈ രണ്ടും സൈഡിൽ വെച്ചു നിന്നു.അതി ബുദ്ധി കാണിക്കാൻ നിൽക്കേണ്ട .നിന്നെ രക്ഷിക്കാൻ ഇവിടെക്ക് ആരും വരില്ല .ശബ്ദം വെച്ചാൽ പോലും പുറത്തേക്ക് കേൾക്കില്ല .
എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.അത് സമാധാനപരമായി കേട്ടാൽ വേഗം പോകാം .
ഭയം കൊണ്ട് ഉള്ളം വിറക്കുന്നുന്നത് അവളറിയുന്നുണ്ടായിരുന്നു .
......... തുടരും
Continue in next post....
Posting 📤കട്ടക്കലിപ്പൻ📤